മൗണ്ട്ഫ്ളവര്‍ കിഡ്സ് ഫെസ്റ്റ്
ഉളിയില്‍: ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ കിഡ്സ് ഫെസ്റ്റ് സ്കൂള്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. പി. സലിം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് പ്രഫ. കെ. മൂസക്കുട്ടി, വി.കെ. കുട്ടു, വി. മാഞ്ഞുമാസ്റ്റര്‍, കെ. അബ്ദുറഷീദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എന്‍.എന്‍. അബ്ദുല്‍ഖാദര്‍, പി. ഹമീദ് മാസ്റ്റര്‍, ടി.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് സ്വാഗതവും കെ. സതി ടീച്ചര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks