മാലിന്യപ്രശ്നം അവസാനിപ്പിച്ചില്ലെങ്കില്‍
സമരം ശക്തമാക്കും -സോളിഡാരിറ്റി
സമരം ശക്തമാക്കും -സോളിഡാരിറ്റി
തളിപ്പറമ്പ്: നഗരസഭയുടെ കരിമ്പം ട്രഞ്ചിങ് ഗ്രൌണ്ട് മൂലം പരിസരവാസികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.
മാറിമാറി ഭരിച്ച നഗരസഭാ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് വേളകളില്‍ മാലിന്യപ്രശ്നങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. സംസ്കരണ പ്ലാന്റ് കാര്യക്ഷമമാക്കി മാലിന്യപ്രശ്നം പരിഹരിക്കാനോ ജനങ്ങളുടെ ദുരിതം അകറ്റാനോ ഇതുവരെ തയാറായിട്ടില്ല. ജനങ്ങള്‍ക്ക് ആരോഗ്യപരമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും അതിന് തടസ്സം നിന്നാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. ടി.കെ.പി. സത്താര്‍, എ.വി. ഷരീഫ്, കെ.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks