രാഷ്ട്രീയ സംഘര്‍ഷം: കൊടിതോരണങ്ങളും
കൊടിമരവും നീക്കി
കൊടിമരവും നീക്കി
മുണ്ടേരിമൊട്ട, പടന്നോട്ട്, കൊട്ടാനച്ചേരി പ്രദേശങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷം കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിവിധ സംഘടനകളുടെ കൊടിമരങ്ങളും സ്തൂപങ്ങളും ചക്കരക്കല്ല് പൊലീസ് നീക്കി. ഏച്ചൂര്‍, കൊട്ടാനച്ചേരി പ്രദേശങ്ങളില്‍ ഒരുമാസത്തോളമായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുകയാണ്.
കഴിഞ്ഞയാഴ്ച കൊട്ടാനച്ചേരിയില്‍ നടന്ന സംഘട്ടനത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്. അതിനിടയിലാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കൊട്ടാനച്ചേരിയിലെ എസ്.ഡി.പി.ഐ ഓഫിസ് തകര്‍ക്കുകയും മൂന്ന് പ്രവര്‍ത്തകരെ മര്‍ദിക്കുകയും വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തത്. പ്രദേശത്തെ വൈദ്യുതി തൂണുകളില്‍ സ്ഥിരമായി വിവിധ സംഘടനകള്‍ എഴുതുന്നതും പതിവാണ്. ഇതിനെതുടര്‍ന്ന് പ്രദേശത്ത് പലപ്പോഴും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ആക്രമണവും അരങ്ങേറാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

No comments:
Post a Comment
Thanks