ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, June 15, 2012

എന്‍ജിനീയറിങ് ഡിപ്ളോമ ഈവനിങ് കോഴ്സ്

എന്‍ജിനീയറിങ് ഡിപ്ളോമ
ഈവനിങ് കോഴ്സ്
കണ്ണൂര്‍: ഗവ.പോളി ടെക്നിക്ക് കോളജില്‍ എന്‍ജിനീയറിങ് ഡിപ്ളോമ  ഈവനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് എന്നിവയിലായി 50 വീതം സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ക്ളാസുകള്‍ വൈകീട്ട് 4.50 മുതല്‍ ഒമ്പത് മണിവരെയാണ്.  എസ്.എസ്.എല്‍.സിയെങ്കിലും യോഗ്യതയുള്ളവര്‍ക്ക് ജോലിയോടൊപ്പം പോളിടെക്നിക്ക് ഡിപ്ളോമ നേടാനുള്ള അവസരമാണിത്.  ആറ് സെമസ്റ്ററുകളായാണ് കോഴ്സ് നടത്തുക.
ഓരോ ബ്രാഞ്ചിലും അഞ്ചു സീറ്റുകള്‍ വീതം ഗവ. ജീവനക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്നു.  ഇതിലേക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ബാക്കിവരുന്ന 45 സീറ്റുകള്‍ എന്‍.സി.വി.ടി, ടി.എച്ച്.എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി, കെ.ജി.സി.ഇ. തുടങ്ങിയ സാങ്കേതിക യോഗ്യതയുള്ളവര്‍ക്കും ശേഷിക്കുന്ന 50 ശതമാനം സീറ്റുകള്‍       എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കുമാണ്.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി തത്തുല്യ പരീക്ഷകള്‍ പാസായിരിക്കണം.  ജൂണ്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.  ഗവ, പൊതുമേഖല, പബ്ളിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലേതിലെങ്കിലും രണ്ടുവര്‍ഷത്തില്‍ കുറയാതെ സാങ്കേതിക തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  സംവരണ തത്ത്വങ്ങളും പാലിച്ചുകൊണ്ടായിരിക്കും അഡ്മിഷന്‍.  അപേക്ഷാഫോറവും പ്രോസ്പെക്ടസും www.polyadmission എന്ന വെബ്സൈറ്റില്‍ നിന്ന് ജൂണ്‍ 15 വരെ ഡൗണ്‍ലോഡ് ചെയ്യാം.  പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, നേറ്റിവിറ്റി, ജോലിപരിചയം, ജാതി, വരുമാനം മുതലായവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 18 ന് വൈകീട്ട് നാല് മണിക്കകം പോളിടെക്നിക്ക് പ്രിന്‍സിപ്പലിന് അയക്കണം. 
ജനറല്‍ വിഭാഗത്തിന് 100 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 50 രൂപയുമാണ് അപേക്ഷാഫീസ്.

No comments:

Post a Comment

Thanks