ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 4, 2013

പെട്ടിപ്പാലത്തെ വിഷപ്പുക:

പെട്ടിപ്പാലത്തെ വിഷപ്പുക: സര്‍വകക്ഷിയോഗം വിളിച്ച് 
നടപടിയെന്ന് മന്ത്രി
 പുന്നോല്‍: ദിവസങ്ങളായി പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യ കൂനകള്‍ക്ക് മേല്‍ പടര്‍ന്ന തീയും പുകയും ഇല്ലാതാക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മന്ത്രിയെ കണ്ട മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ബഷീര്‍ എന്നിവര്‍ക്കാണ് ഉറപ്പു നല്‍കിയത്.
ഹര്‍ത്താല്‍ പൂര്‍ണം
പുന്നോല്‍: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഹ്വാനമനുസരിച്ച് പുന്നോല്‍, കുറിച്ചിയില്‍, ഇയ്യത്തുങ്കാട്, ഹുസ്സന്‍ മൊട്ട പ്രദേശങ്ങളില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. നഗരസഭ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീയിട്ടതിലും പഞ്ചായത്ത് അനങ്ങാപ്പാറനയം സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
പ്രകടനം നടത്തി
പുന്നോല്‍: ന്യൂ മാഹി പഞ്ചായത്ത് ഭരണ സമിതിയുടെ രാജി ആവശ്യപ്പെട്ട് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെയും മദേഴ്സ് എഗൈന്‍സ്റ്റ് വേസ്റ്റ് ഡംപിങ്ങിന്‍െറയും നേതൃത്വത്തില്‍ പുന്നോല്‍ ടൗണില്‍ പ്രകടനം നടത്തി. ടി.എം. മമ്മൂട്ടി, കെ.പി. അബൂബക്കര്‍, കെ.പി. മഹമൂദ്, സി.ടി. മജീദ്, കൈഫി സിറാജ്, കെ.പി. ഫുത്ത്ദ്, എം. ഫാറൂഖ്, ജബീന ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
പുന്നോല്‍ ബാങ്ക് പരിസരത്ത് നടത്തിയ വിശദീകരണ യോഗത്തില്‍ ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
നഗരസഭ സെക്രട്ടറിയില്‍ നിന്ന്
വിശദീകരണം തേടി
 തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലത്ത് പടര്‍ന്ന തീ അണക്കുന്നതില്‍ വീഴ്ച വരുത്തിയ നഗരസഭ സെക്രട്ടറിയില്‍ നിന്ന് തലശ്ശേരി സബ് കലക്ടര്‍ ടി.വി. അനുപമ വിശദീകരണം തേടി. 2012 ഡിസംബര്‍ 30ന് രാവിലെ മാലിന്യ കൂട്ടത്തിന് തീയിട്ടതിനെ തുടര്‍ന്ന് പ്രദേശവാസികളും ദേശീയ പാതവഴി പോകുന്നവരും ശ്വാസതടസ്സമുള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മാലിന്യവിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 

No comments:

Post a Comment

Thanks