പുന്നോലില്‍ തീപിടിച്ച സംഭവം; കാരണക്കാരെ
ശിക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ശിക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രദേശം പാര്‍ട്ടി ജില്ല നേതാക്കളടക്കമുള്ള ഭാരവാഹികള്‍ സന്ദര്‍ശിച്ചു. മാരകമായ ആശുപത്രി, പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ബോധപൂര്‍വം കത്തിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. മാലിന്യ നിക്ഷേപം മൂലം വര്‍ഷങ്ങളായി ദുരിതം പേറുന്ന ജനതയെ നിത്യരോഗിക്കളാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വപരമല്ളെന്നും നേതാക്കള്‍ പറഞ്ഞു.
ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്.
ജില്ല സമിതിയംഗങ്ങളായ ബെന്നി ഫെര്‍ണാണ്ടസ്, ജബീന ഇര്‍ഷാദ്, യു.കെ. സെയ്ത്, തലശ്ശേരി മണ്ഡലം സെക്രട്ടറി സി.പി. അശ്റഫ്, പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. അര്‍ഷാദ്, തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ കമ്മിറ്റി പ്രസിഡന്‍റ് സാജിദ് കോമത്ത്, പുന്നോല്‍ യൂനിറ്റ് സെക്രട്ടറി കെ.പി. സദീര്‍, പ്രസിഡന്‍റ് പ്രേംരാജന്‍, കെ.പി. മഹമൂദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments:
Post a Comment
Thanks