മലര്‍വാടി വിജ്ഞാനോത്സവം
പഴയങ്ങാടി: മലര്‍വാടി ബാലസംഘം മാടായി ഏരിയതല മത്സരം പഴയങ്ങാടി ജി.എം.യു.പി സ്കൂളില്‍ നടന്നു. യു.പി വിഭാഗത്തില്‍ ടി.എസ്. ശിവപ്രസാദ്( ജി.യു.പി സ്കൂള്‍,പുറച്ചേരി), സി.എ. ഇസ്മായില്‍ അഹമ്മദ് (ഐ.എസ്.ടി സ്കൂള്‍, പയ്യന്നൂര്‍), ദേവിക ശ്രീജിത്ത് (നെരുവമ്പ്രം യു.പി സ്കൂള്‍) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എല്‍.പി വിഭാഗത്തില്‍ മാടായി എല്‍.പി സ്കൂളിലെ തേജസ് കൃഷ്ണ, കുഞ്ഞിമംഗലം ജി.എം.എല്‍.പി സ്കൂളിലെ ടി.പി. നന്ദന, പുറച്ചേരി ജി.യു.പി.എസിലെ പി. നീരജ് എന്നിവര്‍ക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. ബി.പി. അബ്ദുല്‍ ഹമീദ് സമ്മാന വിതരണം നടത്തി. മത്സരങ്ങള്‍ക്ക് ഖലീല്‍ അബ്ദുല്ല, കെ.പി. ജമീല്‍, ഖന്‍സ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലര്‍വാടി ബാല സംഘം ഏരിയ കോഓഡിനേറ്റര്‍ ടി.പി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും അനസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks