ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, April 18, 2012

സ്വീകരണം നല്‍കി

 
 
 
 
മഹല്ല് പ്രസിഡണ്ട്‌ ന്‍റെ നെതൃത്വ ത്തില്‍ എത്തിയ ഉമ്രാ സംഘത്തിനു ജിദ്ദാ എയര്‍ പോര്‍ട്ടില്‍ സ്വീകരണം നല്‍കി 
ഇന്നലെ വൈകിട്ട്  കാഞ്ഞിരോട് മഹല്ലില്‍ നിന്നു  ഉംറ  നിര്‍വഹിക്കാനെത്തിയ  മഹല്ല് കമ്മിറ്റി പ്രസിടന്റ്റ് എം. പി. സി .ഹംസാ സാഹിബിനും കുടുംബത്തിനും , മഹല്ലിലെ ഉംറാ  സംഘത്തിനും അബ്ദുല്ല മുക്കണ്ണി, മുഹമ്മദ്‌ അലി പാറക്കല്‍ ,മര്‍ സൂക്ക് കൂടാളി എന്നിവരുടെ നേത്ര ത്വത്തില്‍ ജിദ്ദാ എയര്‍ പോര്‍ട്ടില്‍ സ്വീകരണം നല്‍കി ..

KARUNYA NIKETHAN

VISION 2016

സോളിഡാരിറ്റി ജനസേവന കേന്ദ്രം തുറന്നു

 
 സോളിഡാരിറ്റി ജനസേവന
കേന്ദ്രം തുറന്നു
മുഴപ്പിലങ്ങാട്: കുളം ബസാര്‍ പൊലീസ് സ്റ്റേഷനുടത്ത് ഡിസ്പെന്‍സറി റോഡില്‍ സോളിഡാരിറ്റി എടക്കാട് ഏരിയയുടെ കീഴില്‍ ജനസേവന കേന്ദ്രം തുടങ്ങി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഏരിയാ പ്രസിഡന്‍റ് അഹമ്മദ് സാലിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി.  സോളിഡാരിറ്റി നയിച്ച സമരങ്ങളുടെ ഫോട്ടോ പ്രദര്‍ശനത്തിന് ഫൈസല്‍ നേതൃത്വം നല്‍കി. ഏരിയാ സെകട്ടറികെ.ടി. റസാഖ് സ്വാഗതം പറഞ്ഞു. എ.ടി. വര്‍ഷാദ് നന്ദിയും പറഞ്ഞു.

മേയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനം -സോളിഡാരിറ്റി

മേയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനം 
-സോളിഡാരിറ്റി
കണ്ണൂര്‍: തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ നടക്കുന്ന ബി.ഒ.ടി വിരുദ്ധ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേയ് ഒന്നിന് ബി.ഒ.ടി വിരുദ്ധ ദിനമായി ആചരിക്കാന്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.ബി.ഒ.ടി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ടൗണുകളില്‍ സാമൂഹിക -സാംസ്കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ‘പ്രതിഷേധ സായാഹ്നം’ സംഘടിപ്പിക്കും.  ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. സാദിഖ്, എം.ബി. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രഭാഷണം

പ്രഭാഷണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ചൊവ്വ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ പ്രകാശം പരത്തുന്ന പ്രസ്ഥാനം എന്ന പ്രഭാഷണ പരിപാടി വ്യാഴാഴ്ച നടക്കും. വൈകീട്ട് 4.30ന് താഴെചൊവ്വ കെ.പി ടവറില്‍ നടക്കുന്ന ചടങ്ങില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തും.

Tuesday, April 17, 2012

പ്രഭാഷണം

SUNRISE

PRABODHANAM WEEKLY

VISION 2016 BAG

എസ്.ഐ.ഒ കാമ്പയിന് തുടക്കം

 എസ്.ഐ.ഒ കാമ്പയിന് തുടക്കം
അടിമാലി (ഇടുക്കി): ഏപ്രില്‍ 20 മുതല്‍ മേയ് 20വരെ ഫ്യൂചര്‍ ഈസ് അവേഴ്സ് എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ നടത്തുന്ന കാമ്പയിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു. ആത്മീയ, ധാര്‍മിക പ്രചോദനമുള്‍ക്കൊണ്ട വിദ്യാര്‍ഥികളാണ് ലോകമെമ്പാടും ഭാവിയെ രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാമ്പയിന്‍െറ ഭാഗമായി ആയിരത്തോളം യൂനിറ്റുകളില്‍ പ്രാദേശിക വിദ്യാര്‍ഥി സമ്മേളനങ്ങളും ഇരുനൂറോളം ഏരിയകളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും പ്രാദേശിക കുടുംബ സംഗമങ്ങളും നടക്കും. വിവിധ തലങ്ങളില്‍ സ്പോര്‍ട്സ് മീറ്റുകള്‍ സംഘടിപ്പിക്കും. സംസ്ഥാനതല സ്പോര്‍ട്സ് മീറ്റ് മേയ് 18, 19, 20 തീയതികളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നടക്കും. ഉദ്ഘാടന കണ്‍വെന്‍ഷനില്‍ എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം എസ്. സമീര്‍ അധ്യക്ഷതവഹിച്ചു. ഇടുക്കി ജില്ലാ കാമ്പസ് സെക്രട്ടറി അമല്‍ഷാ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് അഷ്റഫ് അടിമാലി, അല്‍ത്താഫ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

അല്‍ഹുദാ ഫെസ്റ്റ്

അല്‍ഹുദാ ഫെസ്റ്റ്
പയ്യന്നൂര്‍:  വിളയാങ്കോട് അല്‍ഹുദാ ഓര്‍ഫന്‍റ്സ് കെയര്‍ഹോമിന്‍െറ ആഭിമുഖ്യത്തില്‍ അല്‍ ഹുദാ ഫെസ്റ്റ് 2012 സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ.ടി ഗ്രൂപ്പ് ജനറല്‍സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. സാഹിത്യഅക്കാദമികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പൂര്‍വ വിദ്യാര്‍ഥിനി ഷറഫുന്നീസക്ക് ഉപഹാരം നല്‍കി.
പഞ്ചായത്തംഗം വി.വി. രാജേഷ്, ടി.വി. ഷറഫുന്നീസ, പി.കെ. മുഹമ്മദ് സാജിദ്, ഒലിപ്പില്‍ നിയാസ്, ബി.ടി. മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ ഇബ്രാഹിം സ്വാഗതവും സി.കെ. മുനവ്വിര്‍ നന്ദിയും പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥി സംഗ സോളിഡാരിറ്റി  ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. അല്‍ഹുദ അലൂമിനി അസോസിയേഷന്‍ ഭാരഷവാഹികളായി മുസൈദ (പ്രസി.), അമീര്‍ ഉളിയില്‍ (കോ-ഓര്‍ഡിനേറ്റര്‍), വി.സി. ഷറഫുന്നീസ, യുനുസ് സലീം (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

യുവജനസംഗമം

യുവജനസംഗമം
ഇരിട്ടി: സോളിഡാരിറ്റി യുവജന സംഗമം നടത്തി. സോളിഡാരിറ്റി ഇരിട്ടി ഏരിയയുടെ ആഭിമുഖ്യത്തില്‍ ആറളം താഴെ അങ്ങാടിയില്‍ നടത്തിയ സംഗമം ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു.
പി.സി. മുനീര്‍ മാസ്റ്റര്‍, അന്‍സാര്‍ ഉളിയില്‍, ഫൈസല്‍ ആറളം എന്നിവര്‍ സംസാരിച്ചു.

ആശുപത്രി ഉപകരണം നല്‍കി

 ആശുപത്രി ഉപകരണം നല്‍കി
മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ. ആശുപത്രിക്ക് സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ രക്തസമ്മര്‍ദം അളക്കുന്ന  ഉപകരണം വിതരണം  ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.കെ.അസ്ലമില്‍നിന്ന് നഗരസഭ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റര്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ ഓഫിസര്‍ പ്രിയ മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി ഇരിട്ടി ഏരിയാ ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഉളിയില്‍ സംസാരിച്ചു. മുഹമ്മദ് മരുതായി, മഹറൂഫ്, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

യുവജനസംഗമം

 യുവജനസംഗമം
തലശ്ശേരി: ജനകീയ സമരങ്ങള്‍ യുവജന സംഘടനകള്‍ കണ്ടില്ളെന്നു നടിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്. കനക് ഓഡിറ്റോറിയത്തില്‍ സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിജീവനത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ വിപ്ളവം പ്രസംഗിക്കുന്ന യുവജന സംഘടനകള്‍ തിരിഞ്ഞുനോക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സോളിഡാരിറ്റി ഏരിയാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ‘ജനമിത്ര 2012’ അവാര്‍ഡിനര്‍ഹനായ പത്രപ്രവര്‍ത്തകന്‍ റംഷീദ് ഇല്ലിക്കലിന് ഉപഹാരവും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. ഏരിയാ പ്രസിഡന്‍റ് പി.എ. ഷഹീദ് അധ്യക്ഷത വഹിച്ചു. യു. ഉസ്മാന്‍ സംസാരിച്ചു. സെക്രട്ടറി കെ.എം. അഷ്ഫാഖ് സ്വാഗതം പറഞ്ഞു. സീഡി പ്രദര്‍ശനവും നടന്നു.

Monday, April 16, 2012

എസ്.ഐ.ഒ ടീന്‍സ് മീറ്റ്

 
 



 എസ്.ഐ.ഒ ടീന്‍സ് മീറ്റ്
കണ്ണൂര്‍: എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാകമ്മിറ്റി കക്കാട് പുല്ലൂപ്പിക്കടവിലെ കൗസര്‍ വാലി ഇംഗ്ളീഷ് സ്കൂളില്‍ ത്രിദിന ക്യാമ്പ് ടീന്‍സ് മീറ്റ് ’12 സംഘടിപ്പിച്ചു. ഈവര്‍ഷം പത്താംതരം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കാണ് ക്യാമ്പ് നടത്തിയത്. 30ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി പി.കെ. സാദിഖ് നദ്വി, യൂനുസ് സലീം, എന്‍.എം. ഷഫീഖ്, വി.എന്‍. ആബിദ്, ഹാരിസ്, ഷംസീര്‍, ഇബ്രാഹിം, റിവിന്‍ജാസ്, ആഷിഖ് കാഞ്ഞിരോട് എന്നിവര്‍ സംസാരിച്ചു.

സ്റ്റഡീ ക്ളാസ്

സ്റ്റഡീ ക്ളാസ്
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന വിഷയത്തില്‍ നടത്തുന്ന കാമ്പയിന്‍െറ ഭാഗമായി ചക്കരക്കല്ല് സഫ സെന്‍ററില്‍ സ്റ്റഡീസ് ക്ളാസ് സംഘടിപ്പിച്ചു. അബ്ദുറഹീം എടക്കാട് പ്രഭാഷണം നടത്തി. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

രാജ്യത്ത് നിലനില്‍ക്കുന്നത് പ്രാകൃത ജനാധിപത്യം -ഡോ. കൂട്ടില്‍ മുഹമ്മദലി

 
 
 രാജ്യത്ത് നിലനില്‍ക്കുന്നത് പ്രാകൃത
ജനാധിപത്യം -ഡോ. കൂട്ടില്‍ മുഹമ്മദലി
ജനങ്ങള്‍ക്ക് പങ്കാളിത്തമില്ലാത്ത പ്രാകൃത ജനാധിപത്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. ഒരു പ്രത്യേക ജനവിഭാഗത്തിന്‍െറ താല്‍പര്യസംരക്ഷണമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. രാജ്യത്തിന്‍െറ വിഭവം 99 ശതമാനം വരുന്ന ജനവിഭാഗത്തിന് ലഭ്യമാവാതെ ഒരു ശതമാനം വരുന്ന വരേണ്യ ജനവിഭാഗം ഉപയോഗിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍മടം മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യലിസം മരീചികയായി മാറിയിരിക്കുകയാണ്. നിലവിലുള്ള സാംസ്കാരിക അസമത്വങ്ങള്‍ക്കെതിരെ ഇടതുപക്ഷവും വലതുപക്ഷവും മൗനത്തിലാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ടുമാസക്കാലം നീണ്ട അഞ്ചാം മന്ത്രി തര്‍ക്കം പ്രബുദ്ധകേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മോഹനന്‍ കുഞ്ഞിമംഗലം ധര്‍മടം മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം നിയുക്ത പ്രസിഡന്‍റ് എ.കെ. സതീഷ്ചന്ദ്രന് പാര്‍ട്ടി പതാക കൈമാറി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് ടി.വി. ജയറാം, ജില്ലാ വൈസ് പ്രസിഡന്‍റ് പി. നാണി ടീച്ചര്‍, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ്, ധര്‍മടം മണ്ഡലം പ്രസിഡന്‍റ് എ.കെ. സതീഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.ടി. ഫൈസല്‍ സ്വാഗതവും വി.കെ. മുനീര്‍ നന്ദിയും പറഞ്ഞു.
ധര്‍മടം മണ്ഡലം പ്രസിഡന്‍റായി എ.കെ. സതീഷ്ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി വി.കെ. മുനീറിനെയും  വൈസ് പ്രസിഡന്‍റായി എം.കെ. മറിയു, ജോയന്‍റ് സെക്രട്ടറിയായി ടി. കൃഷ്ണന്‍, ട്രഷററായി കെ.വി. അഷ്റഫ് എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയതെരു: അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രഖ്യാപന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പി.ബി.എം. ഫര്‍മീസ് സംസാരിച്ചു. രാജീവ് മഠത്തില്‍ സ്വാഗതവും സി.എച്ച്. ഷൗക്കത്തലി നന്ദിയും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്‍റ് ടി. നാണി ടീച്ചര്‍ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. 
മണ്ഡലം പ്രസിഡന്‍റായി രാജീവ് മഠത്തിലിനെയും  സെക്രട്ടറിയായി സി.എച്ച്. ഷൗക്കത്തലിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ടി.പി. ഇല്യാസ് (വൈ. പ്രസി.), പി.വി. വിനോദ് (ജോ. സെക്ര.), ടി. സക്കീന (ട്രഷ.), ഇ.കെ. സാജിദ് പാപ്പിനിശ്ശേരി, എം.ബി.എം. ഫൈസല്‍, ടി.പി. ജാവിദ, എം.എം. സതീശന്‍, പി.എം. ഷറോസ്, പി.കെ. അബ്ദുസലാം, അബ്ദുല്ലത്തീഫ് അഴീക്കോട്, എന്‍. കോയ, അബ്ബാസ് അഴീക്കല്‍, ബി. ഹസന്‍ (അംഗങ്ങള്‍).

Sunday, April 15, 2012

അല്‍ഹുദ ഫെസ്റ്റ് ഇന്ന്

അല്‍ഹുദ ഫെസ്റ്റ് ഇന്ന്
പയ്യന്നൂര്‍: വിളയാങ്കോട് അല്‍ഹുദ ഓര്‍ഫനേജ് കെയര്‍ ഹോമിന്‍െറ ആഭിമുഖ്യത്തിലുള്ള അല്‍ഹുദ ഫെസ്റ്റ് 2012 ഞായറാഴ്ച നടക്കും.
 വൈകീട്ട് നാലിന് ഫെസ്റ്റിന്‍െറ ഉദ്ഘാടനം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് നിര്‍വഹിക്കും. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറും.

വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രഖ്യാപന സമ്മേളനം

വെല്‍ഫെയര്‍ പാര്‍ട്ടി
മണ്ഡലം പ്രഖ്യാപന
സമ്മേളനം
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍മടം നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം 15ന് രാവിലെ 10.30ന് ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കെ.ടി. രാധാകൃഷ്ണന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ സംസാരിക്കും.
അഴീക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഴീക്കോട് നിയോജകമണ്ഡലം പ്രഖ്യാപന സമ്മേളനം ഞായറാഴ്ച വൈകീട്ട് നാലിന് പുതിയതെരു നിത്യാനന്ദ ഇംഗ്ളീഷ് സ്കൂളില്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

Friday, April 13, 2012

TEENS MEET





AL SHIFA COUNSELLING CENTRE

WELFARE PARTY

ജീവിതസ്വപ്നങ്ങള്‍ മാലിന്യവിപത്തിന് ബലിനല്‍കി

ജീവിതസ്വപ്നങ്ങള്‍
മാലിന്യവിപത്തിന് ബലിനല്‍കി
വേണു കള്ളാര്‍
 
 കണ്ണൂര്‍: ‘ചേലോറ നാടിനെ മാലിന്യമുക്തമാക്കിയശേഷം മാത്രമേ നമ്മള് കല്യാണം കഴിക്കൂ... ശുദ്ധവായുവും ശുദ്ധജലവും ഇല്ലാത്ത നാട്ടിലേക്ക് വേറൊരു നാട്ടിലെ പെണ്ണിനെക്കൂടി കൊണ്ടുവന്ന് രോഗിയാക്കാന്‍ നമ്മള് തയാറല്ല....’ ചേലോറയില്‍ മാലിന്യവിരുദ്ധ സമരത്തില്‍ പങ്കാളിയായ പാറയില്‍ ഷൈജു 40 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്നതിന്‍െറ കാരണം വെളിപ്പെടുത്തി. ‘എന്നെപ്പോലെ തീരുമാനിച്ച കൊറേ ആള്ണ്ട്. പ്രശ്നം എന്ന് തീരുന്നോ അന്ന് സമരപ്പന്തലില് നമ്മള് താലികെട്ടും. നമ്മളോ ഇങ്ങനത്തെ അവസ്ഥയിലായി. ഇനി വെര്ന്ന പെണ്‍കുട്ടികളെകൂടി ഈ സ്ഥിതിയിലാക്കാന്‍ പറ്റൂലാ...’ -ഷൈജു പറയുന്നു.
നാടിനെ ബാധിച്ച മാലിന്യവിപത്തിനെതിരായ പോരാട്ടത്തിനു വ്യക്തിജീവിതത്തിലെ ആവശ്യങ്ങള്‍ പലതും ഉപേക്ഷിച്ച നിരവധി ചെറുപ്പക്കാരുണ്ട് ചേലോറ വട്ടപ്പൊയില്‍ പ്രദേശത്ത്. സമരനേതാവായ കെ.കെ. മധുവും ഇക്കൂട്ടത്തിലൊരാളാണ്. 1999ല്‍ സമരം തുടങ്ങിയതുമുതല്‍ ഇതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അവസ്ഥയിലാണിദ്ദേഹം. ‘വിവാഹംപോലും സമരം കാരണം മാറ്റിവെക്കപ്പെട്ടു. ഊണും ഉറക്കവും സമരപ്പന്തലിലായി. മാലിന്യനിക്ഷേപകേന്ദ്രം ഇവിടെനിന്ന് മാറ്റിയിട്ടുമതി സ്വന്തം ജീവിതം’ -മധു നിലപാട് വ്യക്തമാക്കി. സമാനചിന്താഗതിക്കാരായ നിരവധി പേര്‍ സമരസമിതിയിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
50ഓളം യുവാക്കള്‍ ഈ മേഖലയില്‍ വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്നുണ്ടെന്നാണ് കണക്ക്. വിവാഹിതരായവരുടെ ഭാര്യമാരും കുട്ടികളും ഇവിടെ താമസിക്കാന്‍ തയാറാകുന്നില്ല. ദുര്‍ഗന്ധത്തില്‍ മുങ്ങിയ ജീവിതത്തോട് പൊരുത്തപ്പെടാന്‍ ഇവര്‍ക്കു കഴിയാത്തതാണ് പ്രശ്നം. ഇവിടുത്തെ പെണ്‍കുട്ടികളെ പുറമെനിന്നുള്ളവര്‍ വിവാഹം ചെയ്യാനും മടിക്കുന്നു. വിവാഹം ഉറപ്പിച്ചശേഷം വരന്‍െറ ആളുകള്‍ ഒഴിഞ്ഞുമാറിയ അനുഭവങ്ങളുണ്ട്. 55 വയസ്സ് കഴിഞ്ഞിട്ടും മംഗല്യഭാഗ്യം ലഭിക്കാത്ത സ്ത്രീകള്‍ നിരവധിയാണ്. ഇക്കാരണം കൊണ്ടുകൂടിയാണ് ഇവിടുത്തെ ചെറുപ്പക്കാര്‍ വിവാഹജീവിതം മാലിന്യപ്രശ്നത്തിനു പരിഹാരം ഉണ്ടായശേഷം മതിയെന്ന തീരുമാനത്തിലത്തെിയത്. സംഘടിത തീരുമാനമല്ളെങ്കിലും സാഹചര്യം അങ്ങനെയായതിനാല്‍ ഒരേ നിലപാടില്‍ അവര്‍ എത്തിച്ചേരുകയായിരുന്നു.
മാലിന്യവിരുദ്ധ സമരം ജീവിതദൗത്യമാക്കി ഏറ്റെടുത്ത് അതിനുവേണ്ടി കടുത്ത സഹനങ്ങളും ത്യാഗങ്ങളും അനുഭവിക്കുന്നവരെ ചേലോറയില്‍ കാണാനാകും. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ചാലോടന്‍ രാജീവന്‍ തന്നെയാണ് അതിനൊരുദാഹരണം. ജീവിതത്തിലെ നല്ല അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തിയാണ് ഇദ്ദേഹം സമരരംഗത്തുനില്‍ക്കുന്നത്. വലിയൊരു അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് രാജീവന്‍. 2000ലെ സമരഘട്ടത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ കാണാനുള്ള യാത്രക്കിടെയുണ്ടായ അപകടം ഇദ്ദേഹത്തെ ഗുരുതരമായി ബാധിച്ചു. ഇതിന്‍െറ പ്രയാസങ്ങള്‍ ഇപ്പോഴും വിട്ടകന്നിട്ടില്ല.
12 വര്‍ഷമായി തുടരുന്ന ചേലോറയിലെ സമരത്തിന് പുറംലോകത്തിന്‍െറ ശ്രദ്ധയും പരിഗണനയും വേണ്ടത്ര കിട്ടിയിട്ടില്ല. ഹൈടെക് സമരരീതികള്‍ അറിയാത്തതുകൊണ്ട് ആറു പതിറ്റാണ്ടായി ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളും ഇവരുടെ പ്രതിഷേധ ശബ്ദങ്ങളും ഈ പഞ്ചായത്തിന് പുറത്തുള്ളവരെ അലട്ടുന്നില്ല. നഗരങ്ങളില്‍നിന്ന് സമരക്കാര്‍ക്കെതിരെ ഉയരുന്ന ജനനേതാക്കളുടെ വായ്ത്താരികളാണ് ഈ ജനകീയ സമരത്തേക്കാള്‍ വാര്‍ത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നത്. ഇടക്കിടെ പൊലീസിന്‍െറ ഇടപെടല്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് ചേലോറക്കാരുടെ സമരം വാര്‍ത്തയാവുന്നത്.
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പെട്ടിപ്പാലത്തിന്‍െറയും ചേലോറയുടെയും മാലിന്യപ്രശ്നം ഏറ്റെടുക്കാന്‍ തയാറാകാതെ അകന്നുനില്‍ക്കുകയാണ്. പെട്ടിപ്പാലത്തുചെന്ന് സമരത്തിനു പിന്തുണ പ്രഖ്യാപിക്കുകയും കണ്ണൂരിലത്തെി സമരത്തിനെതിരെ തിരിയുകയും ചെയ്ത് ചില രാഷ്ട്രീയ നേതാക്കള്‍ വിചിത്രമായ ഇരട്ടത്താപ്പ് നയം പ്രകടമാക്കുകയാണ് ചെയ്തത്. സമരസമിതികളില്‍ അംഗങ്ങളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളുടെ വിലക്കിന്‍െറ നിഴലിലാണ്. മിക്ക പാര്‍ട്ടികള്‍ക്കും മാലിന്യപ്രശ്നം നേരിടുന്ന പഞ്ചായത്തിലും നഗരസഭയിലും വ്യത്യസ്ത നിലപാടാണ്.
നഗരസംസ്കാരത്തിന്‍െറ മുഴുവന്‍ ജീര്‍ണതകളും ദുര്‍ഗന്ധവും ഏറ്റുവാങ്ങി സഹിക്കുകയെന്നത് പഞ്ചായത്ത്വാസികളുടെ ബാധ്യതയാണെന്ന് നഗരപാലകരും ജനനേതാക്കളും ധരിച്ചുവെച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ പൊലീസ്രാജ് പ്രയോഗിക്കാന്‍ ഇവര്‍ക്ക് മടിയില്ലാത്തത്. സുഖസൗകര്യങ്ങളോടെ ജീവിക്കുന്ന ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പതിറ്റാണ്ടുകളായി മാലിന്യദുരിതംപേറി ജീവിക്കുന്ന മനുഷ്യരുടെ ജീവിതാവസ്ഥ മനസ്സിലാക്കാന്‍ കഴിയാത്തതാണ് പ്രശ്നം പരിഹാരമാര്‍ഗം കാണാതെ അനിശ്ചിതമായി തുടരാന്‍ കാരണം.
ഒരുദിവസമെങ്കിലും ഈ മനുഷ്യര്‍ക്കൊപ്പം താമസിക്കാന്‍ ഇടവന്നാല്‍, ഈ കിണര്‍വെള്ളം രുചിക്കേണ്ടിവന്നാല്‍ സമരത്തെ തള്ളിപ്പറയാന്‍ നാവു പൊങ്ങില്ല.
ഈ ദേശങ്ങളെ മാലിന്യവിപത്തില്‍നിന്ന് മോചിപ്പിക്കാന്‍, നഗരസഭകളുടെ സ്വപ്നപദ്ധതികള്‍ ഫയലുകളില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് ഉയിര്‍ത്തെണീക്കുന്നതുവരെ, മാരകരോഗങ്ങളുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ഈ മനുഷ്യര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.(അവസാനിച്ചു)
Courtesy:Madhyamam.13.04.2012

എസ്.ഐ.ഒ ചങ്ങാതിക്കൂട്ടം

 എസ്.ഐ.ഒ ചങ്ങാതിക്കൂട്ടം
പയ്യന്നൂര്‍: എസ്.ഐ.ഒ പയ്യന്നൂര്‍ യൂനിറ്റ് ഏകദിന അവധിക്കാല പഠനക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ ഐ.എസ്.ഡി സ്കൂള്‍ കാമ്പസില്‍ നടന്ന പരിപാടി സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയാ പ്രസിഡന്‍റ് ശിഹാബ് അരവഞ്ചാല്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ്  എന്‍.എം. ഷഫീഖ് , എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്‍റ് ജസീം പൂരത്തൂര്‍, കണ്ണൂര്‍ ജില്ലാ കാമ്പസ് സെക്രട്ടറി രവിന്‍ജാസ്  എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസെടുത്തു.
ഡീഷാന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ഷമീം കേളോത്ത്  സ്വാഗതവും ഫര്‍സീന്‍ ആസാദ് നന്ദിയും പറഞ്ഞു.

ടീന്‍സ് മീറ്റ് സമാപിച്ചു

 
 ടീന്‍സ് മീറ്റ് സമാപിച്ചു
കണ്ണൂര്‍: വിളയാങ്കോട് വാദിസ്സലാമില്‍  നടന്ന ‘ടീന്‍സ് മീറ്റ് (ജസ്റ്റിയോണ്‍) സമാപിച്ചു. എം. മനോജ്(സിജി) , ജമാല്‍ കടന്നപ്പള്ളി, ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് , ജസീം പുറത്തൂര്‍, ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ഖദീജ, അമല്‍ അബ്ദുറഹ്മാന്‍, സാജിദ് നദ്വി, റാഫി ചര്‍ച്ചമ്പലപ്പള്ളി, എം. മഖ്ബൂല്‍, സി.കെ. മുനവ്വിര്‍, നിഖിത വളപട്ടണം എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ളാസെടുത്തു. പി.ടി.പി സാജിദ സമ്മാനദാനവും വി.എന്‍. ഹാരിസ് സമാപനവും നിര്‍വഹിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്‍റ് സുഹൈല അധ്യക്ഷത വഹിച്ചു. നഫ്സന സ്വാഗതം പറഞ്ഞു. സക്കീന, മര്‍ജാന,സീനത്ത്, സുമയ്യ, അഫീദ എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, April 12, 2012

VISION 2016

ചേലോറക്കാര്‍ക്ക് കുടിക്കാന്‍ ‘ജീവനില്ലാത്ത’ ജലം

ചേലോറക്കാര്‍ക്ക് കുടിക്കാന്‍
‘ജീവനില്ലാത്ത’ ജലം
വേണുകള്ളാര്‍
കണ്ണൂര്‍: ചേലോറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയവരോട് കണ്ണൂര്‍ നഗരസഭ പകരംവീട്ടിയത് കുടിവെള്ളം മുട്ടിച്ചുകൊണ്ടാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. നഗരസഭ സ്ഥാപിച്ച പമ്പ്ഹൗസില്‍നിന്നാണ് മാലിന്യനിക്ഷേപ കേന്ദ്രത്തിന്‍െറ പരിധിയിലെ 125 കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. മാലിന്യങ്ങളുമായി വരുന്ന ലോറികള്‍ തടയാന്‍ തുടങ്ങിയതോടെ പമ്പിങ് നിലച്ചു. ടാപ്പ് തുറക്കുമ്പോള്‍ പുറത്തുചാടിയിരുന്നത് പുഴുക്കളാണ്. മാസങ്ങളായി ടാങ്ക് വൃത്തിയാക്കാത്തതുകൊണ്ടാണ് വെള്ളം അഴുക്കായി പുഴുക്കള്‍ നിറഞ്ഞത്. ടാങ്ക് വൃത്തിയാക്കാതെ വെള്ളം പമ്പുചെയ്യരുതെന്ന് നാട്ടുകാര്‍ നഗരസഭാ ജീവനക്കാരോട് പറഞ്ഞു. ഇതോടെ നഗരസഭ പമ്പിങ് നിര്‍ത്തലാക്കുകയായിരുന്നു. 107 ദിവസത്തിനുശേഷമാണ് കുടിവെള്ള വിതരണം പുനരാരംഭിച്ചത്.  കിണറ്റില്‍ വെള്ളമില്ലാത്തതിനാല്‍ രണ്ടുദിവസത്തിന് ശേഷം കുടിവെള്ള വിതരണം വീണ്ടും നിലച്ചു.
ചേലോറ വട്ടപ്പൊയില്‍ പാതിരിക്കുന്നിലാണ് മാലിന്യനിക്ഷേപ കേന്ദ്രം. 58 വര്‍ഷമായി ഇവിടെ കൊണ്ടുവന്ന് തള്ളിക്കൊണ്ടിരിക്കുന്ന നഗരമാലിന്യങ്ങളില്‍നിന്ന് സമീപപ്രദേശങ്ങളിലെ കിണറുകളിലേക്ക് ഭൂമിക്കടിയിലൂടെ കിനിഞ്ഞിറങ്ങുന്നത് വിഷദ്രാവകമാണ്. ഡീസല്‍ കലര്‍ത്തിയതുപോലെ വഴുവഴുപ്പാര്‍ന്ന കിണര്‍ വെള്ളത്തിന് തവിട്ടുനിറമാണ്. വായിലൊഴിച്ചാല്‍ പുളിരസം അനുഭവപ്പെടുന്നു. കിണറുകളിലെ ജലപ്പരപ്പിനുമുകളില്‍ എണ്ണപ്പാട തിളങ്ങുന്നതു കാണാം. ഈ വെള്ളമാണ് ഇവിടത്തെ മനുഷ്യര്‍ കുടിക്കാനും കുളിക്കാനും ആഹാരം പാകംചെയ്യാനും ഉപയോഗിക്കുന്നത്. കിണര്‍ വെള്ളത്തില്‍ കുളിച്ചാല്‍ തലമുടി ഒട്ടിപ്പിടിക്കും. മുടി കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. നാട്ടുകാരുടെ നിരന്തര പ്രക്ഷോഭത്തെതുടര്‍ന്ന് 1999ല്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പ്രദേശത്തെ കുടിവെള്ളത്തിന്‍െറ ഗുണനിലവാരം മനസ്സിലാക്കാന്‍ സര്‍വേ നടത്തിയിരുന്നു. വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ സര്‍വേയില്‍ ശേഖരിച്ച കുടിവെള്ള സാമ്പിളുകള്‍ കോഴിക്കോട്ടെ ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു. പ്രദേശത്തെ 125 കുടുംബങ്ങളുടെ കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കൊള്ളാത്തവിധം മലിനമാണെന്നായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. ‘ജീവനില്ലാത്ത ജലം’ എന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുമെന്ന് നഗരസഭ ഉറപ്പുനല്‍കി. ഇത് കണക്കിലെടുത്ത് നാട്ടുകാര്‍ താല്‍ക്കാലികമായി സമരത്തില്‍നിന്ന് പിന്മാറുകയായിരുന്നു. 125 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ മൂന്നു കിണറുകള്‍ വേണമെന്ന് വാട്ടര്‍ അതോറിറ്റി നഗരസഭക്കു സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നഗരസഭ ഇത് ഒരു കിണറാക്കി ചുരുക്കി. ഒരു കിണറില്‍നിന്ന് പമ്പ്ചെയ്യുന്ന വെള്ളം 125 കുടുംബങ്ങള്‍ക്ക് മതിയായ തോതില്‍ എത്തിക്കാന്‍ തികഞ്ഞിരുന്നില്ല. രണ്ടു ദിവസത്തിലൊരിക്കല്‍ 20 മിനിറ്റ് നേരം മാത്രമാക്കി ജലവിതരണവും ചുരുക്കേണ്ടിവന്നു. 2012 ജനുവരി 12 മുതല്‍ കിണറില്‍ ആവശ്യത്തിന് വെള്ളമില്ളെന്ന കാരണത്താല്‍ നഗരസഭ പമ്പിങ് പൂര്‍ണമായി നിര്‍ത്തിവെക്കുകയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മമാര്‍ ഒന്നടങ്കം മാലിന്യലോറികള്‍ തടഞ്ഞ് സമരം തുടങ്ങിയത്. 2010ല്‍ നടത്തിയ സര്‍വേയില്‍ ചേലോറ വട്ടപ്പൊയില്‍ പ്രദേശത്തെ 200 കുടുംബങ്ങളുടെ കിണറുകളില്‍ മലിനജലമാണെന്നു കണ്ടത്തെിയിരുന്നു. ഇതനുസരിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരസഭക്ക് നോട്ടീസ് അയച്ചെങ്കിലും  നടപടി  ഉണ്ടായില്ല.
1954ലാണ് ചേലോറ പാതിരിക്കുന്നില്‍ കണ്ണൂര്‍ നഗരസഭ മാലിന്യനിക്ഷേപം തുടങ്ങുന്നത്. മലബാര്‍ മേഖല ഉള്‍പ്പെട്ട മദ്രാസ് സംസ്ഥാനത്തിന്‍െറ കീഴിലെ നഗരസഭാ കമീഷണര്‍ ബ്രിട്ടീഷ് പാതിരിയില്‍നിന്ന് വിലക്കുവാങ്ങിയ 23.24 ഏക്കര്‍ ഭൂമിയാണ് മാലിന്യനിക്ഷേപ കേന്ദ്രമാക്കിയത്. പാതിരിക്കുന്ന് എന്ന പേരുവന്നത് അങ്ങനെയാണെന്ന് നാട്ടുകാര്‍ പറയുന്നു. നൈസ് ഓയില്‍ ഫാക്ടറി സ്ഥാപിക്കാനെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അധികൃതര്‍ മാലിന്യ നിക്ഷേപത്തിന് നാട്ടുകാരുടെ സമ്മതം വാങ്ങിയത്. ആദ്യകാലത്ത് നഗരത്തിലെ കക്കൂസുകളില്‍നിന്ന് ശേഖരിക്കുന്ന മനുഷ്യമലമാണ് ഇവിടേക്ക് മനുഷ്യര്‍ ചുമന്നുകൊണ്ടുവന്ന് തള്ളിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തോട്ടിപ്പണി നിര്‍ത്തലാക്കിയപ്പോള്‍ ആശുപത്രി, അറവുശാല മാലിന്യങ്ങളുടെയും പ്ളാസ്റ്റിക് മാലിന്യങ്ങളുടെയും വരവ് തുടങ്ങി. ഇതോടെയാണ് പാതിരിക്കുന്ന് കൂറ്റന്‍ മാലിന്യമലയായി മാറിയത്.

മാലിന്യ നിക്ഷേപകേന്ദ്രം പൂര്‍ണമായി ഇവിടെനിന്നു മാറ്റണമെന്നും കുടിവെള്ളം മലിനമായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കണമെന്നുമാണ് സമരപാതയിലുള്ള നാട്ടുകാരുടെ ആവശ്യം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ നയപ്രഖ്യാപനത്തില്‍ മാലിന്യങ്ങള്‍ ഉദ്ഭവസ്ഥാനത്തുതന്നെ സംസ്കരിക്കുമെന്ന് പറയുന്നുണ്ട്. ഇത് നടപ്പാക്കണമെന്നാണ് സമരസമിതി പറയുന്നത്. പ്ളാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും വേര്‍തിരിച്ച് കൊണ്ടുവരുമെന്ന ഒത്തുതീര്‍പ്പുവ്യവസ്ഥയും നടപ്പാക്കുന്നില്ല. മാലിന്യം വേര്‍തിരിക്കാന്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ഷെഡ് ഉണ്ടാക്കിയെങ്കിലും ഇപ്പോഴും വേര്‍തിരിവില്ലാതെ മാലിന്യം തള്ളല്‍ തുടരുന്നു.
അതേസമയം, സമരത്തിലേര്‍പ്പെട്ടവര്‍ക്കുണ്ടായത് തിക്താനുഭവങ്ങളാണ്. സമരപ്പന്തലിലേക്ക് മാലിന്യലോറി ഇടിച്ചുകയറ്റി, സമരനേതാവായ കെ.കെ. മധുവിനെ കാറിലത്തെിയ സംഘം മര്‍ദിച്ച് പല്ലുകൊഴിച്ചു. മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ തള്ളിയ പ്ളാസ്റ്റിക് മാലിന്യങ്ങളുമായി നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേംബറിലത്തെി പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള സമരക്കാരെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന കുറ്റം ചുമത്തി ജയിലിലടച്ചു. പൊലീസ് പലതവണ സമരപ്പന്തല്‍ പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസവും പൊലീസ് അകമ്പടിയോടെ മാലിന്യലോറികളത്തെി. പൊലീസുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഇനി മാലിന്യലോറികള്‍ തടയേണ്ടതില്ല എന്ന നിലപാടിലാണ് സമരസമിതി.

മാലിന്യമേഖലയില്‍  ഗുരുതര രോഗങ്ങളും
കണ്ണൂര്‍: ചേലോറ മാലിന്യനിക്ഷേപ കേന്ദ്രത്തിനു സമീപത്തെ വീടുകളില്‍ നിരവധിപേര്‍ പക്ഷാഘാതം ഉള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ ബാധിച്ച് കഴിയുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നുപേര്‍ ഇവിടെ പക്ഷാഘാതം ബാധിച്ച് മരിച്ചു.
മാലിന്യകേന്ദ്രത്തിനു തൊട്ടുതാഴെയുള്ള അടുത്തടുത്ത വീടുകളില്‍ മൂന്നുപേര്‍ ഇപ്പോള്‍ പക്ഷാഘാതം ബാധിച്ച് ശരീരം പൂര്‍ണമായി തളര്‍ന്നു കിടപ്പിലാണ്. സമരസമിതി നേതാവായിരുന്ന ഏനാട്ട് നാരായണന്‍ മാസ്റ്റര്‍, അനാഥ മന്ദിരം ജീവനക്കാരനായിരുന്ന കുന്നത്ത് ജലീല്‍, ബസുടമയായിരുന്ന എന്‍.കെ. കുഞ്ഞിരാമന്‍ എന്നിവരാണ് തൊട്ടടുത്ത വീടുകളില്‍ സമാനമായ രോഗം ബാധിച്ച് തളര്‍ന്നുകിടക്കുന്നത്. ജീവനില്ലാത്ത കുടിവെള്ളത്തി ലൂടെ ശരീരത്തിലത്തെിയ മാലിന്യകേന്ദ്രത്തിലെ രാസവിഷങ്ങള്‍ കേന്ദ്രനാഡീവ്യൂഹത്തെ ബാധിച്ചത് പക്ഷാഘാതത്തിനു കാരണമാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാന്‍സറും ചര്‍മരോഗങ്ങളും ശ്വാസകോശ രോഗങ്ങളും വ്യാപകമായുണ്ട്.
ചെറുപ്രായത്തില്‍ തന്നെ വാര്‍ധക്യലക്ഷണങ്ങള്‍ ബാധിച്ചവരെയും കാണാം. ഇതുസംബന്ധിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ പ്രദേശവാസികളുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂ. ആരോഗ്യവകുപ്പ് അധികൃതരോ ആരോഗ്യ-പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളോ ഇക്കാര്യം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല.(തുടരും)
Courtesy: Madhyamam.12.04.2012

ഹൃദ്രോഗ ക്യാമ്പ് 15ന്

ഹൃദ്രോഗ ക്യാമ്പ് 15ന്
കണ്ണൂര്‍: കണ്ണൂര്‍ മുസ്ലിം ജമാഅത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന 42ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 15ന് രാവിലെ എട്ട് മണി മുതല്‍ സിറ്റി ഗവ. ഹൈസ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ. എം.  മുഹമ്മദലി ഉദ്ഘാടനം ചെയ്യും.
ഹൃദ്രോഗികള്‍ക്കായി ട്രാവന്‍കൂര്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സഹായത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. വൈ.എ. നാസര്‍, ഡോ. മുരുകന്‍, ഡോ. ഹാഷിര്‍ കരീം, ഡോ. വി.എം. അരുണ്‍  തുടങ്ങിയവര്‍ ക്യാമ്പില്‍ സംബന്ധിക്കും.
ഇ.സി.ജി, എക്കോ, രക്തപരിശോധന, പ്രമേഹ പരിശോധന തുടങ്ങിയവയും ക്യാമ്പില്‍ നടത്തും. നിര്‍ധന  രോഗികള്‍ക്ക് സൗജന്യ ഓപറേഷന്‍ നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0497 2732650 എന്ന നമ്പറില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം.
വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് ഡോ. പി. സലീം, ജനറല്‍ സെക്രട്ടറി പി. മുസ്തഫ, ട്രഷറര്‍ പി.കെ. ഇസ്മത്ത്, പബ്ളിസിറ്റി കണ്‍വീനര്‍ അഷ്റഫ് ബംഗാളി മുഹല്ല എന്നിവര്‍ പങ്കെടുത്തു.

മെയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനമായി ആചരിക്കും -സോളിഡാരിറ്റി

മെയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനമായി
ആചരിക്കും -സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തിലെ ദേശീയ പാതകളെയും സംസ്ഥാന-ജില്ലാ, പി.ഡബ്ള്യു.ഡി റോഡുകളെയും ബി.ഒ.ടി റോഡുകളാക്കി മാറ്റാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മെയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനമായി ആചരിക്കാന്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ദേശീയപാത 17ഉം 47ഉം ചുങ്കം കൊടുത്ത് മാത്രം ഉപയോഗിക്കാന്‍ കഴിയുംവിധം വികസിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ആറുവര്‍ഷമായി ദേശീയപാത വികസനത്തിന്‍െറ ഇരകളും ജനകീയ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ ടോള്‍ കൊള്ള ആരംഭിച്ചതുമുതല്‍ നിരാഹാര സമരം 55 ദിവസം പിന്നിട്ടിരിക്കയാണ്. പാലിയേക്കരയിലും മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും സമരസമ്മേളനങ്ങളും മറ്റിടങ്ങളില്‍ സായാഹ്ന കൂട്ടായ്മ, പ്രക്ഷോഭ യാത്ര, ഇരകളുടെ സംഗമം, ലഘുലേഖ വിതരണം തുടങ്ങി പരിപാടികളും സംഘടിപ്പിക്കും.
സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പാലേരി, സുബ്ഹാന്‍ ബാബു എന്നിവരും സംസ്ഥാന സമിതി അംഗങ്ങളായ എസ്.എ. അജിംസ്, സി. ദാവൂദ്, ഷഹീന്‍ കെ. മൊയ്തു, ടി. ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു.