കൊട്ടാനച്ചേരി അക്രമം: രണ്ട്
സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചക്കരക്കല്ല്: കൊട്ടാനച്ചേരിയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. തലമുണ്ട കോവുമ്മല്‍ വിജേഷ്, കണയന്നൂര്‍ ഒറോറക്കണ്ടി രാജേഷ് എന്നിവരെയാണ് സിറ്റി സി.ഐ ടി.കെ. രത്നകുമാറും സംഘവും അറസ്റ്റുചെയ്തത്. കോടന്‍വീട്ടില്‍ വിജേഷ്, പ്രദീപന്‍, സന്തോഷ് തുടങ്ങി 20 പേര്‍ക്കെതിരെയാണ് കേസ്. 17ന് രാത്രിയാണ് കൊട്ടാനച്ചേരിയില്‍ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം ഉടലെടുത്തത്. ഒരാഴ്ച മുമ്പ് ഇവിടെ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എസ്.ഡി.പി.ഐ ഓഫിസ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
No comments:
Post a Comment
Thanks