സുല്‍ത്താന്‍ ബത്തേരി: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുത്തങ്ങ സമരഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. വനഭൂമിയില്‍ ‘വനാവകാശ നിയമപ്രകാരം ഇത് ആദിവാസികളുടെ ഭൂമി’ എന്ന ബോര്‍ഡ് സ്ഥാപിച്ചു. 2006ലെ വനാവകാശനിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കണമെന്നും മുഴുവന്‍ ഭൂരഹിത ആദിവാസികള്‍ക്കും ഭൂമി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പാര്‍ട്ടി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ഭൂപ്രക്ഷോഭത്തിന്‍െറ ഭാഗമായാണിത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മുത്തങ്ങയില്‍നിന്ന് മാര്‍ച്ച് ആരംഭിച്ചത്. കുത്തകകള്‍ക്ക് ഭൂമി വാരിക്കോരി നല്‍കാന്‍ മത്സരിക്കുന്ന ഇടതു-വലതു സര്‍ക്കാറുകള്‍ ആദിവാസികള്‍ക്ക് നല്‍കാന്‍ ഭൂമിയില്ളെന്ന് പറയുന്നത് കാപട്യമാണെന്ന് സമരക്കാര്‍ പറഞ്ഞു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍നിന്നും പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി, സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് പി.സി. ഭാസ്കരന്‍, ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, വയനാട് ജില്ലാ പ്രസിഡന്‍റ് വി. മുഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി വി.കെ. ബിനു, കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് പ്രഫ. ടി.ടി. ജേക്കബ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്പുറം പ്രസന്നന്‍, പുത്തന്‍കുന്ന് വെള്ളച്ചി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
തകരപ്പാടി വനാതിര്‍ത്തിയില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ജോഗി സ്മൃതി മണ്ഡപ പരിസരത്ത് പ്രതിഷേധ സമ്മേളനം ചേര്‍ന്നു.