സി.പി.എം മലര്‍ന്നുകിടന്ന് തുപ്പരുത്
-കളത്തില്‍ ബഷീര്‍
തലശേãരി: പെട്ടിപ്പാലം സമരത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ ദുരാരോപണങ്ങളുമായി ഇറങ്ങിത്തിരിച്ചത് സി.പി.എമ്മിനുതന്നെ തിരിച്ചടിയാകുമെന്നും ജനങ്ങളില്‍നിന്ന് അകലാന്‍ മാത്രമേ ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്നും ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍. സി.പി.എം ആരോപണങ്ങള്‍ക്കെതിരെ ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപ്രചാരണം ചിറക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കണ്ടല്‍ക്കാടുകള്‍ വെട്ടിനിരത്തിയും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടുമൂടിയും ബഹുനിലക്കെട്ടിടങ്ങള്‍ പണിത് ഭൂമാഫിയയോടൊപ്പംനിന്ന് കോടികള്‍ സമ്പാദിച്ചവര്‍ ആരാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. കിനാലൂരില്‍ ഭൂമാഫിയക്കൊപ്പം നിന്ന് പാവപ്പെട്ടവനെ കുടിയിറക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ നിന്നും വിളപ്പില്‍ശാല മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെയുള്ള ജനകീയ പ്രശ്നങ്ങളില്‍ സോളിഡാരിറ്റിയും ജമാഅത്തും ജനങ്ങള്‍ക്കൊപ്പം നിന്ന് പൊരുതിയപ്പോള്‍ ജനവിരുദ്ധപക്ഷത്തുനിന്ന പാരമ്പര്യമാണ് സി.പി.എമ്മിനുള്ളതെന്ന് പ്രചാരണത്തില്‍ പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. പെട്ടിപ്പാലം പ്രശ്നം 20 വര്‍ഷത്തിലധികമായി ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാനാവാത്തത് സി.പി.എമ്മിന്റെ കഴിവുകേടാണ്. വിഷയം ഇനിയും ചര്‍ച്ച ചെയ്യേണ്ടതാണെങ്കില്‍ അത് ജനങ്ങള്‍ക്ക് മുമ്പിലാകണമെന്ന് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.തലശേãരി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റംഗം സി. അബ്ദുന്നാസിര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ് പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപനപ്രസംഗം നടത്തി.
No comments:
Post a Comment
Thanks