ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, August 11, 2012

ഇഫ്താര്‍ സംഗമം

 ഇഫ്താര്‍ സംഗമം
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. മസ്ജിദ് പരിസരത്ത് നടന്ന സംഗമം യുവകലാ സാഹിതി ജില്ലാ വൈസ് പ്രസിഡന്‍റ് വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.സി. മുനീര്‍ മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി. കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. സി.വി. ശശീന്ദ്രന്‍, വി. ഹുസൈന്‍, പി. പുരുഷോത്തമന്‍, കെ.വി. ജയചന്ദ്രന്‍, അഷ്റഫ് പുറവൂര്‍, നൗഷാദ് കീച്ചേരി, താജുദ്ദീന്‍ മട്ടന്നൂര്‍, കൃഷ്ണകുമാര്‍ കണ്ണോത്ത്, ഡോ. എ. ജോസഫ് എന്നിവര്‍ സംസാരിച്ചു. കെ.പി. സലിം സ്വാഗതവും എം.കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

പെരുന്നാള്‍ അവധി മൂന്നു ദിവസമാക്കണം -എസ്.ഐ.ഒ

 പെരുന്നാള്‍ അവധി
മൂന്നു ദിവസമാക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: പെരുന്നാള്‍ അവധി മൂന്നുദിവസമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റി താവക്കര ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഒപ്പുശേഖരണം നടത്തി. ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് ഉദ്ഘാടനം ചെയ്തു. ടി.പി. മുഹ്സിന്‍, ഹിഷാം ഖാലിദ്, മുഹമ്മദ് ഷാന്‍, തന്‍വീര്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.

റമദാന്‍ കിറ്റ് വിതരണം

റമദാന്‍ കിറ്റ് വിതരണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി തയ്യില്‍ കാര്‍കൂന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍ മുസ്ലിം അസോസിയേഷന്‍െറ റമദാന്‍ കിറ്റ് വിതരണവും സമൂഹ നോമ്പുതുറയും നടന്നു.
കിറ്റ് വിതരണോദ്ഘാടനം ജില്ലാ ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി കളത്തില്‍ ബഷീര്‍ നിര്‍വഹിച്ചു. ഹസന്‍ നജ്മി റമദാന്‍ പ്രഭാഷണം നടത്തി. പി.പി. അമീറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് ഫാറൂഖ് സ്വാഗതം പറഞ്ഞു.

അസം റിലീഫ് ദിനം ഇന്ന്

 അസം റിലീഫ് ദിനം ഇന്ന്
കോഴിക്കോട്: അസമിലെ ബോഡോ തീവ്രവാദികള്‍ കെട്ടഴിച്ചുവിട്ട വര്‍ഗീയ കലാപത്തിനിരയായവരെ സഹായിക്കാനായി ശനിയാഴ്ച അസം റിലീഫ് ദിനമായി ആചരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആഹ്വാനം ചെയ്തു. നൂറുകണക്കിനാളുകളാണ് കലാപത്തില്‍ കൊലചെയ്യപ്പെട്ടത്.
കലാപബാധിതരെ സഹായിക്കാനായി കേന്ദ്ര ജമാഅത്തെ ഇസ്ലാമി അസം ഘടകവുമായി ചേര്‍ന്ന് വ്യവസ്ഥാപിത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍നിന്നുള്ള ഐ.ആര്‍.ഡബ്ള്യു വളന്‍റിയര്‍ സംഘം അസമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചികിത്സ, വീട്, വസ്ത്രം, നിയമപോരാട്ടം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതിയാണ് ജമാഅത്ത് രൂപകല്‍പന ചെയ്തിരിക്കുന്നത്.
സര്‍വം നഷ്ടപ്പെട്ടുപോയ മനുഷ്യസഹോദരര്‍ക്ക് ആശ്വാസം നല്‍കാനുള്ള ഈ വലിയ സംരംഭത്തിന് സര്‍വരും അകമഴിഞ്ഞ പിന്തുണ നല്‍കണമെന്ന് ആരിഫലി അഭ്യര്‍ഥിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പെന്‍ഷന്‍ പരിഷ്കരണം തീരുമാനം ഏകപക്ഷീയം -വെല്‍ഫെയര്‍ പാര്‍ട്ടി

പെന്‍ഷന്‍ പരിഷ്കരണം തീരുമാനം
ഏകപക്ഷീയം -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ഏപ്രില്‍ മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ അഭിപ്രായപ്പെട്ടു. നിലവിലെ പെന്‍ഷന്‍ സമ്പ്രദായത്തില്‍ ഏത് മാറ്റം വരുത്തുമ്പോഴും വിശദചര്‍ച്ചകള്‍ നടക്കണം. നിയമനിര്‍മാണ സഭകളിലെ ചര്‍ച്ചകളിലൂടെയും ഉദ്യോഗസ്ഥരുമായും അവരുടെ സംഘടനകളുമായുള്ള ആലോചനകളിലൂടെയുമുള്ള സമവായത്തിലൂടെ വേണം തീരുമാനങ്ങളില്‍ എത്തേണ്ടത്. ആ നടപടിക്രമം സര്‍ക്കാര്‍ പാലിച്ചില്ല.
ആഗോള മൂലധനശക്തികളുടെ നിര്‍ദേശം പാലിക്കുന്ന ഏജന്‍സിയായി ഭരണകൂടം മാറി. പുതിയ നിയമനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിക്കുന്ന തീരുമാനങ്ങളും തയാറാക്കുകയാണ്. ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ച് ജനാധിപത്യവിരുദ്ധമായി നീങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നിലപാടിനെതിരെ ബഹുജനങ്ങള്‍ അണിനിരക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

HEALTH CARE

AL JAMIA

അവാര്‍ഡ് ദാനം

അവാര്‍ഡ് ദാനം
എടക്കാട്: എടക്കാട് മഹല്ലിലെ ഖുര്‍ആന്‍  മന:പാഠമാക്കിയ പത്ത്പേര്‍ക്ക് സഫ സെന്‍റര്‍ സംഘടിപ്പിച്ച അവാര്‍ഡുദാനം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് നിര്‍വഹിച്ചു. ശഹ്സാദ്, ജാഫര്‍, മുഈനുദ്ദീന്‍, അമീര്‍ അബ്ദുല്‍ ഖാദര്‍, ഇസ്മായില്‍, അമീര്‍ അബ്ദുറഹ്മാന്‍, ഫവാസ്, നിയാസ്, റാസിഖ്, ശിഹാബ് എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി. പി.പി. അബ്ദുറഹിമാന്‍, കളത്തില്‍ ബഷീര്‍ എടക്കാട്, ഹാഫിള് ശിഹാബ് എന്നിവര്‍ സംസാരിച്ചു. അമീര്‍ അബ്ദുറഹ്മാന്‍, ഫവാസ് എന്നിവര്‍ ഖുര്‍ആന്‍ പാരായണം നടത്തി. സമൂഹ നോമ്പുതുറയും നടന്നു.

കാഷ് അവാര്‍ഡ് നല്‍കി

 ഖുര്‍ആന്‍ സ്റ്റഡിസെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ സുമയ്യാ ഫാറൂഖിന് ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ ബഷീര്‍ കാഷ് അവാര്‍ഡ് നല്‍കുന്നു.

ഇഫ്താര്‍സംഗമം

 ഇഫ്താര്‍സംഗമം
 ചാലാട്: ജമാഅത്തെ ഇസ്ലാമി ചാലാട് വനിതാ ഘടകം, ചാലാട് ഹിറാ ഇംഗ്ളീഷ് സ്കൂളില്‍ ഇഫ്താര്‍ സംഗമം നടത്തി. വി. ജാസ്മിന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഷൗക്കത്തലി റമദാന്‍ സന്ദേശം നല്‍കി. സെക്രട്ടറി സാഹിദ ഹാരിസ് സ്വാഗതം പറഞ്ഞു. വി.സി.റസിയ, പി. സറീന എന്നിവര്‍ നേതൃത്വം നല്‍കി.

ഇഫ്താര്‍സംഗമം


ഇഫ്താര്‍സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വളപട്ടണം യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ സുഹൃദ്സംഗമമായി. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. യൂനിറ്റ് പ്രസിഡന്‍റ് വി.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുറഹ്മാന്‍, കെ.എല്‍.പി. ഹാരിസ്, പള്ളിപ്രം പ്രസന്നന്‍, എ.എന്‍. സലിം, വളപട്ടണം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്റഫ്, സദാനന്ദന്‍, അബ്ദുല്‍ റഷീദ്, ടി.വി. മജീദ്, വി.കെ. ഉമ്മര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ് കെ.വി. അബൂബക്കര്‍, പി.സി.കെ. തങ്ങള്‍, ജലീല്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

സൗഹൃദ കേരളത്തിന് വിരുന്നൊരുക്കി ഇഫ്താര്‍ സംഗമം

സൗഹൃദ കേരളത്തിന് വിരുന്നൊരുക്കി
ഇഫ്താര്‍ സംഗമം
 തിരുവനന്തപുരം: വിയോജിപ്പുകള്‍ മാറ്റിവെച്ച് സൗഹൃദ കേരളത്തിന് ആഹ്വാനവുമായി മത-രാഷ്ട്രീയ നേതൃത്വത്തിന്‍െറ വേറിട്ട സംഗമം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇഫ്താറാണ് ഭരണ, സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരുടെ കൂട്ടായ്മക്ക് വേദിയായത്. ജമാഅത്തെ ഇസ്ലാമി അധ്യക്ഷന്‍ ടി. ആരിഫലി റമദാന്‍ സന്ദേശം നല്‍കി.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എ.പി. അനില്‍കുമാര്‍, വര്‍ക്കല കഹാര്‍ എം.എല്‍.എ, വിവിധ പാര്‍ട്ടി നേതാക്കളായ ഒ. രാജഗോപാല്‍, കെ.പി.എ. മജീദ്, ബിനോയ് വിശ്വം, സി.പി. ജോണ്‍, കെ. അംബുജാക്ഷന്‍, ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍,  പെരുമ്പടവം ശ്രീധരന്‍, വിമല മേനാന്‍, ആര്‍.വി.ജി. മേനോന്‍, മുഖ്യ വിവരാവകാശ കമീഷണര്‍ സിബി മാത്യൂസ്, ഭാസുരേന്ദ്ര ബാബു, വയലാര്‍ ഗോപകുമാര്‍, റിട്ട. ഡി.ജി.പി സത്താര്‍ കുഞ്ഞ്, വനിതാകമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി, സ്വാമി സൂക്ഷ്മാനന്ദ, ഫാദര്‍ യൂജിന്‍ പെരേര, എച്ച്. ഷഹീര്‍ മൗലവി, ഇ.എം. നജീബ്, സ്വാമി സന്ദീപാനന്ദ ഗിരി, പി.കെ. ഹംസ മൗലവി ഫാറൂഖി, പാനിപ്ര ഇബ്രാഹീം മൗലവി, എ. അബ്ബാസ് സേട്ട്, കായംകുളം യൂനുസ്, ഡോ. പി. നസീര്‍, പി.ടി. ചാക്കോ, കെ.എ. ഷഫീഖ്, എം. ഫൈസല്‍ ഖാന്‍,  ജമാഅത്തെ ഇസ്ലാമി നേതാക്കളായ ടി.കെ. ഹുസൈന്‍, എന്‍.എം. അബ്ദുറഹ്മാന്‍, എന്‍.എം. അന്‍സാരി, എം. മെഹ്ബൂബ് തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ സ്വാഗതവും അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് നന്ദിയും പറഞ്ഞു.

Thursday, August 9, 2012

JUSTICE FOR MADANI FORUM

JUSTICE FOR MADANI FORUM

ഇഫ്താര്‍ വിരുന്ന്

ഇഫ്താര്‍ വിരുന്ന്
തലശ്ശേരി: സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. പി.ഇ. സഈദ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് വര്‍ഗീസ്, സി.പി. അഷ്റഫ്, ടി.വി. മോഹനന്‍, റംഷീദ് ഇല്ലിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കൗസര്‍ സ്കൂളിന് അവധി

കൗസര്‍ സ്കൂളിന് അവധി
കണ്ണൂര്‍: പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂളിന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Wednesday, August 8, 2012

SOLIDARITY POSTER

തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍

തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍
തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകള്‍ അന്വേഷിക്കുന്നതിനും കണ്ടത്തെുന്നതിനുംവേണ്ടി സംസ്ഥാനത്തെ തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍ തയാറാക്കിയതായി മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. തൊഴില്‍ വകുപ്പിനുവേണ്ടി ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍സ് (ഒ.ഡി.ഇ.പി.സി) യുടെ നേതൃത്വത്തിലാണ് വെബ്പോര്‍ട്ടല്‍ സജ്ജമാക്കിയത്. രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക്  ഈ വെബ്പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ഒരു സംസ്ഥാന സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ ജോബ് പോര്‍ട്ടല്‍ നിലവില്‍വരുന്നത് രാജ്യത്തുതന്നെ ആദ്യമാണ്. ജോബ് പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ വിദേശ തൊഴില്‍ അന്വേഷകരുടെ രജിസ്ട്രേഷനും ഓണ്‍ലൈന്‍ വഴിയാകും. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ യോഗ്യതയും മറ്റ് വിവരങ്ങളും നല്‍കി www.odepc.kerala.gov.in  പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
യൂസര്‍ ഐ.ഡി  ഉപയോഗിച്ച് കാലാകാലങ്ങളില്‍ ബയോഡേറ്റ അപ്ഡേറ്റ് ചെയ്യാനും കുറച്ചുകാലത്തേക്ക് വേണമെങ്കില്‍ ബ്ളോക്ക് ചെയ്യാനും പോര്‍ട്ടലില്‍ സംവിധാനം ഉണ്ട്. ബയോഡേറ്റ വിശകലനം ചെയ്ത് യോഗ്യമായവ ആവശ്യമായ കമ്പനികള്‍ക്ക് കൈമാറും. ഈ വിവരം ഉദ്യോഗാര്‍ഥിയെ ഇ-മെയില്‍ വഴി അറിയിക്കും. 100 രൂപയാണ് ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ ഫീസായി നിശ്ചയിച്ചത്. വിദേശ തൊഴില്‍ അവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ പ്രഫഷനലുകള്‍ക്ക് 600 രൂപയും, നഴ്സ്, ക്ളാര്‍ക്ക് തുടങ്ങിയ വിദഗ്ധ തൊഴിലാളികള്‍ക്ക് 250 രൂപയും, ക്ളീനര്‍, ലേബര്‍ തുടങ്ങി അവിദഗ്ധ തൊഴിലാളികള്‍ക്ക് 70 രൂപയുമാണ് ഫീസ്. 

ASSAM HELP

JUSTICE FOR MADANI FORUM

‘പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം തടയണം’

‘പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം തടയണം’
തലശ്ശേരി: പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം നിയമ വിരുദ്ധമാണെന്ന കോസ്റ്റല്‍ സോണ്‍ അതോറിറ്റി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മാലിന്യം തള്ളുന്നത് അധികൃതര്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി സി.പി. അഷ്റഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തീരദേശ പ്രദേശത്ത് നിയമ വിരുദ്ധമായി മാലിന്യം തള്ളിയ തലശ്ശേരി നഗരസഭ അധികൃതര്‍ക്കെതിരെയും അതിന് കൂട്ടുനിന്ന ന്യൂമാഹി പഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണം.
കടല്‍ഭിത്തി പൊളിച്ചുമാറ്റി മലിന ജലം കടലിലേക്ക് ഒഴുക്കിയ തലശ്ശേരി നഗരസഭക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ളെന്നും സി.പി. അഷ്റഫ്ആരോപിച്ചു.

സഹായം നല്‍കണം -സോളിഡാരിറ്റി

സഹായം നല്‍കണം -സോളിഡാരിറ്റി
കണ്ണൂര്‍: ഇരിട്ടി ടൗണിലും പഴശ്ശി ഡാം പരിസരത്തുമുണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മുഴുവന്‍ ആളുകള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ഫൈസല്‍ വാരം, ടി.പി. ഇല്യാസ്, കെ. സാദിഖ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

പഴശ്ശി പദ്ധതി പുന$പരിശോധിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

പഴശ്ശി പദ്ധതി പുനപരിശോധിക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ജനങ്ങള്‍ക്ക് ഒരുപ്രയോജനവുമില്ലാതെ പൊതുഖജനാവില്‍നിന്ന് പഴശ്ശി പദ്ധതിക്കുവേണ്ടി വര്‍ഷന്തോറും കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ നടപടി പുന$പരിശോധിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം ഫര്‍മീസ്, എന്‍.എം. ശഫീഖ്, പള്ളിപ്രം പ്രസന്നന്‍, സി. മുഹമ്മദ് ഇംതിയാസ് എന്നിവര്‍ സംസാരിച്ചു. പേരാവൂര്‍ മണ്ഡലം ഭാരവാഹികളായ കെ. രഘുനാഥന്‍, ടി.കെ. റശീദ്, എം.പി. നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ ദുരിതബാധിത പ്രദേശത്ത് ഭക്ഷണമുള്‍പ്പെടെ വിതരണം ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.

മഅ്ദനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മുസ്ലിം നേതാക്കള്‍


മഅ്ദനിക്ക് വേണ്ടി
പ്രാര്‍ഥിക്കണമെന്ന്
മുസ്ലിം നേതാക്കള്‍
കോഴിക്കോട്: രണ്ടുവര്‍ഷമായി അന്യായമായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍മോചനത്തിനും രോഗശമനത്തിനുമായി വെള്ളിയാഴ്ച പള്ളികളില്‍ പ്രാര്‍ഥന നടത്തണമെന്ന് മതപണ്ഡിതരും സമുദായ നേതാക്കളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രണ്ടാമതും ജയിലിലടക്കപ്പെട്ട മഅ്ദനിയുടെ ജയില്‍വാസം രണ്ടുവര്‍ഷം പൂര്‍ത്തിയായി. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായ പ്രമേഹരോഗബാധിതനാണ് അദ്ദേഹം. നേരത്തേ മുറിച്ചുമാറ്റേണ്ടിവന്ന വലതുകാലിന്‍െറ ബാക്കി ഭാഗത്ത് ചലനശേഷിയും സംവേദനശേഷിയും നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍െറ വിചാരണ വേഗത്തില്‍ നീതിയുക്തമായി നടക്കാനും എത്രയും വേഗത്തില്‍ ജയില്‍മോചിതനാകാനും പ്രാര്‍ഥിക്കണമെന്നാണ് അഭ്യര്‍ഥന.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ (അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ), ശൈഖ് മുഹമ്മദ് കാരകുന്ന് (അസി. അമീര്‍, ജമാഅത്തെ ഇസ്ലാമി കേരള), പി.കെ. കോയ മൗലവി (ട്രഷറര്‍, കേരള ജംഇയ്യതുല്‍ ഉലമ), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി (ജനറല്‍ സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമി (മെംബര്‍, അഖിലേന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ്), പാണക്കാട് ജബാര്‍ അലി ശിഹാബ് തങ്ങള്‍ (സെക്രട്ടറി, കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമ), എച്ച്. ഷഹീര്‍ മൗലവി (ജന. കണ്‍വീനര്‍, ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം), അഡ്വ. കെ.പി. മുഹമ്മദ് (ജന. സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍), എസ്.എ. പുതിയവളപ്പില്‍ (സംസ്ഥാന പ്രസിഡന്‍റ്, ഐ.എന്‍.എല്‍), ഡോ. ഫസല്‍ ഗഫൂര്‍ (സംസ്ഥാന പ്രസിഡന്‍റ്, എം.ഇ.എസ്), പൂന്തുറ സിറാജ് (വര്‍ക്കിങ് ചെയര്‍മാന്‍, പി.ഡി.പി), പി.ടി. മൊയ്തീന്‍കുട്ടി (ജന. സെക്രട്ടറി, എം.എസ്.എസ്), എം.കെ. അലി (ജനറല്‍ സെക്രട്ടറി, മെക്ക), അഡ്വ. എ. പൂക്കുഞ്ഞ് (പ്രസിഡന്‍റ്, ജമാഅത്ത് കൗണ്‍സില്‍), കടക്കല്‍ ജുനൈദ് (ജന. സെക്രട്ടറി, കെ.എം.വൈ.എഫ്) എന്നിവരാണ് അഭ്യര്‍ഥന നടത്തിയത്.

Tuesday, August 7, 2012

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
എടക്കാട്: എടക്കാട് സഫ സെന്‍ററില്‍ നടന്ന ഇഫ്താര്‍ സംഗമം കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.കെ. നൂറുദ്ദീന്‍ റമദാന്‍ സന്ദേശം നല്‍കി. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. പ്രേമരാജന്‍ എടക്കാട്, ജയരാജന്‍ കടമ്പൂര്‍, പ്രഭാകരന്‍ മാസ്റ്റര്‍, ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു.

സ്നേഹസംഗമം

സ്നേഹസംഗമം
തളിപ്പറമ്പ്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സ്നേഹസംഗമം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാദിഖ് ഉളിയില്‍ ഇഫ്താര്‍ സന്ദേശം നല്‍കി. പ്രസ്ഫോറം പ്രസിഡന്‍റ് എം.കെ. മനോഹരന്‍, ഗ്രന്ഥകാരന്‍ കെ.സി. വര്‍ഗീസ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം കെ.പി. ആദം കുട്ടി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ ‘ആദിമധ്യാന്തം’ സിനിമയില്‍ അഭിനയിച്ച മാസ്റ്റര്‍ പ്രിജിത്തിനെ ചടങ്ങില്‍ അഭിനന്ദിച്ചു. ഏരിയ പ്രസിഡന്‍റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. മുസദ്ദിഖ് സ്വാഗതവും കെ.കെ. ഖാലിദ്  നന്ദിയും പറഞ്ഞു.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
പാടിയോട്ടുചാല്‍: ജമാഅത്തെ ഇസ്ലാമി പാടിയോട്ടുചാല്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ നന്മ സാംസ്കാരിക കേന്ദ്രം ഓഫിസില്‍ ഇഫ്താര്‍ സംഗമം നടത്തി. സംഗമത്തില്‍ ‘റമദാന്‍ സന്ദേശം’ എന്ന വിഷയത്തില്‍ ജമാല്‍ കടന്നപ്പള്ളി ക്ളാസെടുത്തു. ശിഹാബ് അരവഞ്ചാല്‍ സ്വാഗതം പറഞ്ഞു.

ഇഫ്താര്‍ സംഗമം

 
 
 
 
  ഇഫ്താര്‍ സംഗമം
 കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് ഹല്‍ഖ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പുഴാതി പഞ്ചായത്ത് പ്രസിഡന്‍റ് സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നാസിം സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി റമദാന്‍ സന്ദേശം നല്‍കി. കാടന്‍ ബാലകൃഷ്ണന്‍, ശിവദാസന്‍, പള്ളിപ്രം പ്രസന്നന്‍, അഡ്വ. അഹമ്മദ് മാണിയൂര്‍, പി.എ. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. പി.വി. സക്കീര്‍ഹുസൈന്‍ സ്വാഗതവും സി.പി. മുഹമ്മദ് മുര്‍ഷിദ് നന്ദിയും പറഞ്ഞു.

ഇഫ്താര്‍ സംഗമം

 ഇഫ്താര്‍ സംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സ്നേഹവിരുന്നായി മാറി. സഫ സെന്‍ററില്‍ നടന്ന സംഗമം ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം നഹാസ് മാള ഇഫ്താര്‍ സന്ദേശം നല്‍കി. ബി.ജെ.പി ജില്ലാ നേതാവ് യു.ടി. ജയന്ത്, മുസ്ലിംലീഗ് ധര്‍മടം മണ്ഡലം പ്രസിഡന്‍റ് എന്‍.കെ. റഫീഖ് മാസ്റ്റര്‍, ചാലോടന്‍ രാജീവന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് കെ.വി. കോരന്‍, ചക്കരക്കല്ല് പ്രസ്ഫോറം പ്രസിഡന്‍റ് എ.കെ. സുരേന്ദ്രന്‍, എം.വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. ജനാര്‍ദനന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കരക്കല്ല് യൂനിറ്റ് പ്രസിഡന്‍റ് കെ. പ്രദീപന്‍, സെക്രട്ടറി ശൗക്കത്തലി, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും എം. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.

റമദാന്‍ സൗഹൃദ സംഗമം

 
 
 
 
 
  റമദാന്‍ സൗഹൃദ സംഗമം
ചേലേരി: ചേലേരിമുക്ക്  അലിഫ്  ചരിറ്റബിള്‍ ട്രസ്റ്റിന്‍െറ ആഭിമുഖ്യതില്‍ അലിഫ് സെന്‍ററില്‍ റമദാന്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത ഭഗവത്ഗീത പ്രഭാഷകന്‍ ശ്രീ: രാമചന്ദ്രന്‍ മാസ്റ്റര്‍, ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിച്ചു. അലിഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.സി. ഹാരിസ് സ്വാഗതം പറഞ്ഞു. നാട്ടലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സൗഹൃദ സംഗമത്തിലും തുടര്‍ന്ന് നടന്ന ഇഫ്താറിലും പങ്കെടുത്തു.