ധാര്‍മിക വിശുദ്ധി കൈവരിക്കാന്‍ നബിദിനാഘോഷം ഉപയോഗപ്പെടുത്തണം -പാളയം ഇമാം
തളിപ്പറമ്പ്: സമുദായത്തിന് ധാര്‍മിക വിശുദ്ധി കൈവരിക്കാനും ധര്‍മസംസ്ഥാപനത്തിന്‍െറ വാഹകരാകാനും ഈ വര്‍ഷത്തെ നബിദിനാഘോഷ വേളകള്‍ മതസംഘടനകളും നേതാക്കളും ഉപയോഗപ്പെടുത്തണമെന്ന് തിരുവനന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട. തളിപ്പറമ്പ് ഇഹ്സാന്‍ സെന്‍റര്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദര്‍ശ, ധാര്‍മിക, വിശുദ്ധിയില്‍ ഉന്നതരായതിനാലാണ് ജനസംഖ്യയില്‍ 15 ശതമാനത്തില്‍താഴെ മാത്രമുണ്ടായിരുന്ന മുഹമ്മദ് നബിക്കും അനുചരന്മാര്‍ക്കും ഭൂരിപക്ഷം യഹൂദരും ക്രൈസ്തവരും അടങ്ങിയ ബഹുസ്വര സമൂഹത്തില്‍ ധര്‍മസംസ്ഥാപനം സാധ്യമായത്.
വിശുദ്ധ ഖുര്‍ആനെയും പ്രവാചക അധ്യാപനങ്ങളെയും തമസ്കരിച്ച് ഇന്നത്തെ മുസ്ലിം സമുദായം ധാര്‍മിക സദാചാര സാമ്പത്തിക മേഖലകളില്‍ ജീര്‍ണതയുടെ മുന്‍നിരയിലാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവിര്‍ ഉദ്ബോധനം നടത്തി. കെ.പി. ആദംകുട്ടി സ്വാഗതം പറഞ്ഞു.

No comments:
Post a Comment
Thanks