ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 24, 2011

'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' വൃക്ഷത്തൈ നട്ട് ഉദ്ഘാടനം

 ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' പദ്ധതി ഉദ്ഘാടനം വൃക്ഷത്തൈ നട്ട് കല്ലേന്‍ പൊക്കുടന്‍ നിര്‍വഹിക്കുന്നു
'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍'
വൃക്ഷത്തൈ നട്ട് ഉദ്ഘാടനം
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതിയുടെ നേതൃത്വത്തില്‍ ട്രഞ്ചിങ് ഗ്രൌണ്ട് റോഡിനു നടുവില്‍ വൃക്ഷത്തൈ നട്ട് 'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' പദ്ധതി ഉദ്ഘാടനം കണ്ടല്‍ സംരക്ഷകന്‍ കല്ലേന്‍ പൊക്കുടന്‍ നിര്‍വഹിച്ചു. ഐക്യദാര്‍ഢ്യ സമിതി ജന. കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. പി.എ. സഹീദ്, കെ.എം. അഷ്ഫാഖ് എന്നിവര്‍ പങ്കെടുത്തു.
 പെട്ടിപ്പാലം സമരം വിജയിക്കും -പൊക്കുടന്‍
തലശേãരി: പുന്നോല്‍ പെട്ടിപ്പാലം മാലിന്യം തള്ളലിനെതിരായ ജനകീയ സമരം വിജയിക്കുമെന്ന് കല്ലേന്‍ പൊക്കുടന്‍ പ്രഖ്യാപിച്ചു. ജനകീയ സമരത്തില്‍ ഒപ്പം നില്‍ക്കേണ്ട ചില സംഘടനകള്‍ സമരത്തിനെതിരായി രംഗത്തിറങ്ങിയത് അവരുടെ നാശത്തിനാണ് . അത്തരക്കാര്‍ ചരിത്രം പഠിക്കാന്‍ തയാറാവണം.
ധാര്‍ഷ്ട്യം വെടിയാന്‍ നഗരസഭ തയാറാവണം. കോടതി വിധികളും നിയമങ്ങളും തങ്ങള്‍ തന്നെ ഒപ്പിട്ട കരാറുകളും അനുസരിക്കാന്‍ നഗരസഭ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. നൌഷാദ് മാടോള്‍ സ്വാഗതം പറഞ്ഞു.

വിവരാവകാശ സെമിനാര്‍ 27ന്

വിവരാവകാശ
സെമിനാര്‍ 27ന്
കണ്ണൂര്‍: ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി, കണ്ണൂര്‍ പ്രസ്ക്ലബ്, ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവയുടെ സഹകരണത്തോടെ വിവരാവകാശ സെമിനാര്‍ സംഘടിപ്പിക്കുന്നു. 
നവംബര്‍ 27ന് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നു മുതല്‍ ആറു മണിവരെ നടക്കുന്ന സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ മുഖ്യപ്രഭാഷണം നടത്തും.
പി.സി. വിജയരാജന്‍ അധ്യക്ഷത വഹിക്കും.

Wednesday, November 23, 2011

TALENTEEN 2011

AUTO CHARGE FROM KANNUR-22-11-2011

DHARMA DHARA

TALENTEEN 2011

അറബ് വസന്തം: പൊതുസമ്മേളനം 26ന് കണ്ണൂരില്‍

അറബ് വസന്തം: പൊതുസമ്മേളനം 26ന് കണ്ണൂരില്‍
കണ്ണൂര്‍: 'അറബ് വസന്തം പുതുയുഗപ്പിറവി' എന്ന വിഷയത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നവംബര്‍ 26ന് വൈകീട്ട് 4.30ന് ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം സംഘടിപ്പിക്കുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ വളാഞ്ചേരി, കെ.സി. വര്‍ഗീസ്, മൌലവി അബ്ദുറഹ്മാന്‍ മക്കിയാട്, ടി.കെ. മുഹമ്മദലി, എ.ടി. സമീറ, ഫാറൂഖ് ഉസ്മാന്‍, ശംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിക്കും.

പുന്നോലിലെ വീട്ടമ്മമാര്‍ നാളെ നഗരസഭ വളയും

പുന്നോലിലെ
വീട്ടമ്മമാര്‍ നാളെ നഗരസഭ വളയും
തലശേãരി: പെട്ടിപ്പാലത്ത് സമരം ചെയ്യുന്ന പുന്നോലിലെ വീട്ടമ്മമാര്‍ തലശേãരി നഗരസഭാ ഓഫിസ് വളയും. മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 മണിക്കാണ് പ്രതിഷേധം.
അനധികൃത മാലിന്യം തള്ളല്‍ മൂലം അമ്മമാര്‍ ഇരട്ടിപീഡനമാണ് അനുഭവിക്കുന്നതെന്ന് സംഘടനയുടെ കണ്‍വീനര്‍ ജബീന ഇര്‍ഷാദ് ചൂണ്ടിക്കാട്ടി.  യോഗത്തില്‍ കെ.എം ആയിശ, നാരായണി അമ്മ എന്നിവര്‍ സംസാരിച്ചു. റുബീന സ്വാഗതവും സ്വാലിഹ നന്ദിയും പറഞ്ഞു.
ജമാഅത്ത് സംഘം സന്ദര്‍ശിച്ചു
തലശേãരി: സമരപന്തലില്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധി സംഘമെത്തി. മേഖലാ നാസിം അബ്ദുറഹ്മാന്‍ വളാഞ്ചേരി, പി.പി. അബ്ദുറഹ്മാന്‍, വയനാട് ജില്ലാ പ്രസിഡന്റ് വി.പി. ബഷീര്‍, കാസര്‍റകോട് ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്തുകാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ ജമാഅത്ത് പിന്തുണയുമായി ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു. അബ്ദുറഹ്മാന്‍ വളാഞ്ചേരി, വി.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.
പെട്ടിപ്പാലം സമരപന്തലില്‍ ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം അബ്ദുറഹ്മാന്‍ വളാഞ്ചേരി സംസാരിക്കുന്നു
ചര്‍ച്ചയില്‍ പങ്കെടുക്കില്ല
തലശേãരി: ഇന്ന് തിരുവനന്തപുരത്ത് മന്ത്രി കുഞ്ഞാലിക്കുട്ടി വിളിച്ചുചേര്‍ക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സമരസഹായ സമിതി സംയുക്തയോഗം തീരുമാനിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സഫിയാസ്, എന്‍.പി.ഇസ്മായില്‍, പി. അബ്ദു സത്താര്‍, ഇ.കെ. യൂസുഫ്,  മുനവ്വര്‍ അഹമ്മദ്, നൌഷാദ് മാടോള്‍ എന്നിവര്‍ സംസാരിച്ചു. എ.പി. അര്‍ഷാദ് സ്വാഗതം പറഞ്ഞു.

ടാലന്റീന്‍ എക്സാം: രജിസ്ട്രേഷന്‍ ആരംഭിച്ചു

ടാലന്റീന്‍ എക്സാം:
രജിസ്ട്രേഷന്‍ ആരംഭിച്ചു
ഇരിക്കൂര്‍: എസ്.ഐ.ഒ ടാലന്റീന്‍ എക്സാം രജിസ്ട്രേഷന്‍ ഇരിക്കൂര്‍ എ.എം.ഐ സ്കൂളില്‍ ആരംഭിച്ചു. എട്ടാംതരം മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എല്ലാ ദിവസവും വൈകീട്ട് നാലുമുതല്‍ എട്ടുമണി വരെ രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നുപ്രവര്‍ത്തിക്കും. 
ഫോണ്‍: 8089273043.

Tuesday, November 22, 2011

OBIT_KHADEEJA

ഖദീജ
കുടുക്കിമൊട്ടയിലെ ഖദീജ വില്ലയില്‍ പള്ളിക്കല്‍ കറക്കറാണ്ടി ഖദീജ (97) നിര്യാതയായി.
പരേതനായ ചൂലോട്ട് കുഞ്ഞിമുഹമ്മദിന്റെ ഭാര്യയാണ്. 
മക്കള്‍: കമാല്‍, ആയിഷ, നഫീസ, പരേതനായ കലന്തന്‍. 
മരുമക്കള്‍: അബ്ദുല്ല, സൈനബ, ഖദീജ, പരേതനായ മൊയ്തീന്‍. 
ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍.

മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ പ്രതിഷേധം

മാധ്യമ  പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍   പ്രതിഷേധം
കണ്ണൂര്‍:  മട്ടന്നൂര്‍ രാജീവ് മെമ്മോറിയല്‍ ബി.എഡ് കോളജിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 'മാധ്യമം' മട്ടന്നൂര്‍ ലേഖകന്‍ നാസര്‍ മട്ടന്നൂരിനെ  മര്‍ദിച്ചതില്‍  പ്രതിഷേധം. അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ്  ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. റിയാസ് മട്ടന്നൂര്‍, താജുദ്ദീന്‍, നൌഷാദ് മേത്തര്‍ എന്നിവര്‍ സംസാരിച്ചു.

ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരലുമായി' മലര്‍വാടി ബാലസംഘം

ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരലുമായി'
മലര്‍വാടി ബാലസംഘം
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മലര്‍വാടി ബാലസംഘം തലശേãരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ സമരപ്പന്തലിലെത്തി 'ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരല്‍' പരിപാടി നടത്തി.
ഏരിയാ കോഓഡിനേറ്റര്‍ സാജിദ് കോമത്ത് നേതൃത്വം നല്‍കി. ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ചക്കരക്കല്ല് ഉദ്ഘാടനം ചെയ്തു. ഫാത്തിമ സക്കരിയ, സി.കെ. ഷഹ്സാന, ദാന അബ്ദുറാസിഖ്, നവാല ബിന്‍ത് മുസമ്മില്‍ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
വിദ്യാര്‍ഥികള്‍ പ്രത്യേകം തയാറാക്കിയ ബോര്‍ഡില്‍ തങ്ങളുടെ പെരുവിരല്‍ അടയാളം ചാര്‍ത്തി സമരവിജയത്തിന് പുന്നോലിലെ കുട്ടികളോടൊപ്പം വിജയം വരെ അണിനിരക്കുമെന്ന് പ്രതിജ്ഞയെടുത്തു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.
കല്ലേന്‍ പൊക്കുടന്‍ ഇന്ന് സമരപ്പന്തലില്‍
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ സംസാരിക്കും. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ പി.ഐ. നൌഷാദ് ഉദ്ഘാടനം ചെയ്യും.
വനിതാവേദി രൂപവത്കരിച്ചു
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് നടക്കുന്ന മാലിന്യവിരുദ്ധ ഉപരോധസമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ചേര്‍ന്ന് 'മദേര്‍സ് എഗെയ്ന്‍സ്റ്റ് വേസ്റ്റ് ഡംപിങ്' എന്ന പേരില്‍ വനിതാ വേദിക്ക് രൂപംനല്‍കി. മാലിന്യനിക്ഷേപം മൂലം ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നവര്‍ അമ്മമാരാണെന്ന തിരിച്ചറിവില്‍നിന്നാണ് വേദി രൂപംകൊണ്ടത്.
ഭാരവാഹികളായി ജബീന ഇര്‍ഷാദ് (കണ്‍.), സാലിഹ മുസമ്മില്‍ (അസി. കണ്‍.), റുബീന അനസ് (സെക്ര.), കെ.എം. വസന്ത, കെ.എം. ആയിഷ, എന്‍. ഉമ്മുല്ല (അസി. സെക്ര.), ഹാജറ ഫുആദ് (ട്രഷ.).
ഭരണാധികാരികള്‍ മനുഷ്യരെ സ്നേഹിക്കാന്‍
പഠിക്കണം -പൊയ്ത്തുംകടവ്
തലശേãരി: ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ മനുഷ്യരെ സ്നേഹിക്കാന്‍ പഠിക്കണമെന്ന് സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ദ്രതയുള്ള ഹൃദയമുണ്ടാവുക എന്നതാണ് മറ്റെന്തിനേക്കാളും പ്രധാനം. എന്നാല്‍, സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചവര്‍ പോലും അധികാരത്തിലെത്തുമ്പോള്‍ ജനവിരുദ്ധരായി മാറുന്ന കാഴ്ച ഖേദകരമാണ്.  21 ദിവസമായി സ്ത്രീകള്‍ ഉള്‍പ്പെടെ വീടുവിട്ടിറങ്ങി നടത്തുന്ന ഈസമരം വിജയിക്കാനുള്ളതാണെന്നും ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ നേടിയെടുക്കുംവരെ സമരപാതയില്‍ ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ജമാല്‍ സംസാരിച്ചു.
പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തലില്‍ സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സംസാരിക്കുന്നു

Sunday, November 20, 2011

മലബാറിനോടുള്ള അവഗണന: പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റ് സ്തംഭിച്ചു


മലബാറിനോടുള്ള അവഗണന: പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റ് സ്തംഭിച്ചു
തിരുവനന്തപുരം: മലബാര്‍ മേഖലയോടുള്ള വികസന വിവേചനത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം പ്രതിഷേത്തിന്റെ കൊടുങ്കാറ്റായി. നാല് കവാടങ്ങളും സെക്രട്ടേറിയറ്റ് അനക്സും ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തില്‍ ഭരണസിരാകേന്ദ്രം സ്തംഭിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് വളയല്‍ ഭരണകൂട വിവേചനത്തിന് കനത്ത താക്കീതായി. ഏഴ് മണിക്കൂറോളം നീണ്ട ഉപരോധം സമാധാനപരമായിരുന്നു.
പുലര്‍ച്ചെ ആറിന് ആരംഭിച്ച സെക്രട്ടേറിയറ്റ് വളയല്‍ ഉച്ചക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്. അര്‍ധരാത്രി മുതല്‍ എത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളും അനക്സും ഉപരോധിച്ചാണ് സമരത്തിന് തുടക്കമിട്ടത്. പിന്നീട് കന്റോണ്‍മെന്റ് ഗേറ്റിലെ ഉപരോധക്കാരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. അതിനുശേഷമാണ് ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാനായത്. അനക്സും മറ്റ് മൂന്ന് ഗേറ്റുകളും ഉപരോധം അവസാനിക്കുംവരെ അടഞ്ഞുകിടന്നു. പാലക്കാട് മുതല്‍ കാസര്‍കോടുവരെ ആറ് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മേഖലയോട് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ കടുത്ത അവഗണനയാണ് കാട്ടിയതെന്ന് സമരക്കാര്‍ വിളിച്ചുപറഞ്ഞു. മലബാറിനോടുള്ള വിവേചനങ്ങള്‍ അക്കമിട്ട് നിരത്തിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഓട്ടന്തുള്ളല്‍, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങളും ശ്രദ്ധ പിടിച്ചുപറ്റി.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലയോട് മുന്നണികള്‍കാട്ടുന്ന പൊറുക്കാനാവാത്ത വിവേചനത്തിനെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭം വിപ്ലവ കൊടുങ്കാറ്റാകുമെന്നും അത് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 
വിദ്യാഭ്യാസവകുപ്പ് കൂടുതല്‍ തവണ കൈകാര്യംചെയ്തത് മലബാര്‍ മേഖലയില്‍നിന്ന് വിജയിച്ച മുസ്ലിംലീഗ് മന്ത്രിമാരാണ്. എന്നാല്‍ വിദ്യാഭ്യാസകാര്യത്തില്‍ മലബാര്‍ ഇപ്പോഴും വട്ടപ്പൂജ്യമാണ്^മുജീബ്റഹ്മാന്‍ ചൂണ്ടിക്കാട്ടി. വികസനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി തെലുങ്കാനയിലും ഝാര്‍ഖണ്ഡിലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ പാഠമാണ്. മലബാര്‍ വികസന വിവേചനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമീഷനെ പ്രഖ്യാപിക്കണമെന്നും കോഴിക്കോട് ആസ്ഥാനമായി സെക്രട്ടേറിയറ്റിന്റെ  അനക്സ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുല്യനീതി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു. മലബാറുകാര്‍ക്ക് കിട്ടേണ്ടത് നിഷേധിക്കുന്നത് ജനാധിപത്യസംവിധാനങ്ങള്‍ക്ക് യോജിച്ചതല്ല. മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് നേരെ തെരഞ്ഞെടുക്കപ്പെട്ടവരാരും ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാറിലെ ജനങ്ങളെ രണ്ടാംകിട പൌരന്മാരായി കാണുന്ന രീതി അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് ആവശ്യപ്പെട്ടു. കുറ്റകരമായ അനീതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഭരണനേതൃത്വങ്ങളെ സ്വസ്ഥമായിരിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഐക്യകേരളം രൂപപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സന്തുലിത വികസനം ഉണ്ടായിട്ടില്ലെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബറലി ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, എന്‍.വൈ.എല്‍ സംസ്ഥാന പ്രസിഡന്റ് ബുഹാരി മന്നാനി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാനപ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, കെ. സജീദ്, ഈയച്ചേരി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

'ടാലന്റീന്‍^2011' രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നു

'ടാലന്റീന്‍-2011'
രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നു
കണ്ണൂര്‍: എസ്.ഐ.ഒവിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടാലന്റീന്‍^2011 ഇന്റര്‍നാഷനല്‍ ടാലന്റ് സേര്‍ച്ച് എക്സാമിനേഷന്റെ രജിസ്ട്രേഷന്‍ കൌണ്ടര്‍ കണ്ണൂര്‍ കൌസര്‍ കോംപ്ലക്സിലെ എസ്.ഐ.ഒ ഓഫിസില്‍ ആരംഭിച്ചു. നവംബര്‍ 27ന് നടക്കുന്ന പരീക്ഷയുടെ രജിസ്ട്രേഷന്‍ കൌണ്ടര്‍ ദിവസവും വൈകീട്ട് നാലു മുതല്‍ ആറുവരെ പ്രവര്‍ത്തിക്കും. രജിസ്ട്രേഷന്‍ അവസാന തീയതി നവംബര്‍ 23. 
ഫോണ്‍: 9895852023, 9946801110.

ജനകീയ പോരാട്ടങ്ങളെ അവഗണിക്കാനാവില്ല -ശൈഖ് മുഹമ്മദ് കാരകുന്ന്

ജനകീയ പോരാട്ടങ്ങളെ അവഗണിക്കാനാവില്ല
-ശൈഖ് മുഹമ്മദ് കാരകുന്ന്
തലശേãരി: ജനകീയ പോരാട്ടങ്ങളെ ഭരണാധികാരികള്‍ക്ക് അവഗണിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. പുന്നോല്‍ പെട്ടിപ്പാലത്ത് പൊതുജനാരോഗ്യ  സംരക്ഷണ സമിതിയുടെ മാലിന്യ വിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എടുത്ത ആദ്യതീരുമാനങ്ങളെല്ലാം രാഷ്ട്രീയ പിന്‍ബലമില്ലാതെ വിജയംകണ്ട എന്‍ഡോസള്‍ഫാന്‍, ചെങ്ങറ തുടങ്ങിയ സമരങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. അതിനാല്‍ ജീവിക്കാനുള്ള ന്യായമായ അവകാശങ്ങള്‍ക്കായി പെട്ടിപ്പാലത്ത് അമ്മമാര്‍ തുടങ്ങിയിരിക്കുന്ന പോരാട്ടം വിജയിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും സമ്പൂര്‍ണ പിന്തുണ സമരത്തിന് അദ്ദേഹം ഉറപ്പുനല്‍കി.  ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, വഖഫ് ബോര്‍ഡംഗം പി.പി. അബ്ദുറഹ്മാന്‍, ജബീന ഇര്‍ഷാദ്, പി.എം. അബ്ദുന്നാസര്‍ എന്നിവര്‍ സംസാരിച്ചു.
പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിക്കുന്നു
ഇടത് നേതാക്കള്‍ക്ക് കോടതി
വിധിയെക്കുറിച്ച് അജ്ഞത -
പൊതുജനാരോഗ്യ സമിതി
തലശേãരി: കോടതി വിധിയെക്കുറിച്ച അജ്ഞത മൂലമാണ് മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്ന് പെട്ടിപ്പാലത്തെ ഒഴിവാക്കാന്‍ പറ്റില്ലെന്ന് ഇടതുമുന്നണി നേതാക്കള്‍ പ്രസ്താവന നടത്തിയതെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി കുറ്റപ്പെടുത്തി. പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് ഉടന്‍ നിര്‍ത്തുമെന്നും കണ്ടിക്കലില്‍ ആധുനിക പ്ലാന്റ് സ്ഥാപിക്കുമെന്നും 1999ല്‍ നഗരസഭ സത്യവാങ്മൂലം നല്‍കിയതാണ്. പൊതുജനങ്ങള്‍ക്ക് ദ്രോഹകരമാകുന്ന മാലിന്യംതള്ളല്‍ നിരോധിക്കണമെന്നാണ് കേസില്‍ സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് 2004ല്‍ നഗരസഭക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്ത കേസിലും നഗരസഭയുടെ വാദം തള്ളി മാലിന്യം തള്ളാന്‍ മറ്റ് സ്ഥലം കണ്ടെത്തണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൌണ്ടിന്റെ ഉടമസ്ഥാവകാശം ആര്‍ക്കായാലും മാലിന്യംതള്ളല്‍ നിയമവിരുദ്ധമാണ്.
പ്രശ്നം പരിഹരിക്കാനല്ല, ഭീമമായ ഫണ്ട് ഉറപ്പാക്കുന്നതിലാണ് നഗരസഭക്ക് താല്‍പര്യമെന്ന് കരുതേണ്ടിയിരിക്കുന്നു. ഭൂമാഫിയയെന്ന് അധിക്ഷേപിക്കുന്നവര്‍ സ്വന്തം അണികളില്‍ നിന്നുതന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൊടികള്‍ സമരസ്ഥലത്ത് ഉയര്‍ന്നത് ഇതിന് തെളിവാണെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ പറഞ്ഞു.

Friday, November 18, 2011

ഉപജില്ലാ കായിക മേള: അല്‍ഫലാഹ് ജേതാക്കള്‍

 ഉപജില്ലാ കായിക മേള: അല്‍ഫലാഹ് ജേതാക്കള്‍
തലശേãരി: തലശേãരിയില്‍ നടന്ന ചൊക്ലി ഉപജില്ലാ കായിക മേളയില്‍ പെരിങ്ങാടി അല്‍ഫലാഹ് സ്കൂളിലെ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എല്‍.പി കിഡ്ഢീസ് ബോയ്സ് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പും കിഡ്ഢീസ് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും അല്‍ഫലാഹ് കരസ്ഥമാക്കി. മൂന്നാം തരത്തിലെ മുഹമ്മദ് അന്‍സാഫ് കിഡ്ഢീസ് വിഭാഗത്തിലെ ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍.പി  മിനി ഗേള്‍സ് വിഭാഗത്തില്‍ 50 മീ. റേസില്‍ സമ്രാ മറിയം ഒന്നാംസ്ഥാനവും ബോയ്സില്‍ സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ സിനാന്‍ കാസിം മൂന്നാം സ്ഥാനവും നേടി. എല്‍.പി കിഡ്ഢീസ് ബോയ്സ് വിഭാഗത്തില്‍ മുഹമ്മദ് അന്‍സാഫ് 50 മീ. റേസിലും ലോങ് ജമ്പിലും മുഹമ്മദ് ദിന്‍ഷാന്‍ 100 മീ റേസിലും ഒന്നാം സ്ഥാനം കരഗതമാക്കി. യു.പി കിഡ്ഢീസ് ബോയ്സ് വിഭാഗത്തില്‍ 400 മീ. റിലേയില്‍ ഒന്നാം സ്ഥാനവും ഗേള്‍സില്‍ മൂന്നാം സ്ഥാനവും അല്‍ഫലാഹിന് ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എ.ഇ.ഒ വിതരണം ചെയ്തു

പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം 19ാം ദിവസത്തിലേക്ക്

 
 
 സോളിഡാരിറ്റി പെട്ടിപ്പാലം ഐക്യധര്‍ദ്യ സമര സമിതി യുടെ ജനകീയ ചെക്പോസ്റ്റ് ഗ്രോ വാസു ഉദ്ഘാടനം  ചെയ്യുന്നു
ഭരണാധികാരികള്‍ ചരിത്രത്തില്‍നിന്ന്
പാഠം ഉള്‍ക്കൊള്ളണം -ഗ്രോവാസു
തലശേãരി: ലോകചരിത്രത്തിലും വര്‍ത്തമാനത്തിലും ഭരണാധികാരികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന പാഠങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് താക്കീതാണെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ഗ്രോ വാസു അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ പുന്നോല്‍ പെട്ടിപ്പാലത്ത് സ്ഥാപിച്ച ജനകീയ ചെക്പോസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പാലിറ്റി ഭരിക്കുന്നവര്‍ ജനങ്ങളോടൊപ്പംനിന്ന് തീരുമാനങ്ങളെടുക്കണമെന്നും പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം വഞ്ചനാപരമാണെന്നും അദ്ദേഹം പറഞ്ഞു. രക്തമൊഴുക്കിയിട്ടായാലും പ്ലാന്റ് പെട്ടിപ്പാലത്തുതന്നെ സ്ഥാപിക്കുമെന്ന് പറയുന്നവര്‍ പണ്ട് ജനങ്ങള്‍ക്കുവേണ്ടി രക്തമൊഴുക്കിയവരാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ടി.പി.ആര്‍. നാഥ്, പള്ളിപ്രം പ്രസന്നന്‍, സി.കെ. മുനവ്വിര്‍, സി.ടി. ഫൈസല്‍, പി.എം. അബ്ദുന്നാസര്‍, ജബീന എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം പി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് നിയാസ് സ്വാഗതവും എ.പി. അജ്മല്‍ നന്ദിയും പറഞ്ഞു.
നഗരസഭ നടത്തുന്നത്
അവകാശലംഘനം -ജസ്റ്റീഷ്യ
 പുന്നോല്‍ പെട്ടിപ്പാലം സന്ദര്‍ശിച്ച ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. പുത്തലത്ത് അഹമ്മദ്കുട്ടി
സംസാരിക്കുന്നു.
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ തുടരുന്നതിലൂടെ തലശേãരി നഗരസഭ ചെയ്യുന്നത് പൌരാവകാശ ലംഘനവും നിയമവിരുദ്ധ പ്രവര്‍ത്തനവുമാണെന്ന് അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പുത്തലത്ത് അഹമ്മദ്കുട്ടി പറഞ്ഞു. മാലിന്യം തള്ളല്‍ നിര്‍ത്തണമെന്ന ഹൈകോടതി വിധി 12 വര്‍ഷങ്ങള്‍ക്കുശേഷവും പാലിക്കാത്ത നഗരസഭയുടെ നിലപാട് നീതിന്യായ വ്യവസ്ഥകളോട് അശേãഷം ആദരമില്ലെന്നാണ് വ്യക്തമാക്കുന്നത്.
പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന സമരപ്പന്തലിലെത്തിയ ജസ്റ്റീഷ്യ അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റീഷ്യ സംഘത്തില്‍ അഡ്വ. കെ.എല്‍. അബ്ദുസലാം, അഡ്വ. പി. അനീഷ്, അഡ്വ. സലിം എന്നിവരും ഉണ്ടായിരുന്നു. യോഗത്തില്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുസലാം, നൌഷാദ് മാടോള്‍ എന്നിവരും സംസാരിച്ചു.
സമരഗാനമേള
തലശേãരി: പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരപ്പന്തലില്‍ സമരഗാനമേള സംഘടിപ്പിച്ചു. അലി പൈങ്ങോട്ടായി രചിച്ച സമരഗാനങ്ങള്‍ ഗായകന്‍ നവാസ് പാലേരി ആലപിച്ചു. ഗാനങ്ങള്‍ സമരപ്പന്തലിലെ സമരവളണ്ടിയര്‍മാര്‍ കോറസ്സായി ഏറ്റുപാടി.
പൊതുജനാരോഗ്യ സംരക്ഷണ സമിതി സംഘടിപ്പിച്ച സമരഗാനമേള എ.കെ.സുരേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ഫിര്‍ദൌസ്, ടി.കെ. അലി, റാസിഖ് കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ശൈഖ് മുഹമ്മദ് കാരകുന്ന്  ഇന്ന് പെട്ടിപ്പാലത്ത്
തലശേãരി: ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ വെള്ളിയാഴ്ച വൈകീട്ട് നാലിന് പെട്ടിപ്പാലത്തെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കും. സമരപ്പന്തലില്‍ ഇന്ന് പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ സമിതി തീരുമാനിച്ചു.
വിദ്യാര്‍ഥികള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു
തലശേãരി: പുന്നോല്‍ ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ആദം ചൊവ്വയുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും കുട്ടികള്‍ സമരം സജീവമാക്കി.

 സമരപ്പന്തലിലെത്തിയ പുന്നോല്‍ ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍

Thursday, November 17, 2011

സെക്രട്ടേറിയറ്റ് വളയല്

EID

കാഞ്ഞിരോട് ടൌണില്‍ ഇന്ന് ഹര്‍ത്താല്‍

 കാഞ്ഞിരോട് ടൌണില്‍
ഇന്ന് ഹര്‍ത്താല്‍
ആദ്യകാല വ്യാപാരിയായിരുന്ന കെ. കുഞ്ഞമ്മിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് രാവിലെ ആറു മുതല്‍ 11 മണി വരെ ടൌണില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.

കുഞ്ഞമ്മി

 കുഞ്ഞമ്മി
കാഞ്ഞിരോട് മക്ക മസ്ജിദിന് സമീപം നബീസ മന്‍സിലില്‍  കേളോത്ത് കുഞ്ഞമ്മി (74) നിര്യാതനായി.
കാഞ്ഞിരോട്ടെ ആദ്യകാല വ്യാപാരിയും സ്കൈലാബ് സ്റ്റോര്‍ ഉടമയുമാണ്. 
ഭാര്യ: കരിമ്പയില്‍ നഫീസ. 
മക്കള്‍: കുഞ്ഞാമിന, ബഷീര്‍, സമീര്‍, ഫൌസിയ, റസിയ. 
മരുമക്കള്‍: മുസ്തഫ (ജിദ്ദ), അസീസ്(ബംഗളൂരു),കബീര്‍ (ബഹ്റൈന്‍). 
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പുതിയ പള്ളി ഖബര്‍സ്ഥാനില്‍.

ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് നവം. 30 വരെ അപേക്ഷിക്കാം

ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ
സ്കോളര്‍ഷിപ്പിന് നവം. 30 വരെ
അപേക്ഷിക്കാം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് കീഴില്‍ ഉന്നത വിദ്യാഭ്യാസത്തിന് നല്‍കിവരുന്ന സ്കോളര്‍ഷിപ്^പലിശരഹിത വിദ്യാഭ്യാസ വായ്പക്ക് 2011-2012 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 വരെ സ്വീകരിക്കും.
ഡിഗ്രി, പി.ജി, ഡിപ്ലോമ, എം.ഫില്‍, പിഎച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍ തുടങ്ങിയവയില്‍ പ്രവേശം നേടിയവര്‍ക്ക് 
www.jihkeralascholarship.com
www.jihkerala.rog 
എന്ന വെബ്സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷകള്‍ ഡൌണ്‍ലോഡ് ചെയ്ത് നവംബര്‍ 30ന് മുമ്പ് ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം. നേരിട്ട് സ്കോളര്‍ഷിപ് ഓഫിസിലേക്ക് അയക്കേണ്ടതില്ല. 
ഫോണ്‍: 0495 2724881.

സെക്രട്ടേറിയറ്റ് വളയല്‍; ജില്ലയില്‍നിന്ന് 500 പേര്‍

സെക്രട്ടേറിയറ്റ് വളയല്‍; ജില്ലയില്‍നിന്ന് 500 പേര്‍
കണ്ണൂര്‍: മലബാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ ജില്ലയില്‍നിന്ന് 500 പേര്‍ പങ്കെടുക്കുമെന്ന് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കും.

പെട്ടിപ്പാലം മാലിന്യ പ്രശ്നം

കേന്ദ്രീകൃത പ്ലാന്റിന് പ്രചോദനം
അഴിമതി സാധ്യത -സംരക്ഷണ സമിതി
തലശേãരി: കേന്ദ്രീകൃത മാലിന്യ പ്ലാന്റ് പെട്ടിപ്പാലത്ത് തന്നെ സ്ഥാപിക്കാന്‍ തലശേãരിയിലെ എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ചത് അഴിമതിക്കുള്ള സാധ്യത കണ്ടിട്ടാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റി യോഗം ആരോപിച്ചു. ട്രഞ്ചിങ് ഗ്രൌണ്ടില്‍ മണ്ണിറക്കല്‍, വാഹനങ്ങള്‍ വാങ്ങല്‍, വാഹന അറ്റകുറ്റപ്പണി എന്നിവയില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. നിയമസഭാ പബ്ലിക് അക്കൌണ്ട് കമ്മിറ്റി മുമ്പാകെവരെ അഴിമതി എത്തിയിട്ടുണ്ട്. വെള്ളക്കെട്ട് കാരണം ഒന്നര മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ കുഴിയെടുക്കാനാകാത്ത പെട്ടിപ്പാലത്ത് 10 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തതായി വൌച്ചറുണ്ടാക്കി കുഴിയൊന്നിന് എക്സ്കവേറ്റര്‍  വാടകയായി 14,000 രൂപ വരെ നല്‍കിയിട്ടുണ്ട്. പകല്‍ക്കൊള്ളക്കെതിരെ നഗരവാസികള്‍ രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, നൌഷാദ് മാടോള്‍, എ.പി. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
ജനകീയ ചെക്പോസ്റ്റ്
സ്ഥാപിക്കും
തലശേãരി: 18 ദിവസമായി തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം ചോദ്യം ചെയ്തും പെട്ടിപ്പാലത്ത് സോളിഡാരിറ്റി ജനകീയ ചെക്പോസ്റ്റ് സ്ഥാപിക്കുന്നു. 'പെട്ടിപ്പാലത്തേക്ക് മാലിന്യവും വേണ്ട, പ്ലാന്റും വേണ്ട' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് വൈകീട്ട് നാലിനാണ് പരിപാടി.
പെട്ടിപ്പാലത്ത് പൊതുജനാരോഗ്യ സംരക്ഷണസമിതി സേവന സമരാചരണത്തിന്റെ ഉദ്ഘാടനം മദ്യവര്‍ജന സമിതി ശാന്തിസേനാ കൌണ്‍സില്‍ ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു
സമരത്തോടൊപ്പം സേവനവും
തലശേãരി: സമര പന്തലില്‍ സേവനപ്രവര്‍ത്തനം നടത്തി പൊതുജനാരോഗ്യ സംരക്ഷണസമിതി മാതൃകയായി. സമരത്തിന്റെ 17ാം ദിനമാണ് സേവന ദിനമായി ആചരിച്ചത്. മദ്യവര്‍ജന സമിതി ശാന്തിസേനാ കൌണ്‍സില്‍ ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. സേവനത്തിനുള്ള പണിയായുധങ്ങള്‍ കെ.പി. അബൂബക്കര്‍ രാജന്‍ മാസ്റ്ററില്‍ നിന്ന് ഏറ്റുവാങ്ങി. ജബീന ഇര്‍ഷാദ് സംസാരിച്ചു. ശുചീകരണത്തിന് കെ.എ. മജ്ബല്‍, മഹ്റൂഫ് അബ്ദുല്ല, ഫിറോസ്, യു. അഷ്റഫ്, കെ.എം.വി. മഹമൂദ് എന്നിവര്‍ നേതൃത്വം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമര പരിപാടികള്‍ക്ക് സഹായം നല്‍കാനായി സമരസഹായ സമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: കെ.പി. അബൂബക്കര്‍ (കണ്‍.), കെ.എ് മജ്ബല്‍, മുനീര്‍ (അസി. കണ്‍.).

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗള്‍ഫ് മാധ്യമം' പവലിയന്‍

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗള്‍ഫ് മാധ്യമം' പവലിയന്‍ സുപ്രീം കൌണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു. സൌദി ഉന്നത വിദ്യാഭ്യാസ മന്ത്രി  ഡോ. ഖാലിദ് മുഹമ്മദ് അല്‍ അന്‍കാരി, സാംസ്കാരിക^ വാര്‍ത്താവിനിമയ മന്ത്രി ഡോ. അബ്ദുല്‍ അസീസ് ഖാജ,'ഗള്‍ഫ് മാധ്യമം' ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ്, S.I.O മുന്‍ സംസ്ഥാന സെക്രട്ടറി P.B.M ഫര്‍മീസ് തുടങ്ങിയവര്‍ സമീപം.

Wednesday, November 16, 2011

WANTED DTP OPERATOR

പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു

 ജമാഅത്തെ ഇസ്ലാമി ജില്ലാ  സമിതി  കണ്ണൂരില്‍ സംഘടിപ്പിച്ച പെരുന്നാള്‍ കൂട്ടായ്മ പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍. ബാബു ഉദ്ഘാടനം ചെയ്യുന്നു
പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂര്‍ റോയല്‍ ഒമേര്‍സില്‍ നടന്ന പരിപാടി പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍. ബാബു ഉദ്ഘാടനം ചെയ്തു. രാഷ്ട്രങ്ങളും സമൂഹങ്ങളും വ്യക്തികളും തമ്മിലുള്ള ബന്ധങ്ങള്‍ കലുഷിതമായ സമകാല സാഹചര്യത്തില്‍ ത്യാഗത്തിന്റെ പാഠങ്ങള്‍ പകരുന്ന ബലിപെരുന്നാള്‍ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശയപരമായി ഭിന്നതകള്‍  നിലനില്‍ക്കുമ്പോള്‍ തന്നെ പരസ്പരം  അറിയാനുള്ള കൂട്ടായ്മയുടെ പൊതുഇടങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി പെരുന്നാള്‍ സന്ദേശം നല്‍കി.  പൌരോഹിത്യത്തിന്റെ കൂടി ഒത്താശയോടെ അധികാരി വര്‍ഗം നടത്തി വന്ന ചൂഷണങ്ങള്‍ക്കെതിരെ പോരാടിയവരായിരുന്നു ഇബ്രാഹീം ഉള്‍പ്പെടെയുള്ള പ്രവാചകരെന്നും അതിന്റെ തുടര്‍ച്ചയാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ. ബാലചന്ദ്രന്‍ (എ.ഐ.ആര്‍), പി.പി. ശശീന്ദ്രന്‍  (മാതൃഭൂമി), ജയപ്രകാശ് ബാബു (മനോരമ), സൂപ്പി വാണിമേല്‍ (മാധ്യമം) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും ഹനീഫ മാസ്റ്റര്‍ നന്ദിയും പറഞു.

പെട്ടിപ്പാലം മാലിന്യ പ്രശ്നം

മാലിന്യസംസ്കരണ പ്ലാന്റ് പെട്ടിപ്പാലത്ത്
വേണ്ട -സോളിഡാരിറ്റി
തലശേãരി: മാലിന്യത്താല്‍ ദുരിതം പേറിക്കൊണ്ടിരിക്കുന്ന ജനതക്കു മുന്നില്‍ ഇനിയൊരു പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും പ്ലാന്റിനുള്ള സ്ഥലം മറ്റിടങ്ങളില്‍ നോക്കണമെന്നും തലശേãരിയില്‍ ചേര്‍ന്ന സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതി യോഗം ആവശ്യപ്പെട്ടു. ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. അര്‍ശദ് പുന്നോല്‍, കെ. സാദിഖ്, സുധീര്‍, കെ.പി. അജ്മല്‍, കെ. സാജിദ് എന്നിവര്‍ സംസാരിച്ചു.
 സമര പന്തല്‍ സജീവം; ഇന്ന് സമര ഗാനമേള
തലശേãരി: പെട്ടിപ്പാലത്ത് കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കുമെന്ന നഗരസഭാ തീരുമാനം സമര പന്തലുകളെ കൂടുതല്‍ സജീവമാക്കി.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ചൊവ്വാഴ്ച രാവിലെ തന്നെ എത്തിയതിനാല്‍  പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തല്‍ നിറഞ്ഞു.
പെട്ടിപ്പാലത്ത് പ്ലാന്റ് സ്ഥാപിക്കില്ലെന്ന് മുമ്പ് പലതവണ ഉറപ്പ് നല്‍കിയിട്ടുള്ളത് മറന്ന്, നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ നഗരസഭ  മുന്നോട്ട് പോവുന്നത് ജീവന്‍ നല്‍കിയും എതിര്‍ക്കുമെന്ന് സമര പന്തലിലെത്തിയ സ്ത്രീകള്‍ പറയുന്നു.
ജനവിരുദ്ധമായ തീരുമാനം അടിച്ചേല്‍പിക്കാനാണ് നഗരസഭയുടെ ഭാവമെങ്കില്‍ സമീപപ്രദേശങ്ങളിലുള്ളവരെയും സംഘടനകളെയും സമര രംഗത്തിറക്കുമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ മുന്നറിയിപ്പ് നല്‍കി. സമിതി ബുധനാഴ്ച സേവന ദിനമായി ആചരിക്കും.
സമര പന്തലിന്റെ പരിസര പ്രദേശങ്ങള്‍ പ്രവര്‍ത്തകര്‍ ശുചിയാക്കും. രാവിലെ 10ന് മദ്യവര്‍ജനസമിതി ശാന്തിസേനാ കൌണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നാലിന് സമരപന്തലില്‍ നടക്കുന്ന സമര ഗാനമേള വി. വത്സലന്‍ ഉദ്ഘാടനം ചെയ്യും. നവാസ് പാലേരി, അലി പൈങ്ങോട്ടായി, റാസിഖ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
 പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ഒപ്പുശേഖരണത്തില്‍ ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി ജില്ലാ, മണ്ഡലം നേതാക്കള്‍, പ്ലാച്ചിമട സമര നേതാവ് വിളയോടി വേണുഗോപാല്‍ തുടങ്ങി നൂറുകണക്കിന് പേര്‍ ഒപ്പ് ചാര്‍ത്തി.
 

കേരളത്തില്‍ പുതിയ സഹകരണ സംസ്കാരം വളര്‍ത്തണം -മന്ത്രി കെ.സി. വേണുഗോപാല്‍

 മുണ്ടേരിമൊട്ടയില്‍ കേനനൂര്‍ കണ്‍സ്യൂമേര്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിക്കുന്നു
കേരളത്തില്‍ പുതിയ സഹകരണ സംസ്കാരം
വളര്‍ത്തണം -മന്ത്രി കെ.സി. വേണുഗോപാല്‍
 കേരളത്തിലെ സഹകരണ മേഖലയില്‍ പുതിയ സംസ്കാരം വളരേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. മുണ്ടേരിമൊട്ടയില്‍ പുതുതായി ആരംഭിച്ച കേനനൂര്‍ കണ്‍സ്യൂമേര്‍സ് വെല്‍ഫെയര്‍ സര്‍വീസ് കോഓപറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കലാവണം സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിക്ഷേപം സ്വീകരിച്ചു. ചെയര്‍മാന്‍ മുണ്ടേരി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജോയന്റ് രജിസ്ട്രാര്‍ പി. ദിലീപ്കുമാര്‍, അസി. രജിസ്ട്രാര്‍ കൃഷ്ണകുമാര്‍, സുമ ബാലകൃഷ്ണന്‍, കെ. കുഞ്ഞിമാമു മാസ്റ്റര്‍, എം.പി. മുഹമ്മദലി, കട്ടേരി നാരായണന്‍, പി.സി. അഹമ്മദ്കുട്ടി, കട്ടേരി പ്രകാശന്‍, സി.കെ. വിജയന്‍, എം. കുമാരന്‍, പി. പൈതല്‍, സുധീഷ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു. സുരേഷ് ബാബു എളയാവൂര്‍ സ്വാഗതവും ടി.കെ. പവിത്രന്‍ നന്ദിയും പറഞ്ഞു.