ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 27, 2013

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമം 27ന് കല്‍പറ്റയില്‍

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
സംസ്ഥാന സംഗമം 27ന് കല്‍പറ്റയില്‍
 കല്‍പറ്റ: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരളയുടെ സംസ്ഥാന സംഗമവും അവാര്‍ഡ് ദാനവും ജനുവരി 27ന് കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉദ്ഘാടനം ചെയ്യും. കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിക്കും.
11.30ന് നടക്കുന്ന സെമിനാറില്‍ ‘വിശുദ്ധ ഖുര്‍ആനിന്‍െറ അമാനുഷികത’ എന്ന വിഷയത്തില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ‘വിശുദ്ധ ഖുര്‍ആനിന്‍െറ ആത്മീയത’ എന്ന വിഷയത്തില്‍ എ.പി. ഹുസൈന്‍ സഖാഫി ചെമ്മലശ്ശേരി, ‘സ്ത്രീ വിശുദ്ധ ഖുര്‍ആനില്‍’ എന്ന വിഷയത്തില്‍ പി.വി. റഹ്മാബി, ‘വിശുദ്ധ ഖുര്‍ആനും സമൂഹ സംവിധാനവും’ എന്ന വിഷയത്തില്‍ വി.കെ. അലി എന്നിവര്‍ സംസാരിക്കും.
ഉച്ചക്ക് 2.30ന് അവാര്‍ഡ് ദാന സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പാളയം പള്ളി ഇമാം ജമാലുദ്ദീന്‍ മങ്കട അവാര്‍ഡ്ദാനം നിര്‍വഹിക്കും. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിക്കും. കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ എ.പി. ഹമീദ്, ശാന്തപുരം അല്‍ ജാമിഅ ഡെ. റെക്ടര്‍ ഇല്‍യാസ് മൗലവി, പി. ആലി ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ വൈസ് പ്രസിഡന്‍റ് കെ. കുഞ്ഞിരായന്‍ ഹാജി എന്നിവര്‍ സംസാരിക്കും.
കേരളത്തില്‍ 1997ല്‍ രൂപവത്കരിച്ച ഖുര്‍ആന്‍ പഠനവേദിയാണ് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള. ആയിരത്തിലധികം പഠനകേന്ദ്രങ്ങളും പതിനയ്യായിരത്തിലധികം പഠിതാക്കളുമുണ്ട്.
ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ എന്ന ക്രമത്തില്‍ ഒമ്പതു വര്‍ഷംകൊണ്ട് ഖുര്‍ആനിലെ മുഴുവന്‍ അധ്യായങ്ങളും പഠിക്കാവുന്ന തരത്തിലാണ് സിലബസ്. നാല് ബാച്ചുകള്‍ ഇതിനകം പുറത്തിറങ്ങി. ഹ്രസ്വകാല കോഴ്സുകളും പൊതുക്ളാസുകളും നടത്തുന്നുമുണ്ട്.

No comments:

Post a Comment

Thanks