മാലിന്യത്തിന് തീപിടിച്ച സംഭവം:
കലക്ടറും സംഘവും ചേലോറ സന്ദര്‍ശിച്ചു
കലക്ടറും സംഘവും ചേലോറ സന്ദര്‍ശിച്ചു
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യത്തിന് തീപിടിച്ച സംഭവം പരിശോധിക്കാന്‍ ജില്ല കലക്ടറും സംഘവുമത്തെി. കഴിഞ്ഞ രണ്ടുദിവസങ്ങളായി മാലിന്യത്തിന് തീപിടിച്ചത് ജനങ്ങളില്‍ ഭീതിപരത്തിയിരുന്നു. ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം ജനവാസ കേന്ദ്രങ്ങളിലേക്ക് തീപടര്‍ന്ന് ദുര്‍ഗന്ധം പരത്തിയത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ജില്ല കലക്ടര്‍ രത്തന്‍ കേല്‍ക്കറും സംഘവും സ്ഥലം സന്ദര്‍ശിച്ചത്. അഗ്നിശമന സേനയുടെ സഹായത്തോടെ തീ അണക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട മാലിന്യകൂമ്പാരങ്ങള്‍ നിരപ്പാക്കി മണ്ണിട്ട് മൂടാനും പ്രദേശത്ത് രണ്ടുദിവസത്തെ മെഡിക്കല്‍ ക്യാമ്പ് നടത്താനും തീപിടിത്തത്തില്‍ നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
എന്നാല്‍, 2011 മാര്‍ച്ചോടെ മാലിന്യ പ്രശ്നം പരിഹരിക്കുമെന്ന കലക്ടറുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ളെന്ന് സമരനേതാക്കള്‍ പരാതിപ്പെട്ടു. കലക്ടര്‍ക്കൊപ്പം ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ, കൗണ്‍സിലര്‍ എം.കെ. മോഹനന്‍, മുനിസിപ്പല്‍ സെക്രട്ടറി വി.ആര്‍. രാജു, സി.സി.എഫ് ഓഫിസര്‍ ജയപ്രസാദ്, വൈസ് ചെയര്‍മാന്‍ സി. സമീര്‍, ടി.ഒ. മോഹനന്‍, ചക്കരക്കല്ല് എസ്.ഐ സുരേഷ്ബാബു, അസി. സി.സി.എഫ് ഓഫിസര്‍ ശ്രീകുമാര്‍, സമര നേതാക്കളായ രാജീവന്‍, മധു ചേലോറ, ഷൈജ, സദ്ഗുരു രാധ, റാണി, രേഷ്മ തുടങ്ങിയവരുമുണ്ടായിരുന്നു.

No comments:
Post a Comment
Thanks