കോട്ടാനിച്ചേരിയില്‍ എസ്.ഡി.പി.ഐ
പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: കോട്ടാനിച്ചേരിയില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എസ്.ഡി.പി.ഐ കോട്ടാനിച്ചേരി ബ്രാഞ്ച് കമ്മിറ്റി ഓഫിസ് തകര്‍ത്തു. ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. വെട്ടേറ്റ പടന്നോട്ടെ റഊഫ്, സാബിത്ത്, കോട്ടാനിച്ചേരിയിലെ മനാഫ് എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കൈക്കും കാലിനുമാണ് മൂന്ന് പേര്‍ക്കും പരിക്കേറ്റത്. സംഭവത്തില്‍ രണ്ടു പേരെ ചക്കരക്കല്ല് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.ഐ രാജീവിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. മാരകായുധങ്ങളുമായത്തെിയ 20 അംഗ സി.പി.എം സംഘമാണ് അക്രമം അഴിച്ചു വിട്ടതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
No comments:
Post a Comment
Thanks