Thursday, November 17, 2011
കാഞ്ഞിരോട് ടൌണില്‍ ഇന്ന് ഹര്‍ത്താല്‍
കാഞ്ഞിരോട് ടൌണില്‍
ഇന്ന് ഹര്‍ത്താല്‍
ഇന്ന് ഹര്‍ത്താല്‍
ആദ്യകാല വ്യാപാരിയായിരുന്ന കെ. കുഞ്ഞമ്മിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് രാവിലെ ആറു മുതല്‍ 11 മണി വരെ ടൌണില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.
കുഞ്ഞമ്മി
കുഞ്ഞമ്മി
കാഞ്ഞിരോട് മക്ക മസ്ജിദിന് സമീപം നബീസ മന്‍സിലില്‍ കേളോത്ത് കുഞ്ഞമ്മി (74) നിര്യാതനായി.
കാഞ്ഞിരോട്ടെ ആദ്യകാല വ്യാപാരിയും സ്കൈലാബ് സ്റ്റോര്‍ ഉടമയുമാണ്.
ഭാര്യ: കരിമ്പയില്‍ നഫീസ.
മക്കള്‍: കുഞ്ഞാമിന, ബഷീര്‍, സമീര്‍, ഫൌസിയ, റസിയ.
മരുമക്കള്‍: മുസ്തഫ (ജിദ്ദ), അസീസ്(ബംഗളൂരു),കബീര്‍ (ബഹ്റൈന്‍).
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പുതിയ പള്ളി ഖബര്‍സ്ഥാനില്‍.
ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് നവം. 30 വരെ അപേക്ഷിക്കാം
ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ
സ്കോളര്‍ഷിപ്പിന് നവം. 30 വരെ
അപേക്ഷിക്കാം
സ്കോളര്‍ഷിപ്പിന് നവം. 30 വരെ
അപേക്ഷിക്കാം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് കീഴില്‍ ഉന്നത വിദ്യാഭ്യാസത്തിന് നല്‍കിവരുന്ന സ്കോളര്‍ഷിപ്^പലിശരഹിത വിദ്യാഭ്യാസ വായ്പക്ക് 2011-2012 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 വരെ സ്വീകരിക്കും.
ഡിഗ്രി, പി.ജി, ഡിപ്ലോമ, എം.ഫില്‍, പിഎച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍ തുടങ്ങിയവയില്‍ പ്രവേശം നേടിയവര്‍ക്ക്
ഡിഗ്രി, പി.ജി, ഡിപ്ലോമ, എം.ഫില്‍, പിഎച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍ തുടങ്ങിയവയില്‍ പ്രവേശം നേടിയവര്‍ക്ക്
www.jihkeralascholarship.com
www.jihkerala.rog
എന്ന വെബ്സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷകള്‍ ഡൌണ്‍ലോഡ് ചെയ്ത് നവംബര്‍ 30ന് മുമ്പ് ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം. നേരിട്ട് സ്കോളര്‍ഷിപ് ഓഫിസിലേക്ക് അയക്കേണ്ടതില്ല.
അപേക്ഷകള്‍ ഡൌണ്‍ലോഡ് ചെയ്ത് നവംബര്‍ 30ന് മുമ്പ് ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം. നേരിട്ട് സ്കോളര്‍ഷിപ് ഓഫിസിലേക്ക് അയക്കേണ്ടതില്ല.
ഫോണ്‍: 0495 2724881.
സെക്രട്ടേറിയറ്റ് വളയല്‍; ജില്ലയില്‍നിന്ന് 500 പേര്‍
സെക്രട്ടേറിയറ്റ് വളയല്‍; ജില്ലയില്‍നിന്ന് 500 പേര്‍
കണ്ണൂര്‍: മലബാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ ജില്ലയില്‍നിന്ന് 500 പേര്‍ പങ്കെടുക്കുമെന്ന് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കും.
പെട്ടിപ്പാലം മാലിന്യ പ്രശ്നം
കേന്ദ്രീകൃത പ്ലാന്റിന് പ്രചോദനം
അഴിമതി സാധ്യത -സംരക്ഷണ സമിതി
അഴിമതി സാധ്യത -സംരക്ഷണ സമിതി
തലശേãരി: കേന്ദ്രീകൃത മാലിന്യ പ്ലാന്റ് പെട്ടിപ്പാലത്ത് തന്നെ സ്ഥാപിക്കാന്‍ തലശേãരിയിലെ എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ചത് അഴിമതിക്കുള്ള സാധ്യത കണ്ടിട്ടാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റി യോഗം ആരോപിച്ചു. ട്രഞ്ചിങ് ഗ്രൌണ്ടില്‍ മണ്ണിറക്കല്‍, വാഹനങ്ങള്‍ വാങ്ങല്‍, വാഹന അറ്റകുറ്റപ്പണി എന്നിവയില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. നിയമസഭാ പബ്ലിക് അക്കൌണ്ട് കമ്മിറ്റി മുമ്പാകെവരെ അഴിമതി എത്തിയിട്ടുണ്ട്. വെള്ളക്കെട്ട് കാരണം ഒന്നര മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ കുഴിയെടുക്കാനാകാത്ത പെട്ടിപ്പാലത്ത് 10 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തതായി വൌച്ചറുണ്ടാക്കി കുഴിയൊന്നിന് എക്സ്കവേറ്റര്‍ വാടകയായി 14,000 രൂപ വരെ നല്‍കിയിട്ടുണ്ട്. പകല്‍ക്കൊള്ളക്കെതിരെ നഗരവാസികള്‍ രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, നൌഷാദ് മാടോള്‍, എ.പി. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, നൌഷാദ് മാടോള്‍, എ.പി. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
ജനകീയ ചെക്പോസ്റ്റ്
സ്ഥാപിക്കും
സ്ഥാപിക്കും
തലശേãരി: 18 ദിവസമായി തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം ചോദ്യം ചെയ്തും പെട്ടിപ്പാലത്ത് സോളിഡാരിറ്റി ജനകീയ ചെക്പോസ്റ്റ് സ്ഥാപിക്കുന്നു. 'പെട്ടിപ്പാലത്തേക്ക് മാലിന്യവും വേണ്ട, പ്ലാന്റും വേണ്ട' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് വൈകീട്ട് നാലിനാണ് പരിപാടി.
പെട്ടിപ്പാലത്ത് പൊതുജനാരോഗ്യ സംരക്ഷണസമിതി സേവന സമരാചരണത്തിന്റെ ഉദ്ഘാടനം മദ്യവര്‍ജന സമിതി ശാന്തിസേനാ കൌണ്‍സില്‍ ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു
സമരത്തോടൊപ്പം സേവനവും
തലശേãരി: സമര പന്തലില്‍ സേവനപ്രവര്‍ത്തനം നടത്തി പൊതുജനാരോഗ്യ സംരക്ഷണസമിതി മാതൃകയായി. സമരത്തിന്റെ 17ാം ദിനമാണ് സേവന ദിനമായി ആചരിച്ചത്. മദ്യവര്‍ജന സമിതി ശാന്തിസേനാ കൌണ്‍സില്‍ ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. സേവനത്തിനുള്ള പണിയായുധങ്ങള്‍ കെ.പി. അബൂബക്കര്‍ രാജന്‍ മാസ്റ്ററില്‍ നിന്ന് ഏറ്റുവാങ്ങി. ജബീന ഇര്‍ഷാദ് സംസാരിച്ചു. ശുചീകരണത്തിന് കെ.എ. മജ്ബല്‍, മഹ്റൂഫ് അബ്ദുല്ല, ഫിറോസ്, യു. അഷ്റഫ്, കെ.എം.വി. മഹമൂദ് എന്നിവര്‍ നേതൃത്വം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമര പരിപാടികള്‍ക്ക് സഹായം നല്‍കാനായി സമരസഹായ സമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: കെ.പി. അബൂബക്കര്‍ (കണ്‍.), കെ.എ് മജ്ബല്‍, മുനീര്‍ (അസി. കണ്‍.).

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗള്‍ഫ് മാധ്യമം' പവലിയന്‍
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗള്‍ഫ് മാധ്യമം' പവലിയന്‍ സുപ്രീം കൌണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു. സൌദി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ഖാലിദ് മുഹമ്മദ് അല്‍ അന്‍കാരി, സാംസ്കാരിക^ വാര്‍ത്താവിനിമയ മന്ത്രി ഡോ. അബ്ദുല്‍ അസീസ് ഖാജ,'ഗള്‍ഫ് മാധ്യമം' ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ്, S.I.O മുന്‍ സംസ്ഥാന സെക്രട്ടറി P.B.M ഫര്‍മീസ് തുടങ്ങിയവര്‍ സമീപം.
Wednesday, November 16, 2011
പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു
ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി കണ്ണൂരില്‍ സംഘടിപ്പിച്ച പെരുന്നാള്‍ കൂട്ടായ്മ പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍. ബാബു ഉദ്ഘാടനം ചെയ്യുന്നു
പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂര്‍ റോയല്‍ ഒമേര്‍സില്‍ നടന്ന പരിപാടി പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍. ബാബു ഉദ്ഘാടനം ചെയ്തു. രാഷ്ട്രങ്ങളും സമൂഹങ്ങളും വ്യക്തികളും തമ്മിലുള്ള ബന്ധങ്ങള്‍ കലുഷിതമായ സമകാല സാഹചര്യത്തില്‍ ത്യാഗത്തിന്റെ പാഠങ്ങള്‍ പകരുന്ന ബലിപെരുന്നാള്‍ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശയപരമായി ഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പരസ്പരം അറിയാനുള്ള കൂട്ടായ്മയുടെ പൊതുഇടങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി പെരുന്നാള്‍ സന്ദേശം നല്‍കി. പൌരോഹിത്യത്തിന്റെ കൂടി ഒത്താശയോടെ അധികാരി വര്‍ഗം നടത്തി വന്ന ചൂഷണങ്ങള്‍ക്കെതിരെ പോരാടിയവരായിരുന്നു ഇബ്രാഹീം ഉള്‍പ്പെടെയുള്ള പ്രവാചകരെന്നും അതിന്റെ തുടര്‍ച്ചയാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ. ബാലചന്ദ്രന്‍ (എ.ഐ.ആര്‍), പി.പി. ശശീന്ദ്രന്‍ (മാതൃഭൂമി), ജയപ്രകാശ് ബാബു (മനോരമ), സൂപ്പി വാണിമേല്‍ (മാധ്യമം) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും ഹനീഫ മാസ്റ്റര്‍ നന്ദിയും പറഞു.
പെട്ടിപ്പാലം മാലിന്യ പ്രശ്നം
മാലിന്യസംസ്കരണ പ്ലാന്റ് പെട്ടിപ്പാലത്ത്
വേണ്ട -സോളിഡാരിറ്റി
വേണ്ട -സോളിഡാരിറ്റി
തലശേãരി: മാലിന്യത്താല്‍ ദുരിതം പേറിക്കൊണ്ടിരിക്കുന്ന ജനതക്കു മുന്നില്‍ ഇനിയൊരു പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും പ്ലാന്റിനുള്ള സ്ഥലം മറ്റിടങ്ങളില്‍ നോക്കണമെന്നും തലശേãരിയില്‍ ചേര്‍ന്ന സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതി യോഗം ആവശ്യപ്പെട്ടു. ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. അര്‍ശദ് പുന്നോല്‍, കെ. സാദിഖ്, സുധീര്‍, കെ.പി. അജ്മല്‍, കെ. സാജിദ് എന്നിവര്‍ സംസാരിച്ചു.
സമര പന്തല്‍ സജീവം; ഇന്ന് സമര ഗാനമേള
തലശേãരി: പെട്ടിപ്പാലത്ത് കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കുമെന്ന നഗരസഭാ തീരുമാനം സമര പന്തലുകളെ കൂടുതല്‍ സജീവമാക്കി.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ചൊവ്വാഴ്ച രാവിലെ തന്നെ എത്തിയതിനാല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തല്‍ നിറഞ്ഞു.
പെട്ടിപ്പാലത്ത് പ്ലാന്റ് സ്ഥാപിക്കില്ലെന്ന് മുമ്പ് പലതവണ ഉറപ്പ് നല്‍കിയിട്ടുള്ളത് മറന്ന്, നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ നഗരസഭ മുന്നോട്ട് പോവുന്നത് ജീവന്‍ നല്‍കിയും എതിര്‍ക്കുമെന്ന് സമര പന്തലിലെത്തിയ സ്ത്രീകള്‍ പറയുന്നു.
ജനവിരുദ്ധമായ തീരുമാനം അടിച്ചേല്‍പിക്കാനാണ് നഗരസഭയുടെ ഭാവമെങ്കില്‍ സമീപപ്രദേശങ്ങളിലുള്ളവരെയും സംഘടനകളെയും സമര രംഗത്തിറക്കുമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ മുന്നറിയിപ്പ് നല്‍കി. സമിതി ബുധനാഴ്ച സേവന ദിനമായി ആചരിക്കും.
സമര പന്തലിന്റെ പരിസര പ്രദേശങ്ങള്‍ പ്രവര്‍ത്തകര്‍ ശുചിയാക്കും. രാവിലെ 10ന് മദ്യവര്‍ജനസമിതി ശാന്തിസേനാ കൌണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നാലിന് സമരപന്തലില്‍ നടക്കുന്ന സമര ഗാനമേള വി. വത്സലന്‍ ഉദ്ഘാടനം ചെയ്യും. നവാസ് പാലേരി, അലി പൈങ്ങോട്ടായി, റാസിഖ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ഒപ്പുശേഖരണത്തില്‍ ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി ജില്ലാ, മണ്ഡലം നേതാക്കള്‍, പ്ലാച്ചിമട സമര നേതാവ് വിളയോടി വേണുഗോപാല്‍ തുടങ്ങി നൂറുകണക്കിന് പേര്‍ ഒപ്പ് ചാര്‍ത്തി.

കേരളത്തില്‍ പുതിയ സഹകരണ സംസ്കാരം വളര്‍ത്തണം -മന്ത്രി കെ.സി. വേണുഗോപാല്‍
മുണ്ടേരിമൊട്ടയില്‍ കേനനൂര്‍ കണ്‍സ്യൂമേര്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിക്കുന്നു
കേരളത്തില്‍ പുതിയ സഹകരണ സംസ്കാരം
വളര്‍ത്തണം -മന്ത്രി കെ.സി. വേണുഗോപാല്‍
വളര്‍ത്തണം -മന്ത്രി കെ.സി. വേണുഗോപാല്‍
കേരളത്തിലെ സഹകരണ മേഖലയില്‍ പുതിയ സംസ്കാരം വളരേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. മുണ്ടേരിമൊട്ടയില്‍ പുതുതായി ആരംഭിച്ച കേനനൂര്‍ കണ്‍സ്യൂമേര്‍സ് വെല്‍ഫെയര്‍ സര്‍വീസ് കോഓപറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കലാവണം സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിക്ഷേപം സ്വീകരിച്ചു. ചെയര്‍മാന്‍ മുണ്ടേരി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജോയന്റ് രജിസ്ട്രാര്‍ പി. ദിലീപ്കുമാര്‍, അസി. രജിസ്ട്രാര്‍ കൃഷ്ണകുമാര്‍, സുമ ബാലകൃഷ്ണന്‍, കെ. കുഞ്ഞിമാമു മാസ്റ്റര്‍, എം.പി. മുഹമ്മദലി, കട്ടേരി നാരായണന്‍, പി.സി. അഹമ്മദ്കുട്ടി, കട്ടേരി പ്രകാശന്‍, സി.കെ. വിജയന്‍, എം. കുമാരന്‍, പി. പൈതല്‍, സുധീഷ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു. സുരേഷ് ബാബു എളയാവൂര്‍ സ്വാഗതവും ടി.കെ. പവിത്രന്‍ നന്ദിയും പറഞ്ഞു.

Tuesday, November 15, 2011
ന്യൂനപക്ഷ പെണ്‍കുട്ടി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ പെണ്‍കുട്ടി സ്കോളര്‍ഷിപ്പിന്
അപേക്ഷ ക്ഷണിച്ചു
മുസ്ലിം, ലത്തീന്‍, പരിവര്‍ത്തിത (എസ്.സി വേളാര്‍) ക്രൈസ്തവ വിഭാഗങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 5000 പേര്‍ക്ക് സ്കോളര്‍ഷിപ്പും 2000 പേര്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്റും നല്‍കും. 2011^12 വര്‍ഷം ഒന്നാം വര്‍ഷ ബിരുദം മുതല്‍ ഉന്നത കോഴ്സുകളില്‍ ഏത് വര്‍ഷം/സെമസ്റ്റര്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയ, വാര്‍ഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കേരളത്തില്‍ സ്ഥിര താമസമുള്ളവര്‍ക്കാണ് ഇത് അനുവദിക്കുക.
എസ്.ബി.ടി/ ഫെഡറല്‍ / എസ്.ഐ.ബി എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ സ്വന്തം അക്കൌണ്ട് വേണം. അപേക്ഷയില്‍ ഇതിന്റെ വിവരം നല്‍കണം. നവംബര്‍ 30 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും മറ്റ് വിശദാംശങ്ങളും

www.dcescholarship.kerala.gov.in
എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഈസൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
സോളിഡാരിറ്റി പദയാത്ര
സോളിഡാരിറ്റി പദയാത്ര കാഞ്ഞിരോട് കേരള മദ്യനിരോധന സമിതി ജോ. സെക്രട്ടറി ടി.പി.ആര്‍. നാഥ് ജാഥാ ലീഡര്‍ കെ.കെ. ഫൈസലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
സോളിഡാരിറ്റി പദയാത്ര
കാഞ്ഞിരോട്: സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി പദയാത്ര സംഘടിപ്പിച്ചു. വാരം ടൌണില്‍നിന്നാരംഭിച്ച പദയാത്ര കേരള മദ്യനിരോധന സമിതി സംസ്ഥാന ജോ.സെക്രട്ടറി ടി.പി.ആര്‍. നാഥ് ജാഥാ ലീഡര്‍ കെ.കെ. ഫൈസലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
മുണ്ടേരിമൊട്ടയില്‍ നടന്ന സമാപന സമ്മേളനം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ബഷീര്‍, നിസാര്‍ ഉളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം-സോളിഡാരിറ്റി
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി നടത്തിയ പദയാത്ര ചരിത്രകാരന്‍ വി.കെ. കുട്ടു പുന്നാട്ട് ഉദ്ഘാടനം ചെയ്യുന്നു
മലബാറിനോട് കാണിക്കുന്ന അവഗണന
അവസാനിപ്പിക്കണം-സോളിഡാരിറ്റി
അവസാനിപ്പിക്കണം-സോളിഡാരിറ്റി
മട്ടന്നൂര്‍: സര്‍ക്കാര്‍ മലബാറിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. മലയോര ഹൈവേ യാഥാര്‍ഥ്യമാക്കുക, കണ്ണൂരിലെ മലയോര മേഖലകളില്‍ താലൂക്ക് രൂപവത്കരിക്കുക, തലശേãരി-മൈസൂര്‍ റെയില്‍പാത സാക്ഷാത്കരിക്കുക, പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. പുന്നാട് മുതല്‍ മട്ടന്നൂര്‍ വരെ നടത്തിയ പദയാത്രക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കി.
രാവിലെ പുന്നാട് നിന്നാരംഭിച്ച പദയാത്ര ചരിത്രകാരന്‍ വി.കെ. കുട്ടു ജാഥാക്യാപ്റ്റന്‍ ടി.കെ. അസ്ലമിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഉളിയില്‍, നരയമ്പാറ, 21ാം മൈല്‍, ചാവശേãരി, 19ാം മൈല്‍, പാലോട്ടുപള്ളി എന്നിവിടങ്ങളില്‍ പദയാത്രക്ക് സ്വീകരണം നല്‍കി. സ്വീകരണ കേന്ദ്രങ്ങളില്‍ കെ. സാദിഖ്, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് മട്ടന്നൂരില്‍ പദയാത്ര സമാപിച്ചു. പൊതുയോഗം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. അസ്ലം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സാദിഖ്, ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ ഉളിയില്‍ സ്വാഗതവും നൌഷാദ് മേത്തര്‍ നന്ദിയും പറഞ്ഞു.

ഈദ് സുഹൃദ് സംഗമം
ഈദ് സുഹൃദ് സംഗമം
എടക്കാട്: ജമാഅത്തെ ഇസ്ലാമി വനിതാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഈദ് സുഹൃദ് സംഗമം നടത്തി. സഫ സെന്റര്‍ കമ്മിറ്റി പ്രസിഡന്റ് എം.കെ. നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ.എ. സൌദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മെംബര്‍ അമീന ടീച്ചര്‍, ശ്രീമതി ടീച്ചര്‍, കണ്ടത്തില്‍ അബ്ദുല്‍ അസീസ്, ബീന എന്നിവര്‍ സംസാരിച്ചു.
ജി.ഐ.ഒ കാമ്പയിന്‍ സമാപിച്ചു
ജി.ഐ.ഒ കാമ്പയിന്‍ സമാപിച്ചു
മടിക്കേരി: പുതുസമൂഹത്തിന് യുവതികളുടെ പങ്ക് എന്ന വിഷയത്തില്‍ ജി.ഐ.ഒ സംഘടിപ്പിച്ച കാമ്പയിന്റെ ജില്ലാതല പരിപാടികള്‍ മടിക്കേരിയില്‍ സമാപിച്ചു. സെമിനാറില്‍ ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി റുക്സാന അധ്യക്ഷത വഹിച്ചു. വീരാജ്പേട്ട സെന്റ് ആന്‍സ് കോളജ് യൂനിയന്‍ നേതാവ് സി.എസ്. ബൊള്ളമ്മ, മാധ്യമ പ്രവര്‍ത്തക സവിത റൈ, അധാപിക സുല്‍ഹത് എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ കുടക് ജില്ലാ ഓര്‍ഗനൈസര്‍ സന്‍ജീദ, മദീഹ, റസിയ എന്നിവര്‍ സംസാരിച്ചു.മടിക്കേരിയില്‍ ജി.ഐ.ഒ കാമ്പയിന്‍ ജില്ലാതല സമാപന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി റുക്സാന സംസാരിക്കുന്നു
ഈദ് നൈറ്റ്
എസ്.ഐ.ഒ ഈദ് നൈറ്റും സാംസ്കാരിക കൂട്ടായ്മയും ഇരിക്കൂറില്‍ ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
ഈദ് നൈറ്റ്
ഇരിക്കൂര്‍: എസ്.ഐ.ഒ ഇരിക്കൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈദ് നൈറ്റും സാംസ്കാരിക കലാ കൂട്ടായ്മയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷത വഹിച്ചു. ഹല്‍ഖാ നാസിം കെ.എ. സൈനുദ്ദീന്‍, എന്‍.എം. ബഷീര്‍, കെ.എം. ആഷിഖ്, സി.സി. ഫാത്തിമ ടീച്ചര്‍, എന്‍. ഷബാന എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍. സാഖിബ് സ്വാഗതം പറഞ്ഞു.
പെട്ടിപ്പാലം മാലിന്യ പ്രശ്നം
പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലില്‍നിന്ന് കോടതിയിലേക്ക് പോകുന്ന സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ പി.സി. ഷമീം സംസാരിക്കുന്നു
സമരപ്പന്തലില്‍നിന്ന് കോടതിയിലേക്ക്
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലില്‍നിന്ന് 13 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുല്‍ നാസര്‍ കോടതിയിലേക്ക് യാത്രയയപ്പ് നല്‍കി. 2010 ജനുവരി മൂന്നിന് തലശേãരിയില്‍ വികസനസെമിനാര്‍ വേദിക്ക് മുന്നില്‍ പ്രതിഷേധമുയര്‍ത്തിയ പെട്ടിപ്പാലം ദേശവാസികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഈ കേസില്‍ ഒന്നര വര്‍ഷമായി കോടതി കയറിയിറങ്ങുന്ന സി.പി. അഷ്റഫ്, കെ.പി. സദീര്‍, കെ. നിയാസ്,എ.പി.അജ്മല്‍, പി.സി. ഷമീം, പി.എ. സയിദ്, ഹസ്സന്‍ ബാവ, ടി. ഹനീഫ, മഹമൂദ്, ഷാഫി, നംഷീല്‍, എന്‍.കെ. അര്‍ഷു, ടി.കെ. മുഷ്റഫ് എന്നിവര്‍ക്കാണ് സമരപ്പന്തലില്‍ യാത്രയയപ്പ് നല്‍കിയത്. പി.സി. ഷമീം നേതൃത്വം നല്‍കി. കെ.പി. ഫുആദ് ഹാരാര്‍പ്പണം നടത്തി.

നഗരസഭാ തീരുമാനം ജനങ്ങളോടുള്ള
വെല്ലുവിളി -പൊതുജനാരോഗ്യ സംരക്ഷണ സമിതി
വെല്ലുവിളി -പൊതുജനാരോഗ്യ സംരക്ഷണ സമിതി
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന തലശേãരി നഗരസഭയുടെ തീരുമാനം പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി. പ്രദേശത്ത് യാതൊരു പദ്ധതിയും പാടില്ലെന്ന ഹൈകോടതി വിധിയുടെ ലംഘനമാണിത്. പെട്ടിപ്പാലത്ത് പുതിയ പദ്ധതികളൊന്നും സ്ഥാപിക്കില്ലെന്ന് നഗരസഭതന്നെ നല്‍കിയ വാഗ്ദാനങ്ങളുടെ പച്ചയായ ലംഘനവുമാണിത്. പുതിയ തീരുമാനത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രക്ഷോഭം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അറിയിച്ചു.
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള തലശേãരി നഗരസഭയുടെ തീരുമാനം പുന്നോലിലെയും ന്യൂമാഹിയിലെയും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിശാലസമരമുന്നണി കുറ്റപ്പെടുത്തി.
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള തലശേãരി നഗരസഭയുടെ തീരുമാനം പുന്നോലിലെയും ന്യൂമാഹിയിലെയും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിശാലസമരമുന്നണി കുറ്റപ്പെടുത്തി.
'മെഡിക്കല്‍ ക്യാമ്പ് ബഹിഷ്കരിക്കും'
ന്യൂമാഹി: നാളെ പുന്നോലില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മെഡിക്കല്‍ ക്യാമ്പ് ബഹിഷ്കരിക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. 40 വര്‍ഷത്തിലധികം നിയമവിരുദ്ധമായി നടക്കുന്ന മാലിന്യം തള്ളലില്‍ പ്രദേശത്ത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചിട്ടും തിരിഞ്ഞുനോക്കാത്ത അധികൃതര്‍ ഇപ്പോള്‍ ക്യാമ്പ് നടത്തുന്നതില്‍ ദുരൂഹതയുണ്ട്. ക്യാമ്പ് നടത്തി പുന്നോലില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല എന്ന റിപ്പോര്‍ട്ട് നല്‍കി സമരത്തിന്റെ ശക്തി കുറക്കാനാണ് ക്യാമ്പുമായി ഡി.എം.ഒ രംഗത്ത് വന്നിട്ടുള്ളതെന്ന് യോഗം ആരോപിച്ചു. സമരത്തെ പിന്നില്‍നിന്ന് കുത്തി തകര്‍ക്കാനും മാലിന്യം വീണ്ടും പെട്ടിപ്പാലത്ത് തള്ളാന്‍ വഴിയൊരുക്കാനും ശ്രമിക്കുന്ന ന്യൂമാഹി പഞ്ചായത്ത് ഭരണസമിതിയെ അവജ്ഞയോടെ മാത്രമെ ദേശവാസികള്‍ക്ക് കാണാന്‍ കഴിയൂവെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. നൌഷാദ് മാഡോള്‍,സി.പി. അഷ്റഫ്,പി.നാണു, ടി. ഹനീഫ്, കോണിച്ചേരി അബ്ദുറഹിമാന്‍, ടി.എം. മമ്മൂട്ടി, എം. ഉസ്മാന്‍കുട്ടി, പി. ബാബു, കെ.സജീവന്‍, എ.പി. അര്‍ഷദ്, പി.കെ. ലത്തീഫ്, മുനീര്‍ ജമാല്‍, റഹീം എന്നിവര്‍ സംസാരിച്ചു.

ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥികളും
തലശേãരി: പുന്നോല്‍^പെട്ടിപ്പാലം സമരത്തിന് ഐക്യദാര്‍ഢ്യവുമായി പുന്നോല്‍ മാപ്പിള എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ സമരപന്തലിലെത്തി. സമരവളന്റിയര്‍മാരെ അഭിവാദ്യം ചെയ്തു. പ്രധാനാധ്യാപകന്‍ പി. നന്ദഗോപാല്‍ നേതൃത്വം നല്‍കി. മുഖ്യമന്ത്രിക്ക് അയക്കാന്‍ എഴുതി തയാറാക്കിയ കത്ത് വായിച്ച വിദ്യാര്‍ഥികള്‍ ഒപ്പുബാനറില്‍ ഒപ്പുവെച്ചു. പാറക്കാട്ട് ബഷീര്‍, എം. ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തലശേãരി എക്സല്‍ കോളജ് വിദ്യാര്‍ഥികള്‍ അധ്യാപകന്‍ സുധീഷിന്റെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ പന്തലിലെത്തി സമരത്തെ അഭിവാദ്യം ചെയ്തു. സി.കെ. ഷനൂഫ്, സുധീഷ് എന്നിവര്‍ സംസാരിച്ചു. പന്തലില്‍ വിദ്യാര്‍ഥികള്‍ മധുരംവിതരണം ചെയ്തു. പി.എം. അബ്ദുന്നാസിര്‍, നൌഷാദ് മാഡോള്‍ എന്നിവര്‍ സംസാരിച്ചു.
സമരപ്പന്തല്‍ സന്ദര്‍ശിച്ച പുന്നോല്‍ മാപ്പിള എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് കത്തയക്കുന്നു

ടാലന്റീന്‍ 2011: ജില്ലയില്‍ രജിസ്ട്രേഷന്‍ തുടങ്ങി
ടാലന്റീന്‍ 2011:
ജില്ലയില്‍ രജിസ്ട്രേഷന്‍ തുടങ്ങി
കണ്ണൂര്‍: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടാലന്റീന്‍ 2011 ഇന്റര്‍നാഷനല്‍ ടാലന്റ് സര്‍ച് എക്സാമിനേഷന്റെ രജിസ്ട്രേഷന്‍ ജില്ലയില്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ 15 പരീക്ഷാ കേന്ദ്രങ്ങളിലായി മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. സെന്റര്‍തല വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും പുറമെ ഫൈനല്‍ റൌണ്ട് വിജയിക്ക് ഒരുലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും ഗോള്‍ഡ് മെഡലും നല്‍കും. ആദ്യ റൌണ്ട് പരീക്ഷ നവംബര്‍ 27ന് രാവിലെ 9.30 മുതല്‍ 11 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 50 ഒബ്ജക്ടീവ് ടൈപ് മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക. രണ്ടാം റൌണ്ട് മത്സരം ഡിസംബര്‍ അവസാനവാരവും അവസാനറൌണ്ട് ജനുവരി ആദ്യവാരവും നടക്കും. രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.siokerala.org/talenteen എന്നതാണ് വെബ്സൈറ്റ് വിലാസം.

ജില്ലയിലെ വിവിധ രജിസ്ട്രേഷന്‍ കൌണ്ടറുകളിലും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 09471669385, 9747167708, 9037352619 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, ജോയന്റ് സെക്രട്ടറി ടി.പി. മുഹ്സിന്‍, നസീം പൂതപ്പാറ, നഈം ചാലാട് എന്നിവര്‍ പങ്കെടുത്തു.
ദേശീയപാത വികസനം ബി.ഒ.ടിയില്‍ വേണ്ട -സോളിഡാരിറ്റി
ദേശീയപാത വികസനം
ബി.ഒ.ടിയില്‍ വേണ്ട -സോളിഡാരിറ്റി
ബി.ഒ.ടിയില്‍ വേണ്ട -സോളിഡാരിറ്റി
കണ്ണൂര്‍: കേരളത്തിലെ ദേശീയപാത വികസനം ബി.ഒ.ടി വത്കൃത പദ്ധതിയാക്കി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി ജനജാഗ്രതാ സമിതി ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ദേശീയപാത വികസനം സ്വകാര്യകമ്പനികളെ ഏല്‍പിക്കുക വഴി കോടികള്‍ തട്ടിയെടുക്കാനുള്ള നിഗൂഢമായ നീക്കത്തെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. നാലുവരിപ്പാത 30 മീറ്ററില്‍ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് നിര്‍മിക്കാന്‍ സാധിക്കുമെന്നിരിക്കെ 45 മീറ്റര്‍ ഭൂമി വേണമെന്ന് സ്വകാര്യസംരംഭകര്‍ ആവശ്യപ്പെടുന്നത് കോര്‍പറേറ്റ് കമ്പനികളുടെ കച്ചവടതാല്‍പര്യത്തെയാണ് കാണിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചെയര്‍മാന്‍ യു.കെ. സഈദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍മാരായ കെ. സാദിഖ്, കെ. മുഹമ്മദ് നിയാസ്, ടി.പി. ഇല്യാസ്, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു.
ചെയര്‍മാന്‍ യു.കെ. സഈദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍മാരായ കെ. സാദിഖ്, കെ. മുഹമ്മദ് നിയാസ്, ടി.പി. ഇല്യാസ്, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പിഴശിക്ഷ
സോളിഡാരിറ്റി
പ്രവര്‍ത്തകര്‍ക്ക് പിഴശിക്ഷ
പ്രവര്‍ത്തകര്‍ക്ക് പിഴശിക്ഷ
തലശേãരി: പ്രതിഷേധ പ്രകടനം നടത്തിയതിന് 13 സോളിഡാരിറ്റി പ്രവര്‍ത്തകരെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. തലശേãരിയില്‍ നടന്ന വികസന സെമിനാറില്‍ പ്രതിഷേധമുയര്‍ത്തിയ പെട്ടിപ്പാലം ദേശവാസികളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചത്. സി.പി. അഷ്റഫ്, കെ.പി. സദീര്‍, ടി. ഹനീഫ, മഹമൂദ്, കെ. നിയാസ്, എ.പി. അജ്മല്‍, ടി.കെ. അഷ്റഫ്, പി.സി. ഷമീം, എന്‍.കെ. ആര്‍ഷു, പി.എ. സഈദ്, ഹസന്‍ബാവ, നംഷീല്‍, ഷാഫി എന്നിവരെയാണ് തലശേãരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിവിധ വകുപ്പുകള്‍ അനുസരിച്ച് ഓരോരുത്തര്‍ക്കും 1,400 രൂപവീതം പിഴ ചുമത്തിയത്.
Monday, November 14, 2011
പ്രീ ഹോസ്പിറ്റല്‍ കെയര്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
പ്രീ ഹോസ്പിറ്റല്‍ കെയര്‍ കോഴ്സ്:
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ദുരന്തങ്ങളുണ്ടാകുമ്പോഴും അപകടഘട്ടങ്ങളിലും മനോനില കൈവിടാതെ അടിയന്തര ചികിത്സ നല്‍കുന്ന പ്രീ ഹോസ്പിറ്റല്‍ കെയര്‍ കോഴ്സിന്റെ രണ്ടം ബാച്ചിന് അപേക്ഷ ക്ഷണിച്ചു. ആംബുലന്‍സുകളെയാകെ ഒരൊറ്റ ശൃംഖലയിലാക്കി അടിയന്തര ചികിത്സ, ദുരന്തനിവാരണ പ്രവര്‍ത്തനം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ആരംഭിച്ച സര്‍ക്കാര്‍^സര്‍ക്കാറിതര സംവിധാനങ്ങളുടെ കൂട്ടായ്മയായ 'എയ്ഞ്ചല്‍സ്' ആണ് കോഴ്സ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ധാരാളം ജോലിസാധ്യതയുള്ളതാണിത്.
എയ്ഞ്ചല്‍സ് ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ്^സ്വകാര്യ ആശുപത്രികളിലായി ഒരുവര്‍ഷം നീളുന്നതാണ് കോഴ്സ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ ഭരണനേതൃത്വം അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി, മിംസ് ആശുപത്രി, ഐ.ഐ.ഇ.എം.എസ് കോട്ടയം എന്നിവയുടെ മുദ്രകളുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റിയിലെ വിദഗ്ധരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് സൌജന്യമാണ്. പ്രായപരിധി ഇല്ല. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. കോഴ്സ് കോഓഡിനേറ്റര്‍, 'എയ്ഞ്ചല്‍സ് ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍, റൂം നമ്പര്‍ 3/8, മൂന്നാംനില, ജയന്തി ബില്‍ഡിങ്, പാളയം, കോഴിക്കോട്, ഫോണ്‍: 09846339291 എന്ന വിലാസത്തില്‍ നേരിട്ടോ, www.angelsindia.org എന്ന വെബ്സൈറ്റില്‍നിന്നോ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 21.

കെല്‍ട്രോണില്‍ കരാര്‍ ജോലി
കെല്‍ട്രോണില്‍ കരാര്‍ ജോലി
പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന ഇലക്ട്രോണിക്സ് വികസന കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ് ഓഫിസുകളിലേക്ക് മുന്‍പരിചയമുള്ള ബി.ടെക്/ഡിപ്ലോമ/സി.എ ഇന്റര്‍/ഐ.സി.ഡബ്ല്യു.എ ഇന്റര്‍/എം.കോം/ബി.കോം ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keltron.org/careers എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 26.
നഗരസഭാധികൃതരെ ജയിലിലടക്കാത്തത് അദ്ഭുതകരം -സ്വാമി വിശ്വഭദ്രാനന്ദ
'ക്വിറ്റ് പുന്നോല്‍'
കാമ്പയിന് തുടക്കമായി
നഗരസഭാധികൃതരെ ജയിലിലടക്കാത്തത്
അദ്ഭുതകരം -സ്വാമി വിശ്വഭദ്രാനന്ദ
നഗരസഭാധികൃതരെ ജയിലിലടക്കാത്തത്
അദ്ഭുതകരം -സ്വാമി വിശ്വഭദ്രാനന്ദ
മാഹി: കോടതിക്കെതിരെ സംസാരിച്ചതിന് നേതാക്കളെ ജയിലിലടക്കുന്ന കാലത്ത് തലശേãരി മുനിസിപ്പാലിറ്റിയുടെ ഉത്തരവാദപ്പെട്ടവര്‍ക്ക് ജയില്‍ശിക്ഷ ലഭിക്കാത്തത് അദ്ഭുതകരമാണെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. പുന്നോലില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ 1999 നവംബര്‍ മാസം പുറപ്പെടുവിച്ച ഹൈകോടതിവിധി ഇപ്പോഴും നടപ്പാക്കപ്പെടാത്തതാണ് യഥാര്‍ഥ കോടതിയലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കോടതിവിധിയുടെ 12ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന ഒരാഴ്ചക്കാലത്തെ 'സ്റ്റോപ് ഡംപിങ്, ക്വിറ്റ് പുന്നോല്‍' കാമ്പയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2500 പേര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്കയക്കുന്ന ഒപ്പുബാനറിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. നവംബര്‍ 12 മുതല്‍ 19വരെയാണ് കാമ്പയിന്‍. ഒപ്പുബാനര്‍, സമരസേവനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി നടക്കും.
ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ സംസാരിച്ചു. മുനീര്‍ ജമാല്‍ സ്വാഗതം പറഞ്ഞു.

Subscribe to:
Posts (Atom)