പാട്ടിന്‍െറ പാലാഴി തീര്‍ത്ത്
ഫാത്തിമ ഫിദ
ഫാത്തിമ ഫിദ
തലശ്ശേരി: പാട്ടിന്‍െറ പാലാഴി തീര്‍ത്ത് ഫാത്തിമ ഫിദ ഹാട്രിക് വിജയം കൊയ്തു. എളയാവൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറിയിലെ എട്ടാംക്ളാസ് വിദ്യാര്‍ഥിനി ഫാത്തിമ ഫിദ അറബി ഗാനത്തിലാണ് തുടര്‍വിജയവുമായി ശ്രദ്ധേയയായത്. കഴിഞ്ഞ രണ്ടു വര്‍ഷവും യു.പി വിഭാഗം അറബി ഗാനത്തില്‍ നേടിയ ഒന്നാംസ്ഥാനമാണ് ഹൈസ്കൂള്‍ അരങ്ങേറ്റത്തിലും ആവര്‍ത്തിച്ചത്. ഇസ്രായേലിന്‍െറ ആക്രമണത്തില്‍ ഞെരിപിരികൊള്ളുന്ന ഫലസ്തീന്‍ ജനതയോട് ‘ഭയക്കരുത്.. നിങ്ങള്‍ക്കൊപ്പം ദൈവമുണ്ടെന്ന്’ പറഞ്ഞു തുടങ്ങുന്ന ഗാനമാണ് ഫിദക്ക് ഹാട്രിക് ജയം നേടിക്കൊടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കഥാപ്രസംഗം, അറബി ഗാനം, മാപ്പിളപ്പാട്ട് എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയ ഫിദ ഇത്തവണ മാപ്പിളപ്പാട്ട്, ഗസല്‍, കഥാപ്രസംഗം, ഒപ്പന എന്നിവയിലും മത്സരിക്കുന്നുണ്ട്. പ്രസംഗകനായ കാഞ്ഞിരോട്ടെ ടി.എന്‍.എ. ഖാദറിന്‍െറയും ഗായിക ഫരീദ ഖാദറിന്‍െറയും മകളാണ്.
No comments:
Post a Comment
Thanks