ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, June 17, 2011

COORG NEWS

 
അപകടങ്ങള്‍ കുറക്കാന്‍ മെറ്റല്‍ ബീം ക്രോസ്
വീരാജ്പേട്ട-മാക്കൂട്ടം ചുരം റോഡ് നിര്‍മാണം:
രണ്ടാംഘട്ടം ഈമാസം അവസാനം തീരും.
വീരാജ്പേട്ട: പെരുമ്പാടി ചെക്പോസ്റ്റില്‍ നിന്നും മാക്കൂട്ടം കാക്കത്തോട് ദേവീക്ഷേത്രം വരെയുള്ള  റോഡിന്റെ ഭാഗമായ കൂട്ടുപുഴ മാക്കൂട്ടം ചെക്പോസ്റ്റ് വരെയുള്ള 1.75 കി.മീ റോഡിന്റെ മുഴുവന്‍ നിര്‍മാണവും ഈ മാസവും 30നുള്ളില്‍ തീരുമെന്ന് മടിക്കേരി അസി. എക്സി. എന്‍ജിനീയര്‍ ധര്‍മരാജ് അറിയിച്ചു.
മൊത്തം 28.4 കോടി രൂപയാണ് മാക്കൂട്ടം ചുരം റോഡ് പുനര്‍നിര്‍മാണത്തിന് ചെലവിട്ടത്. തെരഞ്ഞെടുക്കപെട്ട ഭാഗങ്ങളില്‍ 'മെറ്റല്‍ ബീം ക്രോസ്' നിര്‍മിച്ചിട്ടുണ്ട്.
 റോഡിന്റെ ഇരുഭാഗങ്ങളിലും നിര്‍മിച്ച ഈ മെറ്റല്‍ ബീം അപകടങ്ങള്‍ ഉണ്ടാക്കുന്നത് നിയന്ത്രിക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് വീരാജ്പേട്ട കേന്ദ്രമായി സ്ഥിരം ഗുണനിലവാരം കേന്ദ്രം തന്നെ തുടങ്ങിയിരുന്നു.
കുശാല്‍നഗറില്‍
കാട്ടാന കൃഷി നശിപ്പിച്ചു
വീരാജ്പേട്ട: കുടക് ജില്ലയില്‍ കുശാല്‍ നഗറിലെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടാന അക്രമത്തില്‍ അത്തൂരിലെ കര്‍ഷകരുടെ കൃഷി നശിച്ചു. മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമാണ്.
അത്തൂര്‍, ആനക്കാട്, ഗുഡെഹൊസൂര്‍, രംഗസമുദ്ര, ഹെബ്ബാലെ എന്നിവിടങ്ങളില്‍ ആന, പന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ സന്ധ്യയാവുന്നതോടെ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ കര്‍ഷകര്‍ക്കാവുന്നുള്ളൂ. ദിനംപ്രതി ഇത് തുടരുമ്പോഴും വനംവകുപ്പ് അധികൃതര്‍ മൌനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്. ഈ ഭാഗങ്ങളിലെ പകുതിയിലധികം കര്‍ഷകര്‍ കേരളത്തില്‍നിന്ന് കുടിയേറിയവരാണ്.
ഫോറസ്റ്റ് അതിര്‍ത്തിയില്‍ കാട് വെട്ടി ബാങ്ക് ലോണും മറ്റുമെടുത്ത് കൃഷി ചെയ്യുന്നവരാണ് ഈ മേഖലയിലെ കര്‍ഷകരധികവും. ഏറുമാടം കെട്ടിയും കമ്പിവേലി കെട്ടിയും കാട്ടാനകളെയും മറ്റും തുരത്തുന്നത് വിഫലമാണെന്നും കര്‍ഷകര്‍ പറയുന്നു.

No comments:

Post a Comment

Thanks