ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 11, 2013

വരള്‍ച്ചയുടെ വരവറിയിച്ച് മുണ്ടേരിക്കടവില്‍ ‘കരിംബകം’ വിരുന്നത്തെി

 വരള്‍ച്ചയുടെ വരവറിയിച്ച് മുണ്ടേരിക്കടവില്‍
‘കരിംബകം’ വിരുന്നത്തെി
 കണ്ണൂര്‍: വരാനിരിക്കുന്ന വരള്‍ച്ചയുടെ മുന്നറിയിപ്പുമായി മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തില്‍ ‘കരിംബകം’ എന്നു വിളിക്കുന്ന ബ്ളാക് സ്റ്റോര്‍ക് വിരുന്നത്തെി. ദക്ഷിണേന്ത്യയില്‍ അത്യപൂര്‍വമായി മാത്രം കാണപ്പെടുന്നതാണ് കൊക്കുകളുടെ വര്‍ഗത്തില്‍പെട്ട ബ്ളാക് സ്റ്റോര്‍ക്. വടക്കേ ഇന്ത്യയില്‍ ചൂട് കൂടിയ കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന ഈ ദേശാടന പക്ഷി മുണ്ടേരിക്കടവിലത്തെിയത് പക്ഷിസങ്കേത സംരക്ഷണസമിതി പ്രവര്‍ത്തകരില്‍ ആശങ്കയുളവാക്കി.
കാലാവസ്ഥ വ്യതിയാനത്തിന്‍െറ ഭാഗമായി ഉഷ്ണകാലാവസ്ഥയും വരള്‍ച്ചയും മുന്‍കൂട്ടി കണ്ടാണ് ഇവയത്തെിയതെന്ന് കരുതുന്നു. ഡിസംബര്‍ ആദ്യവാരത്തിലാണ് ഇവ മുണ്ടേരിക്കടവില്‍ വന്നിറങ്ങിയത്. ജര്‍മനിയില്‍ നിന്നത്തെിയ പക്ഷിനിരീക്ഷകനാണ് ബ്ളാക് സ്റ്റോര്‍ക്കിന്‍െറ സാന്നിധ്യത്തെക്കുറിച്ച് പക്ഷിസങ്കേത സംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയത്. സമിതി പ്രവര്‍ത്തകനും സര്‍വേ ടീം അംഗവുമായ റഹിം മുണ്ടേരി ഇവയെ കാമറയില്‍ പകര്‍ത്തി. പക്ഷി നിരീക്ഷകരായ ഡോ. സി. ശശികുമാര്‍, ഡോ. ഖലീല്‍ ചൊവ്വ എന്നിവര്‍ ബ്ളാക് സ്റ്റോര്‍ക്കിന്‍െറ സാന്നിധ്യം സ്ഥിരീകരിച്ചു. വരണ്ട കാലാവസ്ഥയില്‍ മാത്രം ജീവിക്കുന്ന മയിലുകളെയും മുണ്ടേരിക്കടവില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ സീസണില്‍ രണ്ടുലക്ഷത്തോളം ദേശാടനപക്ഷികള്‍ മുണ്ടേരിക്കടവില്‍ വിരുന്നത്തെിയതായി കണക്കാക്കുന്നു. ഏഷ്യന്‍ സ്പൂണ്‍ ബില്‍ ഈ ചതുപ്പില്‍ പറന്നിറങ്ങിയത് ദിവസങ്ങള്‍ക്കുമുമ്പാണ്.
പുല്‍ക്കിളി, ചാരക്കഴുത്തന്‍ കുരുവി, കരിന്തലയന്‍ കുരുവി, ചെന്തലയന്‍ കുരുവി, പുള്ളിച്ചോരക്കാലി, മഞ്ഞക്കുറിയന്‍ താറാവ്, കുടുമ താറാവ്, പുള്ളിപ്പരുന്ത്, രാജപ്പരുന്ത് എന്നിവ ഇവിടേക്ക് ദേശാടനത്തിനത്തെിയവരില്‍ ചിലരാണ്. മാര്‍ച്ച് മാസത്തോടെ ഈ വര്‍ഷത്തെ ദേശാടനക്കാലം അവസാനിക്കുകയായി. അന്യദേശങ്ങളില്‍നിന്നത്തെിയ കിളികള്‍ തിരിച്ചുപറക്കലിന് തയാറെടുക്കുകയാണ്.
മുണ്ടേരി ഗ്രാമപഞ്ചായത്തില്‍പെട്ട പക്ഷിസങ്കേതത്തിന് 2012ലാണ് സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 60 ഇനം ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ ലക്ഷത്തിലധികം പക്ഷിക്കൂട്ടങ്ങളെ ഇവിടെ കണ്ടുവരുന്നു. ഇവയില്‍ പലതും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നവയാണ്. 
Courtesy: Madhyamam

No comments:

Post a Comment

Thanks