ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 20, 2012

SOLIDARITY


മാന്യരേ,
സോളിഡാരിറ്റി.. കേരളത്തെക്കുറിച്ച താങ്കളുടെ സ്വപ്നങ്ങളെ നിറവുള്ളതാക്കുന്നതില്‍ ഈ സംഘടനക്ക് ഒരു പങ്കുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. കൂടുതല്‍ ഗുണമേന്മയുള്ള ഒറു പുതിയ കേരളത്തെ നമ്മുക്കെല്ലാവര്‍ക്കുമൊരുമിച്ച് നിര്‍മ്മിച്ചേ പറ്റൂ. ഈ ലക്ഷ്യത്തോടെ കേരളത്തിന്റെ ഓരോ ശ്വാസനിശ്വാസത്തിലും സോളിഡാരിറ്റി ഇടപ്പെട്ടുകൊണ്ടേയിരിക്കാറുണ്ട്. മര്‍ദ്ധകരോടും സ്വാധീനമുള്ളവരോടുമൊപ്പം നില്‍ക്കുക എന്നത് ഏറെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ നിന്ദിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നവനായ ദൈവത്തിലാണ് സോളിഡാരിറ്റി വിശ്വസിക്കുന്നത്. ലോകവ്യാപകമായ് മര്‍ദ്ധിതര്‍ തെരുവിനെ സര്‍ഗാത്മകമായി ഉപയോഗിച്ച് മര്‍ദ്ധനത്തിനറുതി വരുത്തുന്ന വര്‍ത്തമാനം സോളിഡാരിറ്റിയെ കൂടുതല്‍ ആവേശഭരിതമാക്കുന്നുണ്ട്. പ്രവാചകന്മാരുടെ സ്വരം ഈ സമരങ്ങളിലെ നിയാമകശക്തിയാണെന്നത് നമ്മെ കൂടുതല്‍ ആഹ്ളാദിപ്പിക്കുന്നുണ്ട്. ചരിത്രം അവസാനിക്കുകയല്ല, ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
നല്ല കേരളത്തിനുവേണ്ടി ബഹുമുഖമായ പ്രവര്‍ത്തനങ്ങളാണ് സംഘടന ഏറ്റെടുത്ത് നടത്തുന്നത്. അനീതികള്‍ക്കെതിരെ ഒറ്റുകൊടുക്കപ്പെടാത്ത സമരങ്ങള്‍, പുതു കേരളത്തിന്റെ ശ്വാസം മുട്ടിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരാര്‍ത്ഥമുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍, ചെറുപ്പത്തിന്റെ ഊര്‍ജ്ജത്തെ നിസ്സഹായന്റെ ജീവിതത്തിനത്താണിയാക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍, ഉദാരമതികളുടെ പണം സമാഹരിച്ച് ഗുണഭോക്താക്കളിലെത്തിക്കുക എന്നതിനപ്പുറം ചെറുപ്പക്കാരുടെ അധ്വാനത്തെ അതിനോട് സമരം ചേര്‍ത്ത് സേവന രംഗത്ത് സോളിഡാരിറ്റി പുതിയ ഒരു സംസ്ക്കാരം നിര്‍മ്മിക്കുകയായിരുന്നു. അശരണര്‍ക്ക് മേല്‍ക്കുര പണിത വീടുനിര്‍മ്മാണം, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി, ചെറുകിട കുടിവെള്ള പദ്ധതികള്‍ എല്ലാം ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്.
യൌവനത്തിന്റെ ഈ രചനാത്മക സഞ്ചാരം ഏറെ സാമ്പത്തിക ബാധ്യതകള്‍ നിറഞ്ഞതാണെന്ന് താങ്കള്‍ക്കറിയാമല്ലോ? സോളിഡാരിറ്റയോട് പൂര്‍ണ്ണമായും താങ്ങള്‍ യോജിച്ചാലുമില്ലെങ്കിലും ഇത്തരമൊരു യൌവനം കേരളത്തിനാവശ്യമാണെന്ന് തന്നെയായിരിക്കും താങ്കള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചെറുപ്പക്കാരെ താങ്കള്‍ ഇപ്പോള്‍ സഹായിക്കണം. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ പണമുപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറുസംഘമാണിത്. സോളിഡാരിറ്റിക്കുവേണ്ടിയുള്ള ഈ ജനകീയ ധനസമാഹരണത്തില്‍ ഏറ്റവും ഭംഗിയായി താങ്കളും പങ്കുചേരുമെന്ന പ്രതീക്ഷയോടെ
നിങ്ങളുടെ സഹോദരന്‍
പി.ഐ നൌഷാദ്, സംസ്ഥാന പ്രസിഡണ്ട്

No comments:

Post a Comment

Thanks