Tuesday, November 27, 2012
പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം: സമരം സജീവമാക്കുന്നു
പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം:
സമരം സജീവമാക്കുന്നു
കണ്ണൂര്‍: പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം പൂര്‍ണാര്‍ഥത്തില്‍ പുന$സ്ഥാപിക്കുന്നതിനായി മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരിലും സമരം സജീവമാക്കുന്നു. ഇതിന്‍െറ ഭാഗമായി നവംബര്‍ 28ന് കാല്‍ടെക്സ് പരിസരത്ത് മദ്യവിരുദ്ധ പോസ്റ്റര്‍ രചനയും പ്രഭാഷണവും നടക്കും.
ഉച്ചക്ക് മൂന്നിന് നടക്കുന്ന പരിപാടി മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എക്സൈസ് വകുപ്പിന്‍െറ ‘വരല്ളേ ഈ വഴിയേ’ എന്ന നാടകം അവതരിപ്പിക്കും. ഡിസംബര്‍ ഏഴിന് തലശ്ശേരിയിലും മദ്യവിരുദ്ധ പോസ്റ്റര്‍ രചനയും പ്രഭാഷണവും നടക്കും. മദ്യം നിരോധിക്കുന്നതിനുള്ള പഞ്ചായത്തുകളുടെ അധികാരം പുന$സ്ഥാപിക്കുമെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാഗ്ദാനത്തെ തുടര്‍ന്നായിരുന്നു 953 ദിവസമായി മലപ്പുറത്തു നടന്ന കേരള മദ്യ നിരോധന സമിതിയുടെ സമരം അവസാനിപ്പിച്ചത്. പിന്നീട് പ്രകടന പത്രികയിലും യു.ഡി.എഫ് ഈ വാഗ്ദാനം നല്‍കി. ഭരണത്തില്‍ വന്ന് ഏറെക്കാലമായിട്ടും ഇതിനുള്ള നടപടികള്‍ ഉണ്ടായില്ല. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എങ്കിലും നിലവിലുള്ള മദ്യ ഷാപ്പുകള്‍ക്ക് ബാധകമാകാത്ത വിധത്തിലാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍, ജനറല്‍ കണ്‍വീനര്‍ രാജന്‍ കോരമ്പത്തേ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി പി. ഗോപിനാഥന്‍, മദ്യനിരോധന സമിതി കണ്ണൂര്‍ ജില്ലാ ഒര്‍ഗനൈസര്‍ ടി. ചന്ദ്രന്‍, സോളിഡാരിറ്റി ഭാരവാഹിയായ ഷുഹൈബ് മുഹമ്മദ്, എസ്.യു.സി.ഐ ഭാരവാഹി ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.

ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനം 29ന്
ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനം 29ന്
കണ്ണൂര്‍: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ഭീകരതക്കെതിരെ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി കണ്ണൂരില്‍ ബഹുജന ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. നവംബര്‍ 29ന് വൈകീട്ട് 4.30ന് സ്റ്റേഡിയം കോര്‍ണറിലാണ് സമ്മേളനം. മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി. മുജീബ് റഹ്മാന്‍, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം. സൂപ്പി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ സംസാരിക്കും.
ഭരണകൂടം കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങി -രാധാകൃഷ്ണന്‍ കൂടാളി
ഭരണകൂടം കോര്‍പറേറ്റുകള്‍ക്ക്
കീഴടങ്ങി -രാധാകൃഷ്ണന്‍ കൂടാളി
കീഴടങ്ങി -രാധാകൃഷ്ണന്‍ കൂടാളി
തലശ്ശേരി: ഇസ്രായേല്‍ ക്രൂരതക്കെതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് സാധിക്കാതെപോയത് സാമ്രാജ്യത്വ കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങിയതിനാലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി. തലശ്ശേരി കനക് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റി പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ്, ജബീന ഇര്‍ഷാദ്, മള്ളേരി രാമദാസന്‍, എം.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. എ.പി. അജ്മല്‍ സ്വാഗതവും സാനിദ് കോമത്ത് നന്ദിയും പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്‍റ് ഹരിത രമേശ് യൂനിറ്റ് പ്രസിഡന്‍റിന് പതാക കൈമാറി.
മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായി മള്ളേരി രാമദാസ് (പ്രസി.), സാജിദ് കോമത്ത് (സെക്ര.), എം.പി. അബ്ദുറഹ്മാന്‍ (വൈ. പ്രസി.), ജയന്‍ പരമേശ്വരന്‍ (വൈ. പ്രസി.), ഉസ്മാന്‍കുട്ടി പിലാക്കൂല്‍ (ജോ. സെക്ര.), സീനത്ത് നാരങ്ങാപ്പുറം (ജോ. സെക്ര.), എന്‍.കെ. അര്‍ഷാദ് (ട്രഷ.) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി റഷീദ് ചിറക്കര, ഹാഷിം കണ്ണോത്ത്, ജാഫര്‍, മുഹമ്മദ് പാലിശ്ശേരി, ഇ.വി. ശമീം, ഹാജിറ പിലാക്കൂല്‍, ഉമ്മര്‍ സെയ്ദാര്‍ പള്ളി, കെ. ഫിറോസ്, ബി.സി. റസിയ, മുഹമ്മദലി മട്ടാമ്പ്രം, പി.കെ. സമീറ, അമീന്‍ ചിറക്കര, മധു എന്നിവരെയും തെരഞ്ഞെടുത്തു.

Monday, November 26, 2012
Sunday, November 25, 2012
ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ പ്രകാശനം
ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ പ്രകാശനം
കണ്ണൂര്‍: ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പുറത്തിറക്കിയ ‘ഫ്രീ മഅ്ദനി ബുള്ളറ്റിന്‍’ ഡോ. ഡി. സുരേന്ദ്രനാഥ് ശാഫി നദ്വിക്ക് നല്‍കി പ്രകാശനം ചെയ്തു. മഅ്ദനിക്കു നേരെ തുടരുന്ന നീതിനിഷേധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും കേരള സര്‍ക്കാര്‍ മഅ്ദനിക്കുവേണ്ടി ശബ്ദിക്കണമെന്നും ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു. റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിസാര്‍ മത്തേര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഫാറൂഖ് ഉസ്മാന്‍, ഹംസ മാലൂര്‍, മഹ്മൂദ് പാറക്കാട്, സുബൈര്‍ പുഞ്ചവയല്‍, നിധീഷ് തില്ലങ്കേരി, ടി.കെ. മുഹമ്മദ് റിയാസ്, ജെയ്സന്‍ റോമിക എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

കണ്ണൂര്‍: കൂടങ്കുളം ആണവ നിലയ വിരുദ്ധ സമരക്കാര്‍ക്ക് സോളിഡാരിറ്റി സമാഹരിച്ച വിഭവ കൈമാറ്റ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലിയെയും സോളിഡാരിറ്റി നേതാക്കളെയും നാഗര്‍കോവിലില്‍ പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി കണ്ണൂരില്‍ പ്രകടനം നടത്തി.
ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ്, ഏരിയാ പ്രസിഡന്‍റ് കെ.കെ. ശുഹൈബ്, മുഹമ്മദ് നിയാസ്, ആശിഖ് കാഞ്ഞിരോട് എന്നിവര്‍ നേതൃത്വം നല്‍കി.
പഴയങ്ങാടി: സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ മൊട്ടാമ്പ്രത്ത് പ്രകടനം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, പി.കെ. മുഹമ്മദ് സാജിദ്, വി.കെ. നദീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജമാഅത്ത് നേതാക്കളെ തടഞ്ഞത് അപലപനീയം
ജമാഅത്ത് നേതാക്കളെ
തടഞ്ഞത് അപലപനീയം
തടഞ്ഞത് അപലപനീയം
ചെന്നൈ: ഇടിന്തകരയില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുമ്പോള്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുള്‍പ്പെടെ 30 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ കൂടങ്കുളം ആണവനിലയ വിരുദ്ധ സമരസമിതി അപലപിച്ചു. ഇടിന്തകര മേഖലയില്‍ നിരോധാജ്ഞ പ്രാബല്യത്തില്‍ ഇല്ളെന്നിരിക്കെ കൂടങ്കുളം സമരത്തിന് സമാധാനപരമായ മാര്‍ഗത്തില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ എത്തിയവരെ കാരണംകൂടാതെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. തമിഴ്നാട് പൊലീസിന്‍െറയും കേന്ദ്ര-തമിഴ്നാട് സര്‍ക്കാറുകളുടെയും അതിരുകടന്ന നടപടിയെ സമരസമിതി അപലപിച്ചു.
കൂടങ്കുളം സന്ദര്‍ശിച്ച ജമാഅത്ത് സംഘത്തെ തടഞ്ഞു
കൂടങ്കുളം സന്ദര്‍ശിച്ച ജമാഅത്ത് അമീര്‍ അടക്കം
മലയാളി സംഘത്തെ പൊലീസ് തടഞ്ഞു
മലയാളി സംഘത്തെ പൊലീസ് തടഞ്ഞു
കൂടങ്കുളം: കൂടങ്കുളം ആണവവിരുദ്ധ സമരം നടക്കുന്ന ഇടിന്തകരൈ സന്ദര്‍ശിച്ച് മടങ്ങിയ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയടക്കമുള്ള മലയാളിസംഘത്തെ തമിഴ്നാട് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. രണ്ട് സ്ത്രീകളടക്കം കേരളത്തിലെ 26 ആണവവിരുദ്ധ സമര പ്രവര്‍ത്തകരടങ്ങിയ സംഘത്തെയാണ് കസ്റ്റഡിയിലെടുത്തത്. നാലുമണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും വിരലടയാളവും വ്യക്തി വിവരവും ശേഖരിക്കുകയും ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താതെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. ഭരണകൂട ഉപരോധത്താല്‍ ജീവിതം ദുസ്സഹമായ കൂടങ്കുളം സമരക്കാര്‍ക്ക് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കേരളത്തില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവിഭവങ്ങള്‍ കൈമാറാനത്തെിയതായിരുന്നു ഇവര്‍.
പരിപാടി കഴിഞ്ഞ് മടങ്ങിയ ഇവരെ രാത്രി ഏഴോടെ അഞ്ചുഗ്രാമത്തിന് സമീപമായിരുന്നു പൊലീസ് തടഞ്ഞത്. സംഘത്തോടൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. ടി.ആരിഫലിക്ക് പുറമേ സൗത്ത് സോണ്‍ സെക്രട്ടറി എം. മെഹബൂബ്, ജില്ലാ പ്രസിഡന്‍റ് എന്‍.എം അന്‍സാരി, സോളിഡാരിറ്റി നേതാക്കളായ പി.ഐ നൗഷാദ്, ടി. മുഹമ്മദ്, കെ. സജീദ്, സാദിഖ് ഉളിയില്‍, സി.എം. ശരീഫ്, കൂടങ്കുളം ആണവനിലയ വിരുദ്ധ സമര ഐക്യദാര്‍ഢ്യസമിതി നേതാക്കളായ എന്‍. സുബ്രഹ്മണ്യന്‍, മാഗ്ളിന്‍ പീറ്റര്‍, റസാഖ് പാലേരി, രാജന്‍, പ്രമോദ്, സാമൂഹിക പ്രവര്‍ത്തക ജെ. ദേവിക തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
വാഹനങ്ങള്‍ തടഞ്ഞ് കനത്ത പൊലീസ് ബന്തവസ്സില്‍ പലവൂര്‍ സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയത്. നിരോധാജ്ഞ ലംഘിച്ചതിനാണ് കസ്റ്റയിലെടുത്തതെന്നായിരുന്നു പൊലീസിന്‍െറ ആദ്യ വിശദീകരണം. എന്നാല്‍ സമരം നടക്കുന്ന ഇടിന്തകരൈയില്‍ നിരോധാജ്ഞ ഇല്ളെന്നും കസ്റ്റഡിയിലെടുത്തത് പീഡിപ്പിക്കാനാണെന്നും ആരോപിച്ച് സമരസമതി ചെന്നൈയില്‍ രംഗത്തുവന്നതോടെ പൊലീസ് നിലപാട് മാറ്റി. വിഭവങ്ങള്‍ കൈമാറിയത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാനാണ് കസ്റ്റഡിയെന്നാണ് ഇപ്പോള്‍ പൊലീസ് നല്‍കുന്ന വിശദീകരണം. സമരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം കൈമാറിയതിനാലാണ് ഇവരെ ചോദ്യം ചെയ്തതെന്നും അറസ്റ്റു ചെയ്യുന്നില്ളെന്നും ഡിവൈ.എസ്.പി സ്റ്റാന്‍ലി ജോണ്‍ മാധ്യമത്തോട്പറഞ്ഞു.
സംഭവത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകപ്രതിഷേധം ഉയര്‍ന്നു. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ആണവവിരുദ്ധ സമിതി പ്രവര്‍ത്തകരും സോളിഡാരിറ്റി പ്രവര്‍ത്തകരും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.
സമരക്കാര്‍ക്കായി ശേഖരിച്ച വിഭവങ്ങള്‍ ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി.ആരിഫലി, സമരസമിതി നേതാവ് എസ്.പി ഉദയകുമാറിന് കൈമാറി. ആണവനിലയത്തിനെതിരെ സമരംചെയ്യുന്നവരെ ഉപരോധം സൃഷ്ടിച്ചും രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ കള്ളക്കേസുകള്‍ ചമച്ചും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. അതിനെ ചെറുക്കാന്‍ സമാനമനസ്കരായ മുഴുവന്‍ ആളുകളും ഒന്നിക്കണം. ജലസത്യഗ്രഹത്തിനിടെ കോസ്റ്റ് ഗാര്‍ഡ് വിമാനം താഴ്ത്തിപ്പറപ്പിച്ചതിനെതുടര്‍ന്ന് അപകടത്തില്‍പ്പെട്ട് രക്തസാക്ഷിയായ സഹായത്തിന്‍െറ വീടും സമരപ്രദേശങ്ങളായ കുത്താംകുളി, കാസകോളനി, കൂടങ്കുളം കോളനി എന്നിവിടങ്ങളും സംഘം സന്ദര്‍ശിച്ചു. സഹായത്തിന്‍െറ കുടുംബത്തിനുള്ള ധനസഹായം വിധവക്ക് കൈമാറി.

മുസ്ലിം ബാല വേദി
മുസ്ലിം ബാല വേദി
കാഞ്ഞിരോട്: എം. എസ്. എഫ്. പോഷക സംഘടനയായ മുസ്ലിം ബാല വേദി (MBV) യുടെ കാഞ്ഞിരോട് യൂനിറ്റ് രൂപീകരിച്ചു. ലത്തീഫ് എടവച്ചാല്‍ ഉല്‍ഘാടനം ചെയ്തു. അഷ്റഫ് കാഞ്ഞിരോട്, ഹാഷിം, മുനവ്വിര്‍, ഷംസീര്‍, സംസാരിച്ചു.
Kanhirode Muslim Bala Vedi (MBV) Office Bearers
President: Rafid. K.V
Vice President: Rafi.A , Noufeer. c , Bilaal. P K
Gen. Secretary: Najeer. c p
J. Secretary : Nabeel. P.C, Fahad. C. P, Afsel. C.P.
Treasurer: Kamal Hathim. V. K.

Saturday, November 24, 2012
കുടുക്കിമൊട്ടയില്‍ കട കത്തിനശിച്ചു
കുടുക്കിമൊട്ടയില്‍ കട കത്തിനശിച്ചു
കുടുക്കിമൊട്ടയില്‍ കട കത്തിനശിച്ചു. കുടുക്കിമൊട്ടയിലെ സി.പി. അബ്ദുല്ലക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള മര്‍വ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സി & സ്റ്റേഷനറി കടയാണ് കത്തിയത്. വ്യാഴാഴ്ച രാവിലെ നാലു മണിയോടെയാണ് സംഭവം. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കടയുടമ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.
പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍
കണ്ണൂര്‍ സഹോദയ കോംപ്ളക്സിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ബാള്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഓവറോള്‍ റണ്ണറപ്പായ പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍
വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം
വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം
തലശ്ശേരി: വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റി പ്രഖ്യാപന സമ്മേളനം നവംബര്‍ 25ന് കായ്യത്ത് റോഡിലെ കനക് റസിഡന്‍സിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ഒമ്പതരക്ക് ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം, ജില്ലാ സമിതിയംഗങ്ങളായ ജോസഫ്ജോണ്‍, യു.കെ. സെയ്ത് എന്നിവര്‍ പങ്കെടുക്കും.
വാഹജനജാഥക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കും
വാഹജനജാഥക്ക് കണ്ണൂരില്‍
സ്വീകരണം നല്‍കും
സ്വീകരണം നല്‍കും
കണ്ണൂര്‍: ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന വാഹനജാഥക്ക് ഡിസംബര്‍ മൂന്നിന് വൈകീട്ട് അഞ്ചു മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സ്വീകരണം നല്‍കാന്‍ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ഉച്ച രണ്ടു മണിക്ക് പയ്യന്നൂരിലത്തെുന്ന ജാഥയെ ജില്ലാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. വൈകീട്ട് നാലു മണിക്ക് കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനില്‍നിന്ന് പ്രകടനമായി ആനയിക്കും.
സമ്മേളനത്തിനായി ഫൈസല്‍ മാടായി കണ്‍വീനറായി സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ഡി. സുരേന്ദ്രനാഥ്, യു.കെ. സെയ്ത്, പ്രേമരാജ് എടക്കാട്, പി. വിജയന്‍, ശുഹൈബ് മുഹമ്മദ്, മേരി എബ്രഹാം, പി.ഇസെഡ്. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

ഫലസ്തീന്‍ വിജയം അറബ് വസന്തത്തിന്‍െറ തുടര്‍ച്ച -ടി. ആരിഫലി
ഫലസ്തീന്‍ വിജയം അറബ്
വസന്തത്തിന്‍െറ തുടര്‍ച്ച -ടി. ആരിഫലി
കോഴിക്കോട്: ഇസ്രായേല്‍ ഏകപക്ഷീയമായി ആരംഭിച്ച ആക്രമണം വെടിനിര്‍ത്തല്‍ കരാറിലൂടെ അവര്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നത് ഇസ്ലാമിക ജനാധിപത്യ പ്രസ്ഥാനങ്ങള്‍ നയിച്ച അറബ് വസന്തത്തിന്‍െറ തുടര്‍ച്ചയാണെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി പ്രസ്താവനയില്‍ പറഞ്ഞു. അറബ് മുസ്ലിം നാടുകളില്‍ ഇതുവരെ ഉണ്ടായിരുന്നത് ഇസ്രായേലിനെ അനുകൂലിക്കുന്ന ഭരണാധികാരികളും എതിര്‍ക്കുന്ന ജനതയുമായിരുന്നു. ഇപ്പോള്‍ ഈജിപ്തിലും തുനീഷ്യയിലും തുര്‍ക്കിയിലും ഇസ്രായേലിനെ എതിര്‍ക്കുന്ന ജനങ്ങളും ഭരണാധികാരികളും ഉണ്ടായിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന്‍െറ നേതൃത്വം അമേരിക്കയില്‍നിന്ന് ഈജിപ്തിലേക്ക് മാറിയിരിക്കുന്നു. ഇത് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്‍െറയും അതുവഴി ലോകക്രമത്തിന്‍െറയും മാറ്റത്തിന്‍െറ തുടികൊട്ടാണ്. നവജനാധിപത്യ ലോകക്രമത്തിന്‍െറ ശക്തമായ സൂചനയാണ്. ഹമാസിന്‍െറ വിജയം ലോകവ്യാപകമായി ശക്തിപ്പെടുന്ന ഇസ്ലാമിക വിമോചന രാഷ്ട്രീയത്തിന്‍െറ വിജയമാണെന്നും ആരിഫലി പറഞ്ഞു.
ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി കോണ്‍ഫറന്‍സ് കൊച്ചിയില്‍
ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി
കോണ്‍ഫറന്‍സ് കൊച്ചിയില്‍
കോണ്‍ഫറന്‍സ് കൊച്ചിയില്‍
കൊച്ചി: എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി ഞായറാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിന് പുതിയ ശൈലിപരിചയപ്പെടുത്തുന്നതിനും സാമൂഹിക പ്രതിബദ്ധതയും സംവാദശേഷിയുമുള്ള വിദ്യാര്‍ഥി രാഷ്ട്രീയത്തെ പുന$ക്രമീകരിക്കുന്നതിനും വേണ്ടിയാണ് കോണ്‍ഫറന്‍സ്. പൊതുബോധത്തെയും പൊതുമണ്ഡലത്തെയും നിയന്ത്രിക്കുന്ന വരേണ്യ കാഴ്ചപ്പാടുകള്‍ക്കെതിരെ ജനാധിപത്യപരമായ ചെറുത്തുനില്‍പ്പിനും കോണ്‍ഫറന്‍സ് വേദിയാകും. രാവിലെ 10ന് ദലിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ ഉദ്ഘാടനം ചെയ്യും.
രാവിലെ നടക്കുന്ന ‘സമൂഹ രൂപവത്കരണത്തിലെ അക്കാദമിക പരിസരം’ സെഷനില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ.എം. ഗംഗാധരന്‍, കെ.കെ. കൊച്ച്, ടി.പി. യേശുദാസന്‍, ടി. മുഹമ്മദ് വേളം, സി.കെ. അബ്ദുല്‍ അസീസ്, ജി. അലോഷ്യസ് എന്നിവര്‍ പങ്കെടുക്കും. ‘വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍െറ നവഭാവുകത്വം’ വിഷയത്തില്‍ ഉച്ചക്കുശേഷം നടക്കുന്ന സെഷനില്‍ കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കള്‍ പങ്കെടുക്കും. ‘നീതിയുടെ പോരാട്ടത്തിന് കാമ്പസിന്‍െറ ഐക്യദാര്‍ഢ്യം’ വിഷയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അഹ്മദ് കാസ്മി മുഖ്യാതിഥിയായിരിക്കും. ഡോ. ഉദയകുമാര്‍ (കൂടങ്കുളം), ഒ. അബ്ദുറഹ്മാന്‍ (‘മാധ്യമം’ എഡിറ്റര്‍), ഡോ.സെബാസ്റ്റ്യന്‍ പോള്‍ (മഅ്ദനി ഫോറം), ക്രിഷാങ്ക് (തെലുങ്കാന), മോന്‍സി (പാലിയേക്കര), ബുര്‍ഹാന്‍ (വിളപ്പില്‍ശാല), ഇമ്രാന്‍ ഖാന്‍ (ബംഗളൂരു അറസ്റ്റ്), അഫ്റോസ് ആലം (ബട്ലാ ഹൗസ്), പി.ഐ. നൗഷാദ് (സംസ്ഥാന പ്രസിഡന്‍റ് സോളിഡാരിറ്റി), സുധീര്‍ കുമാര്‍ (എന്‍ഡോസള്‍ഫാന്‍), ഗോപിനാഥന്‍ പിള്ള , ബബ്ളൂ (എ.എഫ്.എസ്.പി.എ മണിപ്പൂര്‍), ടെന്‍സലിങ് സുന്‍ടു (ഫ്രണ്ട്സ് ഓഫ് ടിബറ്റ്), എം.കെ. സുഹൈല (മഫ്ത ഇഷ്യൂ), ശിഹാബ് പൂക്കോട്ടൂര്‍ (സംസ്ഥാന പ്രസിഡന്‍റ്, എസ്.ഐ.ഒ) എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സമീര്‍ നീര്‍ക്കുന്നം (ജനറല്‍ സെക്രട്ടറി എസ്.ഐ.ഒ കേരള), കെ.എസ്. നിസാര്‍ (സ്റ്റേറ്റ് സെക്രട്ടറി, എസ്.ഐ.ഒ കേരള),ഒ.കെ. ഫാരിസ് (ഡയറക്ടര്‍ ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി കോണ്‍ഫറന്‍സ്), കെ.കെ. അഷ്റഫ് (പി.ആര്‍. സെക്രട്ടറി,എസ്.ഐ.ഒ) എന്നിവര്‍ പങ്കെടുത്തു.

Friday, November 23, 2012
സ്വാഗത സംഘം രൂപവത്കരിച്ചു
സ്വാഗത സംഘം
രൂപവത്കരിച്ചു
രൂപവത്കരിച്ചു
ന്യൂമാഹി: അല്‍ഫലാഹ് സ്ഥാപനങ്ങളുടെ വാര്‍ഷികത്തിന്‍േറയും ‘ഫലാഹ് എക്സ്പോ 2012’ എക്സിബിഷന്‍േറയും നടത്തിപ്പിന് സ്വാഗത സംഘം രൂപവത്കരിച്ചു. ഡിസംബര്‍ 27, 28, 29 തീയതികളിലാണ് പരിപാടി.
ഭാരവാഹികള്‍: കെ.കെ. അബ്ദുല്ല (ചെയര്‍.), എം.സി.കെ. നാസര്‍, സി.കെ. ജലീല്‍ (വൈസ് ചെയര്‍.), എന്‍.എം. ബഷീര്‍ (ജന. കണ്‍.), ഷര്‍മിന ഖാലിദ് (കണ്‍.), എം.എ. നാസര്‍ (പ്രോഗ്രാം), മുഹമ്മദ് പ്രശാന്ത് (എക്സ്പോ), ഇബ്രാഹിം (സാമ്പത്തികം), എം. റഊഫ് (പ്രചാരണം), മുഹമ്മദ് സാലിഹ് (ലൈറ്റ് ആന്‍റ് സൗണ്ട്), സയ്യിദ് മുഹമ്മദ് ഫഹദ് (വളന്‍റിയര്‍), മുഹമ്മദ് തന്‍സീം (മീഡിയ), എന്‍. മുഖ്താര്‍ (കലാ പരിപാടികള്‍), പി. ഷീഹാബുദ്ദീന്‍ (ഭക്ഷണം), സുലൈമാന്‍ മാസ്റ്റര്‍ (സ്വീകരണം), സി. ഹസീന (വനിതാ വിഭാഗം). അല്‍ഫലാഹ് മാനേജര്‍ എം.ദാവൂദ് യോഗത്തിന് നേതൃത്വം നല്‍കി.

മലര്‍വാടി വായനാ പദ്ധതി തുടങ്ങി
മലര്‍വാടി വായനാ പദ്ധതി തുടങ്ങി
മട്ടന്നൂര്‍: മട്ടന്നൂര്‍ മുനിസിപ്പല്‍ യു.പി സ്കൂളില്‍ മലര്‍വാടി വായനാ പദ്ധതി തുടങ്ങി. പ്രധാനാധ്യാപകന്‍ പി.എം. സുരേന്ദ്രനാഥ് സ്കൂള്‍ ലീഡര്‍ കാവ്യാ കൃഷ്ണന് മലര്‍വാടി പതിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു.
മലര്‍വാടി രക്ഷാധികാരി സി. അലി, എം.കെ. അബ്ദുറഹ്മാന്‍, പി.ബി. ഉഷാകുമാരി ടീച്ചര്‍, ബാവ മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

കുടുക്കിമെട്ടയില്‍ ടാങ്കര്‍ ലോറി തടഞ്ഞു
കുടുക്കിമെട്ടയില്‍
ടാങ്കര്‍ ലോറി തടഞ്ഞു
ടാങ്കര്‍ ലോറി തടഞ്ഞു
കുടുക്കിമെട്ടയില്‍ ടാങ്കര്‍ ലോറി നാട്ടുകര്‍ തടഞ്ഞു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ മംഗലാപുരത്തുനിന്ന് വന്ന അഞ്ച് ഗ്യാസ് ടാങ്കര്‍ ലോറികളാണ് തടഞ്ഞത്. രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടാവണമെന്ന നിയമം പാലിക്കാതെയാണ് ഇവ സഞ്ചരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.30നാണ് തടഞ്ഞത്. ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി നാട്ടുകാരെ അനുനയിപ്പിച്ച് ലോറികള്‍ വിട്ടയച്ചു. ഇനിമുതല്‍ നിയമം ലംഘിക്കുന്നവക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.
‘ഫലസ്തീന്‍ ഉമ്മമാര്‍ സ്വാതന്ത്ര്യ പോരാളികള്‍ക്ക് മാതൃക’
‘ഫലസ്തീന്‍ ഉമ്മമാര്‍
സ്വാതന്ത്ര്യ പോരാളികള്‍ക്ക് മാതൃക’
സ്വാതന്ത്ര്യ പോരാളികള്‍ക്ക് മാതൃക’
കോഴിക്കോട്: ഫലസ്തീന്‍ ഉമ്മമാരുടെ മനോധൈര്യവും ത്യാഗന്നദ്ധതയും ലോക സ്വാതന്ത്യ പ്രസ്ഥാനങ്ങള്‍ക്കും പോരാളികള്‍ക്കും മാതൃകയാണെന്ന് ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം പ്രസിഡന്‍റ് കെ.എന്‍ സുലൈഖ പറഞ്ഞു.
ഗസ്സ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും (ജി.ഐ.ഒ) ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കു നേരെ ലോകമാധ്യമങ്ങള്‍ കണ്ണടക്കുന്ന ഗൂഢതന്ത്രം തിരിച്ചറിയണമെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി പി. റുക്സാന പറഞ്ഞു.
മാവൂര്‍ റോഡിലെ ഹിറാ സെന്‍ററില്‍നിന്ന് ആരംഭിച്ച് മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ച റാലിക്ക് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല, സംസ്ഥാന സമിതിയംഗം എ.കെ. ഫാസില, ജില്ലാ പ്രസിഡന്‍റ് സംറ അബ്ദുറസാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

നിയമവിരുദ്ധ അറസ്റ്റിനെതിരെ എസ്.ഐ.ഒ പാര്‍ലമെന്‍റ് മാര്‍ച്ച്
നിയമവിരുദ്ധ അറസ്റ്റിനെതിരെ
എസ്.ഐ.ഒ പാര്‍ലമെന്‍റ് മാര്‍ച്ച്
എസ്.ഐ.ഒ പാര്‍ലമെന്‍റ് മാര്‍ച്ച്
ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ എന്ന നിഴല്‍ സംഘടനയുടെ പേരില്‍ രാജ്യത്തെ നിരപരാധികളായ മുസ്ലിം യുവാക്കളെ സര്‍ക്കാറും പൊലീസും ചേര്‍ന്ന് വേട്ടയാടുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് അഹ്മദ് കുറ്റപ്പെടുത്തി. നിരപരാധികളുടെ അറസ്റ്റിനും നിയമവിരുദ്ധ തടവിനും എതിരെ എസ്.ഐ.ഒ (സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാര്‍ലമെന്‍റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധികളായ മുസ്ലിം യുവാക്കളുടെ അറസ്റ്റിനെക്കുറിച്ച് മുസ്ലിം നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയ കാര്യം ജമാഅത്ത് സെക്രട്ടറി അനുസ്മരിച്ചു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് നിരപരാധികളായ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍ ഈ സംഘടനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സംഘടനയുടെ ഓഫിസ് എവിടെയാണെന്നും ഭാരവാഹികള്‍ ആരൊക്കെയാണെന്നും അറിഞ്ഞാല്‍ മേലില്‍ മുസ്ലിം സമുദായത്തിന് ജാഗ്രത പാലിക്കാമെന്ന് കരുതിയാണ് ഇക്കാര്യങ്ങള്‍ ആരാഞ്ഞത്. എന്നാല്‍, ഇന്ത്യന്‍ മുജാഹിദീന്‍െറ വിശദാംശങ്ങള്‍ നല്‍കാന്‍ ആഭ്യന്തരമന്ത്രിക്ക് കഴിഞ്ഞില്ളെന്ന് മുഹമ്മദ് അഹ്മദ് കുറ്റപ്പെടുത്തി.
ജമാഅത്തെ ഇസ്ലാമി ഹിന്ദ്, അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്സ്, ആള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ, ജാമിഅ സ്റ്റുഡന്‍റ് സോളിഡാരിറ്റി ഫോറം, അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ എസ്.ഐ.ഒ മാര്‍ച്ചിന് പിന്തുണ നല്‍കി. മാര്‍ച്ച് ന്യൂദല്‍ഹി ജന്തര്‍ മന്തറില്‍ ദല്‍ഹി പൊലീസ് തടഞ്ഞു. എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് അദീബ് എം.പി, എസ്.ക്യു.ആര്‍ ഇല്യാസ്, അബ്ദുല്‍ വഹാബ് ഖില്‍ജി, തസ്ലീം റഹ്മാനി തുടങ്ങിയവര്‍ സംസാരിച്ചു.

ബംഗളൂരുവില്‍ ജനകീയ റാലി
ബംഗളൂരു: ഭീകരത ആരോപിച്ച് നിരപരാധികളായ യുവാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജനകീയ റാലി സംഘടിപ്പിച്ചു. സാമൂഹിക സംഘടനകള്‍ സംഘടിപ്പിച്ച റാലിയില്‍ നൂറ് കണക്കിനുപേര്‍ അണിനിരന്നു. കള്ള ക്കേസുകള്‍ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത് തടവില്‍ വെക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി നേതാവ് മുഹമ്മദ് താഹ മതീന്‍ റാലി ഉദ്ഘാടനം ചെയ്തു.
മുസ്ലിം യുവാക്കളെ അനധികൃതമായി പിടികൂടി തടങ്കലില്‍ വെക്കുന്നത് പൊലീസും സുരക്ഷാ ഏജന്‍സികളും പതിവാക്കുകയാണ്. ഇത് പൊതുജന ശ്രദ്ധ പതിയേണ്ട ഗുരുതരമായ പ്രശ്നമാണ് -പ്രജ രാജകീയ വേദികെ നേതാവ് മനോഹര്‍ എലവര്‍ത്തി പറഞ്ഞു.
വര്‍ഗീയ ശക്തികളാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്ന് പ്രമുഖ ചരിത്രകാരനും ചിന്തകനുമായ നരസിമ്മയ്യ പറഞ്ഞു. പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ റൈറ്റ്സ്, സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, പ്രജ രാജകീയ വേദികെ, ജമാഅത്തെ ഇസ്ലാമി, ജംഇയ്യതുല്‍ ഉലമ, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, കര്‍ണാടക ദലിത മഹിളാ വേദികെ, കര്‍ണാടക മുസ്ലിം മുത്തഹിദെ മഹാസ്, കര്‍ണാടക സെക്ഷ്വല്‍ മൈനോറിറ്റി ഫോറം, ന്യൂ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റിവ്, ഓപണ്‍ സ്പേസ്, പീപ്പ്ള്‍ ഡെമോക്രാറ്റിക് ഫോറം തുടങ്ങി നിരവധി സംഘടനകള്‍ റാലിയില്‍ അണിനിരന്നു.

Subscribe to:
Posts (Atom)