ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, July 30, 2013

ഭീകരാക്രമണങ്ങള്‍: ഉന്നതതല അന്വേഷണം വേണം -ജമാഅത്ത്

 ഭീകരാക്രമണങ്ങള്‍: ഉന്നതതല
അന്വേഷണം വേണം -ജമാഅത്ത്
ന്യൂദല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നടന്ന എല്ലാ പ്രധാന ഭീകരാക്രമണക്കേസുകളെ കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബട്ല ഹൗസ് വിധി തൃപ്തികരമല്ളെന്ന് അഭിപ്രായപ്പെട്ട അമീര്‍ ഏറ്റുമുട്ടലിനെ കുറിച്ച് കൂടുതല്‍  അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ചു.
പാര്‍ലമെന്‍റ് ആക്രമണത്തെ കുറിച്ചും മുംബൈ ഭീകരാക്രമണത്തെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി ആര്‍.വി.എസ് മണിയുടെ വെളിപ്പെടുത്തല്‍ അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. ഈ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ അതേക്കുറിച്ച് ഒരു അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും അമീര്‍ ചോദിച്ചു.
 സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന നിഴല്‍ സംഘടനയെ കുറിച്ചുള്ള ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയാറാകണം.  ഈജിപ്തിലെ രക്തച്ചൊരിച്ചിലിനെ അപലപിച്ച അമീര്‍ എത്രയും പെട്ടെന്ന് സൈന്യം തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ടു.
ബട്ല ഹൗസ് സംഭവത്തില്‍ ഒരു പ്രതിക്കുമാത്രം ശിക്ഷവിധിച്ച് ഏറ്റുമുട്ടല്‍ വ്യാജമല്ളെന്ന് തീര്‍പ്പുകല്‍പിക്കുന്ന വിചാരണ കോടതിയുടെ വിധി തൃപ്തികരമല്ല. വിധി ചോദ്യംചെയ്ത് മേല്‍കോടതിയില്‍ പോകാന്‍ പിന്തുണ നല്‍കുമെന്നും ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് സലീം പറഞ്ഞു.

No comments:

Post a Comment

Thanks