നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നിരോധിക്കണം
-സോളിഡാരിറ്റി
-സോളിഡാരിറ്റി
കോഴിക്കോട്: നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം തകര്‍ത്ത നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് അടിയന്തരമായി നിരോധിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് യുവാക്കളില്‍നിന്നും പതിനായിരത്തോളം കുടുംബങ്ങളില്‍നിന്നുമായി പതിനായിരം കോടിയോളം രൂപ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ തട്ടിയെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്ന നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
'99ലെ സെബി റെഗുലേഷന്‍ ആക്ട് പ്രകാരം നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് സെബിയുടെ അംഗീകാരം ലഭിക്കണം ^ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സെക്രട്ടറി റസാഖ് പാലേരി, മീഡിയ സെക്രട്ടറി സി.എം. ശരീഫ് എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks