കാരംസ് മേള നടത്തി
കണ്ണൂര്‍: സോളിഡാരിറ്റി ചാലാട് യൂനിറ്റും മാസ്റ്റേഴ്സ് സ്പോര്‍ട്സ് ക്ളബ്ചാലാടും സംയുക്തമായി ജില്ലാതല കാരംസ് മേള നടത്തി. കെ.എം. ഷാജി എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് കെ.കെ. മുഹമ്മദ് ശുഹൈബ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് കെ. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് കെ.എം. ഷാജി എം.എല്‍.എ സമ്മാനം നല്‍കി. മാസ്റ്റേഴ്സ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്‍റ് സി.എച്ച്. മുഹമ്മദ് ഫൈസല്‍ സ്വാഗതവും സി.എച്ച്. ഷൗക്കത്തലി നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks