Sunday, August 7, 2011
SOLIDARITY TALIPARAMABA AREA
സോളിഡാരിറ്റി ഒപ്പുശേഖരണം നടത്തും
തളിപ്പറമ്പ്: മദ്യഷാപ്പുകള്‍ക്കുമേല്‍ തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പതിന് ക്വിറ്റിന്ത്യാ ദിനത്തില്‍ തളിപ്പറമ്പില്‍ ഒപ്പുശേഖരണം നടത്താന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
മദ്യനിരോധന സമിതി ജില്ലാ ട്രഷറര്‍ ഡോ. ശാന്തി ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. സി.കെ. മുനവിര്‍ മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ്, എം. നാരായണന്‍, ടി.കെ.പി. സത്താര്‍ എന്നിവര്‍ സംസാരിച്ചു.
മദ്യനിരോധന സമിതി ജില്ലാ ട്രഷറര്‍ ഡോ. ശാന്തി ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. സി.കെ. മുനവിര്‍ മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ്, എം. നാരായണന്‍, ടി.കെ.പി. സത്താര്‍ എന്നിവര്‍ സംസാരിച്ചു.
Saturday, August 6, 2011
UAE KANNUR DIST ISLAMIC ASSOCIATION
കണ്ണൂര്‍ യു.എ.ഇ, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാരം യു.പി സ്കൂളില്‍ നടന്ന റിലീഫ് വിതരണോദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിക്കുന്നു
സംഘടിത സകാത്ത് സംരംഭങ്ങള്‍ ശക്തിപ്പെടണം
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
വാരം: ഇസ്ലാമിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കേവലം ഭക്ഷണക്കിറ്റ് വിതരണത്തിലുപരി, സംഘടിതവും ശാസ്ത്രീയവുമായ രൂപത്തില്‍ ശക്തിപ്പെടുത്തി പുനഃസംവിധാനിക്കണമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. കണ്ണൂര്‍^യു.എ.ഇ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാരം യു.പി സ്കൂളില്‍ നടന്ന റിലീഫ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാരം ബൈത്തുസ്സകാത്ത് ചെയര്‍മാന്‍ ഡോ. അന്‍വര്‍, എളയാവൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ ഷാഹിന മൊയ്തു, ചേലോറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഫൈസല്‍, യു.എ.ഇ. ഇസ്ലാമിക് അസോസിയേഷന്‍ പ്രതിനിധി അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതവും എന്‍.കെ. ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാരം ബൈത്തുസ്സകാത്ത് ചെയര്‍മാന്‍ ഡോ. അന്‍വര്‍, എളയാവൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ ഷാഹിന മൊയ്തു, ചേലോറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഫൈസല്‍, യു.എ.ഇ. ഇസ്ലാമിക് അസോസിയേഷന്‍ പ്രതിനിധി അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതവും എന്‍.കെ. ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു.
AL FALAH, MAHE
ജില്ലാ തൈക്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച അല്‍ഫലാഹിലെ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം
തൈക്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്:
അല്‍ഫലാഹിന് നേട്ടം
അല്‍ഫലാഹിന് നേട്ടം
മാഹി: ജില്ലാ തൈക്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂളിന് ആറ് സ്വര്‍ണമെഡലുകളോടെ മികച്ച നേട്ടം. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അണ്ടര്‍ 34 കിലോഗ്രാമില്‍ സ്വലാഹുദ്ദീന്‍ അമീര്‍ സ്വര്‍ണമെഡലും മുഹമ്മദ് ഫാദില്‍ വെള്ളിമെഡലും അണ്ടര്‍ 28 കിലോ വിഭാഗത്തില്‍ ആതിഖ് ഹനീഫ് വെങ്കലവും നേടി. സബ് ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 18 കിലോ ഗ്രാമില്‍ സന, സദ മര്‍ജാന, ഫാത്തിമത്തുല്‍ നൂറ എന്നിവര്‍ സ്വര്‍ണമെഡലും അണ്ടര്‍ 21 കിലോ വിഭാഗത്തില്‍ ഹൈഫ ജാഫര്‍ വെള്ളിമെഡലും സിബ്ന, റഹല സുല്‍ത്താന എന്നിവര്‍ സ്വര്‍ണമെഡലും കരസ്ഥമാക്കി.ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ ഷഹാം സിദ്ദീഖ്, നസല്‍ എന്നീ വിദ്യാര്‍ഥികള്‍ വെള്ളിമെഡലും കരസ്ഥമാക്കി.
VILAYANKODE KARUNYA NIKETHAN
വിളയാങ്കോട് കാരുണ്യനികേതന്‍ ബധിരവിദ്യാലയം പി.ടി.എ കമ്മിറ്റി സംഘടിപ്പിച്ച മാതൃസംഗമത്തില്‍ ഡോ. രജനി ക്ലാസെടുക്കുന്നു.
ലൈബ്രറി ഉദ്ഘാടനവും മാതൃസംഗമവും
വിളയാങ്കോട്: കാരുണ്യനികേതന്‍ ബധിര വിദ്യാലയം പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്ക് ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. മാതൃസംഗമത്തില്‍ 'കേള്‍വിക്കുറവുള്ള കുട്ടികളുടെ പരിചരണം' എന്ന വിഷയത്തില്‍ ഡോ. രജനി ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് സൌദ പടന്ന അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ് ഓമന സ്വാഗതവും ലൈബ്രറി കണ്‍വീനര്‍ സി.കെ. മുനവിര്‍ നന്ദിയും പറഞ്ഞു.
SAFA CENTRE EDAKKAD
ഇഫ്താര്‍ സംഗമം
എടക്കാട്: സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യുന്ന സര്‍വകാലികമായ ആരാധനയാണ് വ്രതവും തപമനസ്സുമെന്ന് ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്. എടക്കാട് സഫാ സെന്ററില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി സംഗമം ഉദ്ഘാടനം ചെയ്തു.
സഫാ സെന്റര്‍ ചെയര്‍മാന്‍ കണ്ടത്തില്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുന്നാസിര്‍ പരിപാടിയില്‍ പങ്കെടുത്തു.
സഫാ സെന്റര്‍ ചെയര്‍മാന്‍ കണ്ടത്തില്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുന്നാസിര്‍ പരിപാടിയില്‍ പങ്കെടുത്തു.
JIH IRIKKUR
റമദാന്‍ പ്രഭാഷണ പരമ്പര
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി ഇരിക്കൂര്‍ കാര്‍കൂന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ എ.എം.ഐ ഓഡിറ്റോറിയത്തില്‍ റമദാന്‍ പ്രഭാഷണം തുടങ്ങി. എല്ലാ വ്യാഴാഴ്ചകളിലും നടക്കുന്ന പ്രഭാഷണ പരമ്പരക്ക് തുടക്കംകുറിച്ച് നോമ്പിന്റെ പൊരുള്‍ എന്ന വിഷയം സുഹൈര്‍ ചാലാട് അവതരിപ്പിച്ചു.
11ന് ഖുര്‍ആനും ജീവിതവും എന്ന വിഷയത്തില്‍ മുനവ്വിര്‍ മാസ്റ്റര്‍ സംസാരിക്കും.
11ന് ഖുര്‍ആനും ജീവിതവും എന്ന വിഷയത്തില്‍ മുനവ്വിര്‍ മാസ്റ്റര്‍ സംസാരിക്കും.
Friday, August 5, 2011
SOLIDARITY PAYYANNUR AREA
ചൂരപ്പടവ് സജിത്ത് കൊലക്കേസ്: മുഖ്യപ്രതി
സര്‍ക്കാറിന്റെ മദ്യനയം -സോളിഡാരിറ്റി
സര്‍ക്കാറിന്റെ മദ്യനയം -സോളിഡാരിറ്റി
പാടിയോട്ടുചാല്‍: ചൂരപ്പടവിലെ ഒമ്പതാംതരം വിദ്യാര്‍ഥി സജിത്ത് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി മാറിമാറിവന്ന സര്‍ക്കാരും മദ്യനയം നടപ്പാക്കുന്നതിലെ പിടിപ്പുകേടുമാണെന്ന് സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയാ പ്രസിഡന്റ് ശിഹാബ് അരവഞ്ചാലും ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂരും അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട സജിത്തിന്റെ ചൂരപ്പടവിലെ ഉദയ കാണക്കുണ്ടിലെ വീട്ടില്‍ വ്യാഴാഴ്ച സന്ദര്‍ശനം നടത്തിയപ്പോള്‍ നാട്ടുകാരായ സ്ത്രീകള്‍ പറഞ്ഞ പരാതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ഇരുവരും.
സജിത്തിന്റെ വീടിന്റെ തൊട്ടുതാഴെയുള്ള പലചരക്കുകടയില്‍ വിലകുറഞ്ഞ വ്യാജവിദേശമദ്യം ഏതുനേരവും വില്‍പന നടത്തിയിരുന്നുവത്രെ. പ്രദേശത്തെ സ്ത്രീകള്‍ ഈ കടയില്‍ മുമ്പ് ഉപരോധം നടത്തി താക്കീതു നല്‍കിയിട്ടും വില്‍പനക്ക് മുടക്കംവന്നില്ല. അതിര്‍ത്തിപ്രദേശമായതിനാല്‍ കര്‍ണാടകയില്‍നിന്നുള്ള പാക്കറ്റ് ചാരായവും സുലഭമായി ലഭിക്കുന്നു.എക്സൈസുകാര്‍ക്ക് എളുപ്പം എത്തിപ്പെടാന്‍ പറ്റാത്ത പ്രദേശമാണിവിടം. കേസെടുപ്പിക്കുന്നതിലും ആരും താല്‍പര്യം കാട്ടാറില്ലത്രെ. സന്ദര്‍ശനത്തില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുഹമ്മദ് റിയാസ് കലക്ടര്‍, എസ്.പി, എക്സൈസ് വകുപ്പ് മേധാവി എന്നിവര്‍ക്ക് ഇന്നുതന്നെ നിവേദനം നല്‍കും.
ചെറുപുഴ പഞ്ചായത്ത് ഓഫിസിനു തൊട്ടടുത്ത് കാര്യങ്കോട് പുഴയോരത്തെ മാലിന്യം വേനല്‍ക്കാലത്ത് ശുചീകരണം നടത്തിയപ്പോള്‍ നിരവധി ഒഴിഞ്ഞ മദ്യകുപ്പികളും വാട്ടര്‍ ബോട്ടിലുകളും കണ്ടെത്തിയിരുന്നു.
ചെറുപുഴയില്‍ മുമ്പ് നടന്ന നാടോടി കുട്ടിയുടെ കൊലക്കു പിന്നിലും മദ്യപാനത്തെ തുടര്‍ന്നുണ്ടായ സാഹചര്യം ഒരു കാരണമായിരുന്നു. സന്ദര്‍ശനസംഘത്തില്‍ പാടിയോട്ടുചാല്‍ യൂനിറ്റ് പ്രസിഡന്റ് ശംസീര്‍ നീലിരിങ്ങ, പി. മുഹമ്മദലി എന്നിവരുമുണ്ടായിരുന്നു.
Thursday, August 4, 2011
UAE KANNUR DIST ISLAMIC ASSOCIATION
റമദാന്‍ കിറ്റ് വിതരണം
ചക്കരക്കല്ല്: കണ്ണൂര്‍ ജില്ലാ യു.എ.ഇ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ കിറ്റ് വിതരണം നടത്തി. ചക്കരക്കല്‍ സഫ സെന്ററില്‍ നടന്ന പരിപാടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ചെയര്‍മാന്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് മൌലവി മുഖ്യപ്രഭാഷണം നടത്തി.
Wednesday, August 3, 2011
VISION 2016
J.I.H Asst. Ameer Prof: K.A. Siddique Hassan at a Meeting of Vision-2016_Rehabilitation Project_ in Hotel Malabar Residency, Kannur on 28-07-2011
BAITHUZAKATH KARIYAD
ബൈത്തുസ്സകാത്ത് കരിയാട് ബഹുജന സംഗമത്തില്‍ പി.പി. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
ബൈത്തുസ്സകാത്ത് കരിയാട്
ബഹുജനസംഗമം നടത്തി
ബഹുജനസംഗമം നടത്തി
പെരിങ്ങത്തൂര്‍: പുതുശേãരി ഗവ. യു.പി സ്കൂളില്‍ ബൈത്തുസ്സകാത്ത് കരിയാട് ബഹുജനസംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ശൂറ അംഗവും വഖഫ് ബോര്‍ഡ് അംഗവുമായ പി.പി. അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി.
പുതുശേãരിപ്പള്ളി മഹല്ല് പ്രസിഡന്റ് കെ. അബൂബക്കര്‍ മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കരിയാട് ബൈത്തുസ്സകാത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല അധ്യക്ഷതവഹിച്ചു. ടി.കെ. ബഷീര്‍ മാസ്റ്റര്‍, ഹമീദ് കരിയാട്, ടി.കെ. ഹമീദ് മാസ്റ്റര്‍, എ.കെ. മമ്മുമാസ്റ്റര്‍, വി. നാസര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പുതുശേãരിപ്പള്ളി മഹല്ല് പ്രസിഡന്റ് കെ. അബൂബക്കര്‍ മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കരിയാട് ബൈത്തുസ്സകാത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല അധ്യക്ഷതവഹിച്ചു. ടി.കെ. ബഷീര്‍ മാസ്റ്റര്‍, ഹമീദ് കരിയാട്, ടി.കെ. ഹമീദ് മാസ്റ്റര്‍, എ.കെ. മമ്മുമാസ്റ്റര്‍, വി. നാസര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
JIH KANNUR
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഘടകം കൌസര്‍ കോംപ്ലക്സില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി നിര്‍വഹിക്കുന്നു
വിജ്ഞാനം വിതറി
റമദാന്‍ സദസ്സുകള്‍
റമദാന്‍ സദസ്സുകള്‍
കണ്ണൂര്‍: വിവിധ സംഘടനകള്‍ ഒരുക്കുന്ന പ്രഭാഷണ പരിപാടികള്‍ റമദാന്‍ പകലുകളില്‍ വിജ്ഞാനം വിതറുന്നു. മാസം നീളുന്ന പരിപാടികളാണ് ആവിഷ്കരിച്ചത്. ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകം കൌസര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരിപാടി വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 28വരെ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. ഉച്ച 1.15നാണ് പ്രഭാഷണം.
QSC KANNUR
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു.
ഖുര്‍ആന്‍ പഠിതാക്കള്‍ക്ക്
അവാര്‍ഡ്വിതരണം ചെയ്തു
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള പൊതുജനങ്ങള്‍ക്കായി നടത്തിയ പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്ക് സെന്റര്‍ ജില്ലാ കമ്മിറ്റി അവാര്‍ഡ് നല്‍കി. ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. യു.പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സി.പി. സൈനബ (വളപട്ടണം), ഖദീജബി (ചൊക്ലി), ടി.കെ. ഫാത്തിമ, ഡോ. ജസ്ന ഷാഫി (പയ്യന്നൂര്‍), എം.വി. അബ്ദുല്ല (വളപട്ടണം), ടി. അബ്ദുല്‍ സത്താര്‍, വി.എ. സാദിഖ് (കണ്ണൂര്‍), പി.പി. ബിസ്മിന , ഷബാനി റഫീഖ് (ന്യൂമാഹി), പി.കെ. ഷാഹിന, ഫാത്തിമത്തുഷാഹിന (കണ്ണൂര്‍) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കളത്തില്‍ ബഷീര്‍, ഡോ. പി. സലീം, കെ.പി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. എന്‍.എം. മൂസ സ്വാഗതവും എന്‍.എം. ബഷീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ZAKATH CELL
JAMA’AT-E-ISLAMI HIND
KARKUN HALQAH
P.O. KANHIRODE, KANNUR-670592
മാന്യ സഹോദരങ്ങളെ അസ്സലാമുഅലൈക്കുംKARKUN HALQAH
P.O. KANHIRODE, KANNUR-670592
സര്വശക്തനായ അല്ലാഹു നമുക്ക് ക്ഷേമം നല്കുമാറാകട്ടെ
വര്ഷങ്ങളായി ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്ഖയുടെ കീഴില്‍ നടത്തിവരുന്ന റിലീഫ് ^ സകാത്ത് സംഭരണവും വിതരണവും ഈ വര്ഷവും നടത്തുവാന്‍ ഉദ്ദേശിക്കുന്നു. അതിന് സര്വശക്തന് അനുഗ്രഹിക്കുമാറാകട്ടെ.
നമ്മുടെ സമൂഹത്തിന്റെ സാമ്പത്തികാവസ്ഥ താരതമ്യേനമെച്ചപ്പെട്ട ഈ കാലത്തും അവശതയനുഭവിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. പുറത്ത് പറയാന്‍ മടിക്കുന്നവരും നിര്‍ബന്ധിതാവസ്ഥയില്‍ പ്രശ്നങ്ങള്‍ നിരത്തിവെച്ച് സഹായം ആവശ്യപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്. അവരുടെ കഷ്ടപ്പാടുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് കഴിയാവുന്ന റിലീഫ്പ്രവര്ത്തനം വര്ഷം മുഴുവന്‍ നടത്തുന്നതിന് പുറമെ റമദാന്‍ മാസം പാവപ്പെട്ടവരെ കണ്ടെത്തി ഭഷണക്കിറ്റ് അവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. 'ജനസേവനം ഏറ്റവും മികച്ച ദൈവാരാധന' എന്ന വിശ്വാസത്താല്‍ ആവേശം കൊണ്ട് പരിശുദ്ധ റമദാനില്‍ താങ്കളെപോലുള്ളവര്‍ ഞങ്ങളെ ഏല്പിക്കുന്ന സകാത്ത് വിഹിതവും റിലീഫ് സംഭാവനകളുമാണ് ഞങ്ങളുടെ ഈപ്രവര്ത്തനങ്ങള്ക്കുള്ള ഏക ആശ്രയം.പട്ടിണിയകറ്റാനും ചികിത്സാവശ്യങ്ങള്ക്കും കുട്ടികളുടെ വിദ്യഭ്യാസത്തിനും ഭവന നിര്മാണത്തിനും സ്വയം തൊഴില്‍ കണ്ടെത്തല്‍ തുടങ്ങിയ പല മേഖലകളിലും പാവപ്പെട്ടവര്ക്ക് ഒരു കൈത്താങ്ങ് ആകുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നടപ്പ് വര്ഷം 69,000 രൂപ പലിശ രഹിത വായ്പ നല്കുവാനും കഴിഞ്ഞിട്ടുണ്ട്.
ഈ സംരംഭം വിജയിപ്പിക്കാന്‍ താങ്കളുടെ സകാത്ത് വിഹിതവും റിലീഫ് ഫണ്ടിലേക്ക് വിലയേറിയ സംഭാവനയും അയച്ചുതന്ന് സഹകരിക്കണമെന്ന് ദീനിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു നമ്മുടെ എല്ലാസദുദ്ദേശങ്ങളും അര്ഹമായ പ്രതിഫലം നല്കി അനുഹ്രിക്കുമാറാകട്ടെ .
കഴിഞ്ഞ വര്ഷത്തെ കണക്കുകള്‍ താഴെ കൊടുക്കുന്നു.
റിലീഫ് ചെലവ്
1. റമദാനില്‍ 90 പേര്ക്ക് ഭക്ഷണക്കിറ്റ് 36,470
2. എട്ട് പേര്ക്ക് മാസാന്ത റേഷന്‍ 1,10,000
3. പലിശ രഹിത നിധിയിലേക്ക് 15,000
4. വിദ്യാഭ്യാസ സഹായം 3,000
ആകെ 1,64,470
2010 ലെ വരവ് 1,43,798
കമ്മി 20,672
ആകെ 1,64,470
സകാത്ത് ചെലവ്
1. ഏഴ് പേര്ക്ക് വീട് നിര്മാണത്തിന് 56,500
2. മൂന്ന് പേര്ക്ക് കടം നിവാരണത്തിന് 22,000
3. മൂന്ന് പേര്ക്ക് മാസാന്ത റേഷന്‍ 13,000
4. മൂന്ന് പേര്ക്ക് ചികിത്സ 9,000
5. ഒരാള്ക്ക് ജോലിയാവശ്യത്തിന് 5,000
6. റമദാനില്‍ 5 ജീവനക്കാര്ക്ക് പുതുവസ്ത്രം 3,750
7. സ്ഥിരം ഫണ്ടിലേക്ക് കൊടുത്തത് 44,250
ആകെ 1,53,500
2010 ലെ വരവ് 1,53,500
P.S:മേല്‍ കൊടുത്ത കണക്കുകളില്‍ ഉള്‍പ്പെടുത്താത്ത ഒരു വീട്ടിന്റെ നിര്മാണം കഴിഞ്ഞ രണ്ടു വര്ഷമായി നടന്നു വരുന്നു. വെള്ളപ്പൊക്കത്തില്‍ വീട് തകര്ന്ന ഒരു പാവപ്പെട്ട കുടുംബത്തിന് വേണ്ടിയുള്ള ഈ വീടിന്റെ പണി 75% പൂര്ത്തിയായി. റമദാന്‍ കഴിഞ്ഞ ഉടനെ താക്കോല്‍ ദാന കര്മ്മം നടക്കുന്നതാണ്. (ഇന്ശാ അല്ലാഹ്)
പ്രാര്ഥനയേടെ,
അഹ്മദ് പാറക്കല്
നാസിം, ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട്
Contact NOs:
Kerala: C. Ahmed Master, 9497 146 130,
T. Ahmed Master, 9447 690 530
CHENNAI: P.P Ashraf, 9444 224 580
QATAR: Thasneem, 97455535664
U.A.E: Shaheen P.P, 971551058965
K.S.A: Abulla Mukkanni: 966502931152
KUWAIT: Shajir P.C, 00965 55298031
OMAN: Mushtaq, 96899593930
Tuesday, August 2, 2011
KANHIRODE NEWS
ചരക്കുലോറി കീഴ്മേല്‍ മറിഞ്ഞു
കാഞ്ഞിരോട്: കുടുക്കിമൊട്ടയില്‍ ചരക്കുലോറി കീഴ്മേല്‍ മറിഞ്ഞു. വാഹനത്തിലുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. മൈസൂരില്‍നിന്ന് കണ്ണൂരിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ഐഷര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
KAOSER KANNUR
റമദാന്‍ പ്രഭാഷണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കൌസര്‍ പ്രാദേശിക ഘടകത്തിന്റെ റമദാന്‍ പ്രഭാഷണങ്ങള്‍ കാല്‍ടെക്സ് ജങ്ഷനിലെ കൌസര്‍ ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് രണ്ടിന് ആരംഭിക്കും. മാസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പര വഖഫ് ബോര്‍ഡ് മെംബര്‍ പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. പ്രഭാഷണം ഉച്ചക്ക് 1.15ന് തുടങ്ങും.
BAITHUZAKATH EDAKKAD
എടക്കാട് ബൈത്തുസ്സകാത്ത്
3,80,000 രൂപ ചെലവഴിച്ചു
എടക്കാട്: എടക്കാട് മുഴപ്പിലങ്ങാട് കൂടക്കടവ് ബൈത്തുസ്സകാത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡിയോഗം എടക്കാട് സഫാ സെന്ററില്‍ നടന്നു. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം.കെ. അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എം.കെ. അബൂബക്കര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഗതികള്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍, വീടുനിര്‍മാണം, ചികിത്സാ സഹായം, വിദ്യാഭ്യാസം, ചെറുകിട തൊഴില്‍, കടാശ്വാസം എന്നീ ഇനത്തില്‍ ബൈത്തുസ്സകാത്തില്‍ ശേഖരിച്ച 3,80,000 രൂപ ചെലവഴിച്ചു. ഭാരവാഹികള്‍: കെ. അബ്ദുല്ലഹാജി (പ്രസി.), ടി.സി. ആസിഫ് കണ്ടത്തില്‍, അബ്ദുല്‍ അസീസ് (വൈ. പ്രസി.), യു.കെ. സയിദ് (ജന.സെക്ര.), സി.ടി. ഫൈസല്‍, കെ.എം. അബ്ദുറഹീം, എ.പി. ഹാഷിം, (ജോ.സെക്ര.), കൂടക്കടവ് മേഖലാ കമ്മിറ്റികളിലേക്ക് എം.കെ. അബ്ദുറഹ്മാന്‍ (പ്രസി.), ടി.വി. റഷീദ് (സെക്ര.), സി.പി. ബഷീര്‍ (ട്രഷ.) എന്നിവരെയും എടക്കാട് മേഖലയില്‍ പി.കെ. ഇഖ്ബാല്‍ (പ്രസി.), പി.കെ. അബ്ദുറഹീം (സെക്ര.), എം.കെ. അബൂബക്കര്‍ (ട്രഷ.) എന്നിവരെയും മുഴപ്പിലങ്ങാട് മേഖലയിലേക്ക് എം.കെ. അബ്ദുസ്സമദ് (പ്രസി.), കെ.ടി. റസാക്ക് (സെക്ര.), പി.കെ. അബ്ദുറബ്ബ് (ട്രഷ) എന്നിവരെയും തെരഞ്ഞെടുത്തു.
JIH MADAYI
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാതല പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ഉപഹാരം നല്‍കുന്നു.
ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തക സംഗമം
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ പ്രവര്‍ത്തകസംഗമം വാദിഹുദയില്‍ അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള ജില്ലാതല പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് ജേതാക്കളായ ടി.കെ.ഫാത്തിമ, ഡോ. ജസന ഷാഫി എന്നിവര്‍ക്ക് അസിസ്റ്റന്റ് അമീര്‍ ഉപഹാരം നല്‍കി.
Subscribe to:
Posts (Atom)