തലശ്ശേരിയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണം -സോളിഡാരിറ്റി
തലശ്ശേരി: നഗരത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന് സോളിഡാരിറ്റി നാരങ്ങാപ്പുറം യൂനിറ്റ് ആവശ്യപ്പെട്ടു. റോഡുകളുടെ ശോച്യാവസ്ഥയില്‍ പൊതുജനങ്ങളും വ്യാപാരികളും ദുരിതമനുഭവിക്കുകയാണ്. സമീപകാലത്ത് നിര്‍മിച്ച ബൈപാസ് റോഡുപോലും തകര്‍ന്നത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. നഗരം പല നിലയിലും വീര്‍പ്പുമുട്ടുമ്പോള്‍ പ്രതിപക്ഷം മൗനംതുടരുന്നത് ദുരൂഹതയുണര്‍ത്തുന്നു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വംനല്‍കാന്‍ പ്രസിഡന്‍റ് ഷാനിദ് മുഹമ്മദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സെക്രട്ടറി അബ്ദുസമദ് സംസാരിച്ചു.
No comments:
Post a Comment
Thanks