Thursday, January 24, 2013
ബ്രൈറ്റ് ഇംഗ്ളീഷ് സ്കൂള്‍ സ്പോര്‍ട്സ് ദിനം

തലശ്ശേരി: ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ളീഷ് സ്കൂള്‍ കായികമേള തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എസ്.ഐ ബിജു ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി. ഹുസൈന്‍ സ്വാഗതവും കായികാധ്യാപകന്‍ പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

സൗജന്യ നെറ്റ് പരിശീലന ക്ളാസ്
സൗജന്യ നെറ്റ് പരിശീലന ക്ളാസ്
കണ്ണൂര്‍: 2013 ജൂണില്‍ നടക്കുന്ന കോളജ് അധ്യാപക നിയമനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നെറ്റിന്‍െറ സൗജന്യ പരിശീലന ക്ളാസുകള്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ ഉടന്‍ ആരംഭിക്കും. യു.ജി.സിയുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, കോമേഴ്സ് ബിരുദാനന്തര ബിരുദധാരികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നിശ്ചിത ഫോറത്തില്‍ ജനുവരി 30നകം അപേക്ഷിക്കണം. അവസാനവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറത്തിനും വിശദ വിവരത്തിനും കോഴ്സ് കോഓഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9746377146.
മലര്‍വാടി വിജ്ഞാനോത്സവം
മലര്‍വാടി വിജ്ഞാനോത്സവം
ഇരിക്കൂര്‍: ഇരിക്കൂറിലും പരിസരങ്ങളിലും മലര്‍വാടി വിജ്ഞാനോത്സവം നടന്നു. പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന എല്‍.പി സ്കൂളില്‍ നടന്ന ക്വിസ് മത്സരത്തില്‍ വി.വി. ഫാത്തിമത്തു നഈമ ഒന്നാംസ്ഥാനവും പി.പി. അനിഷ രണ്ടാംസ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാന വിതരണം സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി എന്‍.കെ. സുലൈഖ വിതരണം ചെയ്തു. വിജ്ഞാന മത്സര പരീക്ഷക്ക് അധ്യാപകരായ ആര്‍. അശ്റഫ്, കെ. സൗമിനി, സി.പി. നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
ഫൈനാര്‍ട്സ് ഡേ ഉദ്ഘാടനം
ഫൈനാര്‍ട്സ് ഡേ ഉദ്ഘാടനം
കാഞ്ഞിരോട്: നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഫൈന്‍ ആര്‍ട്സ് ഡേ പ്രഭാകരന്‍ പഴശ്ശി ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി. നിഹാല്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ എ. മൂസ മാസ്റ്റര്‍, സ്റ്റാഫ് അഡൈ്വസര്‍ മഹിജ, കായികാധ്യാപകന്‍ മുകുന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. സി. താരാനാഥ് സ്വാഗതവും ഫൈനാര്‍ട്സ് സെക്രട്ടറി ഡി.വി. മുഫീദ് നന്ദിയും പറഞ്ഞു.
Wednesday, January 23, 2013
സ്കൂള്‍ വാര്‍ഷികം
സ്കൂള്‍ വാര്‍ഷികം
ചാലാട്: ഹിറാ ഇംഗ്ളീഷ് സ്കൂള്‍ 12ാം വാര്‍ഷികാഘോഷം ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് മാനേജര്‍ സി.പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. ചാലാട് ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍, കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ മാനേജര്‍ വി.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പിടി.എ പ്രസിഡന്‍റ് കെ.എം. ഹനീഫ് സമ്മാനദാനം നടത്തി. ഹിറാ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ നസര്‍ മുജീബ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
മലര്‍വാടി വിജ്ഞാനോത്സവം ഇന്ന്
മലര്‍വാടി വിജ്ഞാനോത്സവം ഇന്ന്
കണ്ണൂര്‍: മലര്‍വാടി വിജ്ഞാനോത്സവം- 2013 പ്രശ്നോത്തരി സ്കൂള്‍തല മത്സരം ജനുവരി 23ന് ഉച്ച 2.30 മുതല്‍ നാലുവരെ നടക്കും. എല്‍.പി, യു.പി തലങ്ങളിലെ വിജയികള്‍ക്ക് സബ്ജില്ല-ജില്ല മത്സരങ്ങള്‍ക്കു പുറമെ, യു.പി തലത്തിന് സംസ്ഥാന തലത്തിലും മത്സരമുണ്ടാകും.
Monday, January 21, 2013
വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

പുന്നോല്‍: വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ല കമ്മിറ്റി അംഗം സി. അബ്ദുന്നാസര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി മണ്ഡലം ജന. സെക്രട്ടറി സി.പി. അഷറഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി. അര്‍ഷാദ്, ജസീന ഇര്‍ഷാദ്, ഹരിത രമേശ്, ടി. ഹനീഫ്, കോണിച്ചേരി അബ്ദുറഹിമാന്‍, പി.എം. അബ്ദുന്നാസര്‍, ടി.വി. രാഘവന്‍, പി.പി. ബിസ്മിന എന്നിവര്‍ സംസാരിച്ചു. Sunday, January 20, 2013
കാണ്‍മാനില്ല
കാണ്‍മാനില്ല
മണക്കടവില്‍ ഹംസ (90 വയസ്സ്)
14.01.2013 (തിങ്കള്‍) രണ്ട് മണിമുതല്‍ മുണ്ടേരിയില്‍ നിന്ന് കാണാതായിരിക്കുന്നു. (ഇരുനിറം, മെലിഞ്ഞ ശരീരം, അഞ്ചര അടി തോന്നിക്കുന്ന ഉയരം). വേഷം: ബിസ്കറ്റ് കളര്‍ ലുങ്കിയില്‍ ബ്രൗണ്‍ വരകള്‍, ക്രീം കളര്‍ ഷര്‍ട്ട്, ഗോള്‍ഡന്‍ കളര്‍ വാച്ച്, കണ്ണട, അലൂമിനിയം പൈപ്പില്‍ നീല പിടിയുള്ള ഊന്നുവടി.
Mob: 9847 940 260,
9947 286 668, 9746 033 230
9947 286 668, 9746 033 230
ഉപ്പ പ്രസംഗകന്‍, ഉമ്മ കാഥിക, മക്കള്‍ പാട്ടുകാര്‍
ഉപ്പ പ്രസംഗകന്‍, ഉമ്മ കാഥിക,
മക്കള്‍ പാട്ടുകാര്‍
മലപ്പുറം: ഉപ്പ പ്രസംഗകന്‍, ഉമ്മ കാഥികയും മുന്‍ കലോത്സവ കലാതിലകവും, മക്കള്‍ മികച്ച പാട്ടുകാര്‍. കണ്ണൂര്‍ കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം ക്വാര്‍ട്ടേഴ്സില്‍ ടി.എന്‍.എ കാദറിനും ഭാര്യ ഫരീദക്കും മക്കള്‍ക്കും കല വീട്ടുകാര്യമാണ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മക്കളായ ഫാത്തിമഫിദ അറബിഗാനത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും മുഹമ്മദ് ജവാദ് ഹയര്‍സെക്കന്‍ഡറി മാപ്പിളപ്പാട്ടില്‍ എ ഗ്രേഡും നേടിയാണ് മടങ്ങിയത്.
എളയാവൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയായ ഫാത്തിമഫിദ ഹൈസ്കൂള്‍ വിഭാഗത്തിലാണ് മത്സരിച്ചത്.ജില്ലാ തലത്തില്‍ മാപ്പിളപ്പാട്ട്, ഗസല്‍, കഥാപ്രസംഗം, ഒപ്പന എന്നിവയിലും പങ്കെടുത്തിരുന്നു. ഇവയിലെല്ലാം എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി. ആറ്, ഏഴ് ക്ളാസുകളില്‍ പഠിക്കുമ്പോള്‍ ഉമ്മ ഫരീദ എഴുതിയ കഥാപ്രസംഗം അവതരിപ്പിച്ച് ജില്ലയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു.
തോട്ടട എസ്.എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിയാണ് മുഹമ്മദ് ജവാദ്. മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച ഫാര്‍ത്തേകഥയേനും മൊളി കേപ്പിന്‍ എന്ന ഗാനം ഫരീദ ചിട്ടപ്പെടുത്തി പരിശീലിപ്പിക്കുകയായിരുന്നു. ജില്ലയില്‍ എ ഗ്രേഡും രണ്ടാംസ്ഥാനവുമായിരുന്നു. അപ്പീലുമായാണ് മലപ്പുറത്തത്തെിയത്. ജില്ലയില്‍ വൃന്ദവാദ്യത്തിനും എ ഗ്രേഡ് ലഭിച്ചു. സി.ബി.എസ്.ഇ സ്കൂളിലായിരുന്നു ഹൈസ്കൂള്‍ പഠനം. മൂന്നുവര്‍ഷവും സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡോടെ സമ്മാനങ്ങള്‍ നേടി. മീഡിയവണ്‍ ചാനലിലെ മാപ്പിളപ്പാട്ട് റിയാലിറ്റിഷോയില്‍ ജവാദ് പങ്കെടുക്കുന്നുണ്ട്. ദുബൈയില്‍ ജോലി ചെയ്യുന്ന പിതാവ് ടി.എന്‍.എ കാദര്‍ യൂത്ത്ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും കണ്ണൂര്‍ കെ.എം.സി.സി വൈസ് പ്രസിഡന്‍റുമാണ്. പഠനകാലത്ത് കലോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഫരീദ. 1989ലാണ് സംസ്ഥാന കലോത്സവത്തില്‍ കലാതിലകമായത്. കഥാപ്രസംഗം, ലളിതഗാനം, ഒപ്പന, തിരുവാതിര, മാപ്പിളപ്പാട്ട് എന്നിവയില്‍ പങ്കെടുത്തായിരുന്നു തിലകപ്പട്ടമണിഞ്ഞത്. അഞ്ഞൂറിലധികം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ടെന്ന് ഫരീദ പറഞ്ഞു.

‘സര്‍ക്കാര്‍ ഭരണം കമ്പനികളെ ഏല്‍പിക്കുന്നു’

കണ്ണൂര്‍: പെട്രോളിനു പുറമെ ഡീസല്‍ വില നിയന്ത്രണാധികാരവും കമ്പനികളെ ഏല്‍പിക്കുന്നതിലൂടെ രാജ്യഭരണം കമ്പനിവത്കരിക്കപ്പെടുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം പ്രഫ. ടി.ടി. ജേക്കബ് അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റിന് തൊട്ടുമുമ്പ് ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിച്ച നടപടി ജനാധിപത്യവിരുദ്ധമാണ്. നിലവിലെ നടപടിക്കു പുറമെ ബജറ്റിലും യാത്രാക്കൂലി വര്‍ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സാധാരണക്കാരെ ബാധിക്കുന്ന നടപടിക്കെതിരെ മുഴുവന്‍ പൗരന്മാരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
റെയില്‍വേ, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി വെട്ടിച്ചുരുക്കിയ ഡീസല്‍ കമ്പനികളുടെ നടപടി ഉടന്‍ പിന്‍വലിക്കണം. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം രൂപപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ്, ഷാഹിന ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം സ്വാഗതവും സെക്രട്ടറി എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.

Saturday, January 19, 2013
പാര്‍പ്പിടാവകാശ നിയമം നടപ്പാക്കണം -ടി. ആരിഫലി
പാര്‍പ്പിടാവകാശ നിയമം നടപ്പാക്കണം
-ടി. ആരിഫലി
കണ്ണൂര്‍: രാജ്യത്ത് പാര്‍പ്പിടാവകാശ നിയമം നടപ്പാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. സോളിഡാരിറ്റി ജില്ല സേവനകേന്ദ്രം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യലബ്ധിക്കുശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് വിവരാവകാശ നിയമവും ഭക്ഷ്യ അവകാശ നിയമവും സാര്‍വത്രിക വിദ്യാഭ്യാസ അവകാശ നിയമവും നിലവില്‍ വന്നത്. ഈ കൂട്ടത്തില്‍ ‘റൈറ്റ് ടു ഷെല്‍ട്ടര്‍’ എന്ന ചിന്തയും ഉണ്ടാകണമെന്നും വീടില്ലാത്ത ഒരു കുടുംബംപോലും ശേഷിക്കാന്‍ ഇടവരരുത് എന്നും അദ്ദേഹം പറഞ്ഞു.
സമരങ്ങളും സംഘര്‍ഷങ്ങളും ദിവസങ്ങളോളം വാര്‍ത്തയാക്കുമ്പോള്‍ സോളിഡാരിറ്റി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ചാനലുകള്‍ക്ക് വാര്‍ത്തയാകുന്നില്ളെന്ന് ആരിഫലി അഭിപ്രായപ്പെട്ടു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ നടത്തിയ ഒരു കോടി രൂപയുടെ സേവനപ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ പുറംലോകത്തേക്ക് എത്തിച്ചില്ല. അതേസമയം ചെങ്ങറയിലെയും കിനാലൂരിലെയും സമരങ്ങളിലെ സംഘര്‍ഷങ്ങള്‍ ദിവസങ്ങളോളം ചാനലുകള്‍ ആവര്‍ത്തിച്ച് കാണിച്ചു. വാര്‍ത്തയാകണമെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാകണമെന്നതാണവസ്ഥ.
സോളിഡാരിറ്റി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ അരാഷ്ട്രീയ സ്വഭാവമുള്ളവയല്ല. സാമൂഹിക പ്രതിബദ്ധതയുടേതായ രാഷ്ട്രീയം അതിനുണ്ട്. സേവനങ്ങള്‍ പോരാട്ടം കൂടിയാണ്. അന്യായമായി തടങ്കലില്‍ കഴിയുന്ന വിചാരണ തടവുകാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും സോളിഡാരിറ്റി നടത്തും. ദല്‍ഹി സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മുടെ സംസ്കാരത്തെയും സാമൂഹികാവസ്ഥയെയും പൈതൃകമായി കിട്ടിയ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് പുതുക്കിപ്പണിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ല സേവനകേന്ദ്രത്തില്‍ നടപ്പാക്കുന്ന ഡയാലിസിസ് പദ്ധതി പ്രഖ്യാപനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. സോളിഡാരിറ്റിയുടെ ദശവര്‍ഷക്കാലത്തെ സേവന പ്രവര്‍ത്തനങ്ങളെ മറ്റു സംഘടനകളും വ്യക്തികളും മാതൃകയാക്കണമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ഡോ. ഡി. സുരേന്ദ്രനാഥ്, വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍, ടി.പി.ആര്‍. നാഥ്, ഡോ. ബി. സന്തോഷ്, ടി.കെ. ജംഷീറ, എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. ടി.കെ. റിയാസ് സ്വാഗതവും ബി. അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി നടത്തുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് കൗസര്‍ കോംപ്ളക്സില്‍ ജില്ല ഓഫിസ് കേന്ദ്രീകരിച്ച് ജില്ല സേവനകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്.
കൗണ്‍സലിങ്, മെഡി ഹെല്‍പ്, വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശങ്ങള്‍, രക്തദാനം, ലേബര്‍ ബാങ്ക്, തൊഴില്‍ ഉപകരണ വിതരണം തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.
ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്കാണ് സഹായം നല്‍കുന്നത്. ഇതിനായി 12 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പദ്ധതി വിപുലീകരിക്കുമെന്ന് ജില്ല ഭാരവാഹികള്‍ അറിയിച്ചു.

പാലിയേറ്റിവ് ദിനാചരണം
പാലിയേറ്റിവ് ദിനാചരണം
ചക്കരക്കല്ല്: പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സഫ സെന്‍ററില്‍ പാലിയേറ്റിവ് ദിനാചരണം നടത്തി. പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ജില്ല ട്രെയിനര്‍ പി.പി. ബുഷ്റ മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുസലാം, ഡോ. സി.കെ. സലീം, എന്‍.സി. ജാഫര്‍, ടി. ചന്ദ്രന്‍, അബൂട്ടി മാസ്റ്റര്‍, സി.ടി. അഷ്കര്‍ എന്നിവര്‍ സംസാരിച്ചു.
പാലിയേറ്റിവ് ദിനാചരണത്തോടനുബന്ധിച്ച് ചക്കരക്കല്ല് ടൗണില്‍ വിളംബര ജാഥ നടത്തി.

Thursday, January 17, 2013
ഗ്യാസ് പൈപ്പ്ലൈന്‍ വിരുദ്ധ ജാഥ സമാപിച്ചു
ഗ്യാസ് പൈപ്പ്ലൈന്‍ വിരുദ്ധ
ജാഥ സമാപിച്ചു
ജാഥ സമാപിച്ചു
കണ്ണൂര്‍: ജനവാസ കേന്ദ്രങ്ങളിലൂടെ നിര്‍ദിഷ്ട ഗ്യാസ് പൈപ്പ്ലെന്‍ കടന്നുപോകരുതെന്നാവശ്യപ്പെട്ട് ജില്ല വിക്ടിംസ് ഫോറം സംഘടിപ്പിച്ച വാഹനജാഥ കരിവെള്ളൂര്‍ പുത്തൂരില്‍ സമാപിച്ചു. രണ്ടുദിവസങ്ങളിലായി ജില്ലയിലെ കടവത്തൂരിലെ മുണ്ടത്തോട് മുതല്‍ പാനൂര്‍, പാട്യം, പാച്ചപ്പൊയ്ക, അഞ്ചരക്കണ്ടി, മയ്യില്‍, മുല്ലക്കൊടി, കരിമ്പം, ചെനയന്നൂര്‍, തളിപ്പറമ്പ്, പരിയാരം, പൊയില്‍, പരിയാരം മെഡിക്കല്‍ കോളജ്, കടന്നപ്പള്ളി, മാതമംഗലം, മാര്‍ട്ടിന്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. കരിവെള്ളൂര്‍ പുത്തൂരില്‍ സമാപിച്ചു. സമാപന സമ്മേളനം എ. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ സൈനുദ്ദീന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. യു.കെ. സഈദ്, പ്രേമന്‍ പാതിരിയാട്, സി.കെ. മുനവിര്‍, പി. രാമര്‍കുട്ടി, കെ.എം. മാത്യു, മേരി എബ്രഹാം എന്നിവര്‍ സംസാരിച്ചു. സ്വീകരണത്തിന് ജാഥ ലീഡര്‍ ഡി. സുരേന്ദ്രനാഥ് മറുപടി പറഞ്ഞു. നാരായണന്‍ കോറോത്ത് സ്വാഗതം പറഞ്ഞു.

പാത്തുമ്മ
പാത്തുമ്മ
കാഞ്ഞിരോട്: ചെറിയ മഞ്ഞാംകോട്ട് ഹൗസില്‍ സി.എം. പാത്തുമ്മ (62) നിര്യാതയായി. ഭര്‍ത്താവ്: കെ.വി. മുബാറക്. മക്കള്‍: താഹിറ, സുബൈദ, നസീമ, ഇസ്മായില്‍, ഹാജറ. മരുമക്കള്‍: അബ്ദുറഹിമാന്‍, എ.സി. ഉമ്മര്‍, എം. നാസര്‍, സി. ഷമീന , പി.വി. ഗഫൂര്‍ പുന്നാട് (പൊലീസ്,ഡി.വൈ.എസ്.പി ഓഫിസ് ഇരിട്ടി).
Subscribe to:
Posts (Atom)