ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 13, 2013

ഉളിയില്‍ മഹല്ല് സംഗമം

 
 
 
 ജീവകാരുണ്യത്തിന്‍െറയും സേവനത്തിന്‍െറയും
പൊലിമയില്‍  ഉളിയില്‍ മഹല്ല്  സംഗമം
മട്ടന്നൂര്‍: സമൂഹത്തില്‍ ഒറ്റപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നവര്‍ക്ക് താങ്ങായി മാറിയതിന്‍െറ സേവന പൊലിമയുമായി ഉളിയില്‍ മഹല്ല് സംഗമം. ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ഒന്നാംവാര്‍ഷിക സമ്മേളനമാണ്  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സഹായ വിതരണത്തിന്‍െറയും നിര്‍വഹണം കൊണ്ട് മാതൃകയായത്. നിര്‍ധന കുടുംബങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയെന്ന ബൃഹദ് ലക്ഷ്യവുമായി രംഗത്തുവന്ന അസോസിയേഷനുപിന്നില്‍ മഹല്ല് ഒന്നടങ്കം അണിനിരന്നിരിക്കുകയാണെന്നതിന്‍െറ സാക്ഷ്യമായി വന്‍ ജനാവലിയാണ് ഇന്നലെ പരിപാടികളില്‍ ഒഴുകിയത്തെിയത്.
 നരേമ്പാറ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനം  മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.അഡ്വ. സണ്ണിജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൊഴിലുപകരണ വിതരണത്തിന്‍െറ ഉദ്ഘാടനം ഇ.പി. ജയരാജന്‍ എം.എല്‍.എ നിര്‍വഹിച്ചു. അസോസിയേഷന്‍െറ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന 25 വീടുകള്‍ക്ക് ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍ ഗള്‍ഫ് കോഓഡിനേറ്റര്‍ പി.കെ. അബ്ദുല്‍ റസാഖ് നല്‍കിയ ഫണ്ട് മന്ത്രി കെ.സി. ജോസഫ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ സി.എം. മുസ്തഫക്ക് കൈമാറി. ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.എച്ച്. നാസര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍ റഷീദ്, സി. അശ്റഫ്, യു.പി. സിദ്ദീഖ് മാസ്റ്റര്‍, ചന്ദ്രന്‍ തില്ലങ്കേരി, സനോജ്കുമാര്‍, ജലന, എം.കെ. മുസ്തഫ, കെ.സി. കാദര്‍കുട്ടി, എറമുല്ലാന്‍കുട്ടി, കെ.വി.എം. ബഷീര്‍, എന്‍.വി. ബാലകൃഷ്ണന്‍, കെ.എ. ഷാജി, ശശി എന്നിവര്‍ സംസാരിച്ചു. പി.വി. നാരായണന്‍ വിവാഹ ധനസഹായം വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ടി.കെ. മുഹമ്മദലി സ്വാഗതവും സെക്രട്ടറി കെ. ബഷീര്‍ നന്ദിയും പറഞ്ഞു.  സ്കൂളുകള്‍ക്കുള്ള കമ്പ്യൂട്ടര്‍, ഫാന്‍ എന്നിവയുടെ വിതരണവും നടത്തി. കലാപരിപാടികളും ഉണ്ടായിരുന്നു.
മൗലവി ജമാലുദ്ദീന്‍ മങ്കട മഹല്ല് സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂല്യച്യുതിയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മൗലവി ജമാലുദ്ദീന്‍ മങ്കട പറഞ്ഞു.
ശത്രുത വെടിഞ്ഞുള്ള പ്രവര്‍ത്തനമാകണം എല്ലാവരിലും ഉണ്ടാകേണ്ടതെന്നും ബഹുസ്വര സമൂഹത്തിന്‍െറ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തലമുറയെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ പ്രഭാഷണം നടത്തിയ ‘ഗള്‍ഫ് മാധ്യമം’ എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
സംഘടിത പ്രവര്‍ത്തനങ്ങള്‍ ധാരാളം നന്മകളുണ്ടാക്കുമെന്നും ബഹു സംസ്കാരങ്ങള്‍ പരസ്പരം സംവദിക്കുന്ന അവസ്ഥയിലേക്ക് എല്ലാവരും വളര്‍ന്നുവരേണ്ടതുണ്ടെന്നും പ്രഭാഷണം നടത്തിയ ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡന്‍റ് മുജീബ്റഹ്മാന്‍ കിനാലൂര്‍ അഭിപ്രായപ്പെട്ടു.
അസോസിയേഷന്‍ ചെയര്‍മാന്‍ എന്‍.എന്‍. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ‘മാധ്യമം’ കൊച്ചി യൂനിറ്റ് റസിഡന്‍റ് എഡിറ്റര്‍ കാസിം വി. ഇരിക്കൂര്‍, എം. അബ്ദുസത്താര്‍, മഹ്മൂദ് ഹാജി, പി.എന്‍. അശ്റഫ്, വി.പി. അബ്ദുല്‍ ലത്തീഫ്, എം. അശ്റഫ്, സി.പി. ബദ്റുല്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ. ബഷീര്‍ സ്വാഗതവും എം.കെ. അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു. മുഹമ്മദ് ഷാഫി ഖിറാഅത്ത് നടത്തി.
 സമ്മേളന വേദി ഉളിയില്‍ മഹല്ലിലെയും പരിസരത്തെയും നിര്‍ധന യുവതികളുടെ മാംഗല്യത്തിനും സാക്ഷ്യം വഹിച്ചു. ഒരുവര്‍ഷംകൊണ്ട് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അസോസിയേഷന്‍െറ ശ്രദ്ധേയ പ്രവൃത്തികളില്‍ ഒന്നായിരുന്നു ഇന്നലെ നടന്ന സമൂഹ വിവാഹം. സുബൈര്‍ കൗസരി തലശ്ശേരി നിക്കാഹിന് നേതൃത്വം നല്‍കി. സമൂഹ വിവാഹത്തിലെ വധുമാര്‍ക്കുള്ള ഉപഹാരം എന്‍.എന്‍. അബ്ദുല്‍ ഖാദര്‍, കെ.സി. കാദര്‍കുട്ടി, എം. അലി, പി.എന്‍. അശ്റഫ് എന്നിവര്‍ വിതരണം ചെയ്തു.

No comments:

Post a Comment

Thanks