സ്ത്രീപീഡനം: വെല്‍ഫെയര്‍
പാര്‍ട്ടി പ്രതിഷേധ ജ്വാല
കണ്ണൂര്‍: സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി.ജെ. കുര്യന്‍ ഒൗദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് രാജിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ആരോപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൂര്യനെല്ലി, കവിയൂര്‍, കിളിരൂര്‍ തുടങ്ങിയ മുഴുവന്‍ സ്ത്രീപീഡന കേസുകളും പുനരന്വേഷിച്ച് അതിവേഗം പൂര്‍ത്തിയാക്കണം. സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് കണ്ണൂര്‍ എം.പി കെ. സുധാകരന്‍ നടത്തിയ പ്രസ്താവന ധിക്കാരപരമാണ്. ജസ്റ്റിസ് ബസന്തിനെപോലുള്ള ന്യായാധിപന്മാര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത് അപലപനീയമാണ്. സ്ത്രീസുരക്ഷയും ശാക്തീകരണവും മുഖ്യ രാഷ്ട്രീയ അജണ്ടയാക്കി വെല്‍ഫെയര്‍ പാര്‍ട്ടി പുതിയ മാതൃകകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല ജന. സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ ജബീന ഇര്‍ഷാദ്, മധു കക്കാട്, യു.കെ. സെയ്ദ് എന്നിവര്‍ സംസാരിച്ചു. ഷാഹിന ലത്തീഫ് സ്വാഗതവും സി. ഇംതിയാസ് നന്ദിയും പറഞ്ഞു.
പാര്‍ട്ടി ജില്ല ആസ്ഥാനത്തില്‍നിന്ന് ആരംഭിച്ച പ്രകടനം കാല്‍ടെക്സ്, സ്റ്റേഡിയം വഴി പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന്, പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. വി.കെ. ഖാലിദ്, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, എന്‍.എം. ശഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment
Thanks