Thursday, January 31, 2013
പൊതുസ്ഥാപനങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി
പൊതുസ്ഥാപനങ്ങളെ സര്‍ക്കാര്‍
തകര്‍ക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി
തകര്‍ക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: അവശ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുസ്ഥാപനങ്ങളായ വൈദ്യുതി ബോര്‍ഡ്, കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി എന്നിവയെ തകര്‍ത്ത് ഈ മേഖലകള്‍ സമ്പൂര്‍ണമായി സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡീസല്‍ സബ്സിഡി പിന്‍വലിച്ചതുമൂലം പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥശ്രമം നടത്തിയിട്ടില്ല. മന്ത്രിസഭാ തീരുമാനം കബളിപ്പിക്കലാണ്. ഡീസല്‍ സബ്സിഡി പുന$സ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ നിരവധി വഴിയുണ്ടായിട്ടും കത്തെഴുതി കാത്തിരിക്കയാണ്.
മന്ത്രിസ്ഥാനങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടി സമ്മര്‍ദം പയറ്റുന്ന യു.ഡി.എഫിലെ ഘടകകക്ഷികള്‍ ജനങ്ങളുടെ പൊതുആവശ്യത്തിന് അതുപയോഗിക്കുന്നില്ല. ലീഗിനും കേരള കോണ്‍ഗ്രസിനും ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ അവരുടെ ശക്തി ഉപയോഗിക്കണം. കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഡീസല്‍ വിലവര്‍ധനയുടെ സാഹചര്യം അവസരമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതുകൊണ്ടാണ് സ്വകാര്യ പമ്പുകളെ ആശ്രയിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ അനുവദിക്കാത്തത്.
വൈദ്യുതി വിതരണത്തെ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ വായ്പാ പുന$സംഘടനാ പാക്കേജില്‍ കേരളം ഒപ്പിട്ടത് ലാഘവത്തോടെയാണ്. മുഖ്യമന്ത്രി അറിയാതെ വൈദ്യുതി മന്ത്രി കരാര്‍ ഒപ്പിടാന്‍ അനുവദിക്കില്ല. ഇത് നാടകമാണ്. വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പിച്ച ദല്‍ഹിയില്‍ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നു.
കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന കേരളത്തില്‍ ജലവിതരണരംഗം സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള നീക്കം കേരളത്തിലേക്ക് വരുന്ന സ്വകാര്യ-വിദേശ കമ്പനികള്‍ക്കു വേണ്ടിയാണ്. ഇത്രയും രൂക്ഷ പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോയിട്ടും ഇടതുപക്ഷം നിഷ്ക്രിയമാണെന്നും ജനവിരുദ്ധ നയത്തിനുള്ള പരോക്ഷ പിന്തുണയാണിതെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരീപ്പുഴ, സെക്രട്ടറിമാരായ കെ.എ. ഷെഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, January 30, 2013
വിശ്വരൂപം: ഓപണ്‍ഫോറം ഫെബ്രുവരി മൂന്നിന്
വിശ്വരൂപം: ഓപണ്‍ഫോറം
ഫെബ്രുവരി മൂന്നിന്
കണ്ണൂര്‍: ‘വിശ്വരൂപം ആവിഷ്കാരത്തോട് സംവദിക്കുന്നു’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി ജില്ല കമ്മിറ്റി ഓപണ്‍ഫോറം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മൂന്നിന് വൈകീട്ട് നാലിന് കണ്ണൂര്‍ കൗസര്‍ കോംപ്ളക്സിലെ സോളിഡാരിറ്റി സെന്‍ററില്‍ നടക്കുന്ന സംവാദത്തില്‍ ടി.പി. മുഹമ്മദ് ശമീം, സംവിധായകന്‍ ഷെറി, അഷ്റഫ് ആഡൂര്, അനൂപ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
Tuesday, January 29, 2013
വിശ്വരൂപം: ഉയര്‍ന്നുവരേണ്ടത് സംവാദം -സോളിഡാരിറ്റി
വിശ്വരൂപം: ഉയര്‍ന്നുവരേണ്ടത്
സംവാദം -സോളിഡാരിറ്റി
സംവാദം -സോളിഡാരിറ്റി
കോഴിക്കോട്: വിശ്വരൂപം സിനിമയെക്കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന വിവാദം സിനിമാ നിര്‍മാതാക്കള്‍ തന്നെ സൃഷ്ടിച്ചതാവാമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്. ചില സംഘടനകള്‍ ഈ കുഴിയില്‍ ചെന്നുചാടുകയാണുണ്ടായത്. സിനിമയുടെ കാര്യത്തില്‍ സമരത്തിന് പകരം സംവാദമാണ് ഉയര്‍ന്നുവരേണ്ടത്. സാമ്രാജ്യത്വാനുകൂലവും അതുകൊണ്ടുതന്നെ മുസ്ലിം വിരുദ്ധവുമായ സിനിമകള്‍ ലോക സിനിമയിലും ഇന്ത്യന്‍ സിനിമയിലും പുതിയ അനുഭവമല്ല. അതിനെതിരെ ഉയര്‍ന്നുവന്ന ജനാധിപത്യപരവും സാമ്രാജ്യത്വ വിരുദ്ധവുമായ സാംസ്കാരിക വിമര്‍ശനങ്ങളെ ജനകീയമായി മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടത്. അതേസമയം, വിശ്വരൂപത്തിന്‍െറ രാഷ്ട്രീയപക്ഷത്തുനില്‍ക്കാനുള്ള ഇടതുപക്ഷ ശ്രമം അപകടകരമാണ്. മൃദുഹിന്ദുത്വത്തെ തൃപ്തിപ്പെടുത്താനുള്ള സന്ദര്‍ഭമായാണ് അവര്‍ ഇത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നത്. രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ട പ്രശ്നത്തെ കേവലം മതപരമായി കൈകാര്യം ചെയ്യുന്നു എന്നതാണ് ചില സംഘടനകള്‍ ചെയ്യുന്ന അബദ്ധം -അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രഭാഷണം നടത്തി
പ്രഭാഷണം നടത്തി
ചക്കരക്കല്ല്: നബിദിന ചിന്തകള്‍ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം. മൊയ്തീന്‍കുട്ടി, സി.ടി. അഷ്കര്‍ എന്നിവര്‍ സംസാരിച്ചു.
ഫെയര്‍സ്റ്റേജ് ഹിയറിങ് മാറ്റിവെക്കണം -സോളിഡാരിറ്റി
ഫെയര്‍സ്റ്റേജ് ഹിയറിങ്
മാറ്റിവെക്കണം -സോളിഡാരിറ്റി
മാറ്റിവെക്കണം -സോളിഡാരിറ്റി
കോഴിക്കോട്: ഫെയര്‍സ്റ്റേജ് അപാകത സംബന്ധിച്ച പരാതി സ്വീകരിക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റി ജനുവരി 29 ന് എറണാകുളത്ത് തീരുമാനിച്ച ഹിയറിങ് മാറ്റിവെക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ ആവശ്യപ്പെട്ടു. മുഴുവന്‍ ജില്ലകളിലെയും ഫെയര്‍സ്റ്റേജ് അപാകത പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നല്‍കാതെ ധിറുതി പിടിച്ചുള്ള രഹസ്യ ഹിയറിങ് ഫെയര്‍സ്റ്റേജ് അപാകത ഇല്ലായെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമത്തിന്‍െറ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മൂന്ന് മേഖലകളിലായി സമയം നല്‍കി ഹിയറിങ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

OBIT_ബീവി
ബീവി
കാഞ്ഞിരോട്: സോഡവളപ്പില്‍ കൈപ്രത്ത് ഈന്തുങ്കാട്ടില്‍ സി.കെ. ബീവി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പക്കര്‍.
മക്കള്‍: മൊയ്തീന്‍, കുഞ്ഞാമിന, ഖദീജ, കുഞ്ഞിമുഹമ്മദ് (സൗദി), ആയിഷ, അബൂബക്കര്‍ (കുവൈത്ത്), അബ്ദുല്ല, പരേതയായ മറിയം.

മരുമക്കള്‍: ആയിഷ, മുഹമ്മദ്, മായന്‍, നസീമ, ഷാഹിദ, താഹിറ, പരേതരായ അബൂബക്കര്‍, മൂസ. സഹോദരങ്ങള്‍: ആസ്യ, പരേതരായ മൊയ്തു, കലന്തന്‍ മാസ്റ്റര്‍, അഹമ്മദ്, അബ്ദുല്ല.
26.01.2013
"'കാവല്‍' പത്താം വാര്‍ഷിക ജനറല്‍ബോഡി
"'കാവല്‍' പത്താം വാര്‍ഷിക ജനറല്‍ബോഡി
കാഞ്ഞിരോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഡിസ്ട്രിക്റ്റ് വുഡ്
ആന്‍ഡ് അലൂമിനിയം സൊസൈറ്റിയുടെ പത്താം വാര്‍ഷിക ജനറല്‍ ബോഡി യോഗം
23-12-2012 ന് സൊസൈറ്റി ബില്‍ഡിങ്ങില്‍ വെച്ച് ചേര്‍ന്നു.പ്രസിഡണ്ട്
എം.കെ.ഹസീം അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.സി.കാമാലുദ്ദീന്‍ അവതരിപ്പിച്ച
റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും അംഗീകരിച്ചു.എ.നസീര്‍,ടി.വിപി.അസ്ലം
മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഭാവി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്താം
വാര്‍ ഷികത്തോടനുബന്ധിച്ചു വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍
പുതിയ കമ്മറ്റിക്ക് അധികാരം നല്‍കി.
പുതിയ 11 എക്സിക്യുട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു.പ്രസിഡണ്ട്:സി.കെ .സി.മുഹമ്മദ്,വൈ.പ്രസി:എം.സി.ക മാലുദ്ദീന്,ജന.സെക്ര:കെ.കെ.അബ് ദുറഹ്മാന്‍ മാസ്റ്റര്‍,ജോ.സെക്ര:ടി.വി.പി.അ സ്ലം മാസ്റ്റര്‍,ഖജാന്‍ജി:പി.സി.അഹമ് മദ്.മെമ്പര്‍മാരായി എ.നസീര്‍,എം.കെ.ഹസീം,ടി.അഹമ്മദ് ,താജുദ്ദീന്‍.ബി,മഹറൂഫ്.എം,മജീദ ്.കെ,എന്നിവരെ തെരഞ്ഞെടുത്തു.എ.നസീര്‍ നന്ദി പറഞ്ഞു."
പുതിയ 11 എക്സിക്യുട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു.പ്രസിഡണ്ട്:സി.കെ
Monday, January 28, 2013
ഖുര്ആന് സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമം
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമം:
ഖുര്‍ആന്‍ എല്ലാ സമൂഹങ്ങള്‍ക്കും
മാതൃക -സയ്യിദ് ജലാലുദ്ദീന്‍ ഉമരി
മാതൃക -സയ്യിദ് ജലാലുദ്ദീന്‍ ഉമരി
കല്‍പറ്റ: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിലെ മുഴുവന്‍ സമൂഹങ്ങള്‍ക്കും മാതൃകയും വഴികാട്ടിയുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരളയുടെ സംസ്ഥാന സംഗമവും അവാര്‍ഡ് ദാന ചടങ്ങും വയനാട് കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനു മുമ്പില്‍ പലതരം മാര്‍ഗങ്ങളുണ്ട്. അതില്‍ ഏറ്റവും ശരിയായ മാര്‍ഗം ഖുര്‍ആനാണ്. ഖുര്‍ആന്‍െറ ഏതെങ്കിലും ഭാഗം മാത്രം ജീവിതത്തില്‍ പകര്‍ത്തുകയല്ല, സമസ്ത മേഖലകളിലും മാര്‍ഗദര്‍ശമായി സ്വീകരിക്കണം.
ഖുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ് ഏറ്റവും ഉത്തമരെന്ന് പ്രവാചക സന്ദേശമുണ്ട്. ആരാധന, കുടുംബബന്ധം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലകളിലും ഖുര്‍ആന് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ഏറ്റവും വലിയ വിപ്ളവത്തിന് കെല്‍പുള്ള ഗ്രന്ഥമാണിത് -ജലാലുദ്ദീന്‍ ഉമരി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
സന്മാര്‍ഗത്തെ പിന്തുടരാന്‍ നിരന്തരം ആവശ്യപ്പെടുന്ന ഖുര്‍ആന്‍ എല്ലാ മൂല്യങ്ങളും മനുഷ്യ സമൂഹത്തിന് കാണിച്ചു തരുന്നുണ്ടെന്ന് ആരിഫലി പറഞ്ഞു.നാഗരികതയും ആധുനികതയും ശാസ്ത്ര, സാങ്കേതിക രംഗവും എത്ര വളര്‍ന്നാലും അതിന്‍െറയെല്ലാം അടിസ്ഥാനമായി ധാര്‍മിക മൂല്യങ്ങളുണ്ടാകുമ്പോള്‍ മാത്രമേ അതുകൊണ്ട് മനുഷ്യരാശിക്ക് പ്രയോജനമുള്ളൂ. ഇത്തരം അടിസ്ഥാന മൂല്യങ്ങളാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.പാശ്ചാത്യമൂല്യങ്ങളില്‍നിന്നാണ് ബലാത്സംഗം പോലുള്ള തിന്മകള്‍ വളര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ സ്റ്റഡി സെന്‍റര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഖുര്‍ആനിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയും അതിനുള്ള പാഠ്യപദ്ധതി ക്രമീകരിക്കുകയുമാണ് ആവശ്യം -അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ അമീറിന്‍െറ പ്രസംഗം ജമാല്‍ ആലുവ പരിഭാഷപ്പെടുത്തി. മലിക് ശഹ്ബാസ് ‘ഖുര്‍ആനില്‍നിന്ന്’ അവതരിപ്പിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എ.പി. ഹുസൈന്‍ സഖാഫി ചെമ്മലശ്ശേരി, വി.കെ. അലി, റഹ്മാബി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കോഓഡിനേറ്റര്‍ കെ.പി. അബ്ദുഖാദിര്‍ സ്വാഗതം പറഞ്ഞു.
ഉച്ചകഴിഞ്ഞ് നടന്ന സെമിനാറില്‍ ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട അവാര്‍ഡ് ദാനം നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ വി.പി. ബഷീര്‍ സ്വാഗതം പറഞ്ഞു.
അല്‍ ജാമിഅ ശാന്തപുരം ഡെ. റെക്ടര്‍ ഇല്‍യാസ് മൗലവി, സ്വാഗതസംഘം രക്ഷാധികാരി പി. ആലി ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി വൈ. പ്രസിഡന്‍റ് കെ. കുഞ്ഞിരായിന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജന. കണ്‍വീനര്‍ കെ. മുസ്തഫ നന്ദി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം
ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം
ചൊക്ളി: ആരോഗ്യകരമായ സംസ്കാരമുണ്ടാക്കാന്‍ കുറ്റമറ്റ നിയമസംഹിത കൊണ്ടുവരണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ഇതിനു കെല്‍പ്പുള്ള ഭരണമാവശ്യമാണ്.
ഇസ്ലാംവിരുദ്ധ ഗൂഢാലോചനയില്‍ പെട്ടുപോവാതിരിക്കാനാണ് ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി രംഗപ്രവേശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചൊക്ളി വി.പി ഓറിയന്‍റല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ജമാഅത്തെ ഇസ്ലാമി ചൊക്ളി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മേഖല നാസിം പി. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച എസ്.ഐ.ഒ പ്രവര്‍ത്തകന്‍ ഫുഹാദ് സക്കരിയ, കരാട്ടെ തൈക്കോണ്ടോ സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പ് നേടിയ സോളിഡാരിറ്റി പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് ഫഹദ്, യുവ കര്‍ഷക അവാര്‍ഡ് നേടിയ ആര്‍. റഷീദ് പെരിങ്ങാടി എന്നിവര്‍ക്ക് സംസ്ഥാന ശൂറാംഗം പി.പി. അബ്ദുറഹ്മാന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പി.സി. മുനീര്‍, കാദര്‍ മാസ്റ്റര്‍, ഹസീന വാഹിബ, പി.പി. അബ്ദു, ഷഹീമ, പി.സി. ഹാഷിം, എ. ഇബ്രാഹിം, പ്രഫ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
കെ.കെ. അബ്ദുല്ല സ്വാഗതവും സി.കെ. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ചൊക്ളി ഏരിയയുടെ വെബ്സൈറ്റ് പ്രകാശനവും നടന്നു.

മലര്‍വാടി വിജ്ഞാനോത്സവ വിജയികള്‍
മലര്‍വാടി വിജ്ഞാനോത്സവ വിജയികള്‍
ഇരിക്കൂര്‍: മലര്‍വാടി ഇരിക്കൂര്‍ ഉപജില്ലാതല വിജ്ഞാനോത്സവം നടത്തി. യു.പി വിഭാഗത്തില്‍ എ.പി. ജദീര്‍ മെഹബൂബ് (ഹൊറൈസന്‍സ് സ്കൂള്‍, കൊളപ്പ) ഒന്നാം സ്ഥാനവും അശ്വിന്‍ ദിവാകരന്‍ (ദേശമിത്രം യു.പി, ചേടിച്ചേരി) രണ്ടാം സ്ഥാനവും അഭിജിത്ത് രമേശ് (ജി.എച്ച്.എസ്.എസ്, നെടുങ്ങോം) മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ എല്‍ബിന്‍ സുനില്‍ (എസ്.എന്‍.എ.യു.പി.എസ്, പടിയൂര്‍), എന്‍.വി. മുസ്ലിഹ് (ഹൊറൈസന്‍സ്, കൊളപ്പ), കെ.ആര്‍. അരുണ്‍ (ജി.എച്ച്.എസ്.എസ്, നെടുങ്ങോം) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്കുള്ള സമ്മാനദാനം മലര്‍വാടി മേഖല കോഓഡിനേറ്റര്‍ കെ.എ. സൈനുദ്ദീനും ആയിപ്പുഴ മേഖല കോഓഡിനേറ്റര്‍ എന്‍.എം. ബഷീറും നിര്‍വഹിച്ചു. യൂനുസ് സലീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍. റഷീദ് സ്വാഗതവും കെ.ടി. കഫീല്‍ നന്ദിയും പറഞ്ഞു.
ഇരിട്ടി: മലര്‍വാടി വിജ്ഞാനോത്സവം ഉപജില്ലാതല മത്സരം മട്ടന്നൂര്‍ ഗവ. യു.പി സ്കൂളില്‍ നടന്നു. എല്‍.പി വിഭാഗത്തില്‍ ഗൗതം അജയകുമാര്‍ (ശ്രീശങ്കരപീഠം മട്ടന്നൂര്‍), ശ്രീലക്ഷ്മി (തെരൂര്‍ ഗവ. യു.പി സ്കൂള്‍), കെ. അതുല്‍ (ഉളിയില്‍ സെന്‍ട്രല്‍ എല്‍.പി സ്കൂള്‍), യു.പി വിഭാഗത്തില്‍ കീര്‍ത്തന, അമൃത (ഉളിയില്‍ ഗവ. യു.പി സ്കൂള്‍), ഹാദി ഹാശിര്‍ (മൗണ്ട് ഫ്ളവര്‍ ഉളിയില്‍) എന്നിവരും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ സി. അലി സമ്മാനവിതരണം നടത്തി. എന്‍.എന്‍. ജലീല്‍, സി.കെ. സര്‍ഫറാസ്, ഷെഫീഖ്, എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലോകത്തിലെ മാറ്റം കേരളത്തിലെ മുസ്ലിംകള്‍ പാഠമാക്കണം

-എം.കെ. മുഹമ്മദലി
തളിപ്പറമ്പ്: ലോകവ്യാപകമായി ഇസ്ലാമിക സമൂഹം സൃഷ്ടിച്ചെടുത്ത മാറ്റങ്ങളുടെ പാഠം ഉള്‍ക്കൊണ്ട് സങ്കുചിത ചിന്തകള്‍ കൈവെടിയാന്‍ മുസ്ലിംകളും മുസ്ലിം സംഘടനകളും തയാറാവണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്‍റ് അമീര്‍ എം.കെ. മുഹമ്മദലി ആഹ്വാനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം തളിപ്പറമ്പ് സയ്യിദ് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിച്ചമര്‍ത്തപ്പെട്ട നാടുകളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇസ്ലാമിക സമൂഹത്തിന്‍െറ വിജയരഹസ്യം ത്യാഗങ്ങളും ബഹുജന സേവനവും ആണെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകളെ നിശ്ചയദാര്‍ഢ ്യത്തോടെ നേരിടുകയും സമാധാനപരമായ മാര്‍ഗത്തിലൂടെ എതിരാളികള്‍ക്ക് പോലും ഇസ്ലാമിന്‍െറ കാരുണ്യത്തിന്‍െറ മുഖം സേവനത്തിലൂടെ സമര്‍പ്പിക്കുകയും ചെയ്തപ്പോഴാണ് ജനങ്ങള്‍ ഒന്നാകെ ഇസ്ലാമിക വ്യവസ്സ്ഥിതിക്ക് വേണ്ടി രംഗത്തിറങ്ങിയത്. സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും അടിച്ചമര്‍ത്തിയ രാജ്യങ്ങളും സമൂഹങ്ങളുമാണ് ഇസ്ലാമിനെ ഇന്ന് വാരിപ്പുണര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇസ്ലാമിക സാമൂഹിക വ്യവസ്ഥയുടെ മാനോഹാരിത ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയണമെങ്കില്‍ വിശ്വാസികള്‍ ജീവിതം കൊണ്ട് അതിന്‍െറ സാക്ഷികളാവണം. മുല്ലപ്പൂ വിപ്ളവം അതാണ് പാഠം നല്‍കിയത്. അതില്‍ അഭിമാനിക്കാനും, ആഹ്ളാദിക്കാനും കേരളത്തിലിരുന്ന് നമുക്ക് കഴിയണമെങ്കില്‍ സങ്കുചിത ചിന്ത നാം വെടിയണം. മുസ്ലിംകള്‍ ജനങ്ങള്‍ക്ക് മാതൃകയാവും വിധം ജീവിതത്തെ മാറ്റിപ്പണിയണം -അദ്ദേഹം ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മുന്‍ സംസ്ഥാന സമിതി അംഗം കെ.എ. ഫൈസല്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. അഫീഫ് അബ്ദുല്‍കരീം ഖിറാഅത്ത്നടത്തി. അല്‍ജാമിഅ ശാന്തപുരം ഹദീസ് ഫാക്കല്‍റ്റി ഒന്നാം റാങ്ക് ജേതാവ് ഹംസ അബ്ദുല്‍ലത്തീഫ്, വിവിധ രംഗങ്ങളില്‍ മികച്ച വിജയം നേടിയ റഫീഅ അബ്ദുല്‍ഖാദര്‍, ശംസാദ്ഖാലിദ്, ജൈസിയ ജമാന, റുക്സാന എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം.കെ. മുഹമ്മദലിയും, കെ.എ. ഫൈസലും കൈമാറി. ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് സ്വാഗതവും വൈസ് പ്രസിഡന്‍റ് കെ.പി. ആദംകുട്ടി നന്ദിയും പറഞ്ഞു.

Sunday, January 27, 2013
"പ്രതിഷേധ തെരുവ്'
വെല്‍ഫെയര്‍ പാര്‍ട്ടി
"പ്രതിഷേധ തെരുവ്'നടത്തി
"പ്രതിഷേധ തെരുവ്'നടത്തി
കാഞ്ഞിരോട്: കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ ജന¤്രദാഹ നയങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി കുടിക്കിമൊട്ട ബസാറില്‍ 'പ്രതിഷേധ തെരുവ്' സംഘടിപ്പിച്ചു. പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു. യു. കെ. സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. എം. ഖദീജ അധ്യക്ഷത വഹിച്ചു. സി. ഇംതിയാസ് മുഹമ്മദ്, എം. പി. ഹാരിസ്, തുടങ്ങിയവര്‍ സംസാരിച്ചു. ബശീര്‍ മുണ്ടേരി സ്വാഗതവും സി. എച്ച്. മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മലര്‍വാടി വിജ്ഞാനോത്സവ വിജയികള്‍
മലര്‍വാടി വിജ്ഞാനോത്സവ വിജയികള്‍
കണ്ണൂര്‍: മലര്‍വാടി ബാലസംഘം കണ്ണൂര്‍ ഏരിയ കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ വിജ്ഞാനോത്സവം-2013 നടത്തി. വിജയികള്‍-യു.പി വിഭാഗം: കെ.കെ. ശാരിക (കോയ്യോട് മദ്റസ യു.പി സ്കൂള്‍), കെ.വി. അതുല്‍രാജ് (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍), വി.വി. ജിഷ്ണുദേവ് (ഏച്ചൂര്‍ വെസ്റ്റ് യു.പി സ്കൂള്‍). എല്‍.പി വിഭാഗം: കെ.കെ. സിതാര (കോയ്യോട് മദ്റസ യു.പി സ്കൂള്‍), കെ. അഭിഷേക് (വാരം യു.പി സ്കൂള്‍), ടി. സയന (വാരം യു.പി സ്കൂള്‍).
വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍, കെ. മൊയ്തീന്‍കുഞ്ഞി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ ഏരിയ സെക്രട്ടറി കെ.കെ. ശുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. അമീര്‍ മാസ്റ്റര്‍ സംസാരിച്ചു. മലര്‍വാടി ബാലസംഘം കണ്ണൂര്‍ ഏരിയ കോഓഡിനേറ്റര്‍ പി.സി.എം. അജ്മല്‍ സ്വാഗതം പറഞ്ഞു.

മലര്‍വാടി വിജ്ഞാനോത്സവം
മലര്‍വാടി വിജ്ഞാനോത്സവം
പഴയങ്ങാടി: മലര്‍വാടി ബാലസംഘം മാടായി ഏരിയതല മത്സരം പഴയങ്ങാടി ജി.എം.യു.പി സ്കൂളില്‍ നടന്നു. യു.പി വിഭാഗത്തില്‍ ടി.എസ്. ശിവപ്രസാദ്( ജി.യു.പി സ്കൂള്‍,പുറച്ചേരി), സി.എ. ഇസ്മായില്‍ അഹമ്മദ് (ഐ.എസ്.ടി സ്കൂള്‍, പയ്യന്നൂര്‍), ദേവിക ശ്രീജിത്ത് (നെരുവമ്പ്രം യു.പി സ്കൂള്‍) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എല്‍.പി വിഭാഗത്തില്‍ മാടായി എല്‍.പി സ്കൂളിലെ തേജസ് കൃഷ്ണ, കുഞ്ഞിമംഗലം ജി.എം.എല്‍.പി സ്കൂളിലെ ടി.പി. നന്ദന, പുറച്ചേരി ജി.യു.പി.എസിലെ പി. നീരജ് എന്നിവര്‍ക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. ബി.പി. അബ്ദുല്‍ ഹമീദ് സമ്മാന വിതരണം നടത്തി. മത്സരങ്ങള്‍ക്ക് ഖലീല്‍ അബ്ദുല്ല, കെ.പി. ജമീല്‍, ഖന്‍സ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലര്‍വാടി ബാല സംഘം ഏരിയ കോഓഡിനേറ്റര്‍ ടി.പി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും അനസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
എസ്.ഐ.ഒ സംവാദം
എസ്.ഐ.ഒ സംവാദം
തലശ്ശേരി: എസ്.ഐ.ഒ ബ്രണ്ണന്‍ കോളജ് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ‘സ്ത്രീ സമൂഹം: പ്രശ്നപരിഹാരം’ എന്ന വിഷയത്തില്‍ തുറന്ന സംവാദം സംഘടിപ്പിച്ചു. ജി.ഐ.ഒ ജില്ല സെക്രട്ടറി നാജിയ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ആയിഷ തഹ്നിയ സംവാദം നിയന്ത്രിച്ചു.
സോളിഡാരിറ്റി അവാര്‍ഡ്
പി. സുരേഷ് ബാബുവിനും അനീഷ് ബര്‍സോമിനും
സോളിഡാരിറ്റി അവാര്‍ഡ്
സോളിഡാരിറ്റി അവാര്‍ഡ്
കോഴിക്കോട്: സോളിഡാരിറ്റി പത്ര-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ക്ക് പി. സുരേഷ് ബാബുവിനെയും അനീഷ് ബര്‍സോമിനെയും തെരഞ്ഞെടുത്തു. എസ്. അജിത് കുമാറിന് പ്രത്യേക ജൂറി പുരസ്കാരം നല്‍കും.
നെല്ലിയാമ്പതി വനഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ‘മാതൃഭൂമി’യില്‍ ‘നെല്ലിയാമ്പതിയിലെ നെല്ലും പതിരും’ എന്ന പരമ്പര തയാറാക്കിയ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി. സുരേഷ് ബാബുവിന് പത്ര മാധ്യമ അവാര്‍ഡും റിപ്പോര്‍ട്ടര്‍ ടി.വി ചാനലിലെ അടയാളം പരമ്പരയില്‍ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ചും ഫീച്ചര്‍ തയാറാക്കിയ അനീഷ് ബര്‍സോമിന് ദൃശ്യ മാധ്യമ അവാര്‍ഡും നല്‍കും.
ദലിത്-ഗോത്ര പാരമ്പര്യ സംഗീതവുമായി ബന്ധപ്പെട്ട് ‘ത്രീഡി കാസ്റ്റ് സ്റ്റീരിയോ’ ഡോക്യുമെന്‍ററി സംവിധാനം ചെയ്ത എ.എസ്. അജിത്കുമാറിനാണ് പ്രത്യേക ജൂറി പുരസ്കാരം.
മാധ്യമം ആഴ്ചപ്പതിപ്പ് അസോസിയേറ്റ് എഡിറ്റര്‍ പ്രഫ. യാസീന്‍ അഷ്റഫ്, ദലിത് എഴുത്തുകാരനും ചിന്തകനുമായ കെ.കെ. കൊച്ച്, കാലിക്കറ്റ് യൂനിവേഴ്സിറ്റി മാസ് മീഡിയ കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ഡോ. എം. മുഹമ്മദലി, ഡോക്യുമെന്‍ററി സംവിധായകന്‍ പി. ബാബുരാജ് എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പത്ര-ദൃശ്യ മാധ്യമ അവാര്‍ഡും 5,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രത്യേക ജൂറി അവാര്‍ഡും ജനുവരി 28ന് തിരുവനന്തപുരം പ്രസ്ക്ളബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ സമ്മാനിക്കും.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമം 27ന് കല്‍പറ്റയില്‍
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
സംസ്ഥാന സംഗമം 27ന് കല്‍പറ്റയില്‍
സംസ്ഥാന സംഗമം 27ന് കല്‍പറ്റയില്‍
കല്‍പറ്റ: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരളയുടെ സംസ്ഥാന സംഗമവും അവാര്‍ഡ് ദാനവും ജനുവരി 27ന് കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉദ്ഘാടനം ചെയ്യും. കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിക്കും.
11.30ന് നടക്കുന്ന സെമിനാറില്‍ ‘വിശുദ്ധ ഖുര്‍ആനിന്‍െറ അമാനുഷികത’ എന്ന വിഷയത്തില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ‘വിശുദ്ധ ഖുര്‍ആനിന്‍െറ ആത്മീയത’ എന്ന വിഷയത്തില്‍ എ.പി. ഹുസൈന്‍ സഖാഫി ചെമ്മലശ്ശേരി, ‘സ്ത്രീ വിശുദ്ധ ഖുര്‍ആനില്‍’ എന്ന വിഷയത്തില്‍ പി.വി. റഹ്മാബി, ‘വിശുദ്ധ ഖുര്‍ആനും സമൂഹ സംവിധാനവും’ എന്ന വിഷയത്തില്‍ വി.കെ. അലി എന്നിവര്‍ സംസാരിക്കും.
ഉച്ചക്ക് 2.30ന് അവാര്‍ഡ് ദാന സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പാളയം പള്ളി ഇമാം ജമാലുദ്ദീന്‍ മങ്കട അവാര്‍ഡ്ദാനം നിര്‍വഹിക്കും. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിക്കും. കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ എ.പി. ഹമീദ്, ശാന്തപുരം അല്‍ ജാമിഅ ഡെ. റെക്ടര്‍ ഇല്‍യാസ് മൗലവി, പി. ആലി ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ വൈസ് പ്രസിഡന്‍റ് കെ. കുഞ്ഞിരായന്‍ ഹാജി എന്നിവര്‍ സംസാരിക്കും.
കേരളത്തില്‍ 1997ല്‍ രൂപവത്കരിച്ച ഖുര്‍ആന്‍ പഠനവേദിയാണ് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള. ആയിരത്തിലധികം പഠനകേന്ദ്രങ്ങളും പതിനയ്യായിരത്തിലധികം പഠിതാക്കളുമുണ്ട്.
ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ എന്ന ക്രമത്തില്‍ ഒമ്പതു വര്‍ഷംകൊണ്ട് ഖുര്‍ആനിലെ മുഴുവന്‍ അധ്യായങ്ങളും പഠിക്കാവുന്ന തരത്തിലാണ് സിലബസ്. നാല് ബാച്ചുകള്‍ ഇതിനകം പുറത്തിറങ്ങി. ഹ്രസ്വകാല കോഴ്സുകളും പൊതുക്ളാസുകളും നടത്തുന്നുമുണ്ട്.

Thursday, January 24, 2013
Subscribe to:
Posts (Atom)