ഇഫ്താര്‍ സംഗമം
തളിപ്പറമ്പ്: അല്‍ മദ്റസതുല്‍ ഇസ്ലാമിയ പി.ടി.എ കമ്മിറ്റി നടത്തിയ ഇഫ്താര്‍ കുടുംബ സംഗമം ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ളസ് നേടിയ കുട്ടികള്‍ക്കുള്ള ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്‍െറ ഉപഹാരവും അദ്ദേഹം വിതരണം ചെയ്തു. മദ്റസ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി റമദാന്‍ വിജ്ഞാന മത്സര വിജയികള്‍ക്ക് ഹസന്‍കുഞ്ഞി മസ്റ്റര്‍, മൊയ്തീന്‍കുട്ടി, റാസ, കൗണ്‍സിലര്‍ എം.കെ. ഷബിത, വി.കെ. അബ്ദുല്‍ കരീം, ബീഫാത്തിമ അബു തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മസ്ജിദുല്‍ ഇഹ്സാന്‍ ഖത്തീബ് ഇ.എന്‍. അബ്ദുല്‍ ജലീല്‍ മൗലവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കെ.എം. ലത്തീഫ് അധ്യക്ഷത വഹിച്ചു. മദ്റസ കോഓഡിനേറ്റര്‍ സി.കെ. മുനവ്വിര്‍ സ്വാഗതവും ഇന്‍സിമാമുല്‍ ഹഖ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks