ജി.ഐ.ഒ സായാഹ്ന സദസ്സ്
കണ്ണൂര്‍ : സ്ത്രീ പീഡനങ്ങളുള്‍പ്പെടെ സമൂഹത്തിലെ പ്രശ്നങ്ങളുടെ ചില വശങ്ങളോ ദുരന്തഫലങ്ങളോ മാത്രം പരിഹരിക്കാന്‍ ശ്രമിക്കാതെ സാമൂഹിക സൃഷ്ടിക്ക് വേണ്ടിയാണ് ശ്രമങ്ങളുണ്ടാവേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ പറഞ്ഞു. ജി.ഐ.ഒ ജില്ല കമ്മിറ്റി താണ മുഴത്തടം യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ ‘പ്രവാചകന്‍ സ്ത്രീ വിമോചകന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജി.ഐ.ഒ ജില്ല പ്രസിഡന്‍റ് സി .ഹസ്ന അധ്യക്ഷത വഹിച്ചു. എം.ഖദീജ വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ് എ.ടി.സമീറ സംസാരിച്ചു.
No comments:
Post a Comment
Thanks