Saturday, April 28, 2012
പ്രഭാഷണം നടത്തി
പ്രഭാഷണം നടത്തി
പാനൂര്‍: ജമാഅത്തെ ഇസ്ലാമി പ്രകാശം പരത്തുന്ന പ്രസ്ഥാനം കാമ്പയിന്‍െറ ഭാഗമായി കടവത്തൂര്‍ ഐഡിയല്‍ ലൈബ്രറി ഹാളില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സദ്റുദ്ദീന്‍ വാഴക്കാട് പ്രഭാഷണം നടത്തി. പ്രഫ. എ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപനം നാളെ
വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി
മണ്ഡലം പ്രഖ്യാപനം നാളെ
മണ്ഡലം പ്രഖ്യാപനം നാളെ
തലശ്ശേരി: വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഞായറാഴ്ച രാവിലെ 10ന് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കും. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗം പന്തളം ശശി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിക്കും.
താക്കോല്‍ദാനം
താക്കോല്‍ദാനം
ഗോണിക്കുപ്പ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഗോണിക്കുപ്പ ഹല്‍ഖ ചെന്നങ്കൊല്ലി പൈസാരിയിലെ സരോജിനിക്ക് നിര്‍മിച്ച് നല്‍കിയ വീടിന്‍െറ താക്കോല്‍ ദാനം അരമേരി കളഞ്ചേരി മഠത്തിലെ മഠാധിപതി ശാന്തമല്ലികാര്‍ജുന സ്വാമി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ അഹമ്മദ് തന്‍വീര്‍, ജോണ്‍സണ്‍, പൗരപ്രമുഖരായ സി.ബി. സോമയ്യ, പി.കെ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. യൂത്ത്വിങ് പ്രസിഡന്‍റ് മുഹമ്മദ് റാഫി സ്വാഗതവും തന്‍സീല്‍ ഖിറാഅത്തും നടത്തി.
എസ്.ഐ.ഒ ജില്ലാ കായികമേള തുടങ്ങി
എസ്.ഐ.ഒ ജില്ലാ കായികമേള തുടങ്ങി
കണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ കായിക മേള പെരിങ്ങാടി അല്‍-ഫലാഹ് കാമ്പസില്‍ തുടങ്ങി. അല്‍-ഫലാഹ് ഹെഡ്മസ്റ്റര്‍ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മത്സര വിഭാഗത്തില്‍ വിജയികള്‍: (ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ യഥാക്രമം): 1. പഞ്ചഗുസ്തി സീനിയര്‍ വിഭാഗം: സാദിഖ്, റിവിന്‍ ജാസ്. പഞ്ചഗുസ്തി ജൂനിയര്‍: ജുനൈദ്, നാഫിഅ്. ചെസ്: അഫ്സല്‍, ഹഫീഫ്. ക്രിക്കറ്റ്: ചൊക്ളി ഏരിയ, തലശ്ശേരി ഏരിയ. കമ്പവലി: ചൊക്ളി ഏരിയ, അല്‍ഫലാഹ് കാമ്പസ് ഏരിയ.സമ്മാനദാനം അല്‍ ഫലാഹ് കോളജ് ലെക്ചറര്‍ ഷംസീര്‍ നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കണ്‍വീനര്‍ ഫഹദ് അഴിയൂര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.ഫുട്ബാള്‍, ബാഡ്മിന്‍റണ്‍, കബഡി മത്സരങ്ങള്‍ ശനിയാഴ്ചയും അത്ലറ്റിക്സ് മേയ് മൂന്നിനും നടക്കും.
Friday, April 27, 2012
ഫാത്തിമ ഫിദയും മുഹമ്മദ് ജവാദും.
കേരള മാപ്പിള കലാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തളിപരമ്പില്‍ നടത്തിയ ചാന്ദ് പാഷ മെമ്മോറിയല്‍ ഉത്തര കേരള മാപ്പിള പാട്ട് മത്സരത്തില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ സമ്മാനര്‍ഹാരായ ഫാത്തിമ ഫിദയും മുഹമ്മദ് ജവാദും. കാഞ്ഞിരോട് ടി എന്‍ എ കാദരിന്റെയും ഫരീദ കാദരിന്റെയും മക്കളാണ്. കാഞ്ഞിരോട് അല്‍ ഹുദ ഇംഗ്ലീഷ് സ്കൂള്‍ പൂര്‍വ വിദ്യാര്തികലാണ്
CHELORA
ചേലോറയില്‍ പൊലീസ്
അകമ്പടിയില്‍ മാലിന്യം തള്ളി
അകമ്പടിയില്‍ മാലിന്യം തള്ളി
ചോലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ മാലിന്യം വീണ്ടും പൊലീസ് അകമ്പടിയില്‍ തള്ളി. വ്യാഴാഴ്ച പുലര്‍ച്ചെ ആറരക്കാണ് നഗരസഭയുടെ മൂന്ന് ലോഡ് മാലിന്യം സിറ്റി സി.ഐ അരുണ്‍കുമാര്‍, ചക്കരക്കല്ല് എസ്.ഐ കെ. രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയത്. സാധാരണ രാവിലെ ഒമ്പത് മണിക്കുശേഷമാണ് മാലിന്യം തള്ളാറുണ്ടായിരുന്നത്. മാലിന്യവുമായത്തെിയ ലോറി സമരക്കാര്‍ തടഞ്ഞെങ്കിലും പൊലീസ് ഇവരെ മാറ്റുകയായിരുന്നു. രണ്ടാഴ്ച മുമ്പ് മാലിന്യ വണ്ടി തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. സമരക്കാരില്‍ ഒരാളെ അറസ്റ്റ്ചെയ്തിരുന്നു.
അതിനിടെ, ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് പരിസരവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുത്ത വേനലില്‍ സാധാരണ പമ്പിങ് ചെയ്യുന്ന കിണറില്‍ വെള്ളമില്ലാത്തതാണ് കാരണം.
അതിനിടെ, ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് പരിസരവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുത്ത വേനലില്‍ സാധാരണ പമ്പിങ് ചെയ്യുന്ന കിണറില്‍ വെള്ളമില്ലാത്തതാണ് കാരണം.
JIH TEKKI BAzAR
കുടിവെള്ള വിതരണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി തെക്കീ ബസാര്‍ യൂനിറ്റിന്‍െറ കുടിവെള്ള വിതരണം ശാദുലിപ്പള്ളി അരുംഭാഗത്ത് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സാജിദ്, ഫിറോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
WPI KANNUR LC
മാലിന്യപ്രശ്നം: നഗരസഭ
ജനപക്ഷത്താവണം
ജനപക്ഷത്താവണം
കണ്ണൂര്‍: നഗരസഭാംഗങ്ങള്‍ കക്കൂസ് മാലിന്യം ഓടകളിലേക്ക് തള്ളാന്‍ കൂട്ടുനില്‍ക്കുന്നവരാണെന്ന സൂചനനല്‍കുന്ന ചേര്‍പേഴ്സന്‍െറ പ്രസ്താവന മാലിന്യവിഷയത്തില്‍ നഗരസഭാംഗങ്ങളുടെ താല്‍പര്യങ്ങളുടെ തനിനിറം ജനങ്ങള്‍ക്ക് വ്യക്തമാക്കികൊടുക്കന്നുവെന്നും, ഇത്തരം നഗരസഭാ പ്രതിനിധികളെ സമൂഹം തിരിച്ചറിയണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്‍റ് സി.മുഹമ്മദ് ഇംതിയാസ് അധ്യക്ഷതവഹിച്ചു.
NH
ബി.ഒ.ടി വിരുദ്ധ വാഹനജാഥ തുടങ്ങി
കണ്ണൂര്‍: കേരളത്തിലെ ദേശീയപാതകള്‍ ബി.ഒ.ടി കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത് ജനങ്ങള്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ദേശീയപാത സംരക്ഷണ സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനപ്രചാരണജാഥ ആരംഭിച്ചു. മാഹിപ്പാലത്ത് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. ദേശീയപാത സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഷിജു എടക്കാട്, റഷീദ് പാപ്പിനിശ്ശേരി,നസീര്‍ കടാങ്കോട്,ഫൈസല്‍ മാടായി എന്നിവര്‍ സംസാരിച്ചു. ദേശീയപാത സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ദ് സ്വാഗതവും എം.കെ. ജയരാജന്‍ നന്ദിയും പറഞ്ഞു. ചൊക്ളി, പാനൂര്‍,തലശ്ശേരി, എടക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിനുശേഷം ജാഥ മുഴപ്പിലങ്ങാട് കുളംബസാറില്‍ സമാപിച്ചു. ഇന്ന് ചാല സ്ക്വയര്‍, തിലാനൂര്‍, തങ്കേകുന്ന്, മേലേചൊവ്വ, കണ്ണൂര്‍, കോട്ടക്കുന്ന്, പുതിയതെരു തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി പാപ്പിനിശ്ശേരിയില്‍ സമാപിക്കും.
Thursday, April 26, 2012
പ്രഭാഷണം
പ്രഭാഷണം
ജമാഅത്തെ· ഇസ്ളാമി കാഞ്ഞിരോട് ഹല്‍ഖ പുറവൂര്‍ എല്‍ പി സ്കൂളില്‍ 'പ്രകാശം പരത്തുന്ന പ്രസ്ഥാനം 'എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. വി.എന്‍ ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. പി അഹ്മദ് അധ്യക്ഷത വഹിച്ചു. പി. സി അജ്മല്‍, ആഷിഖ് കാഞ്ഞിരോട്, സി അഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രഖ്യാപന സമ്മേളനം 29ന്
വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍
മണ്ഡലം പ്രഖ്യാപന സമ്മേളനം 29ന്
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം ഭാരവാഹികളുടെ പ്രഖ്യാപനം 29ന് വൈകീട്ട് മൂന്നിന് പെരുമ്പ വി.എസ്.എസ് ഹാളിലും നടക്കും.
സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ്, പന്തളം ശശി, റസാക്ക് പാലേരി, ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ്, പന്തളം ശശി, റസാക്ക് പാലേരി, ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം തുടങ്ങിയവര്‍ പങ്കെടുക്കും.
വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി
മണ്ഡലം പ്രഖ്യാപന സമ്മേളനം 29ന്
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തലശ്ശേരി മണ്ഡലം പ്രഖ്യാപന സമ്മേളനം പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ഏപ്രില്‍ 29ന് രാവിലെ 10നും പയ്യന്നൂര്‍ മണ്ഡലം ഭാരവാഹികളുടെ പ്രഖ്യാപനം വൈകീട്ട് മൂന്നിന് പെരുമ്പ വി.എസ്.എസ് ഹാളിലും നടക്കും. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ്, പന്തളം ശശി, റസാക്ക് പാലേരി, ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി തുടങ്ങിയവര്‍ പങ്കെടുക്കും.
കുടിവെള്ള വിതരണം
കുടിവെള്ള വിതരണം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റിന്‍െറ ആഭിമുഖ്യത്തിലുള്ള കുടിവെള്ള വിതരണം വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് രാജീവ് മടത്തില്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഒ.ഐ. ഷാജഹാന്‍, എം.കെ. നിയാസ്, എം.കെ. സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.
Wednesday, April 25, 2012
കാഞ്ഞിരോട് ബസും മിനി ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കാഞ്ഞിരോട് ബസും മിനി ട്രക്കും
കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കാഞ്ഞിരോട്: കണ്ണൂര്‍-മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ കാഞ്ഞിരോട് സ്വകാര്യ ബസും മിനിട്രക്കും കൂട്ടിയിടിച്ച് ട്രക്ക് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ അലവില്‍ സ്വദേശി ശിവദാസന്‍ (51) ആണ് തല്‍ക്ഷണം മരിച്ചത്. ട്രക്കിലുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി കിഷോറിനെ ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ മുണ്ടേരി ഹൈസ്കൂളിന് മുന്നിലാണ് അപകടം. കണ്ണൂരില്‍ നിന്ന് നിറയെ യാത്രക്കാരുമായി ഇരിക്കൂര്‍ വഴി ചൂളിയാട്ടേക്ക് പോവുകയായിരുന്ന കെ.എല്‍ 59 ഇ 1609 ചാന്ദ്നി ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 13 ടി 6283 മിനിട്രക്കുമാണ് അപകടത്തില്‍പെട്ടത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കവെ ബസ് എതിരെവന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ബസ് അമിതവേഗതയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്‍െറ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരുടെയും പൊലീസിന്‍െറയും ഏറെനേരത്തെ ശ്രമഫലമായാണ് ട്രക്കിന്‍െറ കാബിനകത്ത് കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും പുറത്തെടുക്കാന്‍ കഴിഞ്ഞത്.
കിഷോറിനെ പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ച് അരമണിക്കൂറിനുശേഷമാണ് ശിവദാസനെ പുറത്തെടുക്കാനായത്. പൊലീസ് ജീപ്പില്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്രക്കിന്‍െറ കാബിനകത്ത് രക്തവും ശരീരാവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണ്.
മുണ്ടേരി ഹൈസ്കൂളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ ചില സാമൂഹികദ്രോഹികള്‍ നേരത്തെ എടുത്തുമാറ്റിയതും അപകടത്തിനിടയാക്കിയതായി നാട്ടുകാര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ മുണ്ടേരി ഹൈസ്കൂളിന് മുന്നിലാണ് അപകടം. കണ്ണൂരില്‍ നിന്ന് നിറയെ യാത്രക്കാരുമായി ഇരിക്കൂര്‍ വഴി ചൂളിയാട്ടേക്ക് പോവുകയായിരുന്ന കെ.എല്‍ 59 ഇ 1609 ചാന്ദ്നി ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 13 ടി 6283 മിനിട്രക്കുമാണ് അപകടത്തില്‍പെട്ടത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കവെ ബസ് എതിരെവന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ബസ് അമിതവേഗതയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്‍െറ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരുടെയും പൊലീസിന്‍െറയും ഏറെനേരത്തെ ശ്രമഫലമായാണ് ട്രക്കിന്‍െറ കാബിനകത്ത് കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും പുറത്തെടുക്കാന്‍ കഴിഞ്ഞത്.
കിഷോറിനെ പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ച് അരമണിക്കൂറിനുശേഷമാണ് ശിവദാസനെ പുറത്തെടുക്കാനായത്. പൊലീസ് ജീപ്പില്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്രക്കിന്‍െറ കാബിനകത്ത് രക്തവും ശരീരാവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണ്.
മുണ്ടേരി ഹൈസ്കൂളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ ചില സാമൂഹികദ്രോഹികള്‍ നേരത്തെ എടുത്തുമാറ്റിയതും അപകടത്തിനിടയാക്കിയതായി നാട്ടുകാര്‍ പറഞ്ഞു.
Monday, April 23, 2012
OBIT_ഉസ്മാന്‍ മുസ്ലിയാര്‍
ഉസ്മാന്‍ മുസ്ലിയാര്‍
കാഞ്ഞിരോട്: ഇരിക്കൂര്‍ സ്വദേശി കാഞ്ഞിരോട് പള്ളിക്കച്ചാലിലെ ഉസ്മാന്‍ മുസ്ലിയാര്‍ (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മുസ്തഫ (ദുബൈ), ഫാറൂഖ് (ജോര്‍ദാന്‍), സൗദത്ത് (ബംഗളൂരു), റംലത്ത്. മരുമക്കള്‍: മുസ്തഫ (ദുബൈ), സാജിദ്, നസരിയ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍
21.04.2012
വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രഖ്യാപന സമ്മേളനം
വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം
പ്രഖ്യാപന സമ്മേളനം
പ്രഖ്യാപന സമ്മേളനം
പഴയങ്ങാടി: വെല്‍ഫയര്‍ പാര്‍ട്ടി കല്യാശ്ശേരി നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. മാടായി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്‍റായി ഇ.ടി.രവിയെയും ജനറല്‍ സെക്രട്ടറിയായി എസ്.എല്‍.പി. സിദ്ദീഖിനെയും തിരഞ്ഞെടുത്തു. യു.വി.സുമയ്യ, ഇന്ദിര ഇട്ടമ്മല്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സി.അബ്ദുല്‍ ഗനി, പ്രസന്നന്‍ മാടായി എന്നിവരെ സെക്രട്ടറിമാരായും എ.പി.വി. മുസ്ഥഫയെ ട്രഷററായും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി പ്രഖ്യാപനം നടത്തി. മണ്ഡലം കമ്മിറ്റി പ്രസിഡന്‍റിന് ശ്രീജ നെയ്യാറ്റിന്‍കര പതാക കൈമാറി.
വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ മണ്ഡല
പ്രഖ്യാപന സമ്മേളനം
പ്രഖ്യാപന സമ്മേളനം
ശ്രീകണ്ഠപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ നിയോജക മണ്ഡല പ്രഖ്യാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹി പ്രഖ്യാപനം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എല്‍. അബ്ദുസലാം നിര്‍വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, എന്‍.വി. താഹിര്‍, പി.വി. രാഘവന്‍, എം.പി. നസീര്‍, രാഘവന്‍ കാവുമ്പായി, ഫാത്തിമ ടീച്ചര്‍, ഖലീല്‍ നടുവില്‍, റസീന ചെങ്ങളായി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.വി. രാഘവന്‍ (പ്രസി.), രാഘവന്‍ കാവുമ്പായി, സി.സി. ഫാത്തിമ ടീച്ചര്‍ (വൈസ് പ്രസി.), എം.പി. നസീര്‍ (ജന. സെക്ര.), വി.പി. ഖലീല്‍ നടുവില്‍, റസീന ചെങ്ങളായി (സെക്ര.), മുഹമ്മദ് ഹനീഫ (ട്രഷ.).
സംഘാടക സമിതി രൂപവത്കരിച്ചു
സംഘാടക സമിതി രൂപവത്കരിച്ചു
കണ്ണൂര്‍: എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി നടത്തുന്ന കായികമേളയുടെ സംഘാടകസമിതി രൂപവത്കരിച്ചു. ആഷിഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. ഫഹദ്, മുഹ്സിന്‍, ഹുദൈഫ മുസ്തഫ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഫഹദ് അഴിയൂര്‍ (കണ്‍), അഫ്സല്‍ (ചൊക്ളി), റഷാദ് (തലശ്ശേരി), മുഹ്സിന്‍ താണ (കണ്ണൂര്‍), ഷാഹിദ് (വളപട്ടണം), സജീര്‍ (മാടായി), ആഷിഖ് (മട്ടന്നൂര്‍).
ഭാരവാഹികള്‍: ഫഹദ് അഴിയൂര്‍ (കണ്‍), അഫ്സല്‍ (ചൊക്ളി), റഷാദ് (തലശ്ശേരി), മുഹ്സിന്‍ താണ (കണ്ണൂര്‍), ഷാഹിദ് (വളപട്ടണം), സജീര്‍ (മാടായി), ആഷിഖ് (മട്ടന്നൂര്‍).
Subscribe to:
Posts (Atom)












.jpg)




