കാന്‍സറിനെ തോല്‍പിച്ച
കുട്ടുവിന്‍െറ ജീവിതം
കുട്ടുവിന്‍െറ ജീവിതം
കാന്‍സറെന്ന മാരക രോഗം കാര്‍ന്നുതിന്ന വയോധികന്‍െറ ജീവിതത്തിലേക്കുള്ള തിരിച്ചുവരവും പൂര്‍ണ ആരോഗ്യത്തോടെയുള്ള തുടര്‍ജീവിതവും മാതൃകയാവുന്നു. നിശ്ചയദാര്‍ഢ്യത്തിന്‍െറയും മനക്കരുത്തിന്‍െറയും പിന്‍ബലത്തില്‍ ജീവിതത്തിന്‍െറ മനോഹര തീരത്തേക്ക് പറിച്ചുനടപ്പെട്ട ഉളിയില്‍ റംല നിവാസില്‍ വി.കെ. കുട്ടുവിന്‍െറ ജീവിതം രോഗിയായ ഏതൊരാള്‍ക്കും കരുത്തുപകരുന്നതാണ്. കാന്‍സര്‍ മരണത്തിന്‍െറ വാറന്‍റാണെന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കാനും രോഗഭീതിയില്‍ നിന്ന് കരകയറാനും കുട്ടുവിന്‍െറ ജീവിതം വഴിയൊരുക്കും. എഴുത്തും വായനയും ചരിത്രം തേടിയുള്ള സഞ്ചാരവും പിന്നെ കൃഷിപ്പണിയുമായി ഏതുനേരവും തിരക്കിലായ ഈ 78കാരന്‍ ലോകത്തോട് വിളിച്ചുപറയുന്നതും കാന്‍സറില്‍ തളര്‍ന്ന് ആരും ജീവിതം പാഴാക്കരുതെന്നാണ്.
2006ല്‍ 72ാമത്തെ വയസ്സിലാണ് കുട്ടുവിന് രോഗത്തിന്‍െറ തുടക്കം. 2007ല്‍ രോഗവും അസ്വസ്ഥതയും മൂര്‍ച്ഛിച്ചു. തലശ്ശേരി സഹകരണാശുപത്രിയിലെ ചികിത്സയില്‍, ചെറുകുടലിനെയും വന്‍കുടലിനെയും ബാധിക്കുകയും മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത നിലയില്‍ ട്യൂമര്‍ കണ്ടത്തെി. ഹൃദയവാല്‍വിനുള്ള ചികിത്സയിലായതിനാലും പ്രായംകൂടിയ രോഗിയായതിനാലും ശസ്ത്രക്രിയ അതീവദുഷ്കരമായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ മറ്റുമാര്‍ഗമൊന്നും ഇല്ലാതെ വന്നതിനാല്‍ ബന്ധുക്കളുടെ സമ്മതത്തോടെ ശസ്ത്രക്രിയ നടത്തി. രോഗം കാന്‍സറായത് കൊണ്ടുതന്നെ ഇനിയൊരു തിരിച്ചുവരവില്ളെന്നാണ് കരുതിയത്. മരുന്നുകളുടെ പ്രവാഹവും ഭക്ഷണക്രമീകരണവും കൊണ്ട് മുടി ഒന്നുപോലും ശരീരത്തില്‍ ബാക്കിയായില്ളെന്ന് മാത്രമല്ല, ശോഷിച്ച ശരീരമായി മാറുകയും ചെയ്തു.
മനക്കരുത്തിനൊപ്പം ഡോക്ടര്‍മാരുടെ നിര്‍ദേശം വിടാതെ പാലിച്ചതും രോഗമുക്തിക്ക് കാരണമായി. ജീവിതത്തിലേക്ക് പതിയെ നടന്നുതുടങ്ങിയ കുട്ടു ആരോഗ്യ വീണ്ടെടുപ്പിനൊപ്പം പ്രായാധിക്യത്തില്‍ ചടഞ്ഞിരിക്കാതെ ആരെയും അതിശയിപ്പിക്കുന്ന പ്രവര്‍ത്തനത്തിലേക്കാണ് തിരിഞ്ഞത്. രോഗം മാറിയതിന് ശേഷം സ്വന്തം വീട്ടുപറമ്പിലെ മണ്ണില്‍ കുട്ടുവിന് പൊന്നുവിളയിക്കാനായി. സ്വന്തംകൈകൊണ്ട് വളര്‍ത്തിയ തെങ്ങും കുരുമുളക് വള്ളികളും മറ്റും കാണുകയും പണിയെടുക്കുകയും ചെയ്യുന്നത് ഏത് രോഗത്തിനും ശാന്തിയാണെന്ന് കുട്ടു പറയുന്നു. ഇതിനിടയില്‍ രണ്ട് ചരിത്രപുസ്തകങ്ങള്‍ കുട്ടുവിന്‍േറതായി പിറവിയെടുത്തു. മൂന്നാമത്തെ പുസ്തകത്തിന്‍െറ രചനയിലാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ക്ഷണം സ്വീകരിച്ച് ഒമാന്‍, ബഹ്റൈന്‍, സൗദി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. അര്‍ബുദം തളര്‍ത്തിയെന്ന ചിന്തപോലും ഇല്ലാത്തതിനാലാണ് കുട്ടുവിന് ബഹുമുഖ മേഖലകളില്‍ പ്രവര്‍ത്തിക്കാനായത്. തളരാതെയും മുടങ്ങാതെയും ചികിത്സ തുടര്‍ന്നാല്‍ രോഗമുക്തി നേടാനാകുമെന്ന് ഇദ്ദേഹം പറയുന്നു.

No comments:
Post a Comment
Thanks