ബാര്‍ വിരുദ്ധ സമര നേതാവിന് വധഭീഷണി
ചക്കരക്കല്ല്: ചക്കരക്കല്ലിലെ ബാര്‍ വിരുദ്ധ ജനകീയ സമിതി നേതാവിന് ഫോണിലൂടെ വധഭീഷണി. ചക്കരക്കല്ലിലെ കെ.വി. കോരനെയാണ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ബാര്‍വിരുദ്ധ സമിതി ചക്കരക്കല്ല് പൊലീസില്‍ പരാതി നല്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷി മന്ത്രി കെ.പി. മോഹനന് എന്നിവര്‍ക്ക് ഫാക്സ് സന്ദേശമയച്ചിട്ടുണ്ട്. മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി, സോളിഡാരിറ്റി, ജില്ലാ പരിസ്ഥിതി സമിതി, ഏകതാ പരിഷത്ത്, എസ്.വൈ.എസ്, പൌരാവകാശ സമിതി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധിച്ചു.Wednesday, August 17, 2011
Tuesday, August 16, 2011
JIH KANNUR


ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ടി. പത്മനാഭന് ഉദ്ഘാടനം ചെയ്യുന്നു
സ്നേഹസംഗമമായി ഇഫ്താര്‍ വിരുന്ന്
കണ്ണൂര്‍: വിഭാഗീയതയുടെ അതിരുകള്‍ മറന്ന് വിവിധ മതങ്ങളിലും വിശ്വാസങ്ങളിലും പെട്ടവര്‍ ഒന്നിച്ചിരുന്ന ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ജമാഅത്തെ ഇസ്ലാമി ജില്ലാകമ്മിറ്റി കണ്ണൂര്‍ കൌസറില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മതസൌഹാര്‍ദത്തിന്റെ വിളംബര വേദികൂടിയായി.
സാംസ്കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ, വ്യവസായ, പൊതുരംഗങ്ങളില്‍നിന്നുള്ള നിരവധിപേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.
സാഹിത്യകാരന് ടി. പത്മനാഭന് ഉദ്ഘാടനം ചെയ്തു. അയല്ക്കാരന് പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കുന്നവന് തന്റെ വിശ്വാസികളില്‍ പെട്ടവനല്ല എന്ന മുഹമ്മദ് നബിയുടെ വചനം ബാല്യകാലത്ത് വായിച്ചത് ഇപ്പോഴും മറന്നിട്ടില്ലെന്ന് ടി. പത്മനാഭന് പറഞ്ഞു. ഖലീഫ ഉമര്‍ എന്ന ഭരണാധികാരിയെയും വ്യക്തിയെയും കുറിച്ച് വായിച്ചതും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച കാര്യമാണെന്നും ടി. പത്മനാഭന് പറഞ്ഞു.
സമകാലിക സമൂഹത്തില്‍ ഇസ്ലാമിന്റെ പ്രതിനിധാനമാണ് ജമാഅത്തെ ഇസ്ലാമി നിര്‍വഹിക്കുന്നതെന്ന് ഇഫ്താര്‍ സന്ദേശം നല്കി ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസികള്‍ തമ്മില്‍ ശരിയായി പരസ്പരം അറിയുന്നതിലൂടെയേ സമൂഹങ്ങള്‍ തമ്മില്‍ അടുപ്പം സാധ്യമാകുകയുള്ളൂ, ഇഫ്താര്‍ സംഗമത്തിന്റെ ലക്ഷ്യവും അതാണ്. ഓണം, ക്രിസ്മസ്, പെരുന്നാള്‍ വേളകളിലും ഇത്തരം പരിപാടികള്‍ ഒരുക്കാറുണ്ടെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
ത്യാഗവും ഭോഗവും ജീവിതപ്രക്രിയയുടെ അനിവാര്യതയാണെന്ന് സ്വാമി ശിവാനന്ദ ശക്തിബോധിനി പറഞ്ഞു. ത്യാഗാധിഷ്ഠിതമായ ജീവിതത്തിന് ശരീരത്തെ ക്രമപ്പെടുത്തുകയാണ് വ്രതമെടുക്കുമ്പോള്‍ നാം ചെയ്യുന്നതെന്ന് സ്വാമി പറഞ്ഞു. നോമ്പും പ്രാര്‍ഥനയും നമ്മുടെ ഉള്ളിലെ എല്ലാ മാലിന്യവും നീക്കം ചയ്യുന്നതാണെന്ന് ഫാ. ദേവസ്യ ഇലത്തറ പറഞ്ഞു. ആധ്യാത്മിക തലത്തില്‍ നമ്മെ ഒന്നിപ്പിക്കുന്നു എന്നതാണ് ഇഫ്താര്‍ സംഗമത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാപ്രസിഡന്റ് ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
GIO KANNUR
എഴുത്തു പരീക്ഷാ വിജയികള്‍
കണ്ണൂര്‍: ജി.ഐ.ഒ കണ്ണൂര്‍ ജില്ലാകമ്മിറ്റി വായന ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എഴുത്തുപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ലദീദ (ഡി.ഐ.എസ് മലയാളം മീഡിയം) ഒന്നാംസ്ഥാനം നേടി. അസ്ബിന (ഡി.ഐ.എസ് ഇംഗ്ലീഷ് മീഡിയം) രണ്ടാംസ്ഥാനവും സദാഫ (കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍) മൂന്നാംസ്ഥാനവും നേടി.KANHIRODE NEWS
ഏച്ചൂര്‍: ഏച്ചൂര്‍ ടൌണിലെ ആര്.എസ്.എസ് കാര്യാലയത്തിന് നേരെ അക്രമം. ഓഫിസിലെ ഫര്‍ണിച്ചര്‍, മേല്കൂരയുടെ ഓടുകള്‍, ചിത്രങ്ങള്‍, ഫ്ലക്സ് ബോര്‍ഡുകള്‍ എന്നിവ തകര്‍ത്തു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
JIH ULIYIL
ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
നരയമ്പാറ: നരയമ്പാറ മസ്ജിദ് ഗ്രൌണ്ടില് ജമാഅത്തെ ഇസ്ലാമി ഉളിയില്‍ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വി.കെ. കുട്ടു, പി.സി. മുനീര്‍ എന്നിവര്‍ സംസാരിച്ചു. കെ. സാദിഖ് സ്വാഗതം പറഞ്ഞു.
HIRA MATTANNUR
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറാ മസ്ജിദില്‍ നടന്ന ഇഫ്താര്‍ സംഗമം മട്ടന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്മാന് പി.കെ. ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ശമീം ഇഫ്താര്‍ പ്രഭാഷണം നടത്തി. കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. സി.വി. ശശീന്ദ്രന്, കെ.പി. ഗംഗാധരന്, വി.എന്‍. മുഹമ്മദ്, കാരായി ശ്രീധരന്, ഡോ.എ. ജോസഫ്, ലക്ഷ്മണന് കയിലൂര്‍, കെ.വി. ജയചന്ദ്രന്, അഷറഫ് പുറവൂര്, കെ.വി. നിസാര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. മുഹമ്മദ് സലീം സ്വാഗതവും പി. അബൂബക്കര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് റഹ്ബര്‍ ഖിറാഅത്ത് നടത്തി.
CHAKKARAKAL NEWS
ചക്കരക്കല്ലിലെ ബാര്‍ വിരുദ്ധ സമരം:
കൂട്ട ഉപവാസവും പൊതുയോഗവും നടത്തി
ചക്കരക്കല്ല്: ചക്കരക്കല്ലിലെ ബാറിനെതിരെ ബഹുജന സമരം അമ്പതാം ദിവസം പിന്നിട്ടതിന്റെ ഭാഗമായി ബാറിന് മുന്നില്‍ കൂട്ട ഉപവാസം നടത്തി. വൈകുന്നേരം ചക്കരക്കല്ല് ടൌണില്‍ നടന്ന പൊതുയോഗം കേരള മദ്യവര്‍ജന സമിതി സെക്രട്ടറി ഇയച്ചേരി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന ബഹുജന ഉപവാസം ഫാ. തോമസ് തൈത്തോട്ടം ഉദ്ഘാടനം ചെയ്തു. കെ.വി. കോരന്, ടി.പി.ആര്. നാഥ്, സി.ടി. അശ്കര്‍, അബ്ദുല്‍ അസീസ് വയനാട്, ഡോ. ശാന്തി, കെ. ചന്ദ്രന്, മധു കക്കാട്, എം. സജീദ്, രാജന് കോരമ്പേത്ത്, എം.കെ. ഖാലിദ്, ആശാഹരി, രമേശന് മാമ്പ, എം. മൊയ്തീന് കുട്ടി മാസ്റ്റര്‍, അഹ്മദ് മാണിയൂര്‍ എന്നിവര്‍ പങ്കെടുത്തു.
കൂട്ട ഉപവാസവും പൊതുയോഗവും നടത്തി
OBIT_PATHU
കുടുക്കിമൊട്ടയിലെ പരേതനായ മേലെക്കണ്ടി മൊയ്തുവിന്റെ ഭാര്യ തൌഫീഖ് മന്‍സിലില്‍ എന്‍.പി.ആര്. പാത്തു (72) നിര്യാതയായി.
മക്കള്‍: മുഹമ്മദ്, അബ്ദുല്ല, നബീസ, ലത്തീഫ്.
മരുമക്കള്‍: നസീമ, ബുഷ്റ, ആബിദ്.
മക്കള്‍: മുഹമ്മദ്, അബ്ദുല്ല, നബീസ, ലത്തീഫ്.
മരുമക്കള്‍: നസീമ, ബുഷ്റ, ആബിദ്.
Saturday, August 13, 2011
IDEAL ULIYIL
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം
മട്ടന്നൂര്‍: ഉളിയില്‍ ഐഡിയല്‍ അറബിക് കോളജില്‍ ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം മട്ടന്നൂര്‍ പഴശãിരാജ എന്‍.എസ്.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം തലവന്‍ പ്രഫ. സി. പത്മനാഭന് നിര്‍വഹിച്ചു. ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.കെ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ മന്‍സൂര്‍, പ്രഫ. കെ. മൂസക്കുട്ടി, കെ.വി. നിസാര്‍, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഹനനൂറുദ്ദീന് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഷമീമ നന്ദിയും പറഞ്ഞു.
CHALAD ZAKATH COMMITTEE
സകാത്ത് കമ്മിറ്റി
5.62 ലക്ഷം നല്കി
കണ്ണൂര്‍: ചാലാട് സകാത്ത് കമ്മിറ്റി 2010^11 ല്‍ 5,62,700 രൂപ ചെലവഴിച്ചു. അഗതികള്‍ക്കും അശരണര്‍ക്കും പ്രതിമാസ സഹായവുമായി 2,02,200 രൂപയും വീട് നിര്‍മാണത്തിന് 1,50,650 രൂപയുമാണ് നല്‍കിയത്. ഇതിനു പുറമെ ചികിത്സാ സഹായം, കടബാധ്യത തീര്‍ക്കല്‍, തൊഴില്‍ ഉപകരണം എന്നിവക്കും തുക നല്കി.
5.62 ലക്ഷം നല്കി
ഭാരവാഹികള്‍: മുഹമ്മദ് സലിം പ്രസി., കെ.വി അബ്ദുല്ലകുഞ്ഞി (വൈസ് പ്രസി.), എം.കെ. അബ്ദുല്ലകുഞ്ഞി (സെക്ര.), വി.പി അബ്ദുറഹ്മാന് (ജോ.സെ.), കെ.ഇ. മുഹമ്മദ്കുഞ്ഞി (ട്രഷ.)
KHIDMA KANNUR
നോമ്പുതുറയൊരുക്കി
കണ്ണൂര്‍: റമദാന് മാസത്തില്‍ ജില്ലാ ആശുപത്രിയിലും സെന്‍ട്രല്‍ ജയിലിലും ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് നോമ്പുതുറയും അത്താഴ ഭക്ഷണവും നല്കുന്നു. തടവുകാര്‍ക്ക് ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ ജയിലില്‍ എത്തിച്ചാണ് ഇഫ്താര്‍ ഒരുക്കുന്നത്. ചെയര്മാന് ഡോ. പി.സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ഡോ. വി. ഇദ്രീസ് അധ്യക്ഷത വഹിച്ചു.Thursday, August 11, 2011
SOLIDARITY KANNUR
സോളിഡാരിറ്റി ബസ് സ്റ്റാന്റ് ഉപരോധിച്ചു
കണ്ണൂര്‍: ബസ് ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് ഉപരോധിച്ചു. നാല്പതോളം വരുന്ന പ്രവര്‍ത്തകര്‍ മുക്കാല്‍ മണിക്കൂര്‍ നേരം ബസ്റ്റാന്റ് എന്ട്രന്സില് കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു. ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന് നിര്‍വഹിച്ചു. പെട്രാള്‍ വില അഞ്ച് രൂപ വര്‍ദ്ധിപ്പിച്ച് ഒരു രൂപ കുറയ്ക്കുന്ന രീതിയിലുള്ള അടവു നയമാണ് ഇപ്പോള്‍ കുറച്ച ഒരു രൂപയും. അതും ഒരുഫയര്‍ സ്റ്റേജില്‍ മാത്രമാണെന്നതും പ്രതിഷേധാര്‍ഹമാണ്. അശാസ്ത്രീയമായ ബസ് ചാര്‍ജ് വര്‍ദ്ധനയും ഫയര്‍സ്റ്റേജ് നിര്‍ണ്ണയവും മുതലാളിമാര്‍ക്ക് ഒത്താശചെയ്യലാണെന്നും അദ്ദേഹം പറഞ്ഞു. ടി.കെ. മുഹമ്മദ റിയാസ്, പി.കെ.സാജിദ് എന്നിവര്‍ സംസാരിച്ചു. ഉപരോധത്തിന് കെ. എം. അശ്ഫാഖ്, ഇല്ല്യാസ്.ടി.പി.,കെ.എം.ജുറൈജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
SOLIDARITY KANNUR
SOLIDARITY KANNUR
നെറ്റ്വര്ക് മാര്‍ക്കറ്റിങ് യോഗം പൊലീസ് തടഞ്ഞു
കണ്ണൂര്‍: നെറ്റ്വര്ക് മാര്‍ക്കറ്റിങ് കമ്പനിയുടെ യോഗം പൊലീസ് തടഞ്ഞു. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് കമ്പനിയുടെ ഓഫിസ് പൂട്ടി. മോഡികെയര്‍ നെറ്റ്വര്ക് മാര്‍ക്കറ്റിങ് കമ്പനി ഏജന്റുമാര്‍ക്കും മാര്‍ക്കറ്റിങ്ങില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്ക്കുമായി താണയിലെ ഓഫിസില്‍ നടന്ന യോഗമാണ് ടൌണ്‍ എസ്.ഐ ഫായിസ് തടഞ്ഞത്. കമ്പനി പ്രവര്‍ത്തനത്തെപ്പറ്റിയുള്ള വിശദീകരണം നല്‍കുന്നതുവരെ ഓഫിസ് അടച്ചുപൂട്ടാനും നിര്‍ദേശിച്ചു.
നിരവധി പേരെ പങ്കെടുപ്പിച്ച് യോഗം നടത്തുന്നുവെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച രാവിലെ 11 മുതല്‍ ഉച്ച 1.30 വരെയായിരുന്നു യോഗം. കമ്പനിയുടെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി യോഗത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയിരുന്നു. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന്, മറ്റുള്ളവര്‍ക്കും ഫോണ്‍ വഴി കമ്പനി അധികൃതര്‍ യോഗമില്ലെന്ന് വിവരം അറിയിക്കുകയായിരുന്നു. മരുന്നുകള്‍, രോഗസംഹാരി ഉപകരണങ്ങള്‍, മറ്റ് ഗാര്‍ഹിക ഉല്പന്നങ്ങള് തുടങ്ങിയവയാണ് മാര്‍ക്കറ്റ് ചെയ്യുന്നത്. നെറ്റ്വര്ക് മാര്‍ക്കറ്റിങ് പരാതിയെ ത്തുടര്‍ന്ന് കഴിഞ്ഞ മാസം വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഈ കമ്പനിയിലും റെയ്ഡ് നടന്നിരുന്നു.
Wednesday, August 10, 2011
SOLIDARITY PAYYANNUR AREA
ആത്മനിയന്ത്രണമില്ലാത്തവര്‍ക്ക് സ്വാതന്ത്യ്രത്തിന്
അവകാശമില്ല -അപ്പുക്കുട്ട പൊതുവാള്
അവകാശമില്ല -അപ്പുക്കുട്ട പൊതുവാള്
പയ്യന്നൂര്‍: സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്ത പൌരന് സ്വാതന്ത്യ്രത്തിന് അവകാശമില്ലെന്ന് പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധിയനുമായ വി.പി. അപ്പുക്കുട്ട പൊതുവാള് പറഞ്ഞു. മദ്യനിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയംനിയന്ത്രണാവകാശം പുനഃസ്ഥാപിക്കണമെന്നും മദ്യനയം തിരുത്തണമെന്നുമാവശ്യപ്പെട്ട് പയ്യന്നൂരില്‍ സോളിഡാരിറ്റി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യം കഴിക്കുന്നതില്‍നിന്ന് സ്വയം മുക്തി നേടാനുള്ള ആത്മനിയന്ത്രണമാണ് വേണ്ടത്. വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കും കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹികതിന്മകള്‍ക്കും കാരണം മദ്യമാണ്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് മദ്യം വഴിയാധാരമാക്കുന്നത്. പ്രാദേശികതലത്തില്‍ മദ്യം ഉണ്ടാക്കുന്ന വിപത്ത് തടയണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയം നിയന്ത്രണാവകാശം തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം-അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ശിഹാബ് പെരിങ്ങോം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മഹ്റൂഫ്, അസ്ഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടുമുതല്‍ വൈകീട്ട് ആറുവരെ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഒപ്പുശേഖരണത്തില്‍ നിരവധി പേര് പങ്കാളികളായി.
തളിപ്പറമ്പ്: പുനഃസ്ഥാപിക്കണമെന്നും മദ്യനയം തിരുത്തണമെന്നുമാവശ്യപ്പെട്ട് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണംബസ്സ്റ്റാന്ഡ് പരിസരത്ത് ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡന്റ് കെ.പി. ആദംകുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.എച്ച്്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ് നന്ദി പറഞ്ഞു.
SOLIDARITY NEW MAHE AREA
സോളിഡാരിറ്റി ന്യൂമാഹി ഏരിയയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒപ്പുശേഖരണം മദ്യവര്‍ജന സമിതി സംസ്ഥാന സെക്രട്ടറി സി.വി. രാജന് ഉദ്ഘാടനം ചെയ്യുന്നു
മദ്യനയം തിരുത്താന്‍
സോളിഡാരിറ്റി ഒപ്പുശേഖരണം
ന്യൂമാഹി: മദ്യഷാപ്പുകള്‍ക്ക് മേല്‍ തീരുമാനമെടുക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് പുനഃസ്ഥാപിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ന്യൂമാഹി ഏരിയയുടെ ആഭിമുഖ്യത്തില്‍ മാഹിപ്പാലത്തിനു സമീപം ബഹുജന ഒപ്പുശേഖരണം നടത്തി. ഉദ്ഘാടനം കേരള മദ്യവര്‍ജന സമിതി സംസ്ഥാന സെക്രട്ടറി സി.വി. രാജന് നിര്‍വഹിച്ചു. സോളിഡാരിറ്റി ന്യൂമാഹി ഏരിയാ പ്രസിഡന്റ് സി.എച്ച്. മുജീബ് റഹ്മാന്, സെക്രട്ടറി സാലിഹ് മുഹമ്മദ്, അഫ്സര്‍, ഫഹദ്, റഹീം എന്നിവര്‍ നേതൃത്വം നല്കി.
SOLIDARITY MATTANNUR UNIT
മട്ടന്നൂര്‍: സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒപ്പുശേഖരണം നടത്തി. മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി ഡി.സി.സി അംഗം കെ.വി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ടി.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. നൌഷാദ് മേത്തര്‍, റിയാസ്, പി.എ. സുബൈര്‍, കെ.പി. ഷിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
SOLIDARITY IRITTY AREA
ഇരിട്ടി: ഇരിട്ടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒപ്പുശേഖരണം നടത്തി. ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തു നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിട്ടി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എന്‍. കുഞ്ഞിമൂസ ഹാജി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഹല്‍ഖ നാസിം പ്രഫ. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ഇരിട്ടി ഏരിയ വൈസ് പ്രസിഡന്റ് ഷാനിഫ്, ഷെഫീര്‍ ആറളം, ഫൈസല്‍, എന്‍.എന്‍. മൂസക്കുട്ടി, റഹീം അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്കി.
SOLIDARITY IRIKKUR AREA
മദ്യനയം തിരുത്താന്‍
സോളിഡാരിറ്റി ഒപ്പുശേഖരണം
ഇരിക്കൂര്‍: മദ്യനയം അടിയന്തരമായും തിരുത്തണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ബഹുജന ഒപ്പുശേഖരണം നടത്തി. ഇരിക്കൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡില്‍ നടന്ന ഒപ്പുശേഖരണം റഷീദ് നടുവില്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എന്‍.വി. ത്വാഹിര്‍ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍, കീത്തടത്ത് ഫാറൂഖ്, ആഷിഖ്, കീത്തടത്ത് സലീം എന്നിവര്‍ നേതൃത്വം നല്കി.
സോളിഡാരിറ്റി ഒപ്പുശേഖരണം
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വയംനിര്‍ണയാവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം സംസ്ഥാന എക്സൈസ് മന്ത്രിക്ക് സമര്‍പ്പിക്കുകയാണ് സോളിഡാരിറ്റിയുടെ തീരുമാനം.
SOLIDARITY CHAKKARAKAL
സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്കരക്കല്ലില്‍ നടന്ന ഒപ്പുശേഖരണം കെ.വി. കോരന് ഉദ്ഘാടനം ചെയ്യുന്നു.
Tuesday, August 9, 2011
FRIDAY CLUB, KANNUR
കണ്ണൂര്‍: ഫ്രൈഡേ ക്ലബ് പ്രസിഡന്റായി അഡ്വ. കെ.എല്‍.അബ്ദുല്‍സലാമിനെയും ജനറല്‍ സെക്രട്ടറിയായി സി.പി. മുസ്തഫയെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: എ.ടി. അബ്ദുല്‍സലാം (വൈസ് പ്രസി), എം.ആര്. നൌഷാദ് (സെക്ര), കെ.പി. മശ്ഹൂദ് (ട്രഷ). ബി. യൂസുഫ് എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, പ്രഫ. പി. മൂസ, ഡോ. പി. സലീം, കെ.പി. അബ്ദുല്‍ അസീസ്, എം.കെ. അബൂബക്കര്‍, കെ.എല്‍. ഖാലിദ്, എ.ആര്. അബ്ദുല്‍റഷീദ് എന്നിവര്‍ സംസാരിച്ചു. എം.ആര്. നൌഷാദ് സ്വാഗതം പറഞ്ഞു
മറ്റു ഭാരവാഹികള്‍: എ.ടി. അബ്ദുല്‍സലാം (വൈസ് പ്രസി), എം.ആര്. നൌഷാദ് (സെക്ര), കെ.പി. മശ്ഹൂദ് (ട്രഷ). ബി. യൂസുഫ് എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, പ്രഫ. പി. മൂസ, ഡോ. പി. സലീം, കെ.പി. അബ്ദുല്‍ അസീസ്, എം.കെ. അബൂബക്കര്‍, കെ.എല്‍. ഖാലിദ്, എ.ആര്. അബ്ദുല്‍റഷീദ് എന്നിവര്‍ സംസാരിച്ചു. എം.ആര്. നൌഷാദ് സ്വാഗതം പറഞ്ഞു
SOLIDARITY PAYYANNUR AREA
ജനകീയ ഒപ്പ് ശേഖരണം
പയ്യന്നൂര്‍: മദ്യനയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയം നിര്‍ണയാവകാശം പുനഃസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പയ്യന്നൂര്‍ ഏരിയ ഇന്ന് ജനകീയ ഒപ്പുശേഖരണം നടത്തും. ഉച്ചക്ക് രണ്ട് മുതല്‍ ആറു മണിവരെ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധിയനുമായ വി.പി. അപ്പുക്കട്ട പൊതുവാള് ഉദ്ഘാടനം ചെയ്യുംSOLIDARITY KANNUR AREA
കണ്ണൂര്‍: മദ്യഷാപ്പുകള്‍ ആരംഭിക്കുന്നതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന സ്വയം നിര്‍ണയാവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒപ്പുശേഖരണം നടത്തി. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഒപ്പുശേഖരണം മദ്യവിരുദ്ധ സമിതി പ്രവര്ത്തകന് ടി.പി.ആര്. നാഥ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ടി. അസീര്‍ സ്വാഗതവും സെക്രട്ടറി നൌഷാദ് നന്ദിയും പറഞ്ഞു.
SOLIDARITY KANNUR
മദ്യഷാപ്പുകള്‍ക്കുമേല്‍ തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുക;
സോളിഡാരിറ്റി ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ ഒപ്പുശേഖരണം നടത്തും
കണ്ണൂര്‍: മദ്യഷാപ്പുകള്‍ക്കുമേല്‍ തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പതിന് ക്വിറ്റിന്ത്യാ ദിനത്തില്‍ ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ ഒപ്പുശേഖരണം നടത്താന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ടി പി ആര് നാഥ്, ഡോ. ശാന്തി ധനഞ്ജയന്, കെ എം മഖ്ബൂല്‍, സി.കെ. മുനവിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ പ്രസിടണ്ട് ഫാറൂഖ് ഉസ്മാന് അധ്യക്ഷത വഹിച്ചു. ടി കെ അസ്ലം, ടി പി ഇല്യാസ് സംസാരിച്ചു.Monday, August 8, 2011
SOLIDARITY KANNUR
സ്വാഗതം ചെയ്തു
കണ്ണൂര്‍: നെറ്റ്വര്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യയുടെ ഓഫിസുകളില്‍ പൊലീസ് നടത്തിയ റെയ്ഡ് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് സ്വാഗതം ചെയ്തു. തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന മുഴുവന്‍ ആളുകളെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരില്‍ ആംവേ നടത്തുന്ന തട്ടിപ്പുകളെ സംബന്ധിച്ച് സോളിഡാരിറ്റി നേരത്തേ പൊലീസിനു പരാതി നല്‍കിയിരുന്നു.
SOLIDARITY KANNUR AREA
സ്പിന്നിങ് മില്‍ സമരം ഒത്തുതീര്‍ക്കണം
കണ്ണൂര്‍: മൂന്നുമാസമായി തൊഴിലാളികളുടെ സമരം കാരണം പ്രവര്‍ത്തനം നിലച്ച കാനന്നൂര്‍ സ്പിന്നിങ് മില്‍ സമരം ഒത്തുതീര്‍പ്പാക്കി ഉടന്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.യോഗത്തില്‍ ടി. അസീര്‍, കെ.എന്‍. ജുറൈജ്, കെ.പി. നൌഷാദ്, സി.എച്ച്. അഫ്താര് എന്നിവര്‍ സംസാരിച്ചു
Sunday, August 7, 2011
SOLIDARITY TALIPARAMABA AREA
സോളിഡാരിറ്റി ഒപ്പുശേഖരണം നടത്തും
തളിപ്പറമ്പ്: മദ്യഷാപ്പുകള്‍ക്കുമേല്‍ തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പതിന് ക്വിറ്റിന്ത്യാ ദിനത്തില്‍ തളിപ്പറമ്പില്‍ ഒപ്പുശേഖരണം നടത്താന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
മദ്യനിരോധന സമിതി ജില്ലാ ട്രഷറര്‍ ഡോ. ശാന്തി ധനഞ്ജയന് ഉദ്ഘാടനം ചെയ്യും. സി.കെ. മുനവിര്‍ മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ്, എം. നാരായണന്, ടി.കെ.പി. സത്താര്‍ എന്നിവര്‍ സംസാരിച്ചു.
മദ്യനിരോധന സമിതി ജില്ലാ ട്രഷറര്‍ ഡോ. ശാന്തി ധനഞ്ജയന് ഉദ്ഘാടനം ചെയ്യും. സി.കെ. മുനവിര്‍ മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ്, എം. നാരായണന്, ടി.കെ.പി. സത്താര്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)










