വിജയികളെ അനുമോദിച്ചു
ഉളിയില്‍: സി.ബി.എസ്.ഇ പത്താം തരം പരീക്ഷയില്‍ മികച്ച വിജയം നേടിയ നരയന്‍പാറ മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികളെ ഐഡിയല്‍ എജുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സ്കൂള്‍ പി.ടി.എയുടെയും ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മാധ്യമം മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.കെ. ഖാലിദ് ഉപഹാരം വിതരണം ചെയ്തു. സ്കൂള്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പി. സലീം, ട്രസ്റ്റ് ചെയര്‍മാന്‍ ടി.കെ. മുഹമ്മദലി, എ.കെ. റഫീഖ്, വി. മാഞ്ഞുമാസ്റ്റര്‍, യു.പി. സിദ്ദീഖ്, എ.കെ. റഷീദ്, കെ.എം. സാദിഖ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.പി മന്‍സൂര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ സിന്ധുജോസഫ് നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks