സുധാകരനെ നിലക്കുനിര്‍ത്തണം
-വെല്‍ഫെയര്‍ പാര്‍ട്ടി
-വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം.പിയുമായ കെ.സുധാകരന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനപ്രതിനിധിയില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് സുധാകരനില്‍നിന്ന് സംഭവിച്ചത്. ആരെയും എന്തും പറയാന്‍ അധികാരമുണ്ടെന്ന് ധരിച്ച് നിഗളിച്ചു നടക്കുന്ന സുധാകരനെ പോലുള്ള നേതാക്കളെ മൂക്കുകയറിടാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണം. പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ കുര്യനെ എം.പി സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തി പുനരന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആവശ്യമുന്നയിച്ച് പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment
Thanks