പരിയാരം മെഡിക്കല്‍ കോളജ് മാര്‍ച്ച് നടത്തി
സ്വാശ്രയം: സര്‍ക്കാര്‍ ധവളപത്രമിറക്കണം -എസ്.ഐ.ഒ
സ്വാശ്രയം: സര്‍ക്കാര്‍ ധവളപത്രമിറക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: സ്വാശ്രയ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ സീറ്റ് പ്രവേശം സംബന്ധിച്ച് ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. എസ്.ഐ.ഒ പരിയാരം മെഡിക്കല്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോക്കുകുത്തിയായി മാറിയ മുഹമ്മദ് കമ്മിറ്റി പിരിച്ചുവിടണമെന്നും സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ മുഴുവന്‍ സീറ്റുകളുടെയും ഫീസ് ഘടന ഏകീകരിക്കണമെന്നും ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ആയുര്‍വേദ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പരിയാരം മെഡിക്കല്‍ കോളജ് ഗേറ്റിനു മുന്നില്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയംഗം ശംസീര്‍ ഇബ്രാഹിം, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ. റാഷിദ്, കാസര്‍കോട് ജില്ലാ സെക്രട്ടറി ടി.എം.സി. സിയാദലി എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ഒ.കെ. ഫാരിസ്, ഫര്‍ഹാന്‍ തൃക്കരിപ്പൂര്‍, ശാഹിദ് മാടായി, ജവാദ് തലശേãരി, റഷാദ് തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks