ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, February 13, 2011

G.I.O. KANNUR

ജി.ഐ.ഒ ജില്ലാ കമ്മിറ്റി മജ്ലിസ് അവസാനവര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയ യാത്രയയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്യുന്നു.
ജി.ഐ.ഒ യാത്രയയപ്പ് നല്‍കി
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ്ലിസ് അവസാനവര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് യാത്രയയപ്പ് നല്‍കി. തലശേãരി ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങ് ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്തു. ജില്ലാ മജ്ലിസ് കണ്‍വീനര്‍ സി.പി. ലാമിയ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ്, സി.പി. ഷമീദ എന്നിവര്‍ സംസാരിച്ചു.
കാമ്പസില്‍നിന്ന് സമൂഹത്തിലേക്ക് എന്ന വിഷയത്തില്‍ സോളിഡാരിറ്റി ജില്ലാ സമിതിയംഗം സാദിഖ് ഉളിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ മുന്‍ ജില്ലാ പ്രസിഡന്റ് പി. ശാക്കിറ സംസാരിച്ചു. ജി.ഐ.ഒ ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും എസ്.എല്‍.പി. മര്‍ജാന നന്ദിയും പറഞ്ഞു.
12-02-2011

SOLIDARITY PAYANGADI

 സോളിഡാരിറ്റി പ്രകടനം
പഴയങ്ങാടി : ഈജിപ്തില്‍ ഹുസ്നി മുബാറക്കിന്റെ പതനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും ഈജിപ്ഷ്യന്‍ ജനതക്ക് അഭിവാദ്യമര്‍പ്പിച്ചും സോളിഡാരിറ്റി  മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയങ്ങാടി ടൌണില്‍ പ്രകടനം നടത്തി. പ്രസിഡന്റ് അബ്ദുല്‍ ഗനി, ഫാറൂഖ് ഉസ്മാന്‍ എിന്നിവര്‍ നേതൃത്വം നല്‍കി.
12-02-2011

SOLIDARITY IRITTY

 സോളിഡാരിറ്റി
പ്രകടനം നടത്തി
ഇരിട്ടി: ഈജിപ്ത് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഹുസ്നി മുബാറക്കിന്റെ രാജിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചും ഇരിട്ടിയില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി ഷാനിഫ് കാക്കയങ്ങാട്, ഷെഫീര്‍, അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
12-02-2011

Saturday, February 12, 2011

G.I.O. KANNUR

ജി.ഐ.ഒ യാത്രയയപ്പ് ഇന്ന് (12-02-2011)
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ്ലിസ് സ്ഥാപനങ്ങളിലെ ഫൈനല്‍ വിദ്യാര്‍ഥിനികള്‍ക്ക് യാത്രയയപ്പ് നല്‍കും. ശനിയാഴ്ച രാവിലെ 10.30 മുതല്‍ 4.30വരെ തലശേãരി ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9656071524.

SOLIDARITY KANNUR

സ്വാഗതസംഘം രൂപവത്കരിച്ചു
കണ്ണൂര്‍: സോളിഡാരിറ്റി നടപ്പാക്കുന്ന ജനകീയ കുടിവെള്ള പദ്ധതി ഫെബ്രുവരി 27ന് തോട്ടട സമാജ്വാദി കോളനിയില്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരികളായി ടി.കെ. മുഹമ്മദലി, കളത്തില്‍ ബഷീര്‍ എന്നിവരെയും എട്ട് സബ് കമ്മിറ്റി കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു. കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ശഫീഖ്, ടി.കെ. മുഹമ്മദ് റിയാസ്, ശുഹൈബ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Friday, February 11, 2011

IRFANA ABOOBAKCER

ഉത്തരമേഖലാ മാപ്പിള കലാപഠന കേന്ദ്രത്തിന്റെ
കീഴില്‍ നടത്തിയ ചാന്ദ്പാഷ മെമ്മോറിയല്‍ 
ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തില്‍ 
ജൂനിയര്‍ വിഭാഗം ഒന്നാം സ്ഥാനം നേടിയ
ഇര്‍ഫാന അബൂബക്കര്‍
(കാഞ്ഞിരോട് യു.പി. സ്കൂള്‍)
11-02-2011

Thursday, February 10, 2011

JIH KERALA

 
ലോകം കാത്തിരുന്ന മാറ്റം സമാഗതമായി
-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ലോകം കാത്തിരുന്ന മാറ്റം സമാഗതമായിരിക്കുന്നുവെന്നാണ് ഈജിപ്തിലും തുനീഷ്യയിലും യമനിലുമുണ്ടായിരിക്കുന്ന വിമോചന പോരാട്ടം വിളംബരം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ബഹുജന റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. 
യഥാര്‍ഥ വിപ്ലവത്തിന്റെ തീജ്വാലകളാണ് അറബ് മേഖലയില്‍ വെളിച്ചംവീശിയിരിക്കുന്നത്. ഇടതുപക്ഷം വിലയിരുത്തുംപോലെ നേതൃത്വമില്ലാത്ത ആള്‍ക്കൂട്ടത്തിന്റെ അരാജകത്വത്തിലേക്കുള്ള മുന്നേറ്റമല്ല അവിടെ നടക്കുന്നത്. അഴിമതിക്കും സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള ബോധപൂര്‍വമായ ജനമുന്നേറ്റമാണത്. ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ജനാധിപത്യ രാഷ്ട്രങ്ങളിലെ ഭരണാധികാരികളും തയാറാവണം ^സമ്മേളനം മുന്നറിയിപ്പ് നല്‍കി.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. ഇസ്ലാം ഏകാധിപത്യത്തെയും സ്വേച്ഛാധിപത്യത്തെയും പ്രതിനിധീകരിക്കുന്നു എന്ന ഏറ്റവും വലിയ നുണ പൊളിഞ്ഞിരിക്കുന്നു . ജനാധിപത്യത്തിന് അവസരം നല്‍കിയാല്‍ മുസ്ലിം രാജ്യങ്ങളില്‍ മതേതരത്വം നഷ്ടപ്പെടുമെന്നാണ് അമേരിക്ക പ്രചരിപ്പിച്ചത്. അവര്‍ക്കാവശ്യം അറബ് നാടുകളില്‍ തങ്ങളുടെ ഇച്ഛക്കൊത്ത് പ്രവര്‍ത്തിക്കുന്ന പാവഭരണകൂടങ്ങളാണ്.
ലോകത്തിപ്പോള്‍ നടക്കുന്നത് പുതുയുഗപ്പിറവിയാണ്. ഈ വിപ്ലവത്തില്‍ ഏറ്റവും ആഹ്ലാദിക്കാനുള്ള അര്‍ഹത ജമാഅത്തെ ഇസ്ലാമിക്കുണ്ടെന്നും ആരിഫലി പറഞ്ഞു

SOLIDARITY KANNUR

പ്രതിഷേധിച്ചു
കണ്ണൂര്‍: കുന്നിടിക്കുന്നത് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്കരന്‍ വെള്ളൂരിനെ ക്രൂരമായി മര്‍ദിച്ചതില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു.
എന്‍.എം. ഷഫീഖ്, വി.എന്‍. ഹാരിസ്, മുഹമ്മദ് അസ്ലം, ഫാറൂഖ് ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
10-02-2011

Wednesday, February 9, 2011

AL HUDA ENGLISH SCHOOL ANNIVERSARY 2011


അല്‍ഹുദ ഇംഗ്ലീഷ്സ്കൂള്‍
വാര്‍ഷികാഘോഷം
അല്‍ഹുദ ഇംഗ്ലീഷ്സ്കൂള്‍ വാര്‍ഷികം വിവിധ കാലാപരിപാടികളോടെ ആഘോഷിച്ചു.  സര്‍ സയ്യിദ്കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: പി.കെ അബ്ദുള്ള ഉല്‍ഘാടനം ചെയ്തു.  ചെയര്‍മാന്‍ പി.സി മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  യു.പി സിദ്ധീഖ് മാസ്റ്റര്‍, വി.പി അബ്ദുല്‍ഖാദര്‍,  പി.സി നൌഷാദ്, ഫരീദ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  പി ടി എ പ്രസിഡന്‍ഡ് എം.സി അബ്ദുല്‍ഖാദര്‍ സമ്മാനദാനം നിര്‍വഹിച്ചു.  എം തുളസിട്ടീച്ചര്‍ നന്ദി പറഞ്ഞു. 

ANTI - LIQUOR_KUDIKKIMOTTA

 'മദ്യപാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
ഒരേ കുടക്കീഴില്‍'
കാഞ്ഞിരോട്: സാമൂഹിക തിന്മയായ മദ്യപാനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേ കുടക്കീഴിലാണെന്ന് രവീന്ദ്രന്‍ കാവിന്മൂല. കുടുക്കിമൊട്ട ബസാറില്‍ ചേര്‍ന്ന മുണ്ടേരി മണ്ഡലം മദ്യനിരോധന സമിതിയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പ്രഫ. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. വി. കരുണാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുകുന്ദന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, പി.സി. അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. രാജീവന്‍ മാസ്റ്റര്‍ സ്വാഗതവും രഘു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Courtesy:Madhyamam/09-02-2011/CH Musthafa

AM NOUSHAD RABIYA MANZIL

എ. എം  നൌഷാദിന് അവാര്‍ഡ്
ജിദ്ദ: അന്താരാഷ്ട്ര കമ്പനിയായ BUDGET RENT CAR ന്റെ അവാര്‍ഡ് എ. എം  നൌഷാദിന്. 2010 ലെ  ടോപ്  പേര്‍ഫോമെന്‍സിനുള്ള ബെസ്റ് എക്സിക്യു ട്ടീവ് ( Best Executive for the Top Performance 2010 ) അവാര്‍ഡാണ് എ. എം  നൌഷാദിന് ലഭിച്ചത്.  കമ്പനിക്കു ഏറ്റവും നല്ല ബിസിനസ്സ്  ഉണ്ടാക്കിയതിനു കിട്ടിയ അംഗീകാരമാണ് ഈ അവാര്‍ഡ്.
ജിദ്ദയില്‍ വെച്ചു നടന്ന ചടങ്ങില്‍ കമ്പനി  ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല സാഹിദില്‍ നിന്നും  എ. എം  നൌഷാദ്  അവാര്‍ഡ് ഏറ്റുവാങ്ങി.
കാഞ്ഞിരോട് മായന്‍മുക്ക് റാബിയ മനസിലില്‍ മര്‍ഹൂം സി.പി. ഈസ ഹാജി യുടെ മകനാണ് എ. എം. നൌെഷാദ്.
Address
NOUSHAD.  A.M.
JEDDAH. K.S.A.
Mob: 00966 0507555245
Email : noushadam@hotmail.com
Report by: Abdulla Mukkanni

Obit_ C Ahmed


 അഹമ്മദ്
കുടുക്കിമൊട്ട: കുടുക്കിമൊട്ടയിലെ ജമീല മന്‍സിലില്‍ റിട്ട. ബി.എസ്.എന്‍.എല്‍ ജെ.ടി.ഒ സി. അഹമ്മദ് (60) നിര്യാതനായി. 
ഭാര്യ: ജമീല.
മക്കള്‍: നൌഷാദ് (യു.എ.ഇ), നിഷാന, നദീം. 
മരുമക്കള്‍: ഷിഹാബ്, ബെന്‍സിയ. 
സഹോദരങ്ങള്‍: ഹാരിസ്, അഷ്റഫ്, സുഹറ, താഹിറ, റുഖിയ, റംല, ആയിശ.
09-02-2011

Tuesday, February 8, 2011

JIH_CALICUT

SOLIDARITY KANNUR

M.S.F_KANHIRODE

എം.എസ്.എഫ് സമ്മേളനം
മായന്‍മുക്ക് ശാഖാ എം.എസ്.എഫ് സമ്മേളനം മായന്‍മുക്ക് സി.എച്ച്. നഗറില്‍ നടന്നു.  ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അഡ്വ. പി.വി. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.സി. നൌഷാദ് അധ്യക്ഷത വഹിച്ചു. വെട്ടം ആലിക്കോയ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആശിഖ് ചെലവൂര്‍, അന്‍സാരി തില്ലങ്കേരി, എം.പി. മുഹമ്മദലി, പി.സി. അഹമ്മദ്കുട്ടി, റമീസ്, സി.പി. യാസിര്‍ എന്നിവര്‍ സംസാരിച്ചു.
07-02-2010

FATHIMA FIDA_AL HUDA SCHOOL KANHIRODE

കേരള മാപ്പിളകലാ അക്കാദമി തലശേãരിയില്‍ നടത്തിയ ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനവും കേരള ഫോക്ലോര്‍ അക്കാദമി കണ്ണൂരില്‍ നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ രണ്ടാംസ്ഥാനവും നേടിയ കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂളിലെ ഫാത്തിമ ഫിദ.

QURA'N DISCOURSE


കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഖുര്‍ആന്‍ പ്രഭാഷണത്തില്‍ കെ.ടി. സൂപ്പി വിഷയമവതരിപ്പിക്കുന്നു.
ഖുര്‍ആന്‍ പ്രഭാഷണം
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്റെ സൌന്ദര്യശാസ്ത്രം എന്ന വിഷയത്തില്‍ യുവ കവി കെ.ടി. സൂപ്പിയുടെ പ്രഭാഷണം കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കണ്ണൂര്‍ ഏരിയ കോഓഡിനേറ്റര്‍ ഡോ. പി. സലീം അധ്യക്ഷത വഹിച്ചു.യു.പി. സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. അബ്ബാസ് മാട്ടൂല്‍ ഖിറാഅത്ത് നടത്തി.
Courtesy: Madhyamam/07-02-2011

GIO_KANNUR



ജി.ഐ.ഒ നടത്തിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്യുന്നു.
സ്ത്രീസുരക്ഷ:
ജി.ഐ.ഒ റെയില്‍വേ
സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
കണ്ണൂര്‍: സ്ത്രീസുരക്ഷ: അധികൃതര്‍ അനാസ്ഥ അവസാനിപ്പിക്കുക, മുഴുവന്‍ കുറ്റവാളികളെയും തുറുങ്കിലടക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജി.ഐ.ഒ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്തു.
നാട് ഭരിക്കുന്നവര്‍ക്ക് പെണ്ണിന്റെ മാനവും ജീവനും കാക്കാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോവുകയാണ് ഉചിതമെന്ന് ജംഷീറ പറഞ്ഞു. പെണ്‍പീഡനക്കാരെ കൈയാമംവെച്ച് നടുറോഡില്‍ നടത്തിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി നാട് ഭരിക്കുന്ന കാലത്ത് പെണ്‍കുട്ടി ഇത്ര ദാരുണമായി കൊല്ലപ്പെടാന്‍ പാടില്ലായിരുന്നു.
ജില്ലാ വൈസ് പ്രസിഡന്റ് ശാദിയ അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു.
ചേറ്റംകുന്ന് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ കെ.എം. റഷീദ, സുല്‍ഫത്ത് പയ്യന്നൂര്‍, സി.പി. ലാമിയ എന്നിവര്‍ സംസാരിച്ചു. എന്‍. ശബാന സ്വാഗതവും സുഹൈല നന്ദിയും പറഞ്ഞു.

ലേഡീസ് കമ്പാര്‍ട്ട്മെന്റ്
മധ്യഭാഗത്തേക്ക് മാറ്റണം -ജി.ഐ.ഒ
കണ്ണൂര്‍: തീവണ്ടികളില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റ് മധ്യഭാഗത്തേക്ക് മാറ്റാനും സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജി.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യുവതിയെ പീഡിപ്പിച്ച പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് പി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. എം. ഖദീജ, മാജിദ, മര്‍ജാന, അഷീറ, സക്കീന എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും സി.പി. ലാമിയ നന്ദിയും പറഞ്ഞു.
COURTESY: Madhyamam/08-02-2011

SOLIDARITY KANNUR

ഉത്തരവാദികളായവരെ
ശിക്ഷിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: ട്രെയിന്‍ പീഡനത്തിന് ഉത്തരവാദിയായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോളിഡാരിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നരാധമനായ ഒരുത്തന്റെ നിഷ്ഠുര കൃത്യമായി മാത്രം ഇതിനെ തള്ളിക്കളയാന്‍ കഴിയില്ല. അധമവികാരങ്ങളെ ഇളക്കിവിട്ട് നമ്മുടെ നാടിന്റെ സാംസ്കാരികാന്തരീക്ഷം അനുദിനം മലിനപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അതിന് ചൂട്ടുപിടിക്കുന്ന ഭരണാധികാരികളും നിസ്സംഗത തുടരുന്ന പൊതുസമൂഹവും ഇതില്‍ പ്രതികളാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ഷഫീഖ്, വി.സി. ശമീം, ഫാറൂഖ് ഉസ്മാന്‍, ടി.കെ. അസ്ലം എന്നിവര്‍ സംസാരിച്ചു.
07-02-2011

SOLIDARITY_MATTANNUR


സോളിഡാരിറ്റിയുടെ ജനകീയ കൃഷിത്തോട്ടം കീഴൂര്‍-ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു.
വിലക്കയറ്റത്തിനെതിരെ
ജനകീയ കൃഷിത്തോട്ടം
മട്ടന്നൂര്‍: രൂക്ഷമായ വിലക്കയറ്റത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ഏരിയയിലെ സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കര്‍മശേഷി ഉപയോഗിച്ച് ഐഡിയലില്‍ 12 സെന്റ് സ്ഥലത്ത് ഒരുക്കിയ കൃഷിത്തോട്ടം കീഴൂര്‍-ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷജീറ ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. ഇതര യുവജന പ്രസ്ഥാനങ്ങള്‍ക്കുകൂടി ഏറ്റെടുക്കാവുന്നതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണ് സോളിഡാരിറ്റിയുടേതെന്ന് കെ. റഷീദ് പറഞ്ഞു.
പ്രവര്‍ത്തകരുടെ അധ്വാനം കൂട്ടിച്ചേര്‍ത്ത് കുറഞ്ഞ ചെലവില്‍ സോളിഡാരിറ്റി കുടിവെള്ള പദ്ധതി പോലുള്ളവ മാതൃകയാക്കി നാടിന്റെ വികസനത്തിന് യുവാക്കളുടെ കര്‍മശേഷി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് മുഖ്യാതിഥിയായ ഷജീറ ടീച്ചര്‍ പറഞ്ഞു. പി.സി. മുനീര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ഫാത്തിമ എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷത വഹിച്ചു. കൃഷിത്തോട്ടം കണ്‍വീനര്‍ അന്‍സാര്‍ ഉളിയില്‍ സ്വാഗതവും നൌഷാദ് മേത്തര്‍ നന്ദിയും പറഞ്ഞു.
COURTESY: Madhyamam/08-02-2011

JIH_PAYANGADI

ജമാഅത്തെ ഇസ്ലാമി മേഖല സമ്മേളനം പഴയങ്ങാടി ബസ്സ്റ്റാന്‍ഡില്‍ അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.
രാഷ്ട്രീയത്തിലെ മൂല്യവത്കരണവും
ജമാഅത്തിന്റെ ലക്ഷ്യം 
-ശൈഖ് മുഹമ്മദ് കാരകുന്ന്
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയത്തിലെ മൂല്യവത്കരണവും ലക്ഷ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്.
'മതം, രാഷ്ട്രം, രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ മേഖല സമ്മേളനം പഴയങ്ങാടി ബസ്സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളിലും ദൈവികാജ്ഞ നിറവേറ്റപ്പെടണമെന്ന ഇസ്ലാമിന്റെ താല്‍പര്യമാണ് ജമാഅത്തെ ഇസ്ലാമി പ്രബോധനം ചെയ്യുന്നത്. ഇസ്ലാമിന്റെ രാഷ്ട്രസങ്കല്‍പം വിശ്വമാനവികതയാണ്. അത് പരിചയപ്പെടുത്തുന്നത് മതരാഷ്ട്രവാദമോ ഭീകരവാദമോ അല്ല. അഴിമതികളിലൂടെ ഓരോ പൌരനും അവകാശപ്പെട്ട സമ്പത്താണ് ഭരണകര്‍ത്താക്കള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിസമ്പത്തുകളെ കൊള്ളയടിക്കുന്നതിനെതിരെ ഇസ്ലാമിക പ്രസ്ഥാനം ചെറുത്തുനില്‍ക്കും.
കേരളത്തില്‍ അരിക്കുവേണ്ടി ചെലവഴിക്കുന്നതിന്റെ നാലിരട്ടിയാണ് സര്‍ക്കാര്‍ മദ്യത്തിനുവേണ്ടി ചെലവഴിക്കുന്നത് ^അദ്ദേഹം പറഞ്ഞു.ആദിവാസികളും ദലിതുകളും വേട്ടയാടപ്പെടുന്നു. വിദ്യാഭ്യാസരംഗത്ത് മൂല്യം അപ്രത്യക്ഷമാവുന്നു. ടാറ്റയടക്കമുള്ള കുത്തകകള്‍ ഭൂമി കൈയടക്കിവെക്കുകയാണ്. ദലിതരുടെയും ആദിവാസികളുടെയുമടക്കം കൂട്ടായ്മയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി നേടിയ ഒമ്പതു സീറ്റുകള്‍ ഭാവി പരിവര്‍ത്തനത്തിന്റെ അസ്തിവാരമാണെന്നും അദ്ദേഹം പറഞ്ഞു.
കലവറയില്ലാത്ത സമര്‍പ്പണമാണ് ഇസ്ലാമിന്റെ അന്തഃസത്തയെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവനന്തപുരം പാളയം പള്ളി ഇമാം ജമാല്‍ മങ്കട പറഞ്ഞു. അബ്ദുസലാം മൌലവി ഖിറാഅത്ത് നടത്തി. ടി.പി. ശമീം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ബി.പി. അബ്ദുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.
COURTESY: Madhyamam/08-02-2011

MALARVADY_KANNUR

മലര്‍വാടി ബാലസംഘം
ജില്ലാതല വിജ്ഞാനോത്സവം
മലര്‍വാടി ബാലസംഘം ജില്ലാതല വിജ്ഞാനോത്സവം തലശേãരി സര്‍ഗ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വിവിധ സബ്ജില്ലകളിലെ വിജയികളായ 55 കുട്ടികള്‍ പങ്കെടുത്തു.
മത്സരത്തില്‍ യു.പി വിഭാഗത്തില്‍ പുതുശേãരി യു.പി സ്കൂളിലെ മുന്‍ഫിഖ് ഫാസില്‍ ഒന്നാം സ്ഥാനം നേടി. കടവത്തൂര്‍ വെസ്റ്റ് യു.പി സ്കൂളിലെ ഫായിസ് ഇഹ്സാന്‍ രണ്ടാം സ്ഥാനവും ചെങ്ങളായി യു.പി സ്കൂളിലെ അഞ്ജിത രാജീവന്‍ മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ ഉളിയില്‍ സെന്‍ട്രല്‍ യു.പി സ്കൂളിലെ കീര്‍ത്തന ഒന്നാം സ്ഥാനവും പൊന്ന്യം സെന്‍ട്രല്‍ എല്‍.പി സ്കൂളിലെ സ്നിഗ്ധ രണ്ടാം സ്ഥാനവും നെടുങ്ങോം എച്ച്.എസ്.എസിലെ വൈഷണവ് മൂന്നാം സ്ഥാനവും നേടി.
ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡി. അബ്ദുന്നാസര്‍ സ്വാഗതം പറഞ്ഞു. റംഷീദ് വിജയികള്‍ക്ക് സമ്മാനം നല്‍കി. കളത്തില്‍ ബഷീര്‍ സംസാരിച്ചു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, ഹിഷാം മാസ്റ്റര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
COURTESY: Madhyamam/06-02-2011

Sunday, February 6, 2011

Properties of KMJC Kanhirode by MP SHIHAB

SIO_KANNUR

ഈജിപ്തിലെയും ടുണീഷ്യയിലെയും ജനകീയ വിപ്ലവത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ടൌണില്‍  നടത്തിയ പ്രകടനം.
ഐക്യദാര്‍ഢ്യ പ്രകടനം
കണ്ണൂര്‍: ഈജിപ്തിലെയും ടുണീഷ്യയിലെയും ജനകീയ വിപ്ലവത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ടൌണില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് കെ. മഅ്റൂഫ്, റാഷിദ് തലശേãരി, യൂനുസ് സലീം, ഷംസീര്‍ ഇബ്രാഹിം, ആഷിഖ് എന്നിവര്‍ നേതൃത്വം നല്‍കി.
05-02-2011

Saturday, February 5, 2011

QURA'N DISCOURSE


ഖുര്‍ആന്‍ പ്രഭാഷണം നാളെ
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച (06-02-2011) വൈകീട്ട് ഏഴിന് 'ഖുര്‍ആനിന്റെ സൌന്ദര്യശാസ്ത്രം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കൌസര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടിയില്‍ യുവകവി കെ.ടി. സൂപ്പിയാണ് പ്രഭാഷകന്‍.

SOLIDARITY CHAKKARAKAL_EGYPT

സോളിഡാരിറ്റി പ്രകടനം
ഈജിപ്ത്, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളില് ഏകാധിപത്യ പ്രവണതക്കെതിരെ പോരാട്ടം നടത്തുന്ന ജനകീയ പോരാളികള്ക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് കാഞ്ഞിരോട് ഏരിയ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് ചക്കരക്കല്ലില് ഐക്യദാര്ഢ്യ പ്രകടനം നടത്തി.
ഏരിയ പ്രസിഡന്റ് കെ.കെ. ഫൈസല്, സി.ടി. ശഫീഖ്, സി.ടി. അഷ്കര്, കെ.കെ. ഫിറോസ്, മുനീര് അഞ്ചരക്കണ്ടി, ടി.പി. ത്വാഹിര് തുടങ്ങിയവര് നേതൃത്വം നല്കി.

ANTI-LIQUOR_CHAKKARAKAL


മദ്യനിരോധന സമിതി ചക്കരക്കല്ല് യൂനിറ്റിന്റെ  ആഭിമുഖ്യത്തില് ചെമ്പിലോട് ഗ്രാമപഞ്ചായത്തിനു മുമ്പില് നടത്തി ധര്ണയില് ടി.പി.ആര്. നാഥ് സംസാരിക്കുന്നു.

മദ്യനിരോധന സമിതി ധര് നടത്തി
ചക്കരക്കല്ല്: മദ്യനിരോധന ജനാധികാര 232ാം വകുപ്പ് പുനഃസ്ഥാപിക്കുക, മദ്യനിര്മാര്ജനത്തിന്പഞ്ചായത്ത് ഭരണകൂടം മുന്കൈയെടുക്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ച് മദ്യനിരോധന സമിതി ചക്കരക്കല്ല്യൂനിറ്റിന്റെ  ആഭിമുഖ്യത്തില് ചെമ്പിലോട് ഗ്രാമപഞ്ചായത്തിനു മുമ്പില് ധര് നടത്തി. പ്രഫ. . മുഹമ്മദ്ഉദ്ഘാടനം ചെയ്തു. ടി.പി.ആര്. നാഥ്, ജനതാദള് നേതാവ് കെ.വി. കോരന്, കെ. അബ്ദുല്ല (ജമാഅത്തെഇസ്ലാമി), എം.ജി. രാമകൃഷ്ണന്, കാര്ത്യായനി ടീച്ചര്, കെ.പി. മുത്തലിബ്, . രഘു എന്നിവര് സംസാരിച്ചു. ടി. ചന്ദ്രന്, സി.സി. മാമുഹാജി, അബ്ദുല്ഖാദര് ചാല, കെ. അഷ്റഫ്, സഫീര് കലാം, നര്ജിസ് മുഹമ്മദ്എന്നിവര് നേതൃത്വം നല്കി.
03-02-11

Thursday, February 3, 2011

KUNHALIKUTTY

മത സംഘടനകള്‍ നിലപാട് വ്യക്തമാക്കണം
-ജമാഅത്തെ ഇസ്ലാമി
ചേമഞ്ചേരി: കേരളീയ സമൂഹത്തില്‍ മുസ്ലിം ലീഗ് ഇസ്ലാമിനെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്, ലീഗിന്റെ ചിറകിലൊളിച്ച മത സംഘടനകള്‍ വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആവശ്യപ്പെട്ടു. പറമ്പത്ത് ആര്‍.എ.കെ.എം യു.പി സ്കൂളില്‍ ജമാഅത്തെ ഇസ്ലാമി അത്തോളി, കക്കോടി, ചേളന്നൂര്‍ ഏരിയകളുടെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് ഉണ്ടായിരിക്കെ മുസ്ലിംകള്‍ക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടതില്ലെന്നാണ് ലീഗും മത സംഘടനകളും പറഞ്ഞു കൊണ്ടിരുന്നത്.
ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ഇസ്ലാമിക ദര്‍ശനത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകളെ പരാജയപ്പെടുത്താന്‍ ലീഗിനെ അന്ധമായി പിന്തുണച്ച സംഘടനകള്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ നിലപാടുകള്‍ പുനഃപരിശോധിക്കണം. മുസ്ലിം ലീഗ് നടത്തുന്ന ഇത്തരം പ്രതിനിധാനങ്ങള്‍ പൊതു സമൂഹത്തില്‍ മുസ്ലിംകള്‍ അവഹേളിക്കപ്പെടാനേ ഉപകരിക്കൂ എന്നും ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്ന മുസ്ലിം നാടുകളിലെ ഏകാധിപതികള്‍ ശക്തമായ എതിര്‍പ്പ് നേരിട്ടുകൊണ്ടിരിക്കുന്നു. തുനീഷ്യയില്‍ ജനാധിപത്യ സമരം വിജയത്തിലേക്ക് നീങ്ങുന്നു. ഈജിപ്തില്‍ ഹുസ്നി മുബാറക്കിന്റെ കസേരക്ക് ഇളക്കം തട്ടിക്കൊണ്ടിരിക്കുന്നു. യമനിലും സിറിയയിലും ഇതാവര്‍ത്തിക്കുന്നു. മുസ്ലിം ലോകത്തിന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്ലാമി അത്തോളി ഏരിയ ഓര്‍ഗനൈസര്‍ അബ്ദുല്ലക്കോയ കണ്ണങ്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ബഷീര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കെ.എന്‍. സുലൈഖ ടീച്ചര്‍, മേഖലാ പ്രസിഡന്റ് പി.സി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, കെ.എം. അബ്ദുല്ലക്കുട്ടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി, അബ്ബാസ് പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.