ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 27, 2013

സോളിഡാരിറ്റി അവാര്‍ഡ്

പി. സുരേഷ് ബാബുവിനും അനീഷ് ബര്‍സോമിനും
സോളിഡാരിറ്റി അവാര്‍ഡ്
കോഴിക്കോട്: സോളിഡാരിറ്റി പത്ര-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ക്ക് പി. സുരേഷ് ബാബുവിനെയും അനീഷ് ബര്‍സോമിനെയും തെരഞ്ഞെടുത്തു. എസ്. അജിത് കുമാറിന് പ്രത്യേക ജൂറി പുരസ്കാരം നല്‍കും.
നെല്ലിയാമ്പതി വനഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ‘മാതൃഭൂമി’യില്‍ ‘നെല്ലിയാമ്പതിയിലെ നെല്ലും പതിരും’ എന്ന പരമ്പര തയാറാക്കിയ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി. സുരേഷ് ബാബുവിന് പത്ര മാധ്യമ അവാര്‍ഡും റിപ്പോര്‍ട്ടര്‍ ടി.വി ചാനലിലെ അടയാളം പരമ്പരയില്‍ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ചും ഫീച്ചര്‍ തയാറാക്കിയ അനീഷ് ബര്‍സോമിന് ദൃശ്യ മാധ്യമ അവാര്‍ഡും നല്‍കും.
ദലിത്-ഗോത്ര പാരമ്പര്യ സംഗീതവുമായി ബന്ധപ്പെട്ട് ‘ത്രീഡി കാസ്റ്റ് സ്റ്റീരിയോ’ ഡോക്യുമെന്‍ററി സംവിധാനം ചെയ്ത എ.എസ്. അജിത്കുമാറിനാണ് പ്രത്യേക ജൂറി പുരസ്കാരം.
മാധ്യമം ആഴ്ചപ്പതിപ്പ് അസോസിയേറ്റ് എഡിറ്റര്‍ പ്രഫ. യാസീന്‍ അഷ്റഫ്, ദലിത് എഴുത്തുകാരനും ചിന്തകനുമായ കെ.കെ. കൊച്ച്, കാലിക്കറ്റ് യൂനിവേഴ്സിറ്റി മാസ് മീഡിയ കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ഡോ. എം. മുഹമ്മദലി, ഡോക്യുമെന്‍ററി സംവിധായകന്‍ പി. ബാബുരാജ് എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പത്ര-ദൃശ്യ മാധ്യമ അവാര്‍ഡും 5,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രത്യേക ജൂറി അവാര്‍ഡും ജനുവരി 28ന് തിരുവനന്തപുരം പ്രസ്ക്ളബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ സമ്മാനിക്കും.

No comments:

Post a Comment

Thanks