യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്താനുള്ള
ശ്രമം പിന്‍വലിക്കണം -സോളിഡാരിറ്റി
ശ്രമം പിന്‍വലിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: കണ്ണൂര്‍-മംഗലാപുരം യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മലബാറില്‍ ട്രെയിന്‍ യാത്രാസൗകര്യം കുറവാണെന്നിരിക്കെ, കണ്ണൂര്‍-മംഗലാപുരം യശ്വന്ത്പൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുകയും സേലം- കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടുകയും ചെയ്താല്‍ സമയപ്രശ്നവും യാത്രാപ്രശ്നവും പരിഹരിക്കാന്‍ സാധിക്കും.
മലബാറിലേക്ക് അനുവദിക്കുന്ന ട്രെയിനുകളെ തമിഴ്നാട്ടിലും കര്‍ണാടകയിലും ഒതുക്കാനുള്ള ശ്രമം അനുവദിക്കാനാവില്ല. യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കാത്തപക്ഷം സോളിഡാരിറ്റി ജനകീയസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറിമാരായ ബി. അബ്ദുല്‍ ജബ്ബാര്‍, ടി.പി. ഇല്യാസ്, എ.പി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks