മാലിന്യമുക്ത പരിസ്ഥിതിക്കായി
‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍’
‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍’
തലശ്ശേരി: മാലിന്യമുക്ത പരിസ്ഥിതി എന്ന ഒരു നാടിന്‍െറ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്‍െറ ഭാഗമായി ‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’ പദ്ധതി നിലവില്‍ വന്നു.
മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം കണ്‍വീനര്‍ ജബീന ഇര്‍ഷാദ് നിര്‍വഹിച്ചു.
ഗാര്‍ഹിക പ്ളാസ്റ്റിക് മാലിന്യ സംസ്കരണം, പച്ചക്കറി സ്വയം പര്യാപ്തത, ജല സംരക്ഷണം, അടുക്കളത്തോട്ട അവാര്‍ഡ്, വിത്ത് വിതരണം, കൂട്ടുകൃഷി സംരംഭം തുടങ്ങി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
പുന്നോല്‍ റെയില്‍വേ ഗേറ്റിനടുത്ത തണല്‍ സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.പി. അശ്റഫ് അധ്യക്ഷത വഹിച്ചു. സംസ്കരണത്തിനായി ഗാര്‍ഹിക പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്‍െറ ഉദ്ഘാടനം പ്ളാസ്റ്റിക്കുകള്‍ സ്വീകരിച്ച് ആയിഷ നിഷാഘര്‍ ഉദ്ഘാടനം ചെയ്തു. വീടുകളിലുണ്ടാകുന്ന പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍ എല്ലാ മാസവും ഒന്നാം തീയതി തണലില്‍ ആരംഭിക്കുന്ന പ്രത്യേക കൗണ്ടറില്‍ സ്വീകരിച്ച് റീസൈക്ളിങ്ങിന് നല്‍കും. കെ.എം. സഫിയ, സൈനബ തിട്ടയില്‍, ഹരിത പുന്നോല്‍, കെ.പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. റുബീന അനസ് സ്വാഗതവും വസന്ത ടീച്ചര്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks