വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ജ്വാല ഇന്ന്
കണ്ണൂര്‍: സൂര്യനെല്ലി ഉള്‍പ്പെടെയുള്ള സ്ത്രീപീഡന കേസുകള്‍ പുനരന്വേഷിക്കുക, പി.ജെ. കുര്യന്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രകടനവും പ്രതിഷേധ ജ്വാലയും ഇന്ന് വൈകീട്ട് 4.30ന് കണ്ണൂരില്‍ നടക്കും. ട്രെയ്നിങ് സ്കൂളിന് സമീപമുള്ള ജില്ല ആസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. പ്രതിഷേധ ജ്വാല സംസ്ഥാന കമ്മിറ്റിയംഗം റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment
Thanks