ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 3, 2012

PRABODHANAM WEEKLY


അന്‍സാര്‍ സ്കൂളിന് ഓവറോള്‍ കിരീടം

വിദ്യാ കൗണ്‍സില്‍ കായികമേള:
പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിന് 
ഓവറോള്‍ കിരീടം
കുന്നംകുളം: വിദ്യാ കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ സംസ്ഥാന സ്കൂള്‍ കായികമേളക്ക് കൊടിയിറങ്ങിയപ്പോള്‍ ആതിഥേയരായ പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിന് കിരീടം.
241 പോയന്‍റ്. സുല്‍ത്താന്‍ബത്തേരി ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍ (77) രണ്ടാം സ്ഥാനവും കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ളീഷ് സ്കൂള്‍ (62) മൂന്നാം സ്ഥാനവും നേടി. 40 സ്കൂളുകളില്‍നിന്ന് 61 ഇനങ്ങളില്‍ 1200 ഓളം പ്രതിഭകളാണ് പൊരുതിയത്.
അന്‍സാര്‍ ഇംഗ്ളീഷ് സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനി ലുബ്ന നര്‍ഗീസ്  200, 400, 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി ഹാട്രിക് കരസ്ഥമാക്കി.
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് കുന്നംകുളം സി.ഐ ബാബു കെ. തോമസ്, വിദ്യാ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. കെ.കെ. മുഹമ്മദ്, അന്‍സാര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കെ.എം. ഷാജു എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. മജ്ലിസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. മുഹമ്മദ് റഷീദ് സ്വാഗതവും പ്രധാനാധ്യാപകന്‍ ഒ.എ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.  

അനുമോദിച്ചു

 അനുമോദിച്ചു
മട്ടന്നൂര്‍: വിദ്യാ കൗണ്‍സില്‍ കണ്ണൂര്‍ മേഖലാ കിഡ്സ് ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു.
അനുമോദന സമ്മേളനം കീഴൂര്‍- ചാവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ ട്രസ്റ്റ് ജന. സെക്രട്ടറി വി. മാഞ്ഞുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ഹമീദ് മാസ്റ്റര്‍, മാനേജര്‍ കെ. അബ്ദുറഷീദ്, ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ വി.കെ. മുഹമ്മദ് സാദിഖ് എന്നിവര്‍ സംസാരിച്ചു. ഇഗ്നോ ഫങ്ഷനല്‍ ഇംഗ്ളീഷ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ എ.കെ. വത്സരാജന്‍ മാസ്റ്റര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. കിഡ്സ് ഫെസ്റ്റ് ജേതാക്കള്‍ക്ക് സ്കൂള്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. പി. സലീം ട്രോഫികള്‍ നല്‍കി. രക്ഷിതാക്കള്‍ക്കായി നടത്തിയ കൗണ്‍സലിങ് ക്ളാസ് വി.എന്‍. ഹാരിസ് നിയന്ത്രിച്ചു. മൗണ്ട് ഫ്ളവര്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് സ്വാഗതവും കെ. സതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

ദേശീയപാത സംരക്ഷണസമിതി ജാഥ ഇന്ന് കണ്ണൂരില്‍

 ദേശീയപാത സംരക്ഷണസമിതി
ജാഥ ഇന്ന് കണ്ണൂരില്‍
കണ്ണൂര്‍: ബി.ഒ.ടിയും വേണ്ട ടോളും വേണ്ട എന്ന മുദ്രാവാക്യവുമായി ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സി.ആര്‍. നീലകണ്ഠന്‍ നയിക്കുന്ന സംസ്ഥാന വാഹനജാഥക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് സ്വീകരണം നല്‍കും. നാലുമണിക്ക് കാല്‍ടെക്സ് ജങ്ഷനില്‍നിന്ന് പ്രകടനമായി ജാഥയെ സമ്മേളനസ്ഥലത്തേക്ക് സ്വീകരിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ യു.കെ. സെയ്ദ് അറിയിച്ചു.

മലര്‍വാടി വീടിന് ഫണ്ട് കൈമാറി

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 മലര്‍വാടി വീടിന് ഫണ്ട് കൈമാറി
 ചാലാട്: മലര്‍വാടി ബാലസംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന മലര്‍വാടി വീട് ഫണ്ട് ശേഖരണത്തിന്‍െറ ഭാഗമായി മലര്‍വാടി ബാലസംഘം ചാലാട് യൂനിറ്റ് ശേഖരിച്ച 58,000 രൂപ ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂള്‍ മാനേജര്‍ കെ. മുഹമ്മദ് റാസിഖ്, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് എം. മുഹമ്മദ് ഹനീഫ മാസ്റ്റര്‍ക്ക് കൈമാറി.
ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഉപഹാരങ്ങള്‍ മലര്‍വാടി ബാലസംഘം കണ്ണൂര്‍ ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഷുഹൈബ് മുഹമ്മദ് വിതരണം ചെയ്തു.
ലിയോ ഫുഡ്സ് ആന്‍ഡ് സ്പയിന്‍സ് മാനേജിങ് പാര്‍ട്ണര്‍ വി.പി. അക്ബര്‍ പാഷ, മലര്‍വാടി ഡി.ആര്‍.ജി മെംബര്‍ വി.എന്‍. ആബിദ് എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും ടി.കെ. അസ്ലം നന്ദിയും പറഞ്ഞു.

‘പ്രബോധനം’ കാമ്പയിന്‍

 
 
 
‘പ്രബോധനം’ കാമ്പയിന്‍
ജില്ലാതല ഉദ്ഘാടനം
തലശ്ശേരി: പ്രബോധനം വാരിക പ്രചാരണ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഡോ. എ.എന്‍.പി. ഉമര്‍കുട്ടിയെ വരിചേര്‍ത്ത് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, യു. ഉസ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

MADHYAMAM WEEKLY


EDUCATION


പരിസ്ഥിതി പഠന ക്യാമ്പ്

 
 പരിസ്ഥിതി പഠന ക്യാമ്പ് 
കണ്ണൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുണ്ടേരിക്കടവ് പക്ഷി സങ്കേതത്തില്‍ പരിസ്ഥിതി പഠന ക്യാമ്പ് നടത്തി.
 ഡോ. ഖലീല്‍ ചൊവ്വ ഉദ്ഘാടനം ചെയ്തു.    മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു.  ടി.കെ. ദേവരാജന്‍,  ഒ.എം. ശങ്കരന്‍, ഡോ. ദിനേശന്‍ ചെറുവാട്ട്, സി.പി. ഹരീന്ദ്രന്‍,  ശശിധരന്‍ മനേക്കര, നിനു പേരാവൂര്‍, വി. ചന്ദ്രബാബു, കെ.പി. പ്രദീപന്‍, കെ. വിശാലാക്ഷന്‍ എന്നിവര്‍ ക്ളാസെടുത്തു. കെ.വി. ജിജിന്‍ സ്വാഗതവും സി. ബിഗേഷ് നന്ദിയും പറഞ്ഞു.  100 പ്രതിനിധികളാണ്  ക്യാമ്പില്‍ പങ്കെടുത്തത്. ശനിയാഴ്ച രാവിലെ ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച സമാപിച്ചു.

ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം വേഗത്തിലാക്കണം


ബിരുദ സര്‍ട്ടിഫിക്കറ്റ്
വിതരണം വേഗത്തിലാക്കണം  -എസ്.ഐ.ഒ
കണ്ണൂര്‍: കാലതാമസം ഒഴിവാക്കി ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വേഗത്തിലാക്കണമെന്ന് എസ്.ഐ.ഒ കണ്ണൂര്‍ സര്‍വകലാശാല സമിതി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ലഭ്യമായില്ല. ഇതുമൂലം ഉന്നത പഠനത്തിന് കേരളത്തിന് വെളിയില്‍ പോകുന്നവരും ടെറ്റ് നേടിയവരുമൊക്കെ നിരവധി പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ക്ക്് സര്‍വകലാശാല ശാശ്വത പരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെട്ടു.
കണ്‍വീനര്‍ ടി.എം.സി. സിയാദലി അധ്യക്ഷത വഹിച്ചു. ഷംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട്, അഫ്സല്‍ ഹുസൈന്‍, വി.പി. ശക്കീര്‍ എന്നിവര്‍ സംസാരിച്ചു.

Sunday, December 2, 2012

ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ മേഖല

 ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ മേഖല കണ്‍വെന്‍ഷനില്‍ വി. ടി. അബ്ദുള്ള കോയ സംസാരിക്കുന്നു.

WELFARE PARTY


ABDUL NASER MADANI



പ്രഭാഷണ പരിപാടി

  പ്രഭാഷണ പരിപാടി
തളിപ്പറമ്പ്: പ്രവാചക നിന്ദക്കെതിരെ സോളിഡാരിറ്റി തളിപ്പറമ്പ് യൂനിറ്റ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം സാജിദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. ഖാലിദ് സ്വാഗതവും മുസദ്ദിഖ് നന്ദിയും പറഞ്ഞു.

പ്രവൃത്തി പരിചയമേളയില്‍ കാരുണ്യനികേതന് മികവ്

പ്രവൃത്തി പരിചയമേളയില്‍
കാരുണ്യനികേതന് മികവ്
വിളയാങ്കോട്: കോഴിക്കോട് നടന്ന 16ാമത് സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ കാരുണ്യനികേതന്‍ ബധിര വിദ്യാലത്തിന് മികച്ച ജയം. യു.പി വിഭാഗം ഫാബ്രിക് പെയിന്‍റിങ്ങില്‍ (വെജിറ്റബിള്‍) ഏഴാംതരം വിദ്യാര്‍ഥി അഹമ്മദ് റഫീഖ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം പാലക്കാട് നടന്ന സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ ഇതേ ഇനത്തില്‍ രണ്ടാംസ്ഥാനം അഹമ്മദ് റഫീഖിനായിരുന്നു. ബുക് ബൈന്‍ഡിങ് മത്സരയിനത്തില്‍ യു.പി വിഭാഗത്തില്‍ മുഹമ്മദ് അറഫാത്ത് രണ്ടാംസ്ഥാനവും ബീഡ്സ് വര്‍ക്ക് ഇനത്തില്‍ എ.ടി. ശമീല്‍ മൂന്നാംസ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പത്താംതരം വിദ്യാര്‍ഥി പി.സി.പി. മുഹമ്മദ് അല്‍ത്താഫ് വെജിറ്റബിള്‍ പ്രിന്‍റിങ്ങില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയവര്‍: വി.വി. ശ്യാം (ബുക് ബൈന്‍ഡിങ്), പി.എം. അഖില്‍ (കാര്‍ഡ് ആന്‍ഡ് സ്ട്രോ ബോര്‍ഡ് വര്‍ക്), മുഹമ്മദ് നസീം (ക്ളേ മോഡലിങ്), എന്‍.ആര്‍. അനുശ്രീ (എംബ്രോയിഡറി), സൈനബ (എച്ച്.എസ് വിഭാഗം ഗാര്‍മെന്‍റ് മേക്കിങ് എ ഗ്രേഡ്). വിജയികളെ കാരുണ്യനികേതന്‍ സ്റ്റാഫ് കൗണ്‍സിലും മാനേജ്മെന്‍റും അഭിനന്ദിച്ചു.

ARAMAM


മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം -മന്ത്രി കെ.സി. ജോസഫ്

 
 
 മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്
അനിവാര്യം -മന്ത്രി കെ.സി. ജോസഫ്
പഴയങ്ങാടി: വിദ്യാഭ്യാസ രംഗത്തെ മൂല്യവത്കരണമാണ് കാലഘട്ടത്തിന്‍െറ ആവശ്യമെന്ന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. പഴയങ്ങാടി വാദിഹുദ കാമ്പസില്‍ നിര്‍മിച്ച മാത്സ് ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആവശ്യത്തിലൂന്നി വിദ്യാഭ്യാസം ലക്ഷ്യമായി കാണുന്ന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂഷന്‍ ചെയര്‍മാനും ഗള്‍ഫ് മാധ്യമം എഡിറ്ററുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും വിവിധ മേഖലകളില്‍ പ്രശസ്ത സേവനം നല്‍കിയവര്‍ക്കും മന്ത്രി കെ.സി. ജോസഫ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാടായി ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റ് രാജമ്മ തച്ചന്‍, പ്രോഗ്രസീവ് സീനിയര്‍ സെക്കന്‍ഡറി ഇംഗ്ളീഷ് സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് മഹ്മൂദ് വാടിക്കല്‍, വാദിഹുദ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് മുഹമ്മദ് റഫീഖ്, എന്‍.ഐ.ഐ.ടി ഓപറേഷന്‍ ഹെഡ് കെ. ബിജു എന്നിവര്‍ സംസാരിച്ചു. അക്കാദമിക് ഡയറക്ടര്‍ പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ് നന്ദിയും പറഞ്ഞു.

യശ്വന്ത്പൂര്‍ എക്സ്പ്രസ്

 യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്താനുള്ള
ശ്രമം പിന്‍വലിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: കണ്ണൂര്‍-മംഗലാപുരം യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മലബാറില്‍ ട്രെയിന്‍ യാത്രാസൗകര്യം കുറവാണെന്നിരിക്കെ, കണ്ണൂര്‍-മംഗലാപുരം യശ്വന്ത്പൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുകയും സേലം- കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടുകയും ചെയ്താല്‍ സമയപ്രശ്നവും യാത്രാപ്രശ്നവും പരിഹരിക്കാന്‍ സാധിക്കും.
മലബാറിലേക്ക് അനുവദിക്കുന്ന ട്രെയിനുകളെ തമിഴ്നാട്ടിലും കര്‍ണാടകയിലും ഒതുക്കാനുള്ള ശ്രമം അനുവദിക്കാനാവില്ല. യശ്വന്ത്പൂര്‍ എക്സ്പ്രസ് നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കാത്തപക്ഷം സോളിഡാരിറ്റി ജനകീയസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറിമാരായ ബി. അബ്ദുല്‍ ജബ്ബാര്‍, ടി.പി. ഇല്യാസ്, എ.പി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു. 

‘പ്രബോധനം’ പ്രചാരണ കാമ്പയിന്‍

‘പ്രബോധനം’ പ്രചാരണ കാമ്പയിന്‍
സംസ്ഥാന തല ഉദ്ഘാടനം
കോഴിക്കോട്: പ്രബോധനം വാരിക പ്രചാരണ കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെ വരിചേര്‍ത്ത് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി നിര്‍വഹിച്ചു.  പ്രബോധനം മാനേജര്‍ കെ. ഹുസൈന്‍, ജമാഅത്തെ ഇസ്ലാമി മീഡിയ സെക്രട്ടറി ടി. ശാക്കിര്‍ വേളം, ജില്ലാ പി.ആര്‍. സെക്രട്ടറി അബ്ദുല്‍ മജീദ് മൂഴിക്കല്‍, അബ്ദുന്നാസര്‍ വേളം തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ ഒന്നു മുതല്‍ 15 വരെ കാലയളവിലാണ് കാമ്പയിന്‍.

Saturday, December 1, 2012

SOLIDARITY


MALARVADY


OBIT_അബ്ദുറഹിമാന്‍

 അബ്ദുറഹിമാന്‍
മായന്‍മുക്ക് റുബീനാസില്‍ മടത്തില വളപ്പില്‍ അബ്ദുറഹിമാന്‍ (65) നിര്യാതനായി.
കൊട്ടാനിച്ചേരി ഓര്‍മ ഫ്ളോര്‍മില്‍ ഉടമയായിരുന്നു. ഭാര്യ: തീയത്തികണ്ടി ഫാത്തിമ. 
മകള്‍: റുബീന.  
മരുമകന്‍:  ടി.വി.ഫൈസല്‍ (ദുബൈ).  
സഹോദരങ്ങള്‍: മൂസ, ആയിഷ, ഫാത്തിമ, പരേതനായ അഹമ്മദ്കുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍.

ബസും കാറും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്

 
 ബസും കാറും കൂട്ടിയിടിച്ച്
ഏഴുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: മുണ്ടയാട്ട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരായ ചട്ടുകപ്പാറയിലെ പുരുഷോത്തമന്‍ (58), സുധാകരന്‍ (50), മോഹനന്‍ (52), ബസ് യാത്രക്കാരായ വടകരയിലെ അരുണ്‍ കുമാര്‍ (31), കാഞ്ഞിരോട്ടെ ഹാജിറ (18), ഷീന (34), എളയാവൂരിലെ വിജയലക്ഷ്മി (54) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എളയാവൂര്‍ പഞ്ചായത്ത് ഓഫിസിനടുത്ത് വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. കാഞ്ഞിരോടുനിന്നും ജില്ലാ ആശുപത്രിയിലേക്ക് വരുകയായിരുന്ന രാമകൃഷ്ണ ബസും കണ്ണൂരില്‍നിന്ന് ഏച്ചൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍13 ജെ 8973 മാരുതി കാറുമാണ് കൂട്ടിയിടിച്ചത്.

ഇന്‍റലക്ച്വല്‍ മീറ്റ് ഉദ്ഘാടനം

 ഇന്‍റലക്ച്വല്‍ മീറ്റ് ഉദ്ഘാടനം
 കണ്ണൂര്‍: മായന്‍മുക്ക് ശാഖ ലീഗിന് കീഴിലുള്ള ഹരിതകലാ വേദിയുടെ ഇന്‍റലക്ച്വല്‍ മീറ്റ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. കെ. റഷീദ് അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, എം.പി. മുഹമ്മദലി, പി.സി. അഹമ്മദ്കുട്ടി, കെ.പി. സലാം, ടി.പി. സുലൈമാന്‍, വി.പി. അബ്ദുല്‍ ഖാദര്‍ എന്‍ജിനീയര്‍, പി.സി. നൗഷാദ്, പി.സി. കുഞ്ഞാലി, സി.പി. യാസിന്‍, പി.സി. അഫ്ത്താബ്, പി. അശ്റഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ടാലന്‍റ് സ്പീച്ച് നടത്തി. മുഹമ്മദ്  ആശിഖ് മുക്കണ്ണി സ്വാഗതവും തൈസീര്‍ മുഹമ്മദ് കമാല്‍ നന്ദിയും പറഞ്ഞു.