ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 23, 2011

Malarvady Kanhirode area

മലര്‍വാടി ബാലസംഘം
വിജ്ഞാനോത്സവം
ചക്കരക്കല്ല്: മലര്‍വാടി ബാലസംഘം കാഞ്ഞിരോട് ഏരിയ വിജ്ഞാനോത്സവം കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ രക്ഷാധികാരി കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം മാസ്റ്റര്‍ സമ്മാനദാനം നടത്തി. ടി. അഹ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വിജയികള്‍: യു.പി വിഭാഗം ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍-കെ.വി. അതുല്‍രാജ് (കാഞ്ഞിരോട് ശങ്കരവിലാസം യു.പി), ജിഷ്ണു ജനീമന്‍ (അഞ്ചരക്കണ്ടി എച്ച്.എസ്.എസ്), പി. അയന ഉത്തമന്‍ (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍).
എല്‍.പി വിഭാഗം: പി. ആഷ്ന (ചേടിച്ചേരി എല്‍.പി.എസ്, ഇരിക്കൂര്‍), കെ.ടി. മുഖ്ലിസ (എ.എം.ഐ.യു.പി സ്കൂള്‍ ഇരിക്കൂര്‍), എ.കെ. ശിഖില്‍ (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍).
ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, അര്‍ഷദ്, ബി. ഇബ്രാഹിം ഹാജി, ത്വാഹിര്‍ ഇരിക്കൂര്‍, അബ്ദുല്‍ അസീസ്, ടി. ഖാലിദ് മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.

Friday, January 21, 2011

Chakkarakal Muslim League Office Attack


ചക്കരക്കല്ലില്‍ മുസ്ലിംലീഗ് ഓഫിസിനുനേരെ അക്രമം
ടൌണ്‍ മുസ്ലിംലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ്തങ്ങള്‍ സ്മാരക റിലീഫ് സെല്‍ ഓഫിസിനുനേരെ അക്രമം. ബുധനാഴ്ച രാത്രിയാണ് സംഭവം. ജുമാമസ്ജിദിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ചുമര്‍ കുത്തിപ്പൊളിച്ച നിലയിലാണ്. മുന്‍വശത്തെ സിമന്റ് ഇളക്കിമാറ്റിയിട്ടുണ്ട്. വാതില്‍ തകര്‍ത്തു അകത്തുകടന്ന അക്രമികള്‍ ഇവിടെയുണ്ടായിരുന്ന പത്തോളം കസേരകള്‍, ബോര്‍ഡ്, കൊടി തുടങ്ങിയവ നശിപ്പിച്ചു. ഇവ റോഡരികില്‍ കൂട്ടിയിട്ട നിലയിലാണുള്ളത്.
ടൌണ്‍ ലീഗ് സെക്രട്ടറി എം. സുബൈര്‍ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൌലവി, മണ്ഡലം പ്രസിഡന്റ് എം. മുസ്തഫ മാസ്റ്റര്‍, പി.പി. മഹമൂദ്, എം.പി. മുഹമ്മദലി, കെ.പി. താഹിര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ടൌണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി.എച്ച്. മുഹമ്മദലി ഹാജി, കെ.കെ. അബ്ദുല്‍ ഫത്താഹ്, എം.കെ. അബ്ദുല്‍ ഖാദര്‍, കെ.കെ. അശ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Courtesy:Madhyamam/21-01-11

JIH KANNUR CONFERENCE

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച 'മതം-രാഷ്ട്രം-രാഷ്ട്രീയം' പൊതുസമ്മേളനം ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാനത്തെ സ്ഫോടനങ്ങളെക്കുറിച്ച്
നിഷ്പക്ഷഅന്വേഷണം നടത്തണം
-ശൈഖ് മുഹമ്മദ് കാരകുന്ന്
കണ്ണൂര്‍: സംസ്ഥാനത്ത് പലപ്പോഴായി നടന്ന സ്ഫോടനങ്ങളെക്കുറിച്ചും തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചും നിഷ്പക്ഷമായ ഏജന്‍സിയെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആവശ്യപ്പെട്ടു.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച 'മതം-രാഷ്ട്രം-രാഷ്ട്രീയം' പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായിക സൌഹാര്‍ദവും ക്രമസമാധാനവും മതമൈത്രിയും നിലനിര്‍ത്താനും രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിംകളില്‍ നിലനില്‍ക്കുന്ന അരക്ഷിതബോധത്തിന് അറുതിവരുത്താനും ഇതാവശ്യമാണ്.
രാജ്യത്തെ പല സ്ഫോടനങ്ങളുടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും പിന്നിലെ യഥാര്‍ഥ ശക്തികള്‍ ആരാണെന്ന് വ്യക്തമായ സ്ഥിതിക്ക് ജയിലില്‍ കഴിയുന്ന നിരപരാധികളായ മുസ്ലിം യുവാക്കളെ മോചിപ്പിച്ച് കള്ളക്കേസുകള്‍ പിന്‍വലിക്കണം. മുസ്ലിംകളെല്ലാം ഭീകരരല്ലെന്നും എന്നാല്‍, ഭീകരരെല്ലാം മുസ്ലിംകളാണെന്നുമുള്ള ബി.ജെ.പി നേതൃത്വത്തിന്റെ പ്രസ്താവന പിന്‍വലിക്കണം. രാജ്യത്തെ വന്‍ സ്ഫോടനങ്ങളെല്ലാം സംഘ്പരിവാറാണ് നടത്തിയതെന്ന് സ്വാമി അസിമാനന്ദ സമ്മതിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് ആക്രമണം ഉള്‍പ്പെടെയുള്ള എല്ലാ ഭീകരാക്രമണങ്ങളെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും കുറിച്ച് പുനരന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ ശിക്ഷിക്കണം. ഐ.എസ്.ഐയുമായും ലശ്കറെ ത്വയ്യിബയുമായും ഗൂഢാലോചന നടത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച സംഘ്പരിവാര്‍ നേതൃത്വത്തിന്റെ രാജ്യസ്നേഹം കപടമാണെന്ന് തെളിഞ്ഞിട്ടും രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്കാരിക നായകന്മാരും മാധ്യമങ്ങളും പുലര്‍ത്തുന്ന മൌനം അധിക്ഷേപാര്‍ഹമാണ്. ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ക്ക് സുരക്ഷിതമായും നിര്‍ഭയമായും ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ സൌകര്യം ഭരണകൂടം ചെയ്തുകൊടുക്കണം. കണ്ണൂര്‍ ജില്ലയെ കണ്ണീര്‍ ജില്ലയാക്കിമാറ്റുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതിവരുത്തേണ്ടതുണ്ട്. അനിഷ്ടസംഭവങ്ങള്‍ക്ക് അറുതിവരുത്താന്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക നായകന്മാരും മാധ്യമപ്രവര്‍ത്തകരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗങ്ങളായ ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, ടി.പി. മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സ്വാഗതവും കണ്ണൂര്‍ ഏരിയ ഓര്‍ഗനൈസര്‍ കെ. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
Courtesy:Madhyamam/20-01-11

BISHOP VARGEES CHAKKALAKKAL-JIH Asst. Ameer

ഭാരതീയ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സന്ദര്‍ശിച്ചപ്പോള്‍.

ജമാഅത്ത് ആക്ടിങ് അമീര്‍
ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചു
കണ്ണൂര്‍: ഭാരതീയ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സന്ദര്‍ശിച്ച് പുതിയ സ്ഥാനലബ്ധിയില്‍ അനുമോദിച്ചു. മതസംഘടനകള്‍ക്കിടയിലെ പാരസ്പര്യം, സമാധാനപ്രവര്‍ത്തനങ്ങളിലുള്ള കൂട്ടായ്മ, അധാര്‍മിക പ്രവണതകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ജില്ലാ സമിതിയംഗങ്ങളായ യു.പി. സിദ്ദീഖ്, പി.സി. മൊയ്തു മാസ്റ്റര്‍, കെ. മുഹമ്മദ് ഹനീഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Courtesy:Madhyamam/20-01-2011

Monday, January 17, 2011

Obit_Aniyath Pathu

പാത്തു
കാഞ്ഞിരോട് സുബൈദാ മന്‍സിലില്‍ ആനിയത്ത് പാത്തു (95) നിര്യാതയായി.
മക്കള്‍: ആയിസു, അബ്ദുല്ലക്കുട്ടി (സിദ്ധാപുരം).
ജാമാതാവ്: പുതുക്കുടി മായിന്‍ (സിദ്ധാപുരം).
15-01-2011

Saturday, January 15, 2011

Pain and Palliative Chakkarakal

ഇന്ന് ചക്കരക്കല്ലില്‍ ഉദ്ഘാടനം ചെയ്യുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്റര്‍.
ചക്കരക്കല്ലില്‍ പാലിയേറ്റിവ് കെയര്‍ സെന്റര്‍
ഉദ്ഘാടനം ഇന്ന്
ചക്കരക്കല്ല്: ദീര്‍ഘകാലം മാറാരോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി ചക്കരക്കല്ലില്‍ സഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്റര്‍ ശനിയാഴ്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രോഗംമൂലം ജീവിതം നരകതുല്യമായവര്‍ക്കും വീട്ടില്‍നിന്നും കുടുംബത്തില്‍നിന്നും അകറ്റപ്പെട്ടവര്‍ക്കും പുനരധിവാസവും സംരക്ഷണവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പാലിയേറ്റിവ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാവുന്നത്.
ട്രസ്റ്റിന്റെ കീഴില്‍ സമൂഹത്തിലെ മനുഷ്യസ്നേഹികളുടെ പരിചരണത്തിന് മൂന്നുവര്‍ഷമായി നടന്നുവരുന്ന സാന്ത്വന പരിചരണത്തിന് ആസ്ഥാനമായാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജില്ലയില്‍ 21 പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയ്നിങ് ലഭിച്ച 31 ഡോക്ടര്‍മാരും 200ലധികം വളണ്ടിയര്‍മാരും ഈ രംഗത്ത് നിസ്വാര്‍ഥസേവനമനുഷ്ഠിക്കുന്നു. ഇതിന്റെ ഭാഗമായി സന്ദേശപ്രചാരണം, ബാനര്‍, സ്റ്റിക്കര്‍ പ്രദര്‍ശനം, കുടുംബസംഗമങ്ങള്‍ എന്നിവയും നടക്കുന്നു. അവശരായ രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കലാണ് ഈ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായത്. ജില്ലയില്‍ 22ാമത്തെ സെന്ററാണ് ചക്കരക്കല്ലില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. പാലിയേറ്റിവ് പരിചരണം ട്രെയ്നിങ് ലഭിച്ച ഡോ. കെ.പി. അബ്ദുല്‍ ഗഫൂറിനാണ് പ്രധാന ചുമതല. ആഴ്ചയിലൊരിക്കല്‍ സൌജന്യ പരിശോധന, ആവശ്യമെങ്കില്‍ കിടത്തിച്ചികിത്സ, സൌജന്യ മരുന്നുവിതരണം, മറ്റു പരിചരണങ്ങള്‍ എന്നിവ സെന്ററില്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള സൌജന്യ മരുന്നു വിതരണം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ബോധവത്കരണ സെമിനാര്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് നിര്‍വഹിക്കും. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന്‍ അധ്യക്ഷത വഹിക്കും. പാലിയേറ്റിവ് കെയര്‍ ജില്ലാ സെക്രട്ടറി പി. നാരായണന്‍ സംബന്ധിക്കും.
സാന്ത്വന പരിചരണത്തിന്റെ സന്ദേശം വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികളായ ഇ. അബ്ദുല്‍ സലാം, എം.കെ. നസീര്‍, കെ.കെ. ഫിറോസ്, നെസ്റ്റ് രവീന്ദ്രന്‍, എന്‍.സി. ജാഫര്‍ എന്നിവര്‍ പറഞ്ഞു.
Courtesy:Madhyamam/15-01-2011

SIO KANNUR AREA

Wednesday, January 12, 2011

JIH MATTANNUR

ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട്, ഇരിട്ടി മേഖലാ സമ്മേളനം മട്ടന്നൂരില്‍ സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.

ജമാഅത്തെ ഇസ്ലാമി മേഖലാ
സമ്മേളനങ്ങള്‍ക്ക് തുടക്കം

മട്ടന്നൂര്‍: വര്‍ത്തമാന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് വിശദീകരിക്കുന്നതിന് മതം, രാഷ്ട്രം, രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കാഞ്ഞിരോട്, ഇരിട്ടി മേഖലാ സമ്മേളനം മട്ടന്നൂരില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു.
മനുഷ്യന് അനീതിയില്‍നിന്ന് മോചനം ലഭിക്കാന്‍ പുതിയ ലോകം ഉണ്ടാവേണ്ടതുണ്ടെന്നും മനുഷ്യജീവിതത്തിന്റെ സമഗ്ര മേഖലകളിലും ഇടപെടേണ്ടത് ദൈവിക വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പൌരബോധമില്ലാതെ പോയതിനാലാണ് രാജ്യം അഴിമതിയുടെ കൈകളിലമര്‍ന്നത്. മദ്യവും മയക്കുമരുന്നും കേരളത്തിന്റെ ദുരന്തമായത് ആരിലൂടെയാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവരുമ്പോള്‍ മതമൌലികവാദികളെന്നും തീവ്രവാദികളെന്നുംപറഞ്ഞ് ചിലര്‍ എതിര്‍ക്കുകയാണ്. പ്രസ്ഥാനം ഇസ്ലാമിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്നത് സകലര്‍ക്കും സമത്വം ആഗ്രഹിച്ചാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന മാനവിക മൂല്യങ്ങളുടെ ഇസ്ലാമിക രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നും സകലരെയും ഒരുപോലെ കാണുന്ന ജമാഅത്തിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി.പി. മുഹമ്മദ് ഷമീം പ്രഭാഷണം നടത്തി.
അബ്ദുസലാം മാസ്റ്റര്‍ സ്വാഗതവും പി.സി. മുനീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എ. ഗഫൂര്‍ മാസ്റ്റര്‍ ഖിറാഅത്ത് നടത്തി.
Madhyamam-12-01-2011

Tuesday, January 11, 2011

JIH KANNUR


ജമാഅത്തെ ഇസ്ലാമി മേഖല പൊതു സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം
കണ്ണൂര്‍ : വര്‍ത്തമാന സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെ ജമാഅത്തെ ഇസ്്ലാമി നിലപാടുകള്‍ വിശദീകരിക്കുന്നതിന് മേഖലാ പൊതുസമ്മേളനങ്ങള്‍ നടത്തുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിന് മട്ടന്നൂര്‍, 19ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍, 22ന് തലശേãരി ബസ് സ്റ്റാന്‍ഡ് പരിസരം, ഫെബ്രുവരി ആറിന് പഴയങ്ങാടി എന്നിവിടങ്ങളിലാണ് പരിപാടി.
ജമാഅത്തെ ഇസ്്ലാമി സംസ്ഥാന നേതാക്കളായ ശൈഖ് മുഹമ്മദ് കാരകുന്ന്, യൂസഫ് ഉമരി, പി.പി. അബ്ദുറഹ്മാന്‍, പി.വി. റഹ്മാബി, സോളിഡാരിറ്റി നേതാക്കളായ മുജീബുറഹ്മാന്‍, ഡോ. കെ. നജീബ്, ടി.പി. ശമീം, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, ജമാഅത്തെ ഇസ്്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും.

M.S.F. Kannur



ഫൈസല്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്
റിയാസ് ജന. സെക്രട്ടറി
കണ്ണൂര്‍: എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ഫൈസല്‍ ചെറുകുന്നോന്‍ (പ്രസി), നൌഷാദ് അണിയാരം, ഫായിസ് കവ്വായി, അബ്ദുറഹ്മാന്‍ പെരുവണ (വൈ. പ്രസി), റിയാസ് മുണ്ടേരി (ജന. സെക്ര), ഷാക്കിര്‍ കാടാച്ചിറ, എസ്.എല്‍.പി. ഷമ്മാസ്, പി.സി. റംസി (സെക്ര), സൈഫുദ്ദീന്‍ നാറാത്ത് (ട്രഷ). യോഗത്തില്‍ സി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്വ. ടി.പി.വി. ഖാസിം ഉദ്ഘാടനം ചെയ്തു. അന്‍സാരി തില്ലങ്കേരി, മഹ്മൂദ് അള്ളാംകുളം, നൌഫല്‍ മെരുവമ്പായി എന്നിവര്‍ സംസാരിച്ചു. എ.പി. മുസ്തഫ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാമ്പസ് വിഭാഗം കണ്‍വീനറായി എം.പി. യഹ്യയെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി.കെ. സുഹൈലിനെയും കലാവിഭാഗം കണ്‍വീനറായി ഷുഹൈബ് കൊതേരിയെയും തെരഞ്ഞെടുത്തു.

S.I.O. Kannur

കെ. മഹ്റൂഫ് എസ്.ഐ.ഒ ജില്ലാ
പ്രസിഡന്റ്, എ. റാഷിദ് സെക്രട്ടറി
കണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ പ്രസിഡന്റായി കെ. മഹ്റൂഫിനെയും സെക്രട്ടറിയായി എ. റാഷിദിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: റിവിന്‍ജാസ് (ക്യാമ്പസ് സെക്ര.), മുഹമ്മദ് ഫൈസല്‍, യൂനുസ് സലീം (ജോ. സെക്ര.), സമിതിയംഗങ്ങളായി ഫലാഹ്, വി.സി. ഫഹദ് (ചൊക്ലി), ജവാദ്, ശംസീര്‍ (തലശേãരി), അബ്ദുല്‍ റഊഫ് (ഇരിട്ടി), സഫീര്‍ കലാം (കാഞ്ഞിരോട്), നഈം (കണ്ണൂര്‍), എം.വി. ഹുദൈഫ് (വളപട്ടണം), പി.എം. അബ്ദുല്ല (മാടായി) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഹാരിസ് കോഴിക്കോട് നിയന്ത്രിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, എസ്.ഐ.ഒ മുന്‍ ജില്ലാ പ്രസിഡന്റ് എം.ബി.എം ഫൈസല്‍, യൂനുസ് സലീം എന്നിവര്‍ സംസാരിച്ചു.

JIH MATTANNUR

Sunday, January 9, 2011

Jamaat E Islami Munderi

കാനച്ചേരി ചാപ്പയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ സി.കെ. മുനവ്വിര്‍ സംസാരിക്കുന്നു
കാനച്ചേരി ചാപ്പയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ പി.സി. മുനീര്‍ സംസാരിക്കുന്നു


ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ജമാഅത്തെ ഇസ്ലാമി മുണ്ടേരി ഹല്‍ഖയുടെ നേതൃത്വത്തില്‍ കാനച്ചേരി ചാപ്പയില്‍ പൊതുയോഗം നടന്നു. പി.സി. മുനീര്‍, സി.കെ. മുനവ്വിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹല്‍ഖാ നാസിം പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.കെ. ഖാലിദ് സ്വാഗതവും കെ. നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.
02-01-2011

Haroon Sahib

നന്‍മയുടെ പാസ്സ് വേഡ്
വീണുകിട്ടിയ അനുഗ്രഹമാണ് തനിക്ക് സേവന ജീവിതമെന്ന് ഹാറൂന്‍ വിശ്വസിക്കുന്നു. അതിന് നന്ദിപറയുന്നത് മടിത്തട്ടില്‍ എപ്പോഴും കൂട്ടിനുള്ള ലാപ്ടോപ്പിനോടാണ്. പിന്നെ സര്‍വശക്തനോടും.
സ്വന്തം വേദനകള്‍ക്ക് അവധി നല്‍കിയ ഹാറൂണ്‍ കിടക്കയില്‍ തലയിണകള്‍ക്കുമേല്‍ ചാരിക്കിടന്ന് നെഞ്ചിനു മുകളിലായി ഉയര്‍ത്തിവെച്ച സ്റ്റാന്‍ഡിന്റെ സഹായത്തോടെ ലാപ്ടോപ്പിലൂടെ വേദനിക്കുന്ന സഹജീവികളുടെ കഥകള്‍ സൈബര്‍ ലോകത്ത് വിഹരിക്കുന്നവരെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. സമാന മനസ്കരെ കണ്ടെത്തി സഹായ യത്നങ്ങള്‍ നടത്തുന്നു. ഇതൊരു ജീവിത ദൌത്യമാണ് ഇദ്ദേഹത്തിന്.
നല്ലെട്ട് തകര്‍ന്ന് നാലുവര്‍ഷത്തോളമായി കിടപ്പിലാണ് കണ്ണൂര്‍ താണ കൊടപ്പറമ്പ് 'സഹറി'ലെ പി. ഹാറൂന്‍. പരസഹായം കൂടാതെ ചരിഞ്ഞുകിടക്കാന്‍ പോലും കഴിയില്ല. വീല്‍ചെയറിന്റെ തുണയോടെ മാത്രം സഞ്ചാരം.
കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ബ്ലോഗിന്റെയും അപാര സാധ്യതകളെ വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നതിന് എത്രത്തോളം പ്രയോജനപ്പെടുത്താമെന്ന് പരീക്ഷിച്ച് വിജയം വരിച്ചതിന്റെ ആഹ്ലാദം ആ മുഖത്തു വായിച്ചെടുക്കാം.
www.haroonp.blogspot.com എന്ന ബ്ലോഗില്‍ പരതിയാല്‍ മനുഷ്യപ്പറ്റിന്റെ ഉറവ വറ്റാത്ത മനസ്സുകളുടെ സ്പര്‍ശം അറിയാം. വര്‍ഷങ്ങളായി വേദനയില്‍ ഉഴലുന്നവര്‍ അനുഭവിച്ചുതീര്‍ക്കുന്ന യാതനയുടെ ആഴം കാണാം.
ഒമാനിലെ സലാലയില്‍ ബിസിനസ് നടത്തുകയായിരുന്നു ഹാറൂന്‍. 2006 ഫെബ്രുവരിയില്‍ നാട്ടില്‍ വന്നപ്പോള്‍ വീടിന്റെ മട്ടുപ്പാവില്‍ വളരുന്ന മുന്തിരിവള്ളികളെ പരിചരിക്കാന്‍ കയറിയതായിരുന്നു. ടെറസില്‍ നിന്ന് താഴെയിറങ്ങുമ്പോള്‍ കാലൊന്ന് വഴുതിയതേ ഓര്‍മയുള്ളൂ. താഴെ വീണപ്പോള്‍തന്നെ നട്ടെല്ല് തകര്‍ന്നു. അരക്ക് താഴെ ശരീരത്തിന്റെ ചലനമറ്റു. മംഗലാപുരത്തും വെല്ലൂരിലും മറ്റും ചികിത്സാപരീക്ഷണത്തിന്റെ നാളുകളായിരുന്നു പിന്നീട്. ഫലം കിട്ടിയില്ല.
മനസ്സ് തളരാതിരിക്കാന്‍ വായനയാണ് സഹായിച്ചത്. ഒരു പാട് പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. പുസ്തകങ്ങള്‍ എത്തിക്കാന്‍ സുഹൃത്തുകളും സഹായിച്ചു.
ഒരു വര്‍ഷം മുമ്പാണ് മൂത്തമകന്‍ എന്‍ജിനീയറായ അര്‍ഷാദ് ലാപ്ടോപ് കൊണ്ടുവന്നുകൊടുത്തത്. മകന്റെ സഹായത്തോടെ തന്നെ ഇ.മെയില്‍ വിലാസവും ബ്ലോഗും ഉണ്ടാക്കി. 'ഒരു നുറുങ്ങ്' എന്ന പേരിലുള്ള ബ്ലോഗില്‍ നട്ടെല്ലിനു ശേഷിയില്ലാതെ ദുരിതക്കിടക്കയില്‍ കഴിയുന്ന നിരവധിയാളുകളുടെ ജീവിതാവസ്ഥകള്‍ എഴുതി.
ജീവിക്കാന്‍ കൊതിയോടെ എന്ന തലക്കെട്ടില്‍ കോട്യം കിടങ്ങൂരില്‍ രാജേഷിന്റെ കഥയാണ് ആദ്യം ബ്ലോഗില്‍ എഴുതിയത്. ജന്മനാ ശരീരം തളര്‍ന്ന് അവശതയിലായിരുന്ന രാജേഷ് ആത്മഹത്യ ശ്രമം നടത്തിയ ദിവസമാണ് ഹാറൂന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുന്നത്. പാലിയേറ്റിവ് വളണ്ടിയര്‍ മുഖേന ലഭിച്ചതായിരുന്നു ഫോണ്‍നമ്പര്‍. രാജേഷിനെക്കുറിച്ച് ഹാറൂന്‍ ബ്ലോഗില്‍ എഴുതിയതിന് ധാരാളം പ്രതികരണങ്ങള്‍ ഉണ്ടായി. വിദേശത്തുനിന്നുപോലും നിരവധിപേര്‍ രാജേഷിന്റെ അക്കൌണ്ടിലേക്ക് സഹായം അയച്ചുകൊടുത്തു. ജീവിതം പങ്കുവെക്കാന്‍ ഒരു കൂട്ടുകാരിയെത്തി. സഹായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോട്ടയം എം.ജി യൂനിവേഴ്സിറ്റിയിലെ ശരീഫിന്റെ സഹകരണവും ഉണ്ടായി.

കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ സുരേന്ദ്രനെക്കുറിച്ചാണ് ഹാറൂന്‍ ഒടുവില്‍ ബ്ലോഗിലെഴുതിയിട്ടുള്ളത്. സ്പൈനല്‍ മസ്കുലര്‍ അസ്ട്രോഫി ബാധിച്ച് കിടപ്പിലായ സുരേന്ദ്രന്‍ ബോള്‍പെന്‍ റീഫില്ലറുകള്‍ ഉപയോഗിച്ച് വരക്കുന്ന ചത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന ബ്ലോഗ് രചന നിരവധി സുമനസ്സുകളുടെ കണ്ണു തുറപ്പിച്ചു.
സൈബര്‍ കൂട്ടായ്മയിലൂടെ സൃഷ്ടിച്ചെടുത്ത സൌഹൃദ വ്യൂഹത്തിന്റെ സഹായത്തോടെ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ 40 പേര്‍ക്ക് പ്രതിമാസം ചെറിയൊരു തുക ജീവിത ചെലവിനായി എത്തിച്ചു കൊടുക്കാന്‍ കഴിയുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കുപുറമെ ന്യൂസ്ലന്‍ഡ്, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലുള്ള മലയാളികളൊക്കെ സഹായം എത്തിക്കുന്നുണ്ട്. ഈയിടെ ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ ഒരാള്‍ ഹാറൂനിനെ അന്വേഷിച്ചെത്തി സഹായ സന്നദ്ധത അറിയിച്ചു.
നിരവധി അശരണരായ രോഗികള്‍ക്ക് വീട് നിര്‍മിക്കാനും സഹായമെത്തിച്ചു. കേരളത്തില്‍ എവിയെങ്കിലും നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവരുണ്ടെങ്കില്‍ ഹാറൂനിന് വിവരം ലഭിക്കും. ബ്ലോഗ് സൌഹൃദത്തിന്റെ ഫലമാണിത്. കഴിയാവുന്നത്രയാളുകളെ നേരിട്ട് കാറില്‍പോയി കണ്ട് വിവരം ശേഖരിക്കും. അല്ലാത്തതിന് സുഹൃത്തുക്കളെ ആശ്രയിക്കും. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ മാത്രം നട്ടെല്ല് തകര്‍ന്ന് കഴിയുന്ന 200 പേരുണ്ടെന്നാണ് കണക്ക്. ഹാറൂനിന്റെ അഭ്യര്‍ഥന പ്രകാരം ആരോഗ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് നടത്തിയ കണക്കെടുപ്പില്‍ കിട്ടിയ വിവരമാണിത്. പക്ഷേ, ഇവര്‍ക്ക് സഹായ പദ്ധതി ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ എന്തുകൊണ്ടോ ലക്ഷ്യത്തിലെത്തിയില്ല.
കോഴിക്കോട്ടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ നട്ടെല്ല് തകര്‍ന്ന് രോഗികളെത്തിയാല്‍ ഡോക്ടര്‍മാര്‍ പലരും ഹാറൂനിനെ വിളിക്കും. തകര്‍ന്ന നട്ടെല്ല് പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയാമെങ്കിലും രോഗിക്ക് ധൈര്യവും ആത്മവിശ്വാസവും പകരാന്‍ ഹാറൂനിന് കഴിയുമെന്ന് ഡോക്ടര്‍മാര്‍ക്കറിയാം. വേദനയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിനുള്ള സന്നദ്ധ സംഘടനകളുടെ ബോധവത്കരണ പരിപാടികളില്‍ ഹാറൂനിന്റെ ശബ്ദം ജീവിതം തകര്‍ന്നുവെന്ന് കരുതിയ പലര്‍ക്കും പ്രത്യാശ പകരുന്നു.
'വീഴ്ചയാണ് എന്നെ സേവന പാതയിലേക്ക് നയിച്ചത്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനും അനുഭവം നിമിത്തമായി. അതുകൊണ്ടാണ് 'വീണുകിട്ടിയ' അനുഗ്രഹമാണ് എന്റെ ജീവിതമെന്ന് പറയുന്നത്' ബോധവത്കരണ പരിപാടികളില്‍ ഹാറൂന്‍ ഇങ്ങനെയാണ് തന്റെ അവസ്ഥയെ വിശദീകരിക്കുന്നത്.
ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിന്റെ സഹായം കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നതാണ് മന്ത്രിമാര്‍ക്കു മുന്നില്‍ പരാതികള്‍ ബോധ്യപ്പെടുത്തിയ ഹാറൂനിന്റെ അനുഭവം.
അതുകൊണ്ടാണ് സമാന്തരമായി ചെറിയ രീതിയിലുള്ള സഹായ പ്രവര്‍ത്തനം നടത്തുന്നത്. ഇത് എത്രകാലം തുടരാന്‍ കഴിയുമെന്നറിയില്ല. പ്രാദേശികമായ സഹകരണം ഉണ്ടെങ്കില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ കുറേ ചെയ്യാന്‍ കഴിയും. പക്ഷേ സ്വന്തം അയല്‍ക്കാരെക്കുറിച്ചു പോലും നമ്മളാരും ആന്വേഷിക്കാറില്ലല്ലോ! അദ്ദേഹം പരിതപിക്കുന്നു.
ഭാര്യ സറീനയും പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളയാളാണ്. ഏഴുമക്കളുണ്ട്. മൂത്തമകന്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. മറ്റുള്ളവര്‍ വിദ്യാര്‍ഥികളാണ്.
ഹാറൂനിന്റെ ഇ.മെയില്‍ വിലാസം
haroonpulsarakath@gmail.com
ബ്ലോഗ്: www.haroonp.blogspot.com


Courtesy:Madhyamam Click_06-01-2011/വേണു കള്ളാര്‍/venu.kallar@gmail.com

Thursday, January 6, 2011

10000+ HITS www.kanhirode.co.cc

SDPI

കൊടിമരം നശിപ്പിച്ചു
കാഞ്ഞിരോട്: മായന്‍മുക്കില്‍ സ്ഥാപിച്ച എസ്.ഡി.പി.ഐ പതാക സാമൂഹികദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. പ്രതിഷേധസൂചകമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Wednesday, January 5, 2011

Abdul Salam Puravur

എ.എന്‍. പ്രദീപ്കുമാര്‍ സ്മാരക
കവിതാ പുരസ്കാരം അബ്ദുല്‍സലാമിന്
എ.എന്‍. പ്രദീപ്കുമാര്‍ സുഹൃദ്സംഘം ഏര്‍പ്പെടുത്തിയ പ്രഥമ കലാലയ കവിതാ പുരസ്കാരത്തിന് മദ്രാസ് യൂനിവേഴ്സിറ്റിയിലെ പി.ജി ഒന്നാം വര്‍ഷവിദ്യാര്‍ത്ഥി അബ്ദുല്‍സലാം അര്‍ഹനായി. കമിഴ്ന്നു പെയ്യുന്ന കടല്‍ എന്ന കവിതയ്ക്കാണ് പത്തായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം.
ജനുവരി പത്തിന് തലശ്ശേരി ബ്രണ്ണന്‍ കോളജില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ രണ്ടുതവണ കവിതയ്ക്ക് ഒന്നാം സമ്മാനം, ലോകമലയാളി വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഗള്‍ഫ് വോയ്സ് പൂരസ്കാരം, മാതൃഭൂമി വിഷുപ്പതിപ്പ് പുരസ്കാരം,എന്‍.എന്‍ കക്കാട് അവാര്‍ഡ്,ദലകൊച്ചുബാവ പുരസ്കാരം,കൈരളി അറ്റ്ലസ് കവിതാസമ്മാനം. വി ടി കുമാരന്‍ മാസ്റര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ആദ്യസമാഹാരം തഥാ മള്‍ബറി ബുക്സ് പ്രസിദ്ധീകരിച്ചു.
എ പി ഫാത്തിമയുടെയും കുട്ട്യാലിപ്പുറത്ത് അബ്ദുല്‍റഹ്മാന്റെയും മകനായ അബ്ദുല്‍സലാം കണ്ണൂര്‍ കൂടാളിക്കടുത്ത് പുറവൂര്‍ സ്വദേശിയാണ്.
വിലാസം :
അബ്‌ദുല്‍സലാം
പി.ഒ ചെക്കിക്കുളം
കണ്ണൂര്‍:670592
ഫോണ്‍: 09381707538

GHSS Munderi

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പങ്കെടുത്ത വിദ്യാര്‍ഥികള്‍ അധ്യാപകരൊപ്പം.
ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു നേട്ടം
കാഞ്ഞിരോട്: ചെന്നൈ വേല്‍സ് യൂനിവേഴ്സിറ്റിയില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഷോണിമ നെല്യാട്ട് അവതരിപ്പിച്ച ഗവേഷണ പ്രോജക്ട് എ പ്ലസ് ഗ്രേഡോടെ തെരഞ്ഞെടുക്കപ്പെട്ടു. 600ഓളം പ്രോജക്ട് അവതരിപ്പിച്ചതില്‍ ദേശീയതലത്തില്‍ 30 പ്രോജക്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്ന് ഷോണിമയുടേതടക്കം മൂന്നു പ്രോജക്ടുകളാണുള്ളത്.
'കെട്ടിടവത്കരണവും ആധുനിക കൃഷിരീതിയും ജൈവവൈവിധ്യത്തിലും മണ്ണിലും വരുത്തുന്ന മാറ്റം' എന്നതായിരുന്നു പഠനവിഷയം. പ്രോജക്ടിലെ മറ്റൊരംഗമായ എന്‍. ശ്രേയ ചെന്നൈയിലെ എസ്.ആര്‍.എം യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പ്രോജക്ട് അവതരിപ്പിക്കുന്നുണ്ട്. ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള സയന്‍സ് കോണ്‍ഗ്രസിലും ഷോണിമ നെല്യാട്ട് പ്രോജക്ട് അവതരിപ്പിക്കും. എന്‍.സി.ഇ.ആര്‍.ടിയുടെ ആഭിമുഖ്യത്തില്‍ പുണെയില്‍ നടക്കുന്ന പ്രോജക്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
2003 മുതല്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും പ്രോജക്ട് അവതരിപ്പിച്ച് നിരവധി നേട്ടം കൈവരിച്ച വിദ്യാലയമാണ് മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍. തുടര്‍ച്ചയായി രണ്ടുവര്‍ഷം സബ്ജില്ലാതലത്തില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനാണ് ശാസ്ത്രമേളയില്‍ ചാമ്പ്യന്‍ഷിപ് ലഭിച്ചത്. ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ മികച്ച സയന്‍സ് ക്ലബ് മുണ്ടേരി സ്കൂളിലേതായിരുന്നു. ശാസ്ത്രാധ്യാപകനായ കെ.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ കെ.എം. ലത, ഒ.എം. ഗോപാലന്‍, കെ. ഷാബു എന്നിവരാണ് കുട്ടികള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്നത്. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ എല്ലാറ്റിനും പിന്തുണയേകുന്നു.
Courtesy:Madhyamam/05-01-01

Saturday, January 1, 2011

JIH Public Meeting

ജമാഅത്തെ ഇസ്ലാമി പൊതുയോഗം

മുണ്ടേരി: കാനച്ചേരി ചാപ്പയില്‍ ഞായറാഴ്ച (02-01-2011) വൈകീട്ട് 5 ന് ജമാഅത്തെ ഇസ്ലാമി പൊതുയോഗം നടത്തും. പി.സി. മുനീര്‍, സി.കെ. മുനവിര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

Thursday, December 30, 2010

OBIT

രവീന്ദ്രന്‍
കാവുംതാഴെ കക്കണ്ടി രവീന്ദ്രന്‍ (61) നിര്യാതനായി. (റിട്ട. അധ്യാപകന്‍, കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍).
ഭാര്യ: അരുണ (പ്രധാനാധ്യാപിക, മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍).
മക്കള്‍: പ്രജീഷ് (ഇന്‍ഫോസിസ്, ബംഗളൂരു), ജിഷിത്ത് (വിദ്യാര്‍ഥിനി, തലശേãരി എന്‍ജിനീയറിങ് കോളജ്).
മരുമകള്‍: സീതാലക്ഷ്മി (വിപ്രോ, ബംഗളൂരു).
സഹോദരങ്ങള്‍: രാഘവന്‍, സൌമിനി, ലീല, ദാക്ഷായണി. സുലോചന.
29-12-2010

കണ്ണന്‍ പണിക്കര്‍
കാഞ്ഞിരോട് പാറോത്തുംചാല്‍ പാറക്കണ്ടി കണ്ണന്‍ പണിക്കര്‍ (82) നിര്യാതനായി.
ഭാര്യ: കെ.ടി. മാതു.
മക്കള്‍: രാമകൃഷ്ണന്‍, പൊന്‍മണി, മനോഹരി.
മരുമക്കള്‍: കുഞ്ഞിരാമന്‍ (വാരച്ചാല്‍), ഭരതന്‍ (കുന്നോത്ത്), സരസ്വതി (മാവിലായി).
29-12-2010



കുഞ്ഞിപ്പാത്തുമ്മ
മുണ്ടേരി കാനച്ചേരിയില്‍ കൊയക്കോട്ട് കുഞ്ഞിപ്പാത്തുമ്മ (86) നിര്യാതയായി.
പരേതനായ മൂസാന്‍കുട്ടിയുടെ ഭാര്യയാണ്.
മക്കള്‍: മുസ്തഫ (കറാച്ചി), പരേതനായ അഹമ്മദ്കുട്ടി, അഷ്റഫ് (സൌദി), അസ്മ, ആയിസു.
ജാമാതാക്കള്‍: കമാല്‍കുട്ടി ഹാജി, കമാല്‍ ഹാജി.
24-12-2010

SIO_Kanhirode


S.I.O (Students Islamic Organisation) കാഞ്ഞിരോട് യൂനിറ്റിന് പുതിയ ഭാരവാഹികള്‍
കാഞ്ഞിരോട്: 2011-2012 വര്‍ഷത്തേക്കുള്ള എസ്.ഐ. ഓ. കാഞ്ഞിരോട് യൂനിറ്റിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ പ്രസിടണ്ടായി K.M. ആശിഖിനേയും സെക്രട്ടറിയായി മുസ്തബ്ശിറിനെയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിടണ്ട് M.B.M. ഫൈസല്‍ തിരഞ്ഞെടുപ്പിന് നേതൃത്തം നല്‍കി. P.C അജ്മല്‍, U.V സജ്ജാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
K.M. ആശിഖ്
കാഞ്ഞിരോട് കൊട്ടാനച്ചേരിയലെ C. ഹമീദിന്റെയും റൌദയുടെയും മകനാണ് K.M. ആശിഖ്. B.Com ബിരുദധാരിയാണ്. Tax Practitioner ആയി ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ TZ Gold International കണ്ണൂര്‍ ഓഫീസില്‍ Accountant Cum Manager ആയി ജോലി ചെയ്യുന്നു.
Mob: 9388790321
മുസ്തബ്ശിര്‍
കുടിക്കുമൊട്ട അല്‍ അസ്ഹറില്‍ C. അഹ്മദ് മുന്‍ഷിയുടേയും C.P. ശരീഫയുടെയും മകനാണ് മുസ്തബ്ശിര്‍. B.Com ബിരുദധാരിയാണ്. നിലവില്‍ കണ്ണൂര്‍ L.C.C Computer Center ല്‍ MCSE-CCNA വിദ്യാര്‍ഥിയാണ്.
Mob: 9895203972

Sunday, December 26, 2010

Happy New Year 2011

KERALA DEVELOPMENT FORUM-SOLIDARITY

കെ.ടി അബ്ദുള്‍ വാഹിദ്

കണ്ണൂരില്‍ നടന്ന ദേശീയ കര ാത്തെ മത്സരത്തില്‍
ഫൈറ്റിംങില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ
കെ.ടി അബ്ദുള്‍ വാഹിദ്.
കാഞ്ഞിരോട്ടെ അബ്ദുള്‍ ജബ്ബാറിന്റേയും റാബിയയിടേയും മകനാണ്

അഫ്ര ഇസ്മാഈല്‍

ജില്ലാ സ്കൂള്‍ കലോത്സവത്തില്‍
യു.പി വിഭാഗം അറബിക് തര്‍ജമയില്‍
സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയ
അഫ്ര ഇസ്മാഈല്‍
(അല്‍ഹുദാ ഇംഗ്ലീഷ് സ്കൂള്‍, കാഞ്ഞിരോട്)

Thursday, December 23, 2010

പാരമ്പര്യത്തിന്റെ കരുത്തുമായി മാപ്പിളപ്പാട്ടിലും കഥാപ്രസംഗത്തിലും ഫിദ

ഫാത്തിമ ഫിദ മാതാവ് ഫരീദ, സഹോദരന്‍ ജവാദ് എന്നിവരോടൊപ്പം
പാരമ്പര്യത്തിന്റെ കരുത്തുമായി
മാപ്പിളപ്പാട്ടിലും കഥാപ്രസംഗത്തിലും ഫിദ
തലശേരി: അഞ്ജിത മൊഞ്ജുള കഞ്ചള പാടി ജില്ലാ കലോല്‍സവത്തിലെ യു.പി വിഭാഗം മാപ്പിളപ്പാട്ടില്‍ ഫാത്തിമ ഫിദ ഒന്നാമതെത്തി. ഒ.എം.കരുവാരക്കുണ്ട് എഴുതിയ ഈ യൂസുഫ് നബി ചരിതം കേട്ടുപഠിച്ചാണ് ഫിദ അവതരിപ്പിച്ചത്. കാഞ്ഞിരോട് അല്‍-ഹുദ ഇംഗ്ളീഷ് മീഡിയം യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ഫിദ. കഴിഞ്ഞ ദിവസം കഥാപ്രസംഗത്തിലും ഫിദക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. അറബി ഗാനത്തിലും മല്‍സരിക്കുന്നുണ്ട്.
മുസ്ലിംലീഗ് വേദികളിലെ യുവപ്രഭാഷകരില്‍ ശ്രദ്ധേയനായിരുന്ന ടി.എന്‍.എ ഖാദറിന്റെയും പഠിക്കുന്ന കാലത്ത് ഇരിട്ടി വിദ്യാഭ്യാസ ജില്ലയില്‍ കലാതിലകമായിരുന്ന ഫരീദയുടെയും മകളാണ് ഫിദ. പൈതൃകമായി ലഭിച്ച പിതാവിന്റെ പ്രസംഗവും മാതാവിന്റെ പാട്ടുമാണ് ഫിദയെ കലോല്‍സവ വേദികളില്‍ അനിഷേധ്യയാക്കുന്നത്. ഫിദക്ക് എ ഗ്രേഡ് നേടിക്കൊടുത്ത കഥാപ്രസംഗം രചിച്ചതും ഈണം പകര്‍ന്നതും മാതാവ് ഫരീദ തന്നെയാണ്. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ റാഗിംഗിനിരയായി മനോനില തകര്‍ന്ന ചെറുവത്തൂരിലെ സാവിത്രിയെ കുറിച്ചുള്ള വാര്‍ത്ത അടിസ്ഥാനമാക്കിയാണ് ഫരീദ കഥാപ്രസംഗം രചിച്ചത്. സാവിത്രിയായി സ്റേജില്‍ ജീവിച്ച ഫാത്തിമ ഫിദ കാണികളുടെ മനസില്‍ ആധിയുടെ കനല്‍കോരിയിട്ടു.
ഖാദറിന്റെയും ഫരീദയുടെയും രണ്ടാമത്തെ മകളാണ് ഫിദ. മൂത്തമകന്‍ മുഹമ്മദ് ജവാദും കലാരംഗത്ത് സജീവമാണ്. സി.ബി.എസ്.സി സംസ്ഥാന കലോല്‍സവത്തില്‍ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് ഉണ്ടായിരുന്നു ജവാദിന്. പ്രാദേശിക ചാനലുകളില്‍ അവതാരകനായും ജവാദ് തിളങ്ങുന്നു.
Courtesy:Chandrika/22-12-2010