ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 19, 2011

JIH

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രഖ്യാപനം ഇന്ന് (19-10-2011)

 വെല്‍ഫെയര്‍ പാര്‍ട്ടി
സംസ്ഥാന പ്രഖ്യാപനം ഇന്ന് (19-10-2011)
കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇന്ന് മൂന്നുമണിക്ക് ടാഗോര്‍ ഹാളില്‍ നടക്കും. മൂല്യാധിഷ്ഠിത രാഷ്ട്രീയം, സാമൂഹിക നീതി, ജനപക്ഷ വികസനം, ക്ഷേമ രാഷ്ട്രം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കഴിഞ്ഞ ഏപ്രില്‍ 18ന് ദല്‍ഹിയിലാണ് പാര്‍ട്ടി രൂപംകൊണ്ടത്. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച നടക്കുന്ന സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എസ്.ക്യു.ആര്‍. ഇല്യാസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, ദേശീയ വൈസ് പ്രസിഡന്റും കര്‍ണാടക മുന്‍ സാമൂഹികക്ഷേമ മന്ത്രിയുമായ ലളിതാ നായിക്, മുസ്ലിം മജ്ലിസെ മുശാവറ അഖിലേന്ത്യാ പ്രസിഡന്റ് സഫറുല്‍ ഇസ്ലാം ഖാന്‍, ഫാദര്‍ അബ്രഹാം ജോസഫ്, വനിതാ വിഭാഗം കണ്‍വീനര്‍ സീമാ മുഹ്സിന്‍, ദേശീയ സെക്രട്ടറി സുബ്രഹ്മണി, ദേശീയ ട്രഷറര്‍ ഡോ. അബ്ദുസ്സലാം തുടങ്ങിയവര്‍  പങ്കെടുക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും. സമ്മേളനത്തിന്റെ തത്സമയ വെബ് സംപ്രേഷണം www.welfareparty.org, www.sarany.com എന്നീ സൈറ്റുകളില്‍ ലഭിക്കും.

മലബാര്‍ അവഗണന; സോളിഡാരിറ്റി ചര്‍ച്ച നടത്തി

 
 
 
 
 
 
 
 
മലബാര്‍ അവഗണന;
സോളിഡാരിറ്റി ചര്‍ച്ച നടത്തി
കണ്ണൂര്‍: മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ 'മലബാര്‍ വിവേചനം; പ്രതികള്‍ ആര്?' എന്ന വിഷയത്തില്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ തുറന്ന ചര്‍ച്ച നടത്തി.  സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ വിഷയമവതരിപ്പിച്ചു.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് മോഡറേറ്ററായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം പി. മാധവന്‍ മാസ്റ്റര്‍, എന്‍. സുബ്രഹ്മണ്യന്‍ (പബ്ലിക് ഹെല്‍ത്ത് ഫോറം) എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ടി. അസീര്‍ സ്വാഗതം പറഞ്ഞു.

ഹജ്ജ്: സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം- ജമാഅത്തെ ഇസ്ലാമി

 ഹജ്ജ്: സുപ്രീംകോടതി വിധി
സ്വാഗതാര്‍ഹം- ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: അടുത്തവര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.  വിശ്വാസികള്‍ ഏറ്റവും പരിശുദ്ധമായി കരുതുന്ന ഒരു ആരാധനാ കര്‍മത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പല നയങ്ങളും. ഇത് തിരുത്താന്‍ സുപ്രീംകോടതി നിര്‍ദേശം പ്രചോദനമാകുമെന്ന് യോഗം വിലയിരുത്തി. കഴിയാവുന്നത്രയും ആളുകളെ സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിന് കൊണ്ടുപോവുകയാണ് വേണ്ടത്. ഇതിന് പ്രയാസമുണ്ടെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗ്രൂപ്പുകളെ ഏല്‍പിക്കണം. എന്നാല്‍, കൊള്ള ലാഭമെടുക്കുന്ന ഗ്രൂപ്പുകളെ തീറ്റിപ്പോറ്റുന്ന സമീപനമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രം സ്വീകരിച്ചത്. സുപ്രീംകോടതിയുടെ ഇടപെടല്‍ അതിനാല്‍ വിശ്വാസി സമൂഹം ആഹ്ലാദത്തോടെ സ്വീകരിക്കും -സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. സംസ്ഥാന അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

വാദിഹുദ ഐ.ടി.സിക്ക് നൂറ് ശതമാനം വിജയം

വാദിഹുദ ഐ.ടി.സിക്ക്
നൂറ് ശതമാനം വിജയം
പഴയങ്ങാടി: തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വാദിഹുദ ഐ.ടി.സിയില്‍നിന്ന് ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക്കല്‍, മോട്ടോര്‍ വെഹിക്കിള്‍  ട്രേഡുകളില്‍  അഖിലേന്ത്യ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. വിജയികളെ തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ്, പ്രിന്‍സിപ്പല്‍ ടി.പി.ഷാഹുല്‍ ഹമീദ് എന്നിവര്‍ അനുമോദിച്ചു.

എം.ഇ.എസ് സ്കോളര്‍ഷിപ്

 എം.ഇ.എസ്
സ്കോളര്‍ഷിപ്
കണ്ണൂര്‍: അര്‍ഹരായ മുസ്ലിം, മറ്റു പിന്നാക്ക വിഭാഗത്തിന്റെ ഉപരിപഠനത്തിന് എം.ഇ.എസ് നല്‍കുന്ന സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ നവംബര്‍ 15നുമുമ്പ് എം.എ. ബെക്കര്‍, സെക്രട്ടറി, എം.ഇ.എസ്, സഫ്നാസ്, ജെ.ടി റോഡ് തലശേãരി -2 (ഫോണ്‍: 9895280658) എന്ന വിലാസത്തില്‍ ലഭിക്കണം.
അപേക്ഷാഫോറം കൂത്തുപറമ്പ് എം.ഇ.എസ് കോളജ്, തലശേãരി, കതിരൂര്‍, കരിയാട്, പാനൂര്‍ എം.ഇ.എസ് സ്കൂളുകളില്‍നിന്ന് ലഭിക്കും.

Tuesday, October 18, 2011

ബൈക്കില്‍ കാറിടിച്ച് തെറിച്ചുവീണ യുവാവ് ടിപ്പര്‍ ലോറി കയറി മരിച്ചു

 ബൈക്കില്‍ കാറിടിച്ച്
തെറിച്ചുവീണ യുവാവ്
ടിപ്പര്‍ ലോറി കയറി മരിച്ചു
 കണ്ണൂര്‍: ബൈക്കില്‍ കാറിടിച്ച് തെറിച്ചുവീണ യുവാവ് ടിപ്പര്‍ ലോറി കയറി മരിച്ചു. ഏച്ചൂര്‍ 'ഫാത്തിമാസി'ല്‍ ശബീര്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടു മണിക്ക് താണ ടി.കെ സ്റ്റോപ്പിനടുത്താണ് അപകടം. കണ്ണൂര്‍ വെയര്‍ ഹൌസിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ശബീര്‍. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് എതിര്‍ദിശയില്‍നിന്ന് വന്ന ടിപ്പര്‍ലോറി കയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതാവ്: പരേതനായ മുസ്തഫ. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: സഫ്റാജ്, സിറാജ് (ഇരുവരും യു.എ.ഇ), യാസര്‍ (വിദ്യാര്‍ഥി).

REQUIRED

പ്രകടനം നടത്തി

പ്രകടനം  നടത്തി
ചേലേരി മുക്ക്: കുത്തകവിരുദ്ധ കമ്പനികള്‍ക്കെതിരെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നടക്കുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോളിഡാരിറ്റി ചേലേരി മുക്കില്‍ പ്രകടനവും പൊതുയോഗവും നടത്തി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. വളപട്ടണം ഏരിയാ വൈസ് പ്രസിഡന്റ് നൂറുദ്ദീന്‍ ചേലേരി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് നിസ്താര്‍, ഖാദര്‍ മുണ്ടേരിക്കടവ്, മുഹമ്മദ്, നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നേതൃ പരിശീലന ക്യാമ്പ്

 
 
 
 
 
 
 
 നേതൃ പരിശീലന ക്യാമ്പ്
തലശേãരി: ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് മേഖലാ നാസിം അബ്ദുറഹ്മാന്‍ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ്, നാസര്‍ ചെറുകര, എ.ടി. സമീറ, പി.എം. ജബീന, വി.എന്‍. ഹാരിസ്, സി.കെ. അബ്ദുല്‍ ജബ്ബാര്‍, കളത്തില്‍ ബഷീര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ മൂന്നിന്

കലക്ടറേറ്റില്‍ കൌണ്ടര്‍ ആരംഭിച്ചു
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക
പരിപാടി ഡിസംബര്‍ മൂന്നിന്
കണ്ണൂര്‍: പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ മൂന്നിന് കണ്ണൂരില്‍ നടക്കും. പരിപാടിയില്‍ പരാതികള്‍ കേട്ട് നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കും. പൊതുജനങ്ങളുടെ പരാതികള്‍ കലക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കണ്ടറില്‍ നവംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം.
ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും കൌണ്ടറില്‍ സ്വീകരിക്കും.
പരാതികളുടെ രണ്ട് പകര്‍പ്പ് നല്‍കണം.  പരാതിക്കാരന്റെ വിലാസം, വില്ലേജ്, പഞ്ചായത്ത്, മൊബൈല്‍^ ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ എന്നിവയും പരാതിക്കൊപ്പം നല്‍കണം. വിവിധ വിഷയങ്ങളില്‍ പരാതിയുള്ളവര്‍ പ്രത്യേക പരാതി നല്‍കണം.  അപേക്ഷ സമര്‍പ്പിക്കുന്ന മുറക്കുതന്നെ ഇവ പരിഹരിക്കാനുള്ള നടപടികള്‍ വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടാകും. പരാതി രസീത് അപേക്ഷകര്‍ക്ക് നല്‍കി അവ രജിസ്റ്റര്‍ ചെയ്ത ശേഷം വിവിധ വകുപ്പുകള്‍ക്ക് കൈമാറും. വകുപ്പുകള്‍ ഇവയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടും ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിക്കാരനു നല്‍കാനുള്ള മറുപടിയും സഹിതം കൌണ്ടറില്‍ ഒരാഴ്ചക്കുള്ളില്‍ ഏല്‍പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

Monday, October 17, 2011

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രഖ്യാപനം19ന് കോഴിക്കോട്ട്

ലബാര്‍ വിവേചനം അവസാനിപ്പിക്കുക:സോളിഡാരിറ്റി

 സോളിഡാരിറ്റി പൊതുയോഗം
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് വിഭജിച്ച് ഇരിട്ടി, പയ്യന്നൂര്‍ താലൂക്ക് രൂപവത്കരിക്കണമെന്ന് സോളിഡാരിറ്റി മുന്‍ സംസ്ഥാന സമിതി അംഗം സലീം മമ്പാട് അഭിപ്രായപ്പെട്ടു. മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, മക്തബ് പത്രാധിപര്‍ കെ. സുനില്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. ടി.പി. ഷാജഹാന്‍ സ്വാഗതവും കെ.കെ. ഖാലിദ് നന്ദിയും പറഞ്ഞു.

Sunday, October 16, 2011

PLOT SALE

PRABODHANAM WEEKLY

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രഖ്യാപനം19ന് കോഴിക്കോട്ട്

 വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന
പ്രഖ്യാപനം19ന് കോഴിക്കോട്ട്
കോഴിക്കോട്: മൂല്യാധിഷ്ഠിത രാഷ്ട്രീയം, ക്ഷേമരാഷ്ട്ര സങ്കല്‍പം, പങ്കാളിത്ത ജനാധിപത്യം, സാംസ്കാരിക ഫെഡറലിസം, സന്തുലിത വികസനം തുടങ്ങിയ ആശയങ്ങളുയര്‍ത്തി 2011 ഏപ്രില്‍ 18ന് ദല്‍ഹിയില്‍ രൂപവത്കൃതമായ വെല്‍വെഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം പ്രഖ്യാപനം ഒക്ടോബര്‍ 19ന് മൂന്നുമണിക്ക് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് മുജ്തബാ ഫാറൂഖ്, വൈസ് പ്രസിഡന്റുമാരായ ലളിതാ നായക്, ഫാ. എബ്രഹാം ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ഡോ. എസ്.ക്യൂ.ആര്‍. ഇല്‍യാസ്, പി.സി. ഹംസ, സെക്രട്ടറി സുബ്രഹ്മണി, ഡോ. സഫറുല്‍ ഇസ്ലാംഖാന്‍, സീമ മൊഹ്സിന്‍ എന്നിവര്‍ സംബന്ധിക്കും. പാര്‍ട്ടിയുടെ കേരള ഘടകം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പ്രഖ്യാപനവും അന്ന് നടക്കുമെന്ന് സംസ്ഥാന അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ കെ.എ. ഷഫീഖ് അറിയിച്ചു.

Saturday, October 15, 2011

എ.കെ. കമാല്‍ഹാജി പുറവൂര്‍

 സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ 
കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട 
എ.കെ. കമാല്‍ഹാജി പുറവൂര്‍

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം

തട്ടിപ്പെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് പ്രവൃത്തി തടഞ്ഞു

 
 
 തട്ടിപ്പെന്നാരോപിച്ച് നാട്ടുകാര്‍
റോഡ് പ്രവൃത്തി തടഞ്ഞു
തലശേãരി: ലോഗന്‍സ് റോഡ് അറ്റകുറ്റപ്പണിയില്‍ തട്ടിപ്പെന്നാക്ഷേപിച്ച് വ്യാപാരികളും നാട്ടുകാരും സോളിഡാരിറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് പ്രവൃത്തി തടഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ തലശേãരി ട്രാഫിക് പൊലീസ് സ്റ്റേഷനുമുന്നിലാണ് സംഭവം.
റോഡിലെ കുഴികളില്‍ നേരത്തെ താല്‍ക്കാലികമായി പാകിയ കരിങ്കല്‍ ചീളുകള്‍ മാറ്റാതെ ടാറിങ് നടത്തുന്നുവെന്നാരോപിച്ചാണ് പ്രവൃത്തി തടഞ്ഞത്. റോഡുപണി തടഞ്ഞവര്‍ മുദ്രാവാക്യം മുഴക്കി.
എസ്.ഐ സനല്‍കുമാര്‍ സ്ഥലത്തെത്തി സമരക്കാരുമായും കരാറുകാരുമായും സംസാരിച്ചു. റോഡുപണി ശരിയാംവിധം  ചെയ്യുമെന്ന് കരാറുകാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞത്.

ആദിവാസി സംഗമം സമാപിച്ചു

 പ്രഫുല്ല സമന്തറേ
 കെ.എം. മഖ്ബൂല്‍
 ആദിവാസി സംഗമം സമാപിച്ചു
കുശാല്‍നഗര്‍ (കുടക്): രാജ്യത്തെ ആദിവാസി-ഗിരിവര്‍ഗ സമൂഹത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കുക, ഗിരിവര്‍ഗക്കാര്‍ക്കുവേണ്ടി പോരാടുന്ന സംഘടനകളെ അനാവശ്യമായി പീഡിപ്പിക്കുന്നതൊഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുശാല്‍ നഗറില്‍ സംഘടിപ്പിച്ച ആദിവാസി സംഗമം സമാപിച്ചു.
നാലു ദിവസമായി നടന്ന സംഗമത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ദേശീയ ആദിവാസി മൂവ്മെന്റ്, കുടക് ഗ്രാമവികസന സംഘടന, കുടക് ജില്ലാ ഗിരിവര്‍ഗ കര്‍ഷകസംഘം എന്നീ സംഘടനകളാണ് സംഗമത്തിന് ആതിഥ്യം നല്‍കിയത്.
 വിവിധ വിഷയങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫുല്ല സമന്തറേ (ഒഡിഷ), പ്രഫ. മാധവന്‍, ശ്രീധര്‍, അഞ്ജുസിങ്, ദക്ഷിണ ഭാരത സംയുക്ത കര്‍ഷകസംഘം നേതാവ് കനൈയ്യന്‍, ഇന്‍സാഫ് ദേശീയ സെക്രട്ടറി വില്‍ഡ്രെഡ് ഡി കോസ്റ്റ,  കെ.എം. മഖ്ബൂല്‍ (സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള), റോയ് ഡേവിസ് (കാര്‍ഡ് സംഘടന) എന്നിവര്‍ സംസാരിച്ചു.
മണ്ണിന്റെയും ജലത്തിന്റെയും യഥാര്‍ഥ ഉടമകളായ ഗിരിവര്‍ഗ സമുദായത്തിന്റെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച് വന്‍ കോര്‍പറേറ്റുകള്‍ക്ക് ഭൂമി നല്‍കുന്നത് ഉടന്‍ നിര്‍ത്തിവെക്കുക, ഗിരിവര്‍ഗ സമുദായത്തിന്റെ പരമ്പരാഗത വിഭവങ്ങള്‍ സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഗമം ഉന്നയിച്ചു. ഘോഷയാത്രയോടെയാണ് സംഗമം സമാപിച്ചത്.

Friday, October 14, 2011

ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ: പ്രസക്തിയും പ്രയോഗവും'

 സെമിനാര്‍ സംഘടിപ്പിച്ചു
പെരിങ്ങാടി: അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിക് കോളജിന്റെ ആഭിമുഖ്യത്തില്‍ 'ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ: പ്രസക്തിയും പ്രയോഗവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുഹമ്മദ് പാലത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥക്ക് പ്രസക്തിയേറുകയാണെന്നും പാശ്ചാത്യ രാജ്യങ്ങളിലടക്കം ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അല്‍ഫലാഹ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 'ആഗോള സാമ്പത്തിക മാന്ദ്യം' എന്ന വിഷയത്തില്‍ ഒ.കെ. ഫാരിസും 'ഇസ്ലാമിക മൈക്രോ ഫൈനാന്‍സിങ് സ്ഥാപനങ്ങള്‍ കേരളത്തില്‍' എന്ന വിഷയത്തില്‍ റസ്ബീന റഷീദും പ്രബന്ധം അവതരിപ്പിച്ചു. ഷംസീര്‍ മാസ്റ്റര്‍ സ്വാഗതവും ഷര്‍മിന ഖാലിദ് നന്ദിയും പറഞ്ഞു.

തൊഴില്‍ദാന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്  
തൊഴില്‍ദാന പദ്ധതി:
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ ഗ്രാമീണ മേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം വ്യവസായം ആരംഭിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസില്‍ നിന്ന് സൌജന്യമായി ലഭിക്കും. വിവരങ്ങള്‍ക്ക് കണ്ണൂര്‍ മഹാത്മ മന്ദിരത്തിന് സമീപമുള്ള ജില്ലാ ഖാദി വ്യവസായ ഓഫിസുമായി ബന്ധപ്പെടണം. 
ഫോണ്‍: 0497 2700057

സിക്കിം ദുരിതാശ്വാസ ഫണ്ട് വിജയിപ്പിക്കണം -എസ്.ഐ.ഒ

 സിക്കിം ദുരിതാശ്വാസ ഫണ്ട്
വിജയിപ്പിക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: പ്രകൃതിക്ഷോഭത്തിന് ഇരയായ സിക്കിമുകാര്‍ക്ക് എസ്.ഐ.ഒ സ്വരൂപിക്കുന്ന ദുരിതാശ്വാസ ഫണ്ട് ജില്ലയില്‍നിന്ന് ഇന്ന് സമാഹരിക്കും. ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. റാഷിദ്, ടി.വി. മുഹ്സിന്‍, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു

മദീനയില്‍ കാഞ്ഞിരോട് സ്വദേശി നിര്യാതനായി

ഹൃദയാഘാതംമൂലം
മദീനയില്‍ മരണപ്പെട്ടു
കാഞ്ഞിരോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയില്‍ മരിച്ചു. കാഞ്ഞിരോട് പാരച്ചിന്റവിട ജീലാനി മന്‍സിലില്‍ എന്‍.പി. ഇസ്മായില്‍ ഹാജി (42)യാണ് ഹൃദയാഘാതം മൂലം ജോലിസ്ഥലമായ മദീനയില്‍ മരണപ്പെട്ടത്. 
ഭാര്യ: പാരച്ചിന്റവിട ഫൌസിയ. 
മക്കള്‍: സി.പി. ഫൈസല്‍, ഫസീല, നസീര്‍, ഫഹദ്. മരുമകന്‍: ഇഖ്ബാല്‍ (ഷാര്‍ജ).
കൂത്തുപറമ്പ് ഇടുമ്പയില്‍ അഹമ്മദ്-ഖദീജ ദമ്പതിമാരുടെ മകനാണ്. 
സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, മുഹമ്മദലി, ഇബ്രാഹിം, അഷ്റഫ്, ആയിഷ, സൈനബ. ഖബറടക്കം മദീനയില്‍.

Thursday, October 13, 2011

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം


സോളിഡാരിറ്റി ബൈക്ക് റാലി നടത്തി

സോളിഡാരിറ്റി ബൈക്ക് റാലി നടത്തി
തളിപ്പറമ്പ്: മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഇരിട്ടിയിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് സി.എച്ച്. മിഫ്താഫ് ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കുപ്പം, ലത്തീഷ് പരിയാരം, ഷിബു, നൈജിന്‍ പരിയാരം, മിലാസ്, ടി.കെ.പി. സത്താര്‍ നേതൃത്വം നല്‍കി.