സര്‍ക്കാറുകളുടെ മുന്‍ഗണന
കോര്‍പറേറ്റുകള്‍ക്ക്
കോര്‍പറേറ്റുകള്‍ക്ക്
-എസ്.ക്യു.ആര്‍. ഇല്‍യാസ്
തിരുവനന്തപുരം: സാധാരണക്കാരന്‍െറ താല്‍പര്യങ്ങളേക്കാള്‍ കോര്‍പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്കാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍ഗണന നല്‍കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. എസ്.ക്യു.ആര്‍. ഇല്‍യാസ്. ‘ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ എന്ന പ്രക്ഷോഭത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിത്യജീവിതവുമായി ബന്ധപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോവുകയാണ്. സ്വാതന്ത്ര്യസമരകാലത്തെ ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പത്തില്‍നിന്ന് ഭരണകൂടങ്ങള്‍ പിന്‍വാങ്ങുന്നു.
ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണം. വികസനത്തിന്‍െറ പേരില്‍ ദുരിതമനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് മതിയായ പുനരധിവാസമോ നഷ്ടപരിഹാരമോ നല്‍കുന്നില്ല. തുച്ഛവിലയ്ക്ക് ഭൂമി ബലമായി പിടിച്ചെടുത്ത് ഭൂമാഫിയകള്‍ക്കും കുത്തകകള്‍ക്കും കൈമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഉപാധ്യക്ഷന്‍ ഫാ. എബ്രഹാം ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ പ്രേമ ജി. പിഷാരടി, ഹമീദ് വാണിയമ്പലം എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ശശി പന്തളം സ്വാഗതവും ജില്ലാ പ്രസിഡന്‍റ് രാജഗോപാലന്‍ നായര്‍ നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി ആശാന്‍ സ്ക്വയറില്‍നിന്നാരംഭിച്ച ബഹുജന മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈസ്പ്രസിഡന്‍റുമാരായ തെന്നിലാപുരം രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന സെക്രട്ടറിമാരായ ഇ.എ. ജോസഫ്, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര, റസാഖ് പാലേരി, ട്രഷറര്‍ പ്രഫ. പി. ഇസ്മാഈല്‍, ജില്ലാ നേതാക്കളായ അഷ്റഫ് കല്ലറ, അബ്ദുല്‍ അസീസ്, റഷീദ് റാന്നി, മോഹന്‍ സി. മാവേലിക്കര, ഷിബു കടുത്തുരുത്തി എന്നിവര്‍ നേതൃത്വം നല്‍കി.
രണ്ടുമാസത്തെ പ്രക്ഷോഭപരിപാടിയുടെ ഭാഗമായി കേരളത്തിലുടനീളം പ്രക്ഷോഭജാഥകള്‍, സമരത്തെരുവുകള്‍, ഗൃഹസമ്പര്‍ക്ക പരിപാടി തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

No comments:
Post a Comment
Thanks