ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 2, 2013

സാംസ്കാരിക അരക്ഷിതാവസ്ഥ ഇല്ലാതാക്കണം -തനിമ

സാംസ്കാരിക അരക്ഷിതാവസ്ഥ
ഇല്ലാതാക്കണം -തനിമ
കോഴിക്കോട്: സാംസ്കാരിക മേഖലയിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കണമെന്നും അക്കാദമികളുടെ പ്രവര്‍ത്തനം അര്‍ഥപൂര്‍ണവും ക്രിയാത്മകവുമാക്കണമെന്നും തനിമ കലാസാഹിത്യ വേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കലയുടെയും സാഹിത്യത്തിന്‍െറയും പേരില്‍ നല്‍കുന്ന അവാര്‍ഡുകള്‍ സുതാര്യമാകണം. അര്‍ഹരായ പ്രതിഭകളെ കഴിവ് മാനദണ്ഡമാക്കി ആദരിക്കണം. ‘തനിമ’ സംഘടിപ്പിച്ച സാംസ്കാരിക സഞ്ചാരത്തില്‍ ഇത്തരം ആളുകളെ കണ്ടത്തൊനായി.
നാടകരംഗത്ത് നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി ചെറുകര കരുണാകരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അര്‍ഹമായ പരിഗണന മുഖ്യധാര നല്‍കിയിട്ടില്ല. ‘തനിമ’ സാംസ്കാരിക സഞ്ചാരത്തിലൂടെ ഇവരെ വീടുകളില്‍ പോയി ആദരിച്ചു. സാംസ്കാരിക സഞ്ചാരത്തിന്‍െറ രണ്ടാംഘട്ടം മേയ് നാലിന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍നിന്ന് തുടങ്ങും. മേയ് 12ന് പുന്നയൂര്‍ക്കുളം നാലപ്പാട്ട് തറവാട്ടങ്കണത്തില്‍ സമാപിക്കും. ‘തനിമ’ രക്ഷാധികാരി ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കൊച്ചി പരിപാടികള്‍ വിശദീകരിച്ചു.
ജമീല്‍ അഹ്മദ്, റഹ്മാന്‍ മുന്നൂര്, പി.എ.എം. ഹനീഫ്, സലീം കുരിക്കളകത്ത്, സക്കീര്‍ ഹുസൈന്‍ തൃശൂര്‍, അനീസുദ്ദീന്‍ അഹ്മദ്, സലീം പുപ്പലം എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment

Thanks